യുഎസിനും ജമ്മു കശ്മീരിനും ചേലക്കരയ്ക്കും തമ്മിൽ എന്ത് ബന്ധം എന്നു ചോദിച്ചാൽ, പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച വായനക്കാർക്ക് അതിനുള്ള വ്യക്തമായ ഉത്തരം നിസംശയം പറയാൻ സാധിക്കും. അത്തരം അറിവുകൾക്ക് പുറമേ മലയാള സിനിമ മേഖലയെ ആകെ മുൾമുനയിൽ നിർത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദമായ വിശകലനങ്ങൾ, കളിക്കളത്തിൽ നിന്ന് പണവും മറ്റ് പല ‘ലക്ഷ്യങ്ങളും’ സ്വന്തമാക്കാൻ യാത്ര തുടങ്ങുന്ന മലയാളി താരങ്ങളുടെ വിവരങ്ങളും പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ടോപ്’ പൊസിഷനുകൾ സ്വന്തമാക്കി. ‘മലയാള സിനിമയിൽ ഈ ‘മാഫിയ’ ഉള്ളയിടത്തോളം കാലം സിനിമാമേഖലയിലെ വനിതകളെ ലൈംഗിക പീഡനത്തിൽനിന്നോ ലൈംഗികാക്രമണത്തിൽനിന്നോ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൽനിന്നോ രക്ഷിക്കാനാകില്ല.’ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിനും ജമ്മു കശ്മീരിനും ചേലക്കരയ്ക്കും തമ്മിൽ എന്ത് ബന്ധം എന്നു ചോദിച്ചാൽ, പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച വായനക്കാർക്ക് അതിനുള്ള വ്യക്തമായ ഉത്തരം നിസംശയം പറയാൻ സാധിക്കും. അത്തരം അറിവുകൾക്ക് പുറമേ മലയാള സിനിമ മേഖലയെ ആകെ മുൾമുനയിൽ നിർത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദമായ വിശകലനങ്ങൾ, കളിക്കളത്തിൽ നിന്ന് പണവും മറ്റ് പല ‘ലക്ഷ്യങ്ങളും’ സ്വന്തമാക്കാൻ യാത്ര തുടങ്ങുന്ന മലയാളി താരങ്ങളുടെ വിവരങ്ങളും പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ടോപ്’ പൊസിഷനുകൾ സ്വന്തമാക്കി.

‘മലയാള സിനിമയിൽ ഈ ‘മാഫിയ’ ഉള്ളയിടത്തോളം കാലം സിനിമാമേഖലയിലെ വനിതകളെ ലൈംഗിക പീഡനത്തിൽനിന്നോ ലൈംഗികാക്രമണത്തിൽനിന്നോ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൽനിന്നോ രക്ഷിക്കാനാകില്ല.’ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ഹേമ കമ്മിറ്റി പോലും ഇങ്ങനെ പറയുന്നുണ്ടെങ്കിൽ, ആരുടേതാണ് ശക്തമായ ആ ‘പവർ ഗ്രൂപ്പ്’. അതിനെ നിയന്ത്രിക്കുന്നത് ആരാണ്? വിവിധ നടീ നടന്മാർ അവരെപ്പറ്റി പറഞ്ഞത് എന്തെല്ലാമാണ്? തുടങ്ങിയ വിശദവിവരങ്ങള്‍ അറിയാൻ പ്രീമിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ.

ജൂഹി ചൗള (Photo: SUJIT JAISWAL / AFP)
ADVERTISEMENT

ഐപിഎലിലും ഐഎസ്എലിലും പണവും പ്രശസ്തിയും കൊയ്യുന്ന ബോളിവുഡ് താരങ്ങളുടെ പാത പിന്തുടർന്ന് മലയാളി താരങ്ങളും സ്പോർട്സ് ബിസിനസിലേക്ക്... സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യുടെ ഭാഗമാകാൻ താരങ്ങൾ തയാറായത് ലാഭം മാത്രം ലക്ഷ്യമിട്ടല്ല. സ്പോർട്സും സിനിമയും ചേരുന്ന മാരക ‘കോംബിനേഷനി’ലേക്ക് മോളിവുഡും കാലെടുത്തുവയ്ക്കുമ്പോൾ അത് കേരളത്തിലെ കായികമേഖലയെ എങ്ങനെയാകും സഹായിക്കുക എന്നറിയാനും ഒട്ടേറെ സിനിമ, കായിക ആരാധകർ ‘പ്രീമിയം’ സന്ദർശകരായി. 

