ഡാർജിലിങ്ങിനെ വയനാടിന് മാതൃകയാക്കാം; ആ പാറകളും മരത്തടികളും അതിജീവനമാക്കാം
പ്രകൃതിദുരന്തങ്ങളെ നേരിടാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള മുന്നറിയിപ്പുകൾ മാത്രമല്ല, പ്രകൃതിയിലെ ചില മാറ്റങ്ങളും നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. വീടിന്റെ വാതിലുകളും ജനാലകളും അടയ്ക്കാനാകാതെ വരിക, അടിത്തറയിലും ഭിത്തിയിലും തറയോടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുക, പാറയിടുക്കുകൾക്കു മുകളിലൂടെയുള്ള ജലപ്രവാഹം പെട്ടെന്നു കുറയുകയോ പുതിയ ചാലുകൾ തീർത്ത് മാറിയൊഴുകുകയോ ചെയ്യുക എന്നിവയെല്ലാം ഉരുൾപൊട്ടൽ സാധ്യതയിലേക്കു വിരൽചൂണ്ടുന്ന ചില ലക്ഷണങ്ങളാണ്. പുഴയിലൂടെ ചെളി കലർന്ന വെള്ളം കുത്തിയൊഴുകുന്നതും ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ്. വയനാടിനു പുറമേ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളും ഉരുൾപൊട്ടൽ സാധ്യതയേറിയവയാണെന്നാണ് കുഫോസിന്റെ (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി) പഠനം. കൃത്യമായ മുന്നറിയിപ്പു സംവിധാനവും ശാസ്ത്രീയമായ ഭൂവിനിയോഗവും ദുരന്തവ്യാപ്തി കുറയ്ക്കാൻ അത്യാവശ്യമാണെന്നും പഠനം പറയുന്നു. ഉരുൾപൊട്ടിയതു കാട്ടിലാണെന്നതിനാൽ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കൃഷിരീതികളെ അടച്ചാക്ഷേപിക്കുന്നതിൽ കാര്യമില്ല. അതിതീവ്ര മഴയിൽ വലിയ മരങ്ങളും പാറക്കല്ലും അതിശക്തിയോടെ വെള്ളത്തോടൊപ്പം മലമുകളിൽനിന്ന് ഒലിച്ചെത്തിയാൽ ഏതു കൃഷിയാണെങ്കിലും നശിക്കും. ആദ്യത്തെ പൊട്ടലിൽ അണക്കെട്ടുപോലെ വെള്ളം കെട്ടിക്കിടന്നിടത്തുനിന്നു

പ്രകൃതിദുരന്തങ്ങളെ നേരിടാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള മുന്നറിയിപ്പുകൾ മാത്രമല്ല, പ്രകൃതിയിലെ ചില മാറ്റങ്ങളും നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. വീടിന്റെ വാതിലുകളും ജനാലകളും അടയ്ക്കാനാകാതെ വരിക, അടിത്തറയിലും ഭിത്തിയിലും തറയോടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുക, പാറയിടുക്കുകൾക്കു മുകളിലൂടെയുള്ള ജലപ്രവാഹം പെട്ടെന്നു കുറയുകയോ പുതിയ ചാലുകൾ തീർത്ത് മാറിയൊഴുകുകയോ ചെയ്യുക എന്നിവയെല്ലാം ഉരുൾപൊട്ടൽ സാധ്യതയിലേക്കു വിരൽചൂണ്ടുന്ന ചില ലക്ഷണങ്ങളാണ്. പുഴയിലൂടെ ചെളി കലർന്ന വെള്ളം കുത്തിയൊഴുകുന്നതും ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ്.
വയനാടിനു പുറമേ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളും ഉരുൾപൊട്ടൽ സാധ്യതയേറിയവയാണെന്നാണ് കുഫോസിന്റെ (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി) പഠനം. കൃത്യമായ മുന്നറിയിപ്പു സംവിധാനവും ശാസ്ത്രീയമായ ഭൂവിനിയോഗവും ദുരന്തവ്യാപ്തി കുറയ്ക്കാൻ അത്യാവശ്യമാണെന്നും പഠനം പറയുന്നു.
