പവൽ പറഞ്ഞു: പലിശ കുറയും, വിപണിയിൽ ആഘോഷം: ഇന്ത്യൻ സമ്പദ്വ്യവസ്ഥയും ഭദ്രം; ഒഴുകുമോ ഡോളർ?
‘ടൈം ഹാസ് കം’: ഈ മൂന്നു വാക്കുകളിലൂടെ യുഎസിലെ കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പവൽ പറയാതെ പറഞ്ഞതു വ്യക്തം. സമയം എത്തിയിരിക്കുന്നതു പലിശ നിരക്കുകളുടെ പടിയിറക്കത്തിനാണെന്നും ഫെഡറൽ റിസർവിന്റെ അടുത്ത യോഗത്തിൽത്തന്നെ അതു പ്രതീക്ഷിക്കാമെന്നുമുള്ള വ്യക്തമായ സന്ദേശം. യുഎസ് സംസ്ഥാനമായ വയോമിങ്ങിൽ ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകളുടെ മേധാവികളും സാമ്പത്തിക ശാസ്ത്രജ്ഞരും ഒത്തുചേർന്ന ജാക്സൺ ഹോൾ വാർഷിക സിംപോസിയത്തിലായിരുന്നു പവലിന്റെ പ്രഖ്യാപനം. ‘ലോകത്തെ ഏറ്റവും തനതായ സാമ്പത്തിക കൂട്ടായ്മ’ എന്നു ‘ന്യൂയോർക്ക് ടൈംസ്’ വിശേഷിപ്പിച്ചിട്ടുള്ള സമ്മേളനത്തിൽ പവൽ എന്താണു പ്രഖ്യാപിക്കുക എന്നറിയാൻ കാതുകൂർപ്പിച്ചിരുന്ന

‘ടൈം ഹാസ് കം’: ഈ മൂന്നു വാക്കുകളിലൂടെ യുഎസിലെ കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പവൽ പറയാതെ പറഞ്ഞതു വ്യക്തം. സമയം എത്തിയിരിക്കുന്നതു പലിശ നിരക്കുകളുടെ പടിയിറക്കത്തിനാണെന്നും ഫെഡറൽ റിസർവിന്റെ അടുത്ത യോഗത്തിൽത്തന്നെ അതു പ്രതീക്ഷിക്കാമെന്നുമുള്ള വ്യക്തമായ സന്ദേശം. യുഎസ് സംസ്ഥാനമായ വയോമിങ്ങിൽ ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകളുടെ മേധാവികളും സാമ്പത്തിക ശാസ്ത്രജ്ഞരും ഒത്തുചേർന്ന ജാക്സൺ ഹോൾ വാർഷിക സിംപോസിയത്തിലായിരുന്നു പവലിന്റെ പ്രഖ്യാപനം.
‘ലോകത്തെ ഏറ്റവും തനതായ സാമ്പത്തിക കൂട്ടായ്മ’ എന്നു ‘ന്യൂയോർക്ക് ടൈംസ്’ വിശേഷിപ്പിച്ചിട്ടുള്ള സമ്മേളനത്തിൽ പവൽ എന്താണു പ്രഖ്യാപിക്കുക എന്നറിയാൻ കാതുകൂർപ്പിച്ചിരുന്ന ആഗോള വിപണികൾക്ക് ഇതിലേറെ ആശ്വാസകരമായ അവസരം ലഭിക്കാനില്ല. അതുകൊണ്ടുതന്നെ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ വ്യാപാരദിനമായ ഓഗസ്റ്റ് 26ന് ലോകമെങ്ങും ഓഹരി വിപണികൾക്ക് ആഘോഷദിനമാകുമെന്നുറപ്പ്.
∙ 25,000 പോയിന്റ് ഇന്നുതന്നെ?
കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 24,823.15 പോയിന്റിലായിരുന്ന നിഫ്റ്റി ഒരിക്കൽ കൈവിട്ടുപോയ 25,000 പോയിന്റ് ഓഗസ്റ്റ് 26നു തിരിച്ചുപിടിച്ചേക്കാം. ആവേശം നിലനിർത്താനായാൽ 25,078.30 പോയിന്റിൽ മുൻപു രേഖപ്പെടുത്തിയ റെക്കോർഡ് സമീപ ദിവസങ്ങളിലൊന്നിൽ കീഴടക്കാനും നിഫ്റ്റിക്കു സാധ്യമായേക്കും.
∙ അനുകൂലമാകണം റിപ്പോർട്ടുകൾ
നാലു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം പലിശ നിരക്കുകളുടെ പടിയിറക്കത്തിന് അടുത്ത മാസം യുഎസിൽ തുടക്കമാകുമെന്ന് ഏറക്കുറെ പ്രതീക്ഷിച്ചിരുന്നതാണ് എന്നതിനാൽ വിപണികളിലെ ആഘോഷത്തിനു തുടർച്ച സാധ്യമാകണമെങ്കിൽ പല കാര്യങ്ങളും അറിയാൻ ബാക്കിനിൽക്കുന്നു. പണപ്പെരുപ്പ നിയന്ത്രണമല്ല തൊഴിൽ വിപണിയുടെ നിലവാരമായിരിക്കും നയരൂപീകരണത്തിന് ഇനി ഫെഡ് റിസർവ് കൂടുതലായി പരിഗണിക്കുക എന്നു പവൽ സൂചിപ്പിച്ചിട്ടുണ്ട്.
