വികസനമല്ല, കസേര മുഖ്യം! ‘പേടിച്ച’ കേന്ദ്രം കോടികൾ കൊടുത്തിട്ടും എല്ലാം ‘മുക്കി’ ബിഹാർ: കേരളത്തിന്റെ ഗതിയെന്താകും?
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.

വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ!
മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.
∙ ബിഹാറിനുമുണ്ടായിരുന്നു ‘അച്ചാദിൻ’
ഇന്ത്യൻ ചരിത്രപുസ്തകങ്ങളിൽ പാടലീപുത്രമെന്ന മഹാനഗരത്തെപ്പറ്റി കേട്ടിട്ടില്ലേ. ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയാണത്. മൗര്യവംശ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യയിൽ തുടങ്ങി അശോക ചക്രവർത്തി അധികാരത്തിന്റെ ശക്തികൊണ്ട് ഇന്നത്തെ ഇന്ത്യയുടെ വലുപ്പത്തിനേക്കാളും വിസ്തൃതിയിൽ ഭരിച്ച രാജ്യം. ബിഹാറിന്റെ മണ്ണായിരുന്നു ഗുപ്തകാലഘട്ടത്തിന്റെയും അധികാര കേന്ദ്രം. ലോകത്തിന് ഇന്ത്യ നൽകിയ വലിയ സംഭാവനകളിൽ ഒന്നായ പൂജ്യം കണ്ടുപിടിച്ച ഗണിത ശാസ്ത്രജ്ഞൻ ആര്യഭട്ടൻ പിറന്നതും ഇതേ ബിഹാറിലാണ്. ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധൻ, ജൈനമത സ്ഥാപകൻ മഹാവീരൻ, സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങ് തുടങ്ങിയവരുടെ നാടും ബിഹാറിലാണ്. ശക്തിയെ ബുദ്ധികൊണ്ട് കീഴ്‌പ്പെടുത്തിയ ചാണക്യതന്ത്രങ്ങളും ഇന്ത്യൻ ചരിത്രത്തിന്റെ താളുകളിൽ ബിഹാറിന് മാത്രം അവകാശപ്പെട്ടത്. ഇതിനൊക്കെ പുറമേ പുരാതനകാലത്ത് അറിവിന്റെ ഭണ്ഡാരമായിരുന്ന നളന്ദ സർവകലാശാല സ്ഥിതി ചെയ്തതും ഇതേ മണ്ണിൽ.
കൃഷിക്കായി ഫലഭൂയിഷ്ഠമായ മണ്ണും ലോഹധാതുക്കളുടെ കലവറയും പ്രകൃതി അനുഗ്രഹിച്ചു നൽകിയത് ബിഹാറിനാണ്. ഈ സ്വത്തുക്കൾ ബ്രിട്ടിഷുകാർ കാര്യമായി കൊള്ളയടിച്ചു. എന്നാൽ, സ്വാതന്ത്ര്യത്തിന് ശേഷവും മറ്റു സംസ്ഥാനങ്ങളെപ്പോലെ തിരികെ പുരോഗതിയുടെ പാതയിലേക്ക് വരാൻ ബിഹാറിന് അവസരമുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ബിഹാറിൽനിന്നാണ്. ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ശ്രീകൃഷ്ണ സിങ് ആകട്ടെ ജവാഹർലാൽ നെഹ്‌റുവിന്റെയും രാജേന്ദ്ര പ്രസാദിന്റെയും അടുത്ത സുഹൃത്തും. ബിഹാറിൽ വൻ വ്യവസായ ശാലകൾ സ്ഥാപിക്കാൻ ആദ്യ മുഖ്യമന്ത്രി ആത്മാർഥമായി ശ്രമിച്ചു. സ്റ്റീൽ പ്ലാന്റുകളുൾപ്പെടെ ആരംഭിച്ചു. ജമീന്ദാരി സമ്പ്രദായം നിർത്തലാക്കൻ നേതൃത്വം നൽകിയ ശ്രീകൃഷ്ണ സിങ്ങിനെ ആധുനിക ബിഹാറിന്റെ ശിൽപി എന്നാണ് വിശേഷിപ്പിക്കുന്നത്. ജയപ്രകാശ് നാരായൺ ഉൾപ്പെടെ രാജ്യം ശ്രദ്ധിച്ച നേതാക്കൾക്ക് ബിഹാർ ജന്മം നൽകി. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ബിഹാറിൽ കുടുംബവേരുകൾ ഉള്ളവരായിരുന്നു. സിവിൽ സർവീസ് അടക്കമുള്ള മത്സരപരീക്ഷകളിൽ പാസായി ഉന്നത ഉദ്യോഗം സ്വന്തമാക്കാൻ അന്നും ഇന്നും ബിഹാറികൾ ഏറെ പ്രാധാന്യം നൽകുന്നു.
