ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവും വ്യാപനവും. 1975 സെപ്റ്റംബർ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെയും 1976ലെ റീജനൽ റൂറൽ ബാങ്ക് (RRB) ആക്ടിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഗ്രാമീണ ബാങ്കുകൾ. കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിനും പ്രയോജക (sponsored) ബാങ്കുകൾക്കും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുമാണ് ഇവയുടെ ഉടമസ്ഥാവകാശം. ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റെയും 35 ശതമാനം ഓഹരികൾ പ്രായോജക ബാങ്കുകളുടെയും 15 ശതമാനം ഓഹരികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടേതുമാണ്. ചില ബാങ്കിങ് സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഗ്രാമീണ ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്നാണ്. ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ച ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇത് പലരുടെയും തൊഴിൽ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും വരെ നയിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. യഥാർഥത്തിൽ ലയനം ഗ്രാമീണ ബാങ്കുകളെ സഹായിക്കുമോ അതോ ദ്രോഹിക്കുമോ? എന്താണ് പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവും വ്യാപനവും. 1975 സെപ്റ്റംബർ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെയും 1976ലെ റീജനൽ റൂറൽ ബാങ്ക് (RRB) ആക്ടിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഗ്രാമീണ ബാങ്കുകൾ. കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിനും പ്രയോജക (sponsored) ബാങ്കുകൾക്കും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുമാണ് ഇവയുടെ ഉടമസ്ഥാവകാശം.

ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റെയും 35 ശതമാനം ഓഹരികൾ പ്രായോജക ബാങ്കുകളുടെയും 15 ശതമാനം ഓഹരികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടേതുമാണ്. ചില ബാങ്കിങ് സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഗ്രാമീണ ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്നാണ്. ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ച ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇത് പലരുടെയും തൊഴിൽ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും വരെ നയിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. യഥാർഥത്തിൽ ലയനം ഗ്രാമീണ ബാങ്കുകളെ സഹായിക്കുമോ അതോ ദ്രോഹിക്കുമോ? എന്താണ് പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.

ADVERTISEMENT

∙ ഗ്രാമീണ ബാങ്കുകൾ എന്തിന്?

ഗ്രാമീണ മേഖലയെ വാണിജ്യ ബാങ്കുകൾ അവഗണിക്കുന്നുവെന്ന തോന്നലാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണത്തിന് ഇടയാക്കിയത്. ചെറുകിട– പരിമിത കർഷകർ, കരകൗശല വിദഗ്ധർ, ചെറുകിട വ്യാപാരികൾ എന്നിവർക്ക് അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങൾ ഉറപ്പുവരുത്തി ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ശക്തിയും ഓജസ്സും പകരുകയെന്നതാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണത്തിന്റെ മുഖ്യലക്ഷ്യം. അടിസ്ഥാന ബാങ്കിങ്– ധനകാര്യ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ എത്തിച്ച് പാവപ്പെട്ട ഗ്രാമീണ നിവാസികളെ സ്വകാര്യപണമിടപാടുകാരുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുകയെന്നതും ഇതിന്റെ ലക്ഷ്യത്തിൽപെടുന്നു. 

(Photo: AFP)

ഗ്രാമീണ സമ്പദ്ഘടനയുടെ വികസനത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വായ്പകൾ ലഭ്യമാക്കിയും മറ്റു സൗകര്യങ്ങൾ പ്രദാനം ചെയ്തും സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്നതിന്റെ ചാലകശക്തിയായി ഇത്തരം ബാങ്കുകൾ പ്രവർത്തിക്കുന്നു. അതുവഴി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യവും ഇവ വർഷങ്ങളായി നിർവഹിക്കുന്നുണ്ട്.

∙ കോടികളുടെ ലാഭം; കേരളത്തിലും മുന്നിൽ

ADVERTISEMENT

2024 മാർച്ച് 31 വരെ ഇന്ത്യയിൽ 12 ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കുകളുടെ രക്ഷാധികാരത്തിൽ (Sponsorship) 43 പ്രാദേശിക ഗ്രാമീണ ബാങ്കുകളാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവയ്ക്കെല്ലാം കൂടി 21,995 ശാഖകളുണ്ട്. 31.3 കോടി നിക്ഷേപ അക്കൗണ്ടുകളും 3 കോടി ലോൺ അക്കൗണ്ടുകളുമുണ്ട്. 2022–23 സാമ്പത്തിക വർഷം ഗ്രാമീണ ബാങ്കുകളുടെ മൊത്തം ബിസിനസ് വലുപ്പം 10 ലക്ഷം കോടി രൂപയിൽ അധികമാണ്. പ്രതിവർഷം 10.1 ശതമാനം വളർച്ചയാണ് കൈവരിക്കുന്നത്. ആസ്തി ഗുണമേന്മയിലും പുരോഗതി കൈവരിക്കാൻ ഗ്രാമീണ ബാങ്കുകൾക്ക് കഴിഞ്ഞിട്ടുണ്ട്. 

26 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമീണ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഗോവയിലും സിക്കിമിലും ഗ്രാമീണ ബാങ്കുകൾ ഇല്ല. 