∙കുറ്റപ്പെടുത്തൽ അവസാനിപ്പിക്കാം
ഉരുൾപൊട്ടിയതു കാട്ടിലാണെന്നതിനാൽ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കൃഷിരീതികളെ അടച്ചാക്ഷേപിക്കുന്നതിൽ കാര്യമില്ല. അതിതീവ്ര മഴയിൽ വലിയ മരങ്ങളും പാറക്കല്ലും അതിശക്തിയോടെ വെള്ളത്തോടൊപ്പം മലമുകളിൽനിന്ന് ഒലിച്ചെത്തിയാൽ ഏതു കൃഷിയാണെങ്കിലും നശിക്കും. ആദ്യത്തെ പൊട്ടലിൽ അണക്കെട്ടുപോലെ വെള്ളം കെട്ടിക്കിടന്നിടത്തുനിന്നു രണ്ടാമത്തെ പൊട്ടലുണ്ടായപ്പോൾ ചെരിവുകൂടിയ മലനിരകളിലൂടെ വെള്ളം അതിശക്തമായി പ്രവഹിച്ചു.
ജനവാസകേന്ദ്രങ്ങളായ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്തിയപ്പോൾ സ്വാഭാവികമായും വലിയ നാശനഷ്ടമുണ്ടായി. മണ്ണിന് ഇളക്കം തട്ടുന്ന കൃഷിരീതികളുള്ള സ്ഥലങ്ങൾ കുറച്ചുകൂടി വേഗത്തിൽ ഒലിച്ചുപോയെന്നു പറയാം. മണ്ണെടുത്തു നിരത്തിയ പ്രദേശങ്ങളിലെ നിർമാണങ്ങളും വേഗത്തിൽ നശിച്ചു. അങ്ങനെയല്ലാത്ത നിർമിതികളെപ്പോലും നശിപ്പിക്കുന്നത്ര തീവ്രമായിരുന്നു ഉരുൾപൊട്ടലെന്നതു മറ്റൊരു വസ്തുത. പ്രകൃതിദുരന്ത മുന്നറിയിപ്പിനു കൃത്യതയില്ലാതെ പോയതും പുഴയോരങ്ങളോടു ചേർന്നുള്ള നിർമിതികളും അശാസ്ത്രീയ ഭൂവിനിയോഗവും ദുരന്തത്തിന്റെ ആഘാതവും വ്യാപ്തിയും വർധിപ്പിച്ചെന്നതും കാണാതിരിക്കാനാകില്ല.
∙വെറുതേ കളയാനുള്ളതല്ല പാറകളും മരത്തടികളും
ദുരന്തഭൂമിയിൽ അടിഞ്ഞുകൂടിയ പാറകളും മരത്തടികളും അതിജീവനത്തിനു പ്രയോജനപ്പെടുത്താം.
∙ വലിയ പാറക്കല്ലുകൾ: പുനരുപയോഗിക്കാവുന്ന തരത്തിലേക്കു മാറ്റിയാൽ ഇവ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുപയോഗിക്കാം. മണ്ണിടിച്ചിൽ തടയുന്ന ഭിത്തികൾ പണിയാനും പാറക്കല്ലുകൾ ഉപയോഗിക്കാം.
∙ കടപുഴകിയ വൻമരങ്ങൾ: ഇവ ശാസ്ത്രീയ രീതിയിലൂടെ സംസ്കരിച്ച് തടി ഉപയോഗപ്പെടുത്താം.
ഇതിന്റെ ഗുണഫലങ്ങളേറെ
∙ മാലിന്യത്തിന്റെ അളവു കുറയും
അടിഞ്ഞുകൂടിയ പാറക്കല്ലുകളും വൻമരങ്ങളും ഏറ്റെടുക്കുമ്പോൾ പ്രകൃതിചൂഷണം മൂലമുള്ള പാരിസ്ഥിതികാഘാതം കുറയും. പ്രദേശത്തടിഞ്ഞുകൂടിയ മാലിന്യങ്ങളും ഇല്ലാതാകും.
∙ സാമ്പത്തികനേട്ടം
ദുരന്തഭൂമിയിലെ പാറക്കല്ലും മരങ്ങളും ഉപയോഗിക്കാനായാൽ നിർമാണസാമഗ്രികൾക്കു വേണ്ടിവരുന്ന നല്ലൊരു തുക ലാഭിക്കാം.
∙ തൊഴിൽ ലഭ്യത
പാറക്കല്ലും മരങ്ങളും സംസ്കരിച്ചെടുക്കുന്നതും നിർമാണപ്രവർത്തനങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കളാക്കി മാറ്റുന്നതും പ്രദേശവാസികളുൾപ്പെടെയുള്ള ഒട്ടേറെപ്പേർക്കു തൊഴിൽ നൽകും.