∙ വളർച്ച മുരടിപ്പിച്ച രാഷ്ട്രീയ അസ്ഥിരത
നവംബർ ഒന്ന് മലയാളികൾക്ക് കേരളപ്പിറവിയാണെങ്കിൽ ബിഹാറിന് അത് മാർച്ച് 22 ആണ്. പക്ഷേ കേരളത്തെപ്പോലെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമല്ല ബിഹാർ പിറന്നത്. 1912 മാർച്ച് 22നാണ് ബ്രിട്ടിഷുകാർ ബിഹാറിന് രൂപംനൽകിയത്. ബംഗാൾ പ്രൊവിൻസിൽ നിന്നാണ് ബിഹാറിനെ വേർപ്പെടുത്തിയത്. ഇന്നും മാർച്ച് 22ന് പൊതുഅവധി നൽകിയാണ് 'ബിഹാർ ഡേ' സംസ്ഥാനം ആഘോഷിക്കുന്നത്. പ്രായത്തിൽ സ്വതന്ത്ര ഇന്ത്യയേക്കാളും മുൻപിലാണ് ബിഹാറെങ്കിലും രാഷ്ട്രീയ സ്ഥിരതയുടെ കാര്യത്തിൽ ബിഹാർ ഇന്നും ‘കൊച്ചുകുട്ടി’യാണ്. കഴിഞ്ഞ 77 വർഷത്തിനിടെ 23 പേരാണ് ബിഹാറിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നിട്ടുള്ളത്. ഇതിൽ പലരും ഒന്നിലേറെ തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. പക്ഷേ അഞ്ചുവർഷം കാലാവധി തികച്ചവർ 4 പേർ മാത്രം. 1961നും 1990നും ഇടയിലുള്ള 30 വർഷങ്ങളിൽ മാത്രം 19 മുഖ്യമന്ത്രിമാർ ബിഹാറിൽ അധികാരമേറ്റു. പക്ഷേ ഇതിലൊരാൾക്കുപോലും കാലാവധി തികയ്ക്കാനായില്ല. വികസനകാര്യത്തേക്കാൾ, സ്വന്തം കസേര എങ്ങനെ വീഴാതെ കാക്കാം എന്നതിനായിരുന്നു ഇക്കാലയളവിൽ ഇവരുടെ ശ്രദ്ധ. അതുകൊണ്ടാവാം 1970 - 80 കാലഘട്ടത്തിൽ ബിഹാറിന് കാര്യമായ പുരോഗതി കൈവന്നില്ല.
1990ൽ അധികാരമേറ്റ ലാലു പ്രസാദ് യാദവ് പിന്നീടുള്ള 15 വർഷത്തോളം നേരിട്ടും ഭാര്യ റാബ്രി ദേവിയിലൂടെ പരോക്ഷമായും ബിഹാർ ഭരിച്ചു. ലാലു പ്രസാദ് യാദവിന് ശേഷം 2005ൽ അധികാരമേറ്റ നിതീഷ്കുമാർ, ചെറിയൊരു ഇടവേള ഒഴിച്ചു നിർത്തിയാൽ ബാക്കി വർഷങ്ങൾ ബിഹാറിന്റെ ഭരണചക്രം തിരിച്ചു, ഇപ്പോഴും മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയും ചെയ്യുന്നു. ജനകീയ പരിവേഷമുണ്ടെങ്കിലും അടിക്കടി മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാൻ രാഷ്ട്രീയ മുന്നണികളിൽ കാലുമാറുന്ന സ്വഭാവമാണ് നിതീഷിന്റേതെന്നതും മറക്കരുത്.
