2021ൽ പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോൾതന്നെ ഏതാണ്ട് വ്യക്തമായതാണ്. ഇത്തവണ അമിത് ഷായ്ക്ക് ആഭ്യന്തരത്തിനു പുറമേ സഹകരണ വകുപ്പിന്റെ ചുതലകൂടി ലഭിച്ചതോടെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നാലെ കേന്ദ്ര ബജറ്റിൽ പുതിയ സഹകരണ നയം സംബന്ധിച്ച് പ്രഖ്യാപനംകൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയാണ്. ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ച സഹകരണ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതിന് പാർട്ടി ഒരുങ്ങുമ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉറപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സിപിഎമ്മിനെന്നപോലെ ഗുജറാത്തിൽ സഹകരണ മേഖലയിൽ ബിജെപിക്കുള്ള മേൽക്കൈ അവിടത്തെ രാഷ്ട്രീയ മേധാവിത്വത്തിനും പാർട്ടിയെ സഹായിച്ചിട്ടുണ്ട്. സഹകരണ നയത്തിനു രൂപംനൽകാൻ നേരത്തേ സർക്കാർ 49 അംഗ കമ്മിറ്റിക്കും രൂപംനൽകിയിരുന്നു. ഗുജറാത്തിലെ രണ്ടു ജില്ലകളിൽ നടപ്പാക്കിയ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കാനാണ് പുതിയ സഹകരണ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ പുതിയ സഹകരണ നിയമവും ഉണ്ടാകും എന്നാണ് കരുതുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്ര മന്ത്രി അമിത് ഷാ (Photo credit: Reuters)
ADVERTISEMENT

∙ ആർക്കാകും മേൽക്കൈ?

കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ആർക്കാകും സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിൽ മേൽക്കൈ, കരുവന്നൂർ പോലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ നടപടിയെടുക്കാൻ ആർക്കാണ് അധികാരം, അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്ന കേരള മോഡൽതന്നെയാകുമോ കേന്ദ്രത്തിന്റെയും മനസ്സിൽ തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയേണ്ടത്. 

സഹകരണ മേഖലയിൽ പുതിയ ദേശീയ സഹകരണ നയം സംബന്ധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം വിരൽചൂണ്ടുന്നത് ഗുജറാത്ത് മോഡലിലേക്കു തന്നെയെന്നാണു സൂചന. കേന്ദ്ര സഹകരണമന്ത്രി കൂടിയായ അമിത് ഷാ പ്രത്യേക താൽപര്യമെടുത്ത് ഗുജറാത്തിലെ ബനാസ്കന്ത, പഞ്ച്മഹൽ എന്നീ ജില്ലകളിൽ സഹകരണ നയത്തിന്റെ പൈലറ്റ് പ്രോജക്ടും നടപ്പാക്കിക്കഴിഞ്ഞു.

‘സഹകാരികളുടെ സഹകരണം’ എന്ന മുദ്രാവാക്യവുമായാണ് പദ്ധതി നടപ്പാക്കിയത്. പുതിയ തീരുമാനത്തിലൂടെ ഈ രണ്ടു ജില്ലകളിലെ സഹകരണ ബാങ്കുകളിൽ 4.7 ലക്ഷം പുതിയ അക്കൗണ്ടുകളാണ് തുറന്നത്. 966 കോടി രൂപയുടെ അധിക നിക്ഷേപവും ഈ അക്കൗണ്ടുകളിലൂടെ സ്വരൂപിച്ചു. 

∙ ഗുണമുണ്ട്, ദോഷവും

ADVERTISEMENT

എല്ലാ സഹകരണ ബാങ്കുകളെയും കോർ ബാങ്കിങ്ങിലൂടെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഫണ്ട് പൂർണമായും സഹകരണ ബാങ്കുകളുടെ കേന്ദ്ര പൂളിലേക്കാണ് പോകുക. ഇതനുസരിച്ച് അധിക ഫണ്ടുള്ള ബാങ്കുകളിലെ പണം ഫണ്ട് കുറവുള്ള സഹകരണ ബാങ്കുകൾക്കും ലഭ്യമാകും. ഇത് ഫണ്ട് കുറവുള്ള സഹകരണ ബാങ്കുകൾക്കും നേട്ടമാകുമെന്നതാണ് പ്രത്യേകത. 