∙ പരിസ്ഥിതിക്കും നേട്ടം
നല്ല ഗുണനിലവാരമുള്ള പാറക്കല്ലുകളാണ് അടിഞ്ഞുകൂടുന്നത്. കൂടുതൽ ക്വാറികൾ ആരംഭിക്കാതെതന്നെ താൽക്കാലിക ആവശ്യത്തിനുള്ള കല്ല് ഇവിടെനിന്ന് എടുക്കാനാകുമെന്നതു ഗുണകരമാണ്.
∙സർക്കാർ ശ്രദ്ധിക്കാൻ
മുണ്ടക്കൈ– ചൂരൽമല ദുരന്തഭൂമിയിൽ മനോരമയ്ക്കുവേണ്ടി പഠനം നടത്തിയ സംഘം സർക്കാരിനു സമർപ്പിക്കുന്ന നിർദേശങ്ങൾ:
∙ എല്ലാ മനുഷ്യർക്കും സുരക്ഷിതമായ പാർപ്പിടവും ഭൂമിയും ഉറപ്പാക്കുകയെന്നതു സാമൂഹിക ഉത്തരവാദിത്തമായി മാറണം.
∙ ഭൂമിശാസ്ത്ര പഠനം നടത്തി വാസയോഗ്യമായ ഇടങ്ങൾ കണ്ടെത്തുക
∙ മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മറ്റു വാർഡുകളിലും ഉരുൾപൊട്ടൽ ഭൂപടങ്ങൾ നിർമിക്കുകയും ആഘാതം ഉണ്ടായേക്കാവുന്ന പ്രദേശങ്ങൾ കണ്ടെത്തുകയും ചെയ്യുക
∙ ചെരിവിനും മണ്ണിന്റെ സ്വഭാവത്തിനുമനുസരിച്ചു ഭൂമി പല മേഖലകളാക്കുകയും ഓരോ മേഖലയ്ക്കുമനുസരിച്ച് ഉപയോഗത്തിനു മാനദണ്ഡങ്ങൾ രൂപീകരിക്കുകയും ചെയ്യുക
∙ സുരക്ഷിതസ്ഥാനത്തുള്ള നിർമാണങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കുക
∙ ഉരുൾപൊട്ടൽസാധ്യത കൂടിയ സ്ഥലത്ത് സുരക്ഷാമാനദണ്ഡം കൃത്യമായി പാലിച്ചാണു കെട്ടിടം പണിയുന്നതെന്ന് ഉറപ്പുവരുത്തുക. ഭൂപ്രകൃതിക്കു യോജിച്ചതാകണം അതിന്റെ ഡിസൈൻ.
∙ വികസനപ്രവർത്തനങ്ങൾക്കായി വൻമരങ്ങൾ വെട്ടിമാറ്റിയശേഷം വേരുകൾ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന ഗർത്തങ്ങൾ നന്നായി സീൽ ചെയ്യുക.
∙ തദ്ദേശസ്ഥാപനങ്ങളിൽ ദുരന്തനിവാരണ നയം രൂപീകരിക്കുക. അടുത്ത വാർഷിക പദ്ധതിയിൽ വയ്ക്കേണ്ട ദുരന്തനിവാരണ പദ്ധതികൾ, ധനലഭ്യത, സംഘാടനം എന്നിവയെപ്പറ്റി കൃത്യമായ ധാരണയുണ്ടാക്കുക.
∙ പ്രദേശത്തിന്റെ വാഹകശേഷി കൂടി കണക്കിലെടുത്ത് താങ്ങാവുന്നത്ര ടൂറിസം പദ്ധതികൾക്കു മാത്രം അനുമതി നൽകുക
∙ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെ ഉരുൾപൊട്ടൽ മുന്നറിയിപ്പു സംവിധാനങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ സജ്ജീകരിക്കുക.
∙ ഓരോ വാർഡിലെയും ദുരന്തസാധ്യതകൾ നാട്ടുകാരെ ബോധ്യപ്പെടുത്തുകയും സന്ദർഭോചിതമായി പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക.