∙ ശ്രദ്ധ കൃഷിയിൽ, വ്യവസായ സൗഹൃദമായില്ല ബിഹാർ
ഒട്ടും വ്യവസായ സൗഹൃദമല്ല ബിഹാർ. ഇതിന്റെ കാരണമായി നിതീഷ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ബിഹാറിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ചൂണ്ടിക്കാട്ടുന്നത്. അതായത് കടലിനോട് സാമീപ്യമില്ലാതെ, എല്ലാ വശങ്ങളും മറ്റു സംസ്ഥാനങ്ങളുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനം. ബിഹാറിന് സമാനമായി, കടലുമായി സാമീപ്യമില്ലാത്ത സംസ്ഥാനങ്ങൾ വേറെയുമുണ്ട് ഇന്ത്യയിൽ. പക്ഷേ അവയൊന്നും ബിഹാറിന്റെയത്ര പിന്നാക്കമല്ല എന്നതാണ് വസ്തുത. ബിഹാറിൽ വ്യവസായങ്ങൾ കേന്ദ്രീകരിക്കാത്തതിന്റെ പ്രധാനകാരണം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തില്ല എന്നതാണ്. തലസ്ഥാനമായ പട്നയിൽ പോലും മികച്ച നിലവാരത്തിൽ നിർമിച്ച റോഡുകൾ ഇന്നും കാണാനാവില്ല.
യുപിക്കും മഹാരാഷ്ട്രയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമാണെങ്കിലും വലുപ്പത്തിൽ ബിഹാറിന് 12ാം സ്ഥാനമാണുള്ളത്. ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ. ജനസംഖ്യയിൽ ഭൂരിഭാഗത്തിന്റെയും പ്രധാന വരുമാനമാർഗം ഇന്നും കൃഷിയാണ്. സ്ഥലമില്ലായ്മയാണ് വ്യവസായത്തിന് തടസ്സമാവുന്ന പ്രധാന കാരണം. തുണ്ടുതുണ്ടായി വീതംവച്ചിരിക്കുന്ന കൃഷിഭൂമി ഒരുമിച്ച് വാങ്ങിയെടുക്കുക എന്നത് വ്യവസായ സംരംഭം ആഗ്രഹിച്ചെത്തുന്ന സ്വകാര്യ വ്യക്തിക്കൾക്ക് ഭാരിച്ച ജോലിയാണ്. കൃഷിഭൂമിയിൽ, അധികാരം തുടരുന്ന നാട്ടുപ്രമാണിമാരും തടസ്സം നിൽക്കുന്നു. സാധാരണ കർഷകരെ നിയന്ത്രിക്കുന്ന ഇത്തരം നാട്ടുപ്രമാണിമാരെ പിണക്കാൻ രാഷ്ട്രീയ നേതൃത്വം മടിക്കുന്നു. ഇതിനാലാണ് ബിഹാറിൽ നിക്ഷേപകർ എത്താൻ മടികാട്ടുന്നത്.
2000 നവംബർ 15ന് ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചതും സംസ്ഥാനത്തിന്റെ ഖജനാവിൽ വലിയ ചോർച്ചയുണ്ടാക്കി. ധാതുക്കളാൽ സമ്പന്നമായ ഭൂമിയാണ് ജാർഖണ്ഡിനായി ബിഹാർ വിട്ടുനൽകിയത്. ശതകോടികളുടെ ഖനന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. എന്നാൽ അസംസ്കൃത വസ്തുക്കളെ ഉൽപന്നങ്ങളാക്കി മാറ്റുവാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാൻ ബിഹാർ ഭരണാധികാരികൾ പരാജയപ്പെട്ടത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തിരിച്ചടിയായി. വ്യവസായവൽക്കരണം മന്ദീഭവിച്ചത് ജനത്തെ തൊഴിൽതേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ പ്രേരിപ്പിച്ചു. തൊഴിലില്ലായ്മ രൂക്ഷമായ ബിഹാറിൽ പലപ്പോഴും യുവാക്കൾ തൊഴിലിനായി അക്രമ സമരങ്ങൾ വരെ നടത്തിയിട്ടുണ്ട്. വ്യവസായങ്ങൾ ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിഹാറിന്റെ നികുതി വരുമാനത്തിലും വലിയ കുറവാണുള്ളത്.