ഉദാഹരണത്തിന്, ഒരിടത്തെ സഹകരണ ബാങ്കിൽ ധാരാളം പണമുണ്ടെന്നു വയ്ക്കുക. മറ്റൊരിടത്തെ ബാങ്കിൽ പണമില്ല. അങ്ങിനെയെങ്കിൽ മിച്ചം വരുന്ന ‘സർപ്ലസ്’ ഫണ്ട് കേന്ദ്ര പൂളിലേക്കു മാറ്റാം. അവിടെനിന്ന് അത് നിക്ഷേപം കുറഞ്ഞ ബാങ്കുകളിലേക്കും മാറ്റാം. സഹകരണം സംഘം ശക്തമായാൽ ആ നാട്ടിൽ ആവശ്യമുള്ളത്ര വായ്പ നൽകാം. അതുവഴി പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താം, ഗ്രാമീണ വികസനത്തിനും പണം ഉപയോഗപ്പെടുത്താം. ഇതാണ് പദ്ധതിയുടെ ഗുണകരമായ വശം.

(Photo by INDRANIL MUKHERJEE / AFP)

അതേസമയം നെഗറ്റിവ് വശങ്ങളുമുണ്ട്. രാഷ്ട്രീയ ഇടപെടലാണ് അതിൽ പ്രധാനം. ഒരു പ്രദേശത്തെ പ്രസ്തുത പാർട്ടി അംഗങ്ങൾക്കു മാത്രം വായ്പ നൽകുന്ന അവസ്ഥ വരികയാണെങ്കിൽ എന്തു ചെയ്യും? അങ്ങനെ വായ്പ നൽകി തിരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചാലോ? ഇപ്പോൾത്തന്നെ ഗുജറാത്തിലെ പലയിടത്തും ഇങ്ങനെ നടക്കുന്നതായി പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണമുണ്ട്. പുതിയ സഹകരണ നയം വന്നാൽ അത് സഹകരണ സംഘങ്ങളിൽ കേന്ദ്രത്തിന് കൂടുതൽ പിടിമുറുക്കാനുള്ള അവസരമാണ് തുറക്കുന്നതെന്ന ആരോപണത്തിനു പിന്നിലും ഇക്കാരണമാണ്. 

∙ ബിജെപി പിടിച്ചെടുക്കുമോ?

ADVERTISEMENT

എന്നാൽ അത്തരമൊരു കേന്ദ്ര നയം വന്നാൽ സംസ്ഥാന സർക്കാരുകളുടെ അധികാരം കുറയുമോ എന്ന പേടി കേരളത്തിൽ ഉൾപ്പെടെ ശക്തമായുണ്ട്. ഓരോ മേഖലയും കേന്ദ്രീകരിച്ച് സഹകരണ സംഘങ്ങളിലൂടെ ലഭിക്കുന്ന രാഷ്ട്രീയ നേട്ടം ഇല്ലാതാകും എന്നതാണ് അതിലെ പ്രധാന കാരണങ്ങളിലൊന്ന്. കൂടുതൽ മേഖലകളിൽ സ്വാധീനശക്തിയാകാൻ ബിജെപിക്കു സാധിക്കുമെന്ന ആശങ്കയും കേരളത്തിൽ ഇടതു–വലതു പക്ഷങ്ങൾക്കുണ്ട്.

