പൗലോ കൊയ്‌ലോയുടെ ‘ഒഴുകുന്ന പുഴപോലെ’ എന്ന പുസ്തകത്തിലെ ഒരു കഥ ഏതാണ്ടിങ്ങനെയാണ്: ഒരാളുടെ പ്രാതലിനിടെ, വെണ്ണ പുരട്ടിയ റൊട്ടിക്കഷണം വഴുതി തറയിൽ വീണു. വെണ്ണയുള്ള ഭാഗം മുകളിലായാണ് റൊട്ടിയുടെ കിടപ്പെന്നത് അയാളെ അദ്ഭുതപ്പെടുത്തി. കാരണം, വെണ്ണപുരണ്ട റൊട്ടി താഴെ വീണാൽ, വെണ്ണയുള്ള വശമാവും തറയിൽ തൊടുക. അയാൾ വിശുദ്ധനെന്നും റൊട്ടിയുടെ കിടപ്പ് ദൈവത്തിന്റെ അടയാളമാണെന്നും സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. എന്തായാലും, സംഭവം ഗ്രാമത്തിൽ ചർച്ചയായി. എന്തുകൊണ്ട് വെണ്ണവശം മുകളിലായെന്നതിനു വിശ്വസനീയമായ ഉത്തരം ആർക്കുമില്ല. ഒടുവിലവർ ഗ്രാമത്തിലെ ഗുരുവിൽനിന്ന് ഉത്തരം തേടി. ഗുരു ഒരു രാത്രിയുടെ പ്രാർഥനയും ധ്യാനവും കഴിഞ്ഞ് ഉത്തരം പറഞ്ഞു: കാര്യം ലളിതമാണ്. റൊട്ടി വീഴേണ്ട രീതിയിൽത്തന്നെയാണ് വീണത്, തെറ്റായ വശത്താണ് വെണ്ണ പുരട്ടിയിരുന്നത്! ഈ കഥ എടുത്തുപറഞ്ഞാണ് 2005ൽ താൻ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പശ്ചാത്തലം ആത്മകഥയിൽ എൽ.കെ.അഡ്വാനി വിശദീകരിക്കുന്നത്. ആ വർഷം മേയ്– ജൂണിൽ അഡ്വാനി പാക്കിസ്ഥാനിലേക്കു നടത്തിയ യാത്രയിൽ മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദർശിച്ചതും ജിന്നയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ ചിലതും ബിജെപിയിൽ വിവാദമാവുകയും ഒടുവിൽ അധ്യക്ഷപദവിയിൽനിന്നുള്ള രാജിയിലേക്ക് എത്തുകയുമായിരുന്നു. ‘സമാധാനത്തിന്റെ ദൂതനായി, രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗലോ കൊയ്‌ലോയുടെ ‘ഒഴുകുന്ന പുഴപോലെ’ എന്ന പുസ്തകത്തിലെ ഒരു കഥ ഏതാണ്ടിങ്ങനെയാണ്: ഒരാളുടെ പ്രാതലിനിടെ, വെണ്ണ പുരട്ടിയ റൊട്ടിക്കഷണം വഴുതി തറയിൽ വീണു. വെണ്ണയുള്ള ഭാഗം മുകളിലായാണ് റൊട്ടിയുടെ കിടപ്പെന്നത് അയാളെ അദ്ഭുതപ്പെടുത്തി. കാരണം, വെണ്ണപുരണ്ട റൊട്ടി താഴെ വീണാൽ, വെണ്ണയുള്ള വശമാവും തറയിൽ തൊടുക. അയാൾ വിശുദ്ധനെന്നും റൊട്ടിയുടെ കിടപ്പ് ദൈവത്തിന്റെ അടയാളമാണെന്നും സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. എന്തായാലും, സംഭവം ഗ്രാമത്തിൽ ചർച്ചയായി. എന്തുകൊണ്ട് വെണ്ണവശം മുകളിലായെന്നതിനു വിശ്വസനീയമായ ഉത്തരം ആർക്കുമില്ല. ഒടുവിലവർ ഗ്രാമത്തിലെ ഗുരുവിൽനിന്ന് ഉത്തരം തേടി. ഗുരു ഒരു രാത്രിയുടെ പ്രാർഥനയും ധ്യാനവും കഴിഞ്ഞ് ഉത്തരം പറഞ്ഞു: കാര്യം ലളിതമാണ്. റൊട്ടി വീഴേണ്ട രീതിയിൽത്തന്നെയാണ് വീണത്, തെറ്റായ വശത്താണ് വെണ്ണ പുരട്ടിയിരുന്നത്!