∙ നാടിനെ കുട്ടിച്ചോറാക്കി പട്ടിണിയും അഴിമതിയും
രാജ്യത്തിന്റെ പട്ടിണി സൂചികയിൽ എപ്പോഴും ബിഹാർ തലതാഴ്ത്തുന്നത് പതിവായിരിക്കുകയാണ്. മാനവ വികസന സൂചികയിലും സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ എടുത്തുകാണിക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മാനവ വികസന സൂചികയിൽ ബിഹാറിനൊപ്പമായിരുന്ന മറ്റ് സംസ്ഥാനങ്ങൾ പുരോഗതി പ്രാപിച്ചെങ്കിലും ബിഹാറിൽ വലിയ മാറ്റങ്ങൾ സംഭവിച്ചില്ല. 1990കളിലാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള വികസന സൂചികയിൽ ബിഹാർ താഴേയ്ക്കു പതിച്ചത്. ഉദാരവൽക്കരണ നയം രാജ്യം സ്വീകരിച്ചത് മറ്റ് സംസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തിയപ്പോൾ മാറ്റങ്ങൾക്ക് നേരെ ബിഹാർ മുഖം തിരിച്ചതായിരുന്നു കാരണം.
ജമീന്ദാരി സമ്പ്രദായം ആഴത്തിൽ വേരൂന്നിയ സംസ്ഥാനം ഇന്നും ഇതിൽ നിന്ന് മോചിതമായിട്ടില്ല. രാഷ്ട്രീയവും ജാതിയും തമ്മിലുള്ള അഭേദ്യബന്ധം പുതുമാറ്റങ്ങൾ ഉൾക്കൊള്ളാൻ തടസ്സമായി നിലനിൽക്കുന്നു. ഭൂവുടമകളായ നാട്ടുപ്രമാണികളുടെ വയലുകളിൽ കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന കർഷകർ ഇവിടെ ഏറെയുണ്ട്. ബിഹാറിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാലാവസ്ഥയ്ക്കും ഗണ്യമായ പങ്കുണ്ട്. ഇന്ത്യയിൽ വെള്ളപ്പൊക്കം അടിക്കടിയുണ്ടാവുന്ന സംസ്ഥാനമാണ് ബിഹാർ. ഇന്ത്യയിൽ പ്രളയഭീതി മുന്നറിയിപ്പിൽ വരുന്ന ഭൂമിയുടെ 16.5 ശതമാനവും ബിഹാറിലാണുള്ളത്. അതേസമയം സംസ്ഥാനത്തെ മാത്രം കണക്കെടുത്താൽ 73.06% സ്ഥലവും പ്രളയ ഭീതിയിലാണ്. ജനസംഖ്യയിൽ 76 ശതമാനം പേരും വെള്ളപ്പൊക്ക കെടുതികൾ നേരിടുന്നു.
ബിഹാറിൽ നിന്ന് വെള്ളപ്പൊക്കത്തിന്റെ കെടുതി പറഞ്ഞു കേരളത്തിലേക്ക് സഹായം ചോദിച്ചെത്തിയവർ ഇവരുടെ പ്രതിനിധികളായിരുന്നു. കരകവിഞ്ഞൊഴുകുന്ന നദികളാണ് എല്ലാ വർഷവും ബിഹാറിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നത്. അയൽരാജ്യമായ നേപ്പാളിൽ മഴപെയ്താലും ബിഹാർ ദുഃഖിക്കേണ്ടിവരുന്നു. നേപ്പാളിൽ നിന്ന് ഉത്ഭവിക്കുന്ന മഹാനന്ദ, കോശി, ബുർഹി ഗന്ദക്, ഗണ്ഡക്, ബാഗ്മതി നദികളാണ് സംസ്ഥാനത്തെ പ്രളയത്തിൽ മുക്കുന്നത്. ഓരോ വർഷവും ആവർത്തിക്കുന്ന പ്രളയത്തിൽ കന്നുകാലികൾ വ്യാപകമായി ചത്തൊടുങ്ങുന്നതിനൊപ്പം കൃഷിയും സമ്പത്തും നശിക്കുന്നു. ഈ ബജറ്റിലും പ്രളയത്തെ നേരിടുന്നതിനായുള്ള പദ്ധതികൾക്കായി ബിഹാറിന് 11,500 കോടി കേന്ദ്രം വകയിരുത്തി.