(Representative Imgae: iStockphoto)

ഇവയുടെ അറ്റ എൻപിഎയിലും (NPA) പിബിആറിലും (provisioning coverage ratio)  നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവ യഥാക്രമം 2.4 ശതമാനവും 59 ശതമാനവുമാണ്. 2023 മാർച്ച് 31 വരെ ഗ്രാമീണ ബാങ്കുകളുടെ 92 ശതമാനം ശാഖകളും ഗ്രാമങ്ങളിലോ അർധ നഗരങ്ങളിലോ ആണ് സ്ഥിതി ചെയ്യുന്നത്.

വാണിജ്യ ബാങ്കുകൾ ചെയ്യുന്ന ഒട്ടുമിക്ക പ്രവൃത്തികളും ഗ്രാമീണ ബാങ്കുകൾ നിർവഹിക്കുന്നുണ്ട്. 2023–24 സാമ്പത്തിക വർഷം ഗ്രാമീണ ബാങ്കുകളുടെ അറ്റ ലാഭം 26 ശതമാനമാണ്. 7796 കോടി രൂപയിലെത്തിയിരിക്കുന്നു.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ഒഴിച്ചുള്ള മുഴുവൻ പൊതുമേഖലാ ബാങ്കുകളും ഒന്നോ അതിൽ കൂടുതലോ ഗ്രാമീണ ബാങ്കുകളുടെ പ്രായോജക (sponsored) ബാങ്കുകളാണ്. ഗ്രാമീണ ബാങ്കിന്റെ രക്ഷാധികാരമുള്ള ഏക സ്വകാര്യബാങ്ക് ജമ്മു ആൻഡ് കശ്മീർ ബാങ്കാണ്. കേരളത്തിൽ നേരത്തേ രണ്ട് ഗ്രാമീണ ബാങ്കുകളുണ്ടായിരുന്നു. കണ്ണൂർ ആസ്ഥാനമായുള്ള നോർത്ത് മലബാർ ഗ്രാമീണ്‍ ബാങ്കായിരുന്നു ഒന്ന്. സിൻഡിക്കറ്റ് ബാങ്കിനു കീഴിലായിരുന്നു അത്. രണ്ടാമത്തേതാണ് മലപ്പുറം ആസ്ഥാനമാക്കിയുള്ള സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്.;കനറ ബാങ്കിനു കീഴിൽ. ഇവ രണ്ടും ലയിച്ചാണ് കേരള ഗ്രാമീണ ബാങ്ക് രൂപംകൊണ്ടത്. 

കേരള ഗ്രാമീണ ബാങ്കിന്റെ ലോഗോ.

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്കുകളിൽ ഒന്നാണ് നിലവിൽ മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാങ്ക്. 634 ശാഖകളും 3706 ഉദ്യോഗസ്ഥരുമുള്ള കേരളത്തിന്റെ അഭിമാനമായ ഈ ബാങ്കിൽ 24,510 കോടി രൂപയുടെ നിക്ഷേപവും 24,389 കോടി രൂപയുടെ വായ്പയുമാണുള്ളത്. ഈ ബാങ്കിന്റെ വായ്പാനിക്ഷേപ അനുപാതം 99.5 ശതമാനമാണ്. ഏതു വാണിജ്യ ബാങ്കിനേക്കാളും ഉയർന്നത്. 

ADVERTISEMENT

∙ ഗ്രാമീണ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ?

മൂലധനത്തിന്റെ അപര്യാപ്തതയാണ് ഗ്രാമീണ ബാങ്കുകൾ നേരിടുന്ന മുഖ്യപ്രശ്നം. ഗ്രാമീണ ബാങ്കുകളുടെ അധികൃത മൂലധനം (Authorised Capital) വാണിജ്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. പരിമിതമായ ധനവിഭവം കാരണം പല വായ്പകളും നൽകാൻ അവർക്ക് കഴിയുന്നില്ല. ഉയർന്ന പ്രവർത്തന ചെലവാണ് (Operating Cost) ഇവ നേരിടുന്ന മറ്റൊരു പ്രശ്നം. വിദൂരപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ഇടപാടുകാരാണ് ഇതിനൊരു കാരണം. 

സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങളുടെയും അഭാവവും ഗ്രാമീണ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മറ്റൊരു പ്രശ്നം, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ കുറവാണ്. ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യാനുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അലംഭാവം ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്നു.

നിർമല സീതാരാമൻ (ഫയൽ ചിത്രം: മനോരമ)

∙ കേന്ദ്ര ധനമന്ത്രിയുടെ അവലോകനം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു ശേഷം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനം അവലോകനം ചെയ്യുമെന്നാണ് കേട്ടിരുന്നത്. ഗ്രാമീണ ബാങ്കുകളുടെ ഡിജിറ്റൽ ശേഷി (capability) വർധിപ്പിക്കുക ഉൾപ്പെടെയുളള വിഷയങ്ങൾ ഈ അവലോകന യോഗത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. കൂട്ടത്തിൽ ഗ്രാമീണ ബാങ്കുകളെ പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു വരാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ടായിരുന്നു.