ഈ കഥ എടുത്തുപറഞ്ഞാണ് 2005ൽ താൻ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പശ്ചാത്തലം ആത്മകഥയിൽ എൽ.കെ.അഡ്വാനി വിശദീകരിക്കുന്നത്. ആ വർഷം മേയ്– ജൂണിൽ അഡ്വാനി പാക്കിസ്ഥാനിലേക്കു നടത്തിയ യാത്രയിൽ മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദർശിച്ചതും ജിന്നയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ ചിലതും ബിജെപിയിൽ വിവാദമാവുകയും ഒടുവിൽ അധ്യക്ഷപദവിയിൽനിന്നുള്ള രാജിയിലേക്ക് എത്തുകയുമായിരുന്നു.

എൽ.കെ. അഡ്വാനി (PTI Photo/Manvender Vashist Lav)
ADVERTISEMENT

‘സമാധാനത്തിന്റെ ദൂതനായി, രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നാക്കാൻ തന്നാലാവുന്നതു ചെയ്യാമെന്നു കരുതിയാണ്’ അഡ്വാനി പാക്കിസ്ഥാനിലേക്കു പോയത്. എന്നാൽ, ജിന്നയെക്കുറിച്ചുള്ള പരാമർശങ്ങൾ ‘പാർട്ടിയുടെ ആശയങ്ങളിൽനിന്നുള്ള വ്യതിയാന’വും ‘ഹിന്ദുത്വത്തോടുള്ള വഞ്ചന’യുമെന്നു വിമർശിക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വേദനയുണ്ടാക്കിയ സംഭവമെന്നാണ് അതിനെ ആത്മകഥയിൽ അഡ്വാനി വിശേഷിപ്പിക്കുന്നത്.

വലിയ ഫലം ലഭിച്ച സമയങ്ങളിൽ പാർട്ടിയുടെ പോക്കിനെ ചോദ്യംചെയ്യുക എളുപ്പമല്ലായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. തിരുത്തലുകൾ നിർദേശിക്കാൻ തക്ക സമയമാണെന്ന വിലയിരുത്തലിലേക്ക് ആർഎസ്എസ് എത്തിയിരിക്കുന്നുവെന്നും സൂചിപ്പിക്കപ്പെടുന്നു. 

തലയെടുപ്പുള്ള അധ്യക്ഷനായിരുന്ന അഡ്വാനിയും ജെ.പി.നഡ്ഡയും തമ്മിൽ താരതമ്യമില്ല. രണ്ടു വൻമരങ്ങളുടെ തണൽപറ്റിനിന്ന്് അധ്യക്ഷപദവി വഹിക്കുക എന്നതിനപ്പുറം നഡ്ഡയ്ക്കു കഴിഞ്ഞ നാലു വർഷത്തിൽ തന്റേതായ നിലപാടുകൾക്കു പരുവമില്ലായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം പറഞ്ഞു: ‘തുടക്കകാലത്ത് ഞങ്ങൾക്കു വേണ്ടത്ര ശേഷിയില്ലായിരുന്നു, ചെറുതായിരുന്നു, ആർഎസ്എസിനെ വേണമായിരുന്നു. ഇപ്പോൾ ഞങ്ങൾ വളർന്നിരിക്കുന്നു, ശേഷിയുണ്ട്. ബിജെപി തനിച്ചു കാര്യങ്ങൾ നടത്തുന്നു. അതാണ് വ്യത്യാസം... ഞങ്ങൾ കാര്യങ്ങൾ ഞങ്ങളുടേതായ രീതിയിൽ ചെയ്യുന്നു. അങ്ങനെയാണ് രാഷ്ട്രീയപ്പാർട്ടികൾ ചെയ്യേണ്ടതും.’