∙ മുഖ്യം സർക്കാർ ജോലി, നാടുവിട്ടാൽ മടക്കമില്ല
2011 സെൻസസ് പ്രകാരം പത്തു കോടിക്കു മേൽ (10,40,99,452 ) ജനങ്ങൾ ബിഹാറിൽ താമസിക്കുന്നു. ഇവരിൽ 89 ശതമാനവും ഗ്രാമങ്ങളിലാണ്. ബിഹാറിൽ കൃഷിമേഖലയിൽ കുറഞ്ഞ കൂലിയും തൊഴിലില്ലായ്മയും രൂക്ഷമായതോടെ യുവാക്കൾ മറ്റുസംസ്ഥാനങ്ങളിലേക്ക് ജോലിക്കു പോകുന്നത് പതിവാക്കി. ഇവരിൽ നല്ലൊരു പങ്കും കെട്ടിടനിർമാണം, കൃഷി തുടങ്ങിയ ജോലികളാണ് മറ്റു സംസ്ഥാനങ്ങളിലും ചെയ്യുന്നത്. അതേസമയം കേരളത്തിലേത് പോലെ സർക്കാർ ജോലിക്ക് അമിതമായ പ്രാധാന്യം കൽപ്പിക്കുന്നവരാണ് ബിഹാറികളും. വിവാഹത്തിലുൾപ്പെടെ സർക്കാർ ജോലിയുള്ള യുവാക്കൾക്ക് മുന്തിയ പരിഗണന പെൺകുട്ടികളുടെ വീട്ടുകാർ നൽകുന്നു. സിവിൽ സർവീസ് അടക്കമുള്ള യുപിഎസ്‍സി പരീക്ഷകളിൽ ബിഹാറിൽ നിന്ന് കൂടുതൽ പേർ കടന്നുകൂടുന്നതിന് പിന്നിലും സർക്കാർ ജോലി വേണമെന്ന ആഗ്രഹമാണ്. കോച്ചിങ് സെന്ററുകളിൽ പോയി മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നത് ഇവിടത്തെ ഇടത്തരക്കാരായ കുടുംബങ്ങളിലെ പതിവാണ്.
ഉന്നത വിദ്യാഭ്യാസത്തിനായും ബിഹാറിലെ വിദ്യാർഥികൾ സംസ്ഥാനം വിടുന്നുണ്ട്. ഡൽഹിയിലെ മിക്ക കോളജുകളും ബിഹാറിലെ വിദ്യാർഥികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. ഇവരിൽ ജോലി നേടുന്നവർ ഭൂരിഭാഗവും തിരികെ ബിഹാറിലേക്ക് മടങ്ങാൻ താൽപര്യപ്പെടാറില്ല. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായവർ ബിഹാറിനെ ഉപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതും സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോട്ടടിക്കാൻ കാരണമാകുന്നു.
ബ്ലൂകോളർ (ശാരീരിക അധ്വാനമുള്ള) ജോലികൾക്കായി സംസ്ഥാനം വിടുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആക്രമണങ്ങൾ നേരിട്ട ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ബിഹാറിൽനിന്നുള്ളവർ കാരണം തദ്ദേശീയരായവർക്ക് ജോലി ലഭിക്കുന്നില്ലെന്ന ആരോപണങ്ങൾ ഉയർന്നിട്ടുമുണ്ട്. ഭിക്ഷക്കാർ കൂടുമെന്ന കാരണം പറഞ്ഞ് ബിഹാറിൽ നിന്ന് ഗോവയിലേക്കുള്ള ട്രെയിൻ പദ്ധതിയെ എതിർത്ത ഗോവൻ മന്ത്രി വരെയുണ്ട്.
ബിഹാറിനെ പിണക്കാനാകാതെ കേന്ദ്രം
സഖ്യകക്ഷികളുടെ എതിർപ്പിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ നിന്ന് രണ്ടുവട്ടമാണ് ബിജെപിക്ക് പിന്നാക്കം പോകേണ്ടിവന്നത്. വഖഫ് ഭേദഗതി ബില്ലിലും ലാറ്ററൽ എൻട്രിയിലുമായിരുന്നു അത്. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ട വഖഫ് ഭേദഗതി ബില്ലിൽ, എൻഡിഎ സഖ്യകക്ഷികളായ ബിഹാറിലെ ജെഡിയു, എൽജെപി എന്നീ പാർട്ടികളും ടിഡിപിയും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. പരാതിക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്ന ഇവരുടെ ആവശ്യവും ഇവർ ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. ഉന്നത തസ്തികളിലേക്ക് നേരിട്ട് നിയമനം നടത്തുന്ന ലാറ്ററൽ എൻട്രിയിൽ സംവരണ തത്വം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആവശ്യത്തിലും പൊള്ളിയത് ബിജെപിക്കാണ്. ഇവിടെയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിനൊപ്പമാണ് ജെഡിയു ഉൾപ്പെടെയുള്ള ബിജെപിയുടെ സഖ്യകക്ഷികൾ നിലകൊണ്ടത്. ഇതേത്തുടർന്നാണ് ലാറ്ററൽ എൻട്രിക്ക് സംവരണം ബാധകമല്ലെന്നു ന്യായീകരിച്ച സർക്കാർ മലക്കം മറിഞ്ഞത്.