ഒരിക്കൽ വിമർശിച്ച ഡോണൾഡ് ട്രംപിനെ ഇന്ന് മസ്ക് ഒപ്പം ചേർത്തുനിർത്തുന്നു. ട്രംപിനു വേണ്ടി ‘വോട്ടുപിടിക്കാൻ’ ഇറങ്ങുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഈ മനസ്സുമാറ്റം? ബഹിരാകാശ– ചാന്ദ്ര– ചൊവ്വാ സ്വപ്നങ്ങളാണോ മസ്കിന്റെ മനസ്സു മാറ്റിയത്? ടെസ്‌ലയെ കുരുതികൊടുത്ത് സ്പേസ് എക്സിനെ വളർത്തുകയാണോ മസ്കിന്റെ ലക്ഷ്യം? പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചാൽ മസ്കിനെ ഉപദേശക സംഘത്തിൽ ചേർക്കുമെന്ന് ട്രംപ് പറയുംവിധം ആ ബന്ധം വളർന്നതിനു പിന്നിലെന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി എത്തിയ പ്രീമിയം വാർത്തയും വായനക്കാരുടെ മനസ്സുനിറച്ചു.

രമ്യ ഹരിദാസ് (ഫയൽ ചിത്രം : മനോരമ)

2019ൽ കന്നിയങ്കത്തിൽ, എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലമായിരുന്ന ആലത്തൂർ പിടിച്ചടക്കിക്കൊണ്ടാണ് രമ്യ ഹരിദാസ് വരവറിയിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടപ്പെട്ട രണ്ടേ രണ്ട് സീറ്റുകളിലൊന്നായി ആലത്തൂർ മാറുകയും ചെയ്തു. കെ.രാധാകൃഷ്ണൻ ആലത്തൂരിൽ ജയിച്ചതോടെ ഒഴിവുവന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്നു. ചേലക്കരയിലേക്ക് യുഡിഎഫ് നിയോഗിക്കുക രമ്യയെയാവുമോ എന്നീ സംശയങ്ങൾക്കുള്ള ഉത്തരം തേടിയും പതിനായിരക്കണക്കിന് വായനക്കാർ പ്രീമിയത്തിലേക്ക് ഒഴുകി. 

മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ആവേശത്തിന് തുടർച്ചയെന്നോണം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജമ്മു കശ്മീര്‍. ജമ്മു കശ്മീരിൽ സ്വന്തം മുഖ്യമന്ത്രിയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. 2014ൽ 25 സീറ്റുകൾ നേടിയ ബിജെപി ഇക്കുറി മുഖ്യമന്ത്രി കസേര തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല കൂട്ടായ്മ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമം ഇവയെല്ലാം എവിടെചെന്ന് അവസാനിക്കും എന്ന ചോദ്യത്തോടെ പ്രീമിയം അംഗങ്ങളായവരും ഒട്ടേറെ. 

പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.

പ്രതീകാത്മക ചിത്രം (Photo courtesy: istockphoto/ Kemter)
ADVERTISEMENT

ആ നടി ആള് ‘മി ടൂ’ ആണെന്നു പറഞ്ഞു: മലയാളത്തിൽ ഏറ്റവും പ്രമുഖ സിനിമാ സംഘത്തിന്റെ ‘മാഫിയ’; മുന്നിൽ ഒരു നടൻ

‘‌തുടക്കത്തിൽ പല മൊഴികളും പ്രസ്താവനകളും വിശ്വസിക്കാൻ പോലുമായില്ല. ചിലതെല്ലാം ആരോപണമാണെന്നു പോലും സംശയിച്ചു പോയി. എന്നാൽ ഓരോ ദിവസവും കഴിയുംതോറും, കൂടുതൽ പേരോടു സംസാരിക്കുംതോറും, കേട്ടതെല്ലാം സത്യമാണെന്നു തെളിഞ്ഞു. വ്യക്തമായ തെളിവോടെത്തന്നെയാണ് അത് മനസ്സിലായത്...’  വായിക്കാം വിശദമായി...