ഗുജറാത്തിലെ ഫാക്ടറിയിൽ സ്റ്റീൽ ബക്കറ്റുകളിൽ നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്ന സ്ത്രീകൾ. (Photo by SAM PANTHAKY / AFP)

ഗുജറാത്തിലാകെ പദ്ധതി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. 2023 ജൂൺമുതൽ 2024 ജനുവരിവരെ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയകരമായിരുന്നു എന്നാണ് ഗുജറാത്ത് സർക്കാർ അവകാശപ്പെടുന്നത്. മിൽക്ക് യൂണിയനിൽ അഫിലിയേറ്റ് ചെയ്ത 1048 പാൽ സൊസൈറ്റികളുടെ അടക്കം കമേഴ്സ്യൽ ബാങ്കുകളിലെ അക്കൗണ്ടുകളിലെ അധിക ഫണ്ട് ജില്ലാ സെൻട്രൽ സഹകരണ ബാങ്കിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റി. സഹകരണ സംഘങ്ങളിൽ മൈക്രോ എടിഎമ്മുകൾ തുറക്കുകയും റുപേ കാർഡുകൾ നൽകുകയും ചെയ്തു. 

ഗുജറാത്തിൽ ക്ഷീരസംഘങ്ങളായിരുന്നു സഹകരണമേഖലയിൽ പ്രധാനപ്പെട്ടത്. അവയിൽത്തന്നെ 90 ശതമാനവും ബിജെപിയുടെ കയ്യിലാണ്. അതിലെ ഏഴു ലക്ഷത്തോളം അംഗങ്ങളും ബിജെപിയോട് അനുഭാവമുള്ളവരാണ്. ഇവരിൽ ചിലരെങ്കിലും വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലായിരിക്കാമെന്ന് പ്രതിപക്ഷം പറയുന്നു. ഈ വായ്പയുടെ പേരു പറഞ്ഞ് ഇവരെ വോട്ടിനു വേണ്ടി ഉപയോഗപ്പെടുത്താൻ ബിജെപിക്കു സാധിക്കുമെന്നാണ് ആരോപണം. ഗുജറാത്തിൽ സഹകരണ സംഘം മൊത്തം കയ്യിലാക്കിയത് ബിജെപിക്ക് രാഷ്ട്രീയപരമായി ഏറെ നേട്ടമാണുണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ ഈ സഹകരണ സംഘങ്ങൾ എത്രത്തോളം സഹായകരമാണെന്നു തിരിച്ചറിഞ്ഞുതന്നെയാകണം ഇപ്പോൾ ഇന്ത്യയൊട്ടാകെ പുതിയ നയത്തിന് കേന്ദ്രം ശ്രമിക്കുന്നതും.

ഗുജറാത്തിലെ ഡയറി ഫാക്ടറിയിൽ ഐസ്ക്രീം നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. (Photo by SAM PANTHAKY / AFP)

∙ എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകള്‍

രാജ്യത്തെ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ രൂപീകരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സഹകരണ മന്ത്രാലയം. ജില്ലാ സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് (ഡിസിസിബി) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു കർമപദ്ധതി തയാറാക്കാൻ നബാർഡിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തെ സഹകരണ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതിക്കു കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണു ജില്ലാ സഹകരണ ബാങ്കുകളും രൂപീകരിക്കാനുള്ള നീക്കം. 

രാജ്യത്തു ചില ജില്ലകളിൽ ബാങ്കുകളില്ലാത്ത സാഹചര്യത്തിലാകും എല്ലാ ജില്ലകളിലും ബാങ്ക് എന്നു കേന്ദ്രസർക്കാർ സഹകരണ നയത്തിൽ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ പറയുന്നു. കേരളത്തിൽ ആ സാഹചര്യമില്ല. കേരളത്തിൽ ഇനി ജില്ലാ സഹകരണബാങ്ക് എന്ന രീതിയിലേക്ക് തിരിച്ചുപോക്കും അസാധ്യമാണെന്നും മന്ത്രി പറയുന്നു. കേരള ബാങ്കിന്റെ റീജനൽ ബ്രാഞ്ചുകൾ എല്ലാ ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്, 823 ശാഖകളുമുണ്ട്.

English Summary:

Government to Unveil New Cooperative Policy: What is the BJP Aiming For?