ടണലുകൾ നിറഞ്ഞ ഹമാസിന്റെ ‘ഓക്സിജൻ’; ബ്ലിങ്കന് വഴങ്ങാതെ നെതന്യാഹു: നിർണായകം ഹമാസ് നിലപാട്
ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രയേലിന്റെ നിർദേശം അമേരിക്ക അംഗീകരിച്ചത് മധ്യപൂർവേഷ്യയിലെ സമാധാന ശ്രമങ്ങളെ എങ്ങനെ ബാധിക്കും ? സമാധാന പുനഃസ്ഥാപനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തുന്ന ശ്രമങ്ങളെ ലോകം പ്രതീക്ഷയോടെ കാണുമ്പോഴാണ് ചർച്ചകളിൽ വഴിത്തിരിവായ സംഭവങ്ങളെന്നു പറയാം. ഈജിപ്ത് – ഗാസ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതാണ് ഇതിൽ പ്രധാനം. തുടർന്ന്, തീരുമാനം എടുക്കാൻ ഹമാസിനോട് ആവശ്യപ്പെട്ട് ആന്റണി ബ്ലിങ്കൻ മധ്യപൂർവേഷ്യയിലെ തന്റെ ഒൻപതാമത്തെ സന്ദർശനം അവസാനിപ്പിച്ച് ഖത്തറിൽനിന്നു വിമാനം കയറുകയും ചെയ്തു. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞത് ഇസ്രയേൽ പുതിയ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചതോടെയാണ്. ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം, വടക്കൻ ഗാസയിലേക്കു തിരികെപ്പോകുന്ന പലസ്തീൻകാരെ പരിശോധിക്കുക എന്നിവയായിരുന്നു അവ. സൈന്യം ആദ്യഘട്ടത്തിൽ ജനവാസ കേന്ദ്രങ്ങളിൽനിന്നു..

ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രയേലിന്റെ നിർദേശം അമേരിക്ക അംഗീകരിച്ചത് മധ്യപൂർവേഷ്യയിലെ സമാധാന ശ്രമങ്ങളെ എങ്ങനെ ബാധിക്കും ? സമാധാന പുനഃസ്ഥാപനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തുന്ന ശ്രമങ്ങളെ ലോകം പ്രതീക്ഷയോടെ കാണുമ്പോഴാണ് ചർച്ചകളിൽ വഴിത്തിരിവായ സംഭവങ്ങളെന്നു പറയാം. ഈജിപ്ത് – ഗാസ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതാണ് ഇതിൽ പ്രധാനം. തുടർന്ന്, തീരുമാനം എടുക്കാൻ ഹമാസിനോട് ആവശ്യപ്പെട്ട് ആന്റണി ബ്ലിങ്കൻ മധ്യപൂർവേഷ്യയിലെ തന്റെ ഒൻപതാമത്തെ സന്ദർശനം അവസാനിപ്പിച്ച് ഖത്തറിൽനിന്നു വിമാനം കയറുകയും ചെയ്തു.
കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞത് ഇസ്രയേൽ പുതിയ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചതോടെയാണ്. ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം, വടക്കൻ ഗാസയിലേക്കു തിരികെപ്പോകുന്ന പലസ്തീൻകാരെ പരിശോധിക്കുക എന്നിവയായിരുന്നു അവ. സൈന്യം ആദ്യഘട്ടത്തിൽ ജനവാസ കേന്ദ്രങ്ങളിൽനിന്നു മാത്രമായിരിക്കും പിൻമാറുക എന്നതും ഇസ്രയേൽ നിലപാടായിരുന്നു.
തുടർന്നു ചർച്ച വഴിമുട്ടുകയും കയ്റോയിൽ രണ്ടാം വട്ട ചർച്ച തീരുമാനിച്ച് പിരിയുകയും ചെയ്തു. അതിനു ശേഷമാണ് ഏതാനും ദിവസമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലും മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിലും ഈജിപ്തിലും പര്യടനം നടത്തി പ്രശ്ന പരിഹാരത്തിനു ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ബ്ലിങ്കൻ മൂന്നു മണിക്കൂർ ചർച്ച നടത്തിയെങ്കിലും നെതന്യാഹു അമേരിക്കൻ നിലപാടിനു വഴങ്ങിയില്ല.
