പറയാനുള്ളതു പറഞ്ഞുകഴിഞ്ഞതായും സംവിധായകൻ രഞ്ജിത്തിനെതിരേ കേസ് നൽകാനില്ലെന്നും ബംഗാളി ചലച്ചിത്രനടി ശ്രീലേഖ മിത്ര. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ തന്നോടു രഞ്ജിത് മോശമായാണു പെരുമാറിയത്. എന്നാൽ ലൈംഗികമായി ആക്രമിച്ചിട്ടില്ലെന്നും അവർ ആവർത്തിച്ചു. ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഞ്ജിത് പറയുന്ന സാഹചര്യത്തില്‍ എന്താണ് ശ്രീലേഖയ്ക്ക് മറുപടി പറയാനുള്ളത്? കേസുമായി മുന്നോട്ടു പോകുമോ? സിപിഎമ്മിനെതിരെയും സർക്കാരിനെതിരെയും ഗൂഢാലോചന നടന്നുവെന്ന് രഞ്ജിത് പറയുമ്പോൾ എന്താണ് ശ്രീലേഖയുടെ മറുപടി? മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ശ്രീലേഖ മിത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആരോപണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണു രഞ്ജിത് പറയുന്നത്?

ADVERTISEMENT

എന്റെ അനുഭവം വെളിപ്പെടുത്തിയതിന് എനിക്കെതിരെ കേസ് കൊടുക്കാൻ രഞ്ജിത്തിന് അവകാശമുണ്ട്. അപമര്യാദയായി പെരുമാറിയ ആരും അതു സമ്മതിക്കില്ല. പക്ഷേ അദ്ദേഹത്തോട് എനിക്കു വ്യക്തിവൈരാഗ്യമില്ല. ഞാൻ രഞ്ജിത്തിനോ സിനിമാ മേഖലയ്ക്കോ എതിരല്ല. അയാളിൽനിന്ന് ഒന്നും നേടാനില്ല. വേണമെങ്കിൽ അന്നു വിമാനടിക്കറ്റിന് ചെലവഴിച്ച 23,000 രൂപ വേണമെന്നു പറയാം. പക്ഷേ ആ ദിവസവും പിറ്റേന്നും അനുഭവിച്ച മാനസികപീഡനം വലുതായിരുന്നു. അതിന് ഉത്തരം നൽകാൻ രഞ്ജിത് ബാധ്യസ്ഥനാണ്.

സംവിധായകൻ രഞ്ജിത്. (ചിത്രം: മനോരമ)

∙ പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും ഗൂഢാലോചനയുണ്ടെന്നു പറയുന്നു?

ADVERTISEMENT

എന്റെ വെളിപ്പെടുത്തലിൽ എന്തു ഗൂഢാലോചനയാണുള്ളത്? ഞാൻ അടിയുറച്ച ഇടതു വിശ്വാസിയാണ്. വ്യക്തികൾ പാർട്ടിക്കു മുകളില്ല. എനിക്ക് രഞ്ജിത്തിൽനിന്ന് ഒന്നും നേടാനില്ല. ആ ദിവസവും പിറ്റേന്നും അനുഭവിച്ച മാനസികപീഡനം വലുതായിരുന്നു. അതിന് ഉത്തരം നൽകാൻ രഞ്ജിത് ബാധ്യസ്ഥനാണ്. രഞ്ജിത് ആരോപിച്ച പോലെ എന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതു തൃണമൂൽ സർക്കാർ ചെയ്തതായിരിക്കും. ബംഗാളിലെ ഇടതു സഹയാത്രികയെ കേരളത്തിലെ സഖാവിനെതിരെ രംഗത്തിറക്കിയതാകാം

∙ ആരെങ്കിലും സഹായിച്ചാൽ കേസുമായി മുന്നോട്ടുപോകുമോ?

ADVERTISEMENT

പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇതിനു പിന്നാലെ പോകാൻ വയ്യ. രഞ്ജിത് ലൈംഗികമായി ആക്രമിച്ചിട്ടില്ല. പക്ഷേ വളകളിലും കയ്യിലും തൊടുകയും മുടിയിൽ തലോടുകയും ചെയ്തിട്ടുണ്ട്. ‘ഗുഡ് ടച്ച്’ എന്താണ്, ‘ബാഡ് ടച്ച്’ എന്താണ് എന്ന് ഒരു സ്ത്രീക്ക് അറിയാം. ഗ്ലാമറും പണവും പ്രശസ്തിയുമുള്ള സിനിമയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുണ്ട്. ഇത് നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. എന്തെങ്കിലും നൽകുന്നതിനു പകരം എന്തെങ്കിലും തിരിച്ചെടുക്കണമെന്ന വിചാരമാണു പലർക്കുമുള്ളത്.

ശ്രീലേഖ മിത്ര

കൊൽക്കത്ത സ്വദേശിയായ നടി ശ്രീലേഖ മിത്ര 1996 മുതൽ ബംഗാളി ടിവി – ചലച്ചിത്ര മേഖലയിൽ സജീവം. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ ഹോതത് ബൃഷ്ടി, കാന്തദാർ, ഉറോ ചിത്തി , മഹാനഗർ@കൊൽക്കത്ത, നിർഭയ, വൺസ് അപ്പോൺ എ ടൈം ഇൻ കൽക്കട്ട തുടങ്ങിയവ ശ്രദ്ധേയം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’ എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു.

English Summary:

Sreelekha Mitra Exposes Dark Side of Film Industry, Calls Out Ranjith