ജെ.പി.നഡ്ഡ (Photo: X/ @JPNadda)
ADVERTISEMENT

തുടർച്ചയായി രണ്ടു തവണ വലിയ ഭൂരിപക്ഷത്തോടെ പാർട്ടി ജയിച്ചു, വീണ്ടും ഭരണത്തിലേക്ക് നാനൂറിലധികം സീറ്റോടെ വരുമെന്ന നിർബന്ധിത ആത്മവിശ്വാസമുണ്ടായിരുന്നു. അപ്പോൾ, ഏതൊരു സാധാരണ അധ്യക്ഷനും തോന്നുന്നതേ നഡ്ഡ പറഞ്ഞുള്ളൂ. പക്ഷേ, വശം തെറ്റിച്ചുള്ള വെണ്ണ പുരട്ടൽ അബദ്ധത്തിൽ സംഭവിച്ചതാണോ അതോ മറ്റാരെങ്കിലും പറഞ്ഞിട്ട് അങ്ങനെ പുരട്ടിയതാണോയെന്ന മട്ടിലൊക്കെ ആർഎസ്എസ് നേതാക്കൾ നഡ്ഡയോടു ചോദിച്ചതായാണ് ഡൽഹിയിൽ കേട്ടത്. തിരഞ്ഞെടുപ്പുഫലം വന്നശേഷമുണ്ടായ ആ ചോദ്യത്തിനു നഡ്ഡ നൽകിയ ഉത്തരം എന്തുതന്നെയായാലും, അതിന്റെകൂടി വെളിച്ചത്തിലാവും പാലക്കാട്ട് ഈ ശനിയാഴ്ച തുടങ്ങുന്ന സമന്വയ ബൈഠക്കിൽ കാര്യങ്ങളെ ആർഎസ്എസ് കാണുക. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ എല്ലാ വർഷവും ആർഎസ്എസ് ഇങ്ങനെ ബൈഠക് സംഘടിപ്പിക്കാറുണ്ട്. ബിജെപിയിൽനിന്ന് ഇത്തവണയും നഡ്ഡ പങ്കെടുക്കുന്നുമുണ്ട്.

മുൻവർഷങ്ങളിലെ ചർച്ചാവിഷയങ്ങളുമായി ഒത്തുനോക്കുമ്പോൾ, പാലക്കാട്ട് എന്തൊക്കെ ചർച്ച ചെയ്യുമെന്ന അറിയിപ്പിൽ രണ്ടു കാര്യങ്ങൾ എടുത്തുനിൽക്കുന്നു: അടുത്തകാലത്തുണ്ടായ പ്രധാനസംഭവങ്ങൾ, പരസ്പര സഹകരണം മെച്ചപ്പെടുത്താനുള്ള വഴികൾ. അടുത്തകാലത്തുണ്ടായ പ്രധാനസംഭവങ്ങൾ എന്നു പറയുമ്പോൾ, തിരഞ്ഞെടുപ്പിൽ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കു ലഭിച്ചില്ല എന്നതുമുൾപ്പെടുമെന്ന് എടുത്തുപറയേണ്ടതില്ല. തനിച്ചു നിൽക്കാൻ കെൽപായെന്നു ബിജെപി അധ്യക്ഷൻ പറയുന്ന കാലത്ത്, സഹകരണം മെച്ചപ്പെടണമെന്ന് ആർഎസ്എസ് ചിന്തിക്കുക സ്വാഭാവികം. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് എന്തുകൊണ്ട് എത്തിയെന്നതിനു നാഗ്പുരിൽ പോകാറുള്ളവരിൽനിന്നു കേൾക്കുന്ന ചില കാരണങ്ങളുണ്ട്: തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലല്ല പാർട്ടിയുടെ പോക്കെന്ന് ആർഎസ്എസ് വിലയിരുത്തുന്നു.

വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്; വ്യക്തിപൂജ പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ, പാർട്ടിയുടെ പോലുമല്ല, വ്യക്തിയുടെ പേരിൽ ഗാരന്റികൾ നൽകുന്ന സ്ഥിതിവരെ എത്തി. ആശയബോധം ശോഷിക്കുന്നതിന്റെ ലക്ഷണങ്ങളാണുള്ളത്. പാർട്ടിയുടെ പരമാധികാര സമിതിയായ പാർലമെന്ററി ബോർഡിലെ അംഗത്വത്തിൽപോലും രീതികൾ‍ മറന്നുള്ള തീരുമാനങ്ങളുണ്ടായി.

ADVERTISEMENT

വലിയ ഫലം ലഭിച്ച സമയങ്ങളിൽ പാർട്ടിയുടെ പോക്കിനെ ചോദ്യംചെയ്യുക എളുപ്പമല്ലായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. തിരുത്തലുകൾ നിർദേശിക്കാൻ തക്ക സമയമാണെന്ന വിലയിരുത്തലിലേക്ക് ആർഎസ്എസ് എത്തിയിരിക്കുന്നുവെന്നും സൂചിപ്പിക്കപ്പെടുന്നു. ഫലത്തിൽ, നിയന്ത്രണച്ചരട് മുറുക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. നേതാക്കളുടെ വലുപ്പം അതിനൊരു തടസ്സമല്ലെന്നാണ് അഡ്വാനിയുടെ അനുഭവം വ്യക്തമാക്കുന്നത്. 2005 ജൂണിൽത്തന്നെ അധ്യക്ഷസ്ഥാനമൊഴിയാൻ അഡ്വാനി താൽപര്യമറിയിച്ചിരുന്നു. അതിനുപകരം, പാർട്ടി അദ്ദേഹത്തിനൊപ്പംതന്നെയെന്ന് ആദ്യം പ്രമേയം പാസാക്കി. അതിനുശേഷം, ഏതാനും മാസം കഴിഞ്ഞു മാത്രം പദവിയൊഴിയാൻ നിർദേശിച്ചു. 

നിതിന്‍ ഗഡ്കരി.ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ

പാർട്ടിയുടെ അടുത്ത അധ്യക്ഷനെ തീരുമാനിക്കുന്നതിൽ തുടങ്ങി സംഘപരിവാറിന്റെ സ്വാധീനം തിരിച്ചുവരുന്നതിന്റെ തെളിവുകളുണ്ടാകുമെന്നാണ് കേൾക്കുന്നത്. മഹാരാഷ്ട്രയിൽനിന്നു നിതിൻ ഗഡ്കരിയെ ദേശീയ അധ്യക്ഷനായി കൊണ്ടുവരുമ്പോൾ, ‘ഡൽഹി ക്ലിക്’ അവസാനിപ്പിക്കുക എന്നൊരു ലക്ഷ്യം മാതൃപ്രസ്ഥാനത്തിനുണ്ടായിരുന്നു. അത്തരത്തിൽ നോക്കുമ്പോൾ, അതീതസ്വഭാവമുള്ള ചില ക്ലിക്കുകൾ അവസാനിപ്പിക്കാൻ ശ്രമമുണ്ടാകും. പക്ഷേ, അത് എളുപ്പമാവണമെന്നില്ല. കാരണം, നിലവിലെ നഷ്ടം താൽക്കാലികം മാത്രമെന്ന തോന്നൽ ചിലരിൽ ശക്തമാണ്. പാലക്കാട് ശ്രദ്ധേയമാവുമെന്നു ചുരുക്കം.

English Summary:

Beyond the Ballot: RSS to Review BJP's Performance at Key Meeting