ഒടുവിൽ അമേരിക്കയ്ക്ക് ഇസ്രയേലിന്റെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വന്നു. മുഖം രക്ഷിക്കാനായി, മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത് ‘ ഇസ്രയേൽ കരാറിനു സമ്മതിച്ചു’ എന്നാണ്. പക്ഷേ അമേരിക്ക നേരത്തേ മുന്നോട്ടു വച്ച കരാർ ഇതായിരുന്നില്ലെന്ന കാര്യം അദ്ദേഹം മറച്ചു വച്ചു. അമേരിക്കയുടെ പുതിയ നിലപാടിൽ കടുത്ത നിരാശ പ്രകടിപ്പിച്ച ഹമാസ് യുഎശ് പ്രസിഡന്റ് ജോ ബൈഡനെയും വിമർശിച്ചു. വെടിനിർത്തൽ കരാറിൽ അമേരിക്ക ഇസ്രയേലിനോട് അന്ധമായ പക്ഷപാതം പ്രകടിപ്പിച്ചതായി ഹമാസ് വക്താവ് പറഞ്ഞു. വെടി നിർത്തൽ കരാറിനു സാധ്യത കുറവാണെന്ന സൂചനയാണ് ഇപ്പോൾ നെതന്യാഹുവും ഹമാസും നൽകുന്നത്.
∙ കരാർ വ്യവസ്ഥകൾ പുതുക്കി യുഎസ്, വഴങ്ങാതെ ഇസ്രയേൽ
സമാധാന കരാറിലെ നിർദേശങ്ങളാണ് ഇപ്പോൾ ചർച്ചകളിൽ വിലങ്ങുതടിയായി നിൽക്കുന്നത്. ഗാസയിൽനിന്ന് ഇസ്രയേൽ പൂർണമായി പിൻമാറും. ഇതോടെ ഇസ്രയേലും ഹമാസും വെടിനിർത്തൽ നടപ്പാക്കണം. ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കും. പകരമായി, ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽക്കാരെയും മോചിപ്പിക്കണം. ഈ കരാർ നിർദേശങ്ങളോടു ഹമാസും അവർ ബന്ധം പുലർത്തുന്ന മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും പൂർണ യോജിപ്പിലായിരുന്നു.
അമേരിക്കൻ സമ്മർദവും ഇറാൻ, ഹിസ്ബുല്ല, ഹൂതി എന്നിവരിൽ നിന്നുള്ള ആക്രമണ ഭീഷണിയും കാരണം ഇസ്രയേൽ കരാറിനു സമ്മതിക്കും എന്നതായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. പകരം, കരാറിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഇവ അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ വെല്ലുവിളി. അതിൽ അവർ വിജയിച്ചു. ഇസ്രയേലിന്റെ പുതിയ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയുള്ള കരാർ നിർദേശമാണ് അമേരിക്ക ഇപ്പോൾ മുന്നോട്ടു വച്ചിട്ടുള്ളത്.
ആദ്യ ഘട്ടമായി, ഒന്നര മാസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കും. ഇസ്രയേലിൽ കഴിയുന്ന പലസ്തീൻകാരെ മോചിപ്പിക്കും. പകരം, ഹമാസ് ബന്ദികളാക്കിയിട്ടുള്ള സ്ത്രീകൾ, പ്രായമായവർ, രോഗികൾ എന്നിവരെ മോചിപ്പിക്കണം. ഇസ്രയേൽ ഗാസയിൽനിന്നു പിൻവാങ്ങാൻ തുടങ്ങും. പലസ്തീൻ പൗരന്മാരെ തെക്കു ഭാഗത്തുനിന്നു വടക്കു ഭാഗത്തുള്ള തങ്ങളുടെ വീടുകളിലേക്കു മടങ്ങാൻ അനുവദിക്കും. ഗാസയിൽ മരിച്ച സൈനികരുടെയും മറ്റ് ഇസ്രയേൽ പൗരന്മാരുടെയും മൃതദേഹം ഹമാസ് വിട്ടു നൽകണം. തിരച്ചിലിന് അനുവദിക്കണം. കൂടുതൽ ചർച്ചകൾ നടത്തി കൂടുതൽ സൈനിക പിൻമാറ്റവും ബന്ദി മോചനവും സാധ്യമാക്കണം. ഇതാണ് പുതിയ കരാർ നിർദേശങ്ങൾ.
∙ ഫിൽഡൽഫി ഇസ്രയേൽ കൈവിടില്ല, കാരണം ഇതാണ്
ഈജിപ്തിനെയും ഗാസയെയും വേർതിരിക്കുന്ന, 14 കിലോമീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ളതാണ് ഫിലാഡൽഫി എന്ന് ഇസ്രയേൽ വിളിപ്പേരു നൽകിയിട്ടുള്ള ഭൂഭാഗം. ഈജിപ്തിൽനിന്നു ഗാസയിലേക്ക് ആയുധങ്ങളുടെയും മറ്റും കള്ളക്കടത്തു തടയുക എന്ന ഉദ്ദേശ്യത്തോടെ നിർമിച്ചതാണിത്. ഈജിപ്തിന്റെയും ഗാസയുടെയും അതിർത്തി തുടങ്ങുന്ന മെഡിറ്ററേനിയൻ കടൽ മുതൽ ഇസ്രയേൽ ഭാഗമായ കെരംഷാലോം വരെ ഫിലാഡൽഫി ഇടനാഴി നീളുന്നു. ഇടനാഴിയുടെ ഈജിപ്ത് ഭാഗം അവരുടെ പട്ടാളവും ഗാസ ഭാഗം ഹമാസുമാണ് നിയന്ത്രിച്ചിരുന്നത്. ഹമാസിന്റെ ഓക്സിജൻ എന്നാണ് ഈ ഇടനാഴി അറിയപ്പെട്ടിരുന്നത്. ഹമാസിന് ആയുധവും പണവും ലഭിക്കുന്നത് ഇതുവഴിയാണെന്ന് ഇസ്രയേൽ കരുതുന്നു. ഈ ഭാഗത്ത് ഹമാസിന്റെ നിയന്ത്രണത്തിൽ ഇരുപതോളം ടണലുകൾ ഉള്ളതായാണ് ഇസ്രയേലിന്റെ കണക്ക്. ഫിലാഡൽഫി ഇടനാഴിയുടെ ഗാസഭാഗത്തെ നിയന്ത്രണം ഹമാസിൽനിന്ന് ഏറ്റെടുത്ത ഇസ്രയേൽ സൈന്യം അതു വിട്ടുകൊടുക്കാൻ തയാറല്ല.