∙ദുരന്തങ്ങളെ ഒരുമിച്ച് അതിജീവിക്കാം
പ്രകൃതിദുരന്തങ്ങൾ സാധാരണമായിക്കഴിഞ്ഞ കാലഘട്ടത്തിലാണു നാം ജീവിക്കുന്നതെന്ന തിരിച്ചറിവാണു പ്രധാനമായും വേണ്ടത്. പ്രാദേശിക ദുരന്ത നിവാരണ പ്ലാൻ മനസ്സിലാക്കിവേണം വീടിന്റെ സ്ഥാനം തിരഞ്ഞെടുക്കാൻ. പ്രദേശത്തെ മണ്ണിന്റെ സ്വഭാവം, ഭൂപ്രതലത്തിന്റെ അവസ്ഥ എന്നിവയെല്ലാം നിർണായകം. സ്വാഭാവിക ജലനിർഗമന മാർഗങ്ങളെ തടസ്സപ്പെടുത്തരുത്. ഭാരം താങ്ങാനുള്ള മണ്ണിന്റെ ശേഷി വിലയിരുത്തി വേണം നിർമാണപ്രവർത്തനങ്ങൾ. അശാസ്ത്രീയ രീതിയിൽ കുന്നുകൾ മുറിച്ച് റോഡുകളും കെട്ടിടങ്ങളും നിർമിക്കാതിരിക്കുകയെന്നതും പ്രധാനമാണ്.
ജിയോളജിസ്റ്റ്, ജിയോ ടെക്നിക്കൽ എൻജിനീയർ, മണ്ണുസംരക്ഷണവിദഗ്ധർ എന്നിവരടങ്ങിയ ടെക്നിക്കൽ കമ്മിറ്റി എല്ലാ ജില്ലകളിലും രൂപീകരിക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് ഏതുതരം നിർമിതിയാണ് അനുയോജ്യമെന്ന് ഈ സമിതിക്കു തീരുമാനമെടുക്കാനാകണം. അതിതീവ്ര കാലാവസ്ഥയെ നേരിടാനുറച്ചാവണം നമ്മുടെ ഭാവി വികസനനയം രൂപപ്പെടുത്തേണ്ടത്. മഴയെ മാത്രമായി പഴിചാരുമ്പോഴും ദുരന്തലഘൂകരണത്തിനായി പൊതുസമൂഹത്തിനും ഒരുപാടു ചെയ്യാനുണ്ടെന്നോർക്കുക.
∙മാതൃകയാക്കാം ഡാർജിലിങ്ങിനെ
ഏറക്കുറെ കേരളത്തോടു സാമ്യമുള്ള ഭൂപ്രകൃതിയാണ് ബംഗാളിലെ ഡാർജിലിങ്ങിലേത്. ഹിമാലയം അതിരിടുന്ന ഡാർജിലിങ്ങിലും പശ്ചിമഘട്ടം അതിരിടുന്ന കേരളത്തിലും ഉരുൾപൊട്ടലിനും ഭൂകമ്പത്തിനും സാധ്യതകൾ സമാനം. ഡാർജിലിങ്ങിൽ ബംഗാൾ സർക്കാരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നടപ്പാക്കിയ പീപ്പിൾ സെൻട്രിക് ലാൻഡ്‌സ്ലൈഡ് ഏർലി വാണിങ് സിസ്റ്റം കേരളത്തിനും മാതൃകയാക്കാവുന്നതാണ്.
ഡാർജിലിങ്ങിൽ ചെയ്തത്:
∙ ഗ്രാമങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മഴമാപിനികൾ സ്ഥാപിച്ചു. മഴയളക്കാൻ ജനങ്ങൾക്കു പരിശീലനം നൽകി. അളവെടുക്കുന്നതിനു സഹായിക്കാൻ റിസോഴ്സ് പഴ്സനെയും നിയോഗിച്ചു.
∙ മഴ നിരീക്ഷിച്ചശേഷം തദ്ദേശഭരണാധികാരികൾക്കും ജിഎസ്ഐ ഉദ്യോഗസ്ഥർക്കും റിസോഴ്സ് പഴ്സൻ ദിവസേന റിപ്പോർട്ട് നൽകുന്നു
∙ കൃത്യമായ ഇടവേളകളിൽ ആഘാതപഠനങ്ങൾ നടത്തുന്നു. ഉരുൾപൊട്ടൽ ഭൂപടം തയാറാക്കി ജനങ്ങൾക്കു ബോധവൽക്കരണം
∙ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അപകടസാധ്യത വിലയിരുത്താൻ മഴക്കാലത്തു പ്രത്യേക പട്രോളിങ്
∙ ദുരന്തനിവാരണത്തിനായി പഞ്ചായത്തുതലത്തിലും നോഡൽ ഓഫിസർ
∙ ത്രിതല പഞ്ചായത്തുകൾ തോറും ഡിസാസ്റ്റർ മാനേജ്മെന്റ് ഓഫിസറുടെ പുതിയ തസ്തിക
∙ കൃത്യമായ ഇടവേളകളിൽ രക്ഷാപ്രവർത്തന മോക് ഡ്രില്ലുകൾ