അതിനാൽ തൊഴിൽ ലഭ്യത സംബന്ധിച്ച അടുത്ത സ്ഥിതിവിവര റിപ്പോർട്ടിനു പ്രസക്തിയേറുന്നു. ആ റിപ്പോർട്ട് ഫെഡ് റിസർവിന്റെ അടുത്ത നയ പ്രഖ്യാപനത്തിനുമുൻപു പുറത്തുവരും. സെപ്റ്റംബർ 17, 18 തീയതികളിൽ ചേരുന്ന അടുത്ത യോഗത്തിനു മുൻപുതന്നെ പ്രസിദ്ധീകരിക്കുന്ന രണ്ടു പണപ്പെരുപ്പ നിലവാര റിപ്പോർട്ടുകളും ഫെഡറൽ റിസർവിനു പരിഗണിക്കേണ്ടതുണ്ട്. പലിശ നിരക്കിൽ ഈ വർഷം ഒരു ശതമാനമെങ്കിലും കുറവാണു പ്രതീക്ഷിക്കുന്നത്. അതുണ്ടാകുമോ എന്നും അറിയണം.
∙ ഡോളർ പ്രവാഹം പ്രതീക്ഷിച്ച്
വിദേശ ധനസ്ഥാപനങ്ങളുടെ പിന്തുണയാണു മറ്റൊരു നിർണായക ഘടകം. ഈ മാസം മാത്രം അവ വിറ്റഴിച്ചത് 29,000 കോടി രൂപയുടെ ഓഹരികളാണ്. യുഎസിലെ പലിശ നിരക്കുകൾ കുറയുന്നതോടെ വിദേശ നിക്ഷേപത്തിന്റെ അളവു വർധിക്കുമെന്നു പ്രതീക്ഷിക്കാം.
∙ സാമ്പത്തികനില ഭദ്രം
അതിനിടെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നില ഭദ്രമാണെന്നു ധന മന്ത്രാലയത്തിൽനിന്നുള്ള പ്രതിമാസ റിപ്പോർട്ട് ഉറപ്പു നൽകുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തോതു വർധിക്കുന്നതിനാൽ സമീപ മാസങ്ങളിൽ ഭക്ഷ്യോൽപന്ന വിലക്കയറ്റത്തിന്റെ തോതിൽ കുറവുവരുമെന്നാണു റിപ്പോർട്ടിലെ പ്രത്യാശ. 11.6 മാസത്തെ ഇറക്കുമതിക്കു മതിയാകുന്ന അളവിലേക്കു വിദേശനാണ്യ ശേഖരം മെച്ചപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
∙ ഐപിഒകളും ലിസ്റ്റിങ്ങും
ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുമായി 8 കമ്പനികളാണ് ഈ ആഴ്ച വിപണിയെ സമീപിക്കുന്നത്. ഇക്കോസ് മൊബിലിറ്റി, പ്രീമിയർ എൻജിനീയേഴ്സ് എന്നിവയാണു ‘മെയിൻ ബോർഡ്’ വിഭാഗത്തിൽനിന്നുള്ള ഐപിഒകൾ. 6 ഐപിഒകൾ എസ്എം ഇ വിഭാഗത്തിൽനിന്നാണ്. നേരത്തെ ഐപിഒ വിപണിയെ സമീപിച്ച എട്ടു കമ്പനികളുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിങ് ഈ ആഴ്ചയുണ്ടാകും. ഓറിയന്റ് ടെക്നോളജീസ്, ഇന്റർആർച്ച് ബിൽഡിങ് പ്രോഡക്ട്സ് എന്നിവയുടെ ഓഹരികൾ ഇക്കൂട്ടത്തിലുണ്ട്.
(Updated at 3.30 PM: ഓഗസ്റ്റ് 26ന് വിപണി അവസാനിച്ചപ്പോൾ നിഫ്റ്റി 187 പോയിന്റ് ഉയർന്ന് 25,010ലും സെൻസെക്സ് 611 പോയിന്റ് ഉയർന്ന് 81,698ലുമാണുള്ളത്)
ഓഹരികളും എക്സ് ഡേറ്റും
ലാഭവീത വിതരണവുമായി ബന്ധപ്പെട്ട് ഏതാനും കമ്പനികൾ നിശ്‌ചയിച്ചിട്ടുള്ള ‘എക്‌സ് ഡേറ്റ്’ താഴെ ചേർക്കുന്നു.
ഓഗസ്റ്റ് 28ന്: അസാഹി ഇന്ത്യ (200% ലാഭവീതം), ഹിന്ദുസ്ഥാൻ സിങ്ക് (950%).
ഓഗസ്റ്റ് 30ന്: കജാറിയ സിറാമിക്സ് (600%), ഓയിൽ ഇന്ത്യ (25%), പവർ ഫിനാൻസ് കോർപറേഷൻ (32.5%), ജിൻഡാൽ സെറ്റെയ്ൻലെസ് (100%), ശ്യം മെറ്റാലിക്സ് (27%).