വെടിനിർത്തൽ കരാർ ചർച്ചയിലെ പ്രധാന തടസ്സവും ഇതു തന്നെയാണ്. ഇസ്രായേൽ സൈന്യത്തെ നിലനിർത്തേണ്ടതിന്റെ ആവശ്യകത നെതന്യാഹു ബ്ലിങ്കനെ ബോധ്യപ്പെടുത്തിയതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൈനിക സാന്നിധ്യം അംഗീകരിച്ച ബ്ലിങ്കൻ അതു ദീർഘകാലത്തേക്കല്ലെന്നും പറയുന്നു. ഗാസയിൽ ഇസ്രയേലിന്റെ ദീർഘ കാല അധിനിവേശത്തെ അമേരിക്ക അംഗീകരിക്കുന്നില്ല എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു സ്റ്റേറ്റ് സെക്രട്ടറി മറുപടി നൽകിയത്. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുന്ന സ്ഥലങ്ങളും സമയക്രമവും കരാറിൽ വ്യക്തമാണെന്നും ഇസ്രയേൽ അതിനു സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെയും ബന്ദികളുടെയും കുടുംബങ്ങളുമായി കഴിഞ്ഞ ദിവസം നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിലെ തന്ത്രപ്രധാനമായ ഫിലാഡൽഫി ഇടനാഴി ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹു അവിടെ പറഞ്ഞത്. ചർച്ചകൾ നടക്കുമ്പോഴും ഇസ്രയേൽ ആക്രമണം തുടരുന്നത് സമാധാന ശ്രമങ്ങളെ പിന്നെയും പിന്നോട്ടടിക്കുന്നു. ചൊവ്വാഴ്ച ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. പ്രവർത്തനങ്ങൾക്കു ഹമാസ് സ്കൂൾ മറയാക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
∙ കരാർ അനുകൂലിച്ച് ഖത്തറും ഈജിപ്തും; ഹമാസ് തീരുമാനം എന്ത് ?
ഇസ്രയേലിന്റെയും ഹമാസിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒത്തുതീർപ്പാണ് കഴിഞ്ഞ ആഴ്ച യുഎസ് മുന്നോട്ടു വച്ചത്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അമേരിക്കൻ നിലപാടിൽ മാറ്റം വന്നു. ഇസ്രയേലിന്റെ പുതിയ താൽപര്യങ്ങൾ കൂടി ഉൾക്കൊള്ളിച്ച ഒത്തുതീർപ്പ് നിർദേശമാണ് ഇപ്പോൾ അമേരിക്കയുടേതായി അവതരിപ്പിക്കുന്നത്.
അമേരിക്ക മുന്നോട്ടു വച്ച നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചുവെന്നും ഹമാസും ഇതു തന്നെ ചെയ്യണമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ പറയുമ്പോൾ ഹമാസിനെ സമ്മർദത്തിലാക്കുക എന്നതു തന്നെയാണ് ലക്ഷ്യം. കരാർ അംഗീകരിക്കാൻ കഴിയുമെന്ന് ഇസ്രയേൽ പറയുന്നതായി ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷനൽ കൺവൻഷനിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ ഹമാസ് ഇപ്പോൾ കരാറിൽനിന്നു പിന്മാറുകയാണെന്നു കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല.
മധ്യസ്ഥ ചർച്ചയിൽ അമേരിക്കയോടൊപ്പം പങ്കെടുക്കുന്ന ഖത്തറും ഈജിപ്തും പുതിയ കരാർ ശുപാർശകളിൽ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഒപ്പു വച്ചിട്ടുണ്ട്. ഇത് സ്വീകരിക്കാൻ ഹമാസിനെ പ്രേരിപ്പുക്കുക എന്ന ദൗത്യം ഈ രാജ്യങ്ങളെ ഏൽപിച്ചിട്ടായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ മടക്കം.