2017ലെ ഒരു ചടങ്ങിൽ പങ്കെടുക്കാനായി വൈറ്റ് ഹൗസിലെത്തിയ സ്പേസ്എക്സ്, ടെസ്‌ല സിഇഒ ഇലോൺ മസ്കിനൊപ്പം അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (File Photo by Brendan Smialowski / AFP)

കയ്യിൽ ശതകോടികൾ, പക്ഷേ സബ്‌സിഡി കിട്ടിയേ തീരൂ മസ്കിന്; ട്രംപിനോട് ‘ചൊവ്വാ സ്നേഹം’; ടെ‌സ്‌ലയെ കുരുതി കൊടുക്കുമോ?

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കട്ടയ്ക്ക്’ പിന്തുണയ്ക്കുന്ന ആളാണ് ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്. താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വകുപ്പിൽ (Department of Government Efficiency) പ്രവർത്തിക്കാൻ താൻ തയാറാണെന്ന മസ്കിന്റെ ട്വീറ്റും പിന്നാലെയെത്തി. ഇത്രയും അടുപ്പമാണോ ട്രംപും മസ്കും തമ്മിൽ?  വായിക്കാം വിശദമായി...

ആസിഫ് അലി, പൃഥ്വിരാജ്. (Picture courtesy: facebook/Asif Ali Girls Fans Club and L4 LANVENDER MEDIA)
ADVERTISEMENT

പ്രീതി, ജൂഹി, തപ്സി, ഷാറുഖ്...: ഇനി പൃഥ്വി, ആസിഫ്: ഒഴുകുക കോടികളുടെ നിക്ഷേപം; ലാഭം മാത്രമല്ല താരങ്ങളുടെ ലക്ഷ്യം

ഒരു ഫുട്ബോൾ മൈതാനം, മത്സരം പുരോഗമിക്കുന്നതിനിടെ ഇരു ടീമുകളുടെയും ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നു. ഗാലറിയുടെ വിഐപി ബോക്സിൽ ടീം ഉടമകളായ പൃഥ്വിരാജും ആസിഫ് അലിയും ഇരിക്കുന്നു. ക്യാമറക്കണ്ണുകൾ ഇവർക്ക് നേരെ തിരിയുമ്പോൾ ചിരിയോടെ ഇരുവരും കൈവീശുന്നു, കാണികൾ കൂടുതൽ ആവേശത്തിലാകുന്നു... – ഏതെങ്കിലും സ്പോർട്സ് സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയിലെ സീൻ അല്ല ഇത്. ഒരു മാസത്തിനിപ്പുറം കേരളത്തിൽ യഥാർഥത്തിൽ അരങ്ങേറാൻ പോകുന്ന ഒരു രംഗത്തിന്റെ ഏകദേശ വിവരണം മാത്രമാണ്. വായിക്കാം വിശദമായി...

ചേലക്കരയിൽ അത്തരം ആളുകളില്ല, വിവാദവുമില്ല; ആലത്തൂരിൽ തോറ്റത് അന്വേഷിച്ചു, കണ്ടെത്തിയ കാരണം പാർട്ടിയെ അറിയിച്ചെന്നും രമ്യ

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറി രമ്യ ആവുമോ സ്ഥാനാർഥി? എൽഡിഎഫ് മണ്ഡലമായിരുന്ന ആലത്തൂരിൽ 2019ൽ രമ്യ അട്ടിമറി വിജയം നേടിയതുപോലെ ചേലക്കരയും പിടിച്ചെടുക്കുമോ? അഭ്യൂഹങ്ങളേറെയാണ്. എന്താണ് സത്യം? മലയാള മനോരമ ഓൺലൈൻ പ്രീമിയം ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ മനസ്സു തുറക്കുകയാണ് രമ്യ ഹരിദാസ്.  വായിക്കാം വിശദമായി...

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരില്‍ വോട്ടിങ് യന്ത്രങ്ങളുമായി കുതിരപുറത്ത് ബൂത്തിലേക്ക് പോകുന്ന പോളിങ് ഉദ്യോഗസ്ഥൻ (File Photo by Channi Anand/AP)

'ഇന്ത്യ'യുടെ മഞ്ഞിൽ ‘ഗുപ്കർ’ അലിയുമോ?; ഒറ്റയ്ക്ക് വഴിവെട്ടാൻ ബിജെപി; ജമ്മു കശ്മീര്‍ വീണ്ടും പോളിങ് ബൂത്തിലേക്ക്

മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത.  വായിക്കാം വിശദമായി...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week