∙ കിട്ടിയ കോടികൾ എന്തുചെയ്തു?
ഈ വർഷത്തെ കേരള സംസ്ഥാന ബജറ്റ് അവതരണ വേളയിൽ നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ശ്രദ്ധേയമായ ഒരു കണക്ക് അവതരിപ്പിച്ചിരുന്നു. നികുതിയായി കേന്ദ്രത്തിന് കേരളത്തിൽനിന്ന് നിശ്ചിത തുക നൽകാറുണ്ട്. ഇങ്ങനെ പിരിക്കുന്ന തുകയുടെ ഒരു ഭാഗം തിരികെ നൽകും. ആ തുകയെ കുറിച്ചായിരുന്നു ബാലഗോപാൽ പറഞ്ഞത്. 100 രൂപ കേരളത്തിൽനിന്ന് നൽകിയാൽ കേന്ദ്രം തിരികെ നൽകുന്നത് 21 രൂപയാണ്. അതേസമയം ബിഹാറിന് 100ൽ 70 രൂപ നൽകുന്നു. കേരളീയരോടുള്ള കേന്ദ്ര അവഗണനയ്ക്കാണ് മന്ത്രി ഈ കണക്ക് അവതരിപ്പിച്ചതെങ്കിലും ബിഹാറിന് ലഭിക്കുന്ന മുന്തിയ പരിഗണന കാണാതെ പോകരുത്. അടിസ്ഥാന സൗകര്യ വികസന സൂചികകളിൽ പിന്നാക്കം നിൽക്കുന്നതാണ് ധനകാര്യ കമ്മീഷന്റെ ശുപാർശയിൽ ഇപ്പോഴും ബിഹാറിന് ഈ പരിഗണന ലഭിക്കാൻ കാരണം. ഇതിന്റെ മറുവശമാണ് വികസന നേട്ടങ്ങളുടെ പേരിൽ തങ്ങൾ ശിക്ഷിക്കപ്പെടുന്നു എന്ന കേരള ധനമന്ത്രിയുടെ വിലാപം. പക്ഷേ ദശാബ്ദങ്ങളായി ബിഹാറിലേക്ക് ഒഴുകിയ കോടികൾ കൊണ്ട് എന്തെങ്കിലും ഫലമുണ്ടായോ?
∙ സൂചനകൾ പുരോഗതിയിലേക്ക്
ഇന്ത്യൻ സംസ്ഥാനങ്ങളുടെ മാനവ വിഭവ സൂചിക പരിശോധിച്ചാൽ പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മിക്ക മേഖലകളിൽ അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലാകും ബിഹാർ. എന്നാൽ ബിഹാറിന്റെ മാത്രം കണക്കെടുത്ത് പരിശോധിച്ചാൽ സംസ്ഥാനം നില മെച്ചപ്പെടുത്തുന്നതിന്റെ തെളിവുകളും ലഭിക്കും. ഉദാഹരണത്തിന് പട്ടിണിയുടെ കാര്യമെടുത്താൽ 2015–16നും 2020–21നും ഇടയിലെ 5 വർഷംകൊണ്ട് 2.25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ബിഹാറിന് കഴിഞ്ഞിട്ടുണ്ട്. നിതി ആയോഗ് പങ്കുവയ്ക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2015-16ൽ ബിഹാറിലെ 51% ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. 2021ൽ ഇത് 33.76% ആയി കുറഞ്ഞു. ഇക്കാലയളവിൽ സംസ്ഥാനത്ത് വൈദ്യുതി, ശുചിമുറി, പാചക വാതകം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ നില, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലെല്ലാം മാറ്റത്തിന്റെ കാറ്റ് വീശിയിട്ടുണ്ട്.