∙ എന്തുകൊണ്ട് ബാങ്ക് സംഘടനകൾ ലയനം ആവശ്യപ്പെടുന്നു?

ബാങ്കിങ് മേഖലയുടെ മൊത്തത്തിലുള്ള കാര്യക്ഷമതയും വിജയകരമായി പ്രവർത്തിക്കുന്നതിനുള്ള ശേഷിയും ഉയർത്തുന്നതിനു വേണ്ടി ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്ന് നേരത്തേ തന്നെ എംപ്ലോയീസ് അസോസിയേഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഒരേ തരത്തിലുള്ള ബാങ്കിങ് സേവനങ്ങളാണ് നൽകുന്നതെന്നും അതിനാൽ ഇവ തമ്മിലുള്ള കിടമത്സരം പരിമിതമായ ധനകാര്യവിഭവങ്ങളുടെ ധൂർത്തിലേക്കാണ് നയിക്കുന്നതെന്നും അതവസാനിപ്പിക്കാൻ ഗ്രാമീണ ബാങ്കുകളെ പ്രയോജക ബാങ്കുകളിൽ ലയിപ്പിക്കുന്നതാണ് നല്ലതെന്നും ലയനവാദികൾ ആവശ്യപ്പെടുന്നു. 

ഗ്രാമീണ ജനതയുടെ ഒരു നല്ല വിഭാഗത്തിന് സാങ്കേതിക വിദ്യയുടെ ഗുണങ്ങളും നവീന ബാങ്കിങ് ഉൽപന്നങ്ങളും നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ ലയനം വഴി കഴിയുമെന്നും ഇക്കൂട്ടർ വാദിക്കുന്നു. 

Image Credit : Stock Mark/shutterstock

ലയനം കൊണ്ട് മുഴുവൻ ഇടപാടുകാർക്കും ഒരേ തരത്തിലുള്ള ബാങ്കിങ് ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മുൻഗണനാ മേഖലകൾക്ക് വായ്പ ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് കഴിയുമെന്നും അത് ഗ്രാമീണമേഖലയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് പ്രത്യേകിച്ചും ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് പൊതുവേയും സഹായകമാകുമെന്നുമാണ് ബാങ്ക് ഓഫിസർമാരുടെ കോൺഫെഡറേഷനും അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ധനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.

∙ വേണ്ടത് ദേശീയ ഗ്രാമീണ ബാങ്ക്

ഗ്രാമീണ ബാങ്കുകളെ പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കുന്നതിന് മേൽപ്പറഞ്ഞ ബാങ്ക് സംഘടനകൾ ഉയർത്തിക്കാട്ടുന്ന വാദഗതികൾ ബാലിശമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. ഗ്രാമീണ ബാങ്കുകളെ ‘അവർണ’രായി കാണുന്ന പ്രായോജക ബാങ്കുകളിൽ അവയെ ലയിപ്പിക്കുന്നതിനേക്കാൾ നല്ലത് ദേശീയാടിസ്ഥാനത്തിൽ ഒരു ദേശീയ ഗ്രാമീണ ബാങ്ക് രൂപീകരിച്ച് അതിൽ ഇന്ത്യയിൽ ഇന്നുള്ള 43 ഗ്രാമീണ ബാങ്കുകളെയും അവയുടെ 21,995 ശാഖകളെയും ലയിപ്പിച്ച് പുതിയ ബാങ്കിന് ആവശ്യമായ മൂലധന സഹായവും സാങ്കേതികാടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാക്കുകയാണു വേണ്ടത്. 

(Photo: AFP)

കൂടാതെ ഈ പുതിയ ബാങ്കിലെ ഉദ്യോഗസ്ഥർക്ക് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന എല്ലാ സേവന വേതന വ്യവസ്ഥകളും നടപ്പിലാക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ, ആർക്കും തൊഴിൽ നഷ്ടമോ ശാഖകൾ പൂട്ടേണ്ടി വരികയോ ചെയ്യില്ല. മറിച്ചാണെങ്കിൽ ഇത് രണ്ടും സംഭവിക്കും. ഏതാണ്ട് അര നൂറ്റാണ്ടോളമായി ഗ്രാമീണ ബാങ്കുകൾ നമ്മുടെ ബാങ്കിങ് സംസ്കാരത്തിന്റെ ഒരു ഭാഗമായിത്തീർന്നിട്ട്. അവയെ ഇല്ലാതാക്കുന്നത് ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കലാണ്. അതിനു കൂട്ടു നിൽക്കുന്നവർ സ്വന്തം അസ്തിത്വത്തെ തന്നെയാണ് ഇല്ലാതാക്കുന്നതും ചോദ്യം ചെയ്യുന്നതും. (ലേഖകന്റെ. ഫോൺ – 9447550896. ഇമെയിൽ: prnathan22@gmail.com)

വാൽക്കഷ്ണം: ഓഗസ്റ്റ് 19ന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ബാങ്കിങ് അവലോകന യോഗത്തിലും ഗ്രാമീണ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട ചർച്ച നടന്നില്ലെന്നാണ് അറിയുന്നത്

English Summary:

Will Rural Banks Survive? P.Raveendranadhan Examines Merger Threat and Capital Crisis