കേരളത്തെപ്പറ്റി പറയേണ്ടിവരുമ്പോൾ ‘സാച്ചര കേരളം’ എന്നു മാത്രം പരിഹസിച്ചു പറയുന്ന ഒരു കൂട്ടരുണ്ട്. അതു കേട്ടാൽതോന്നും സാക്ഷരത എന്തോ മോശം പരിപാടിയാണെന്ന്. മറ്റൊരു കൂട്ടർ ഖേരളം എന്നേ എഴുതൂ. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗനീതി തുടങ്ങിയ മേഖലകളിൽ കേരളം നടത്തിയ തനതു മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടുന്ന കേരളാ മോഡൽ എന്ന പ്രയോഗമാണ് അവരുടെ ഉറക്കം കെടുത്തുന്ന പ്രധാന സംഗതി. കേരളം പണ്ടേ പോക്കാണ്, ലോട്ടറിയും മദ്യവുമാണ് നമ്മുടെ പ്രധാന വരുമാനമാർഗങ്ങൾ, ഗൾഫ് കേരളാ മോഡലാണ് കേരളാ മോഡൽ, ബിസിനസുകാർക്കൊന്നും ഇവിടെ രക്ഷയില്ല, ആത്മഹത്യ, കാൻസർ, ലഹരിഉപയോഗം, മാനസികരോഗം എന്നിവയുടെയെല്ലാം തലസ്ഥാനമാണ് കേരളം എന്നൊക്കെയാണ് അവരുടെ വിമർശനങ്ങൾ. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ അവയിലൂടെ പരമ്പരാഗത മാധ്യമപ്രവർത്തകരെ ഭർത്സിക്കുന്നതും ഇവരുടെ വിനോദമാണ്. ഇവർക്ക് ഇപ്പോൾ വീണുകിട്ടിയിരിക്കുന്ന മറ്റൊരു വിഷയമാണ് സിനിമാരംഗത്തുനിന്ന് ഉയരുന്ന ലൈംഗിക ആരോപണങ്ങൾ. വികസനത്തിന്റെ പല സൂചികകളിലും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കേരളം മുന്നിലാണെന്നതുപോലെതന്നെ അർബുദത്തിലും ആത്മഹത്യയിലും ലഹരിയിലുമെല്ലാം ഒന്നാം സ്ഥാനം ‘കിട്ടിയിട്ടുണ്ടെങ്കിൽ’ അതു നമ്മുടെ ശക്തമായ റിപ്പോർട്ടിങ് സംവിധാനങ്ങൾ കാരണം സംഭവിച്ചിട്ടുള്ളവയാണ്. ലാബ് റിപ്പോർട്ടുകൾ, സർവേ റിപ്പോർട്ടുകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവയെല്ലാം ചേർന്നതാണ് ഈ സംവിധാനം. രാജ്യത്തെ മറ്റിടങ്ങളിൽ പോയിട്ടുള്ളവർക്കറിയാം, അവിടങ്ങളിലെ ഇത്തരം റിപ്പോർട്ടിങ് സംവിധാനങ്ങളുടെ അഭാവം അല്ലെങ്കിൽ അപര്യാപ്തത. പൊലീസ്‌രാജ്, അഴിമതി, വർഗീയത എന്നിവയുടെ കാര്യത്തിലും കേരളം എത്രയോ ഭേദം. സത്യത്തിൽ സിനിമാരംഗത്തുനിന്ന് ഇപ്പോഴുയരുന്ന ലൈംഗികാരോപണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെപ്പറ്റി പറയേണ്ടിവരുമ്പോൾ ‘സാച്ചര കേരളം’ എന്നു മാത്രം പരിഹസിച്ചു പറയുന്ന ഒരു കൂട്ടരുണ്ട്. അതു കേട്ടാൽതോന്നും സാക്ഷരത എന്തോ മോശം പരിപാടിയാണെന്ന്. മറ്റൊരു കൂട്ടർ ഖേരളം എന്നേ എഴുതൂ. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗനീതി തുടങ്ങിയ മേഖലകളിൽ കേരളം നടത്തിയ തനതു മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടുന്ന കേരളാ മോഡൽ എന്ന പ്രയോഗമാണ് അവരുടെ ഉറക്കം കെടുത്തുന്ന പ്രധാന സംഗതി.

കേരളം പണ്ടേ പോക്കാണ്, ലോട്ടറിയും മദ്യവുമാണ് നമ്മുടെ പ്രധാന വരുമാനമാർഗങ്ങൾ, ഗൾഫ് കേരളാ മോഡലാണ് കേരളാ മോഡൽ, ബിസിനസുകാർക്കൊന്നും ഇവിടെ രക്ഷയില്ല, ആത്മഹത്യ, കാൻസർ, ലഹരിഉപയോഗം, മാനസികരോഗം എന്നിവയുടെയെല്ലാം തലസ്ഥാനമാണ് കേരളം എന്നൊക്കെയാണ് അവരുടെ വിമർശനങ്ങൾ. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ അവയിലൂടെ പരമ്പരാഗത മാധ്യമപ്രവർത്തകരെ ഭർത്സിക്കുന്നതും ഇവരുടെ വിനോദമാണ്. ഇവർക്ക് ഇപ്പോൾ വീണുകിട്ടിയിരിക്കുന്ന മറ്റൊരു വിഷയമാണ് സിനിമാരംഗത്തുനിന്ന് ഉയരുന്ന ലൈംഗിക ആരോപണങ്ങൾ. 

വികസനത്തിന്റെ പല സൂചികകളിലും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കേരളം മുന്നിലാണെന്നതുപോലെതന്നെ അർബുദത്തിലും ആത്മഹത്യയിലും ലഹരിയിലുമെല്ലാം ഒന്നാം സ്ഥാനം ‘കിട്ടിയിട്ടുണ്ടെങ്കിൽ’ അതു നമ്മുടെ ശക്തമായ റിപ്പോർട്ടിങ് സംവിധാനങ്ങൾ കാരണം സംഭവിച്ചിട്ടുള്ളവയാണ്.

ADVERTISEMENT

ലാബ് റിപ്പോർട്ടുകൾ, സർവേ റിപ്പോർട്ടുകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവയെല്ലാം ചേർന്നതാണ് ഈ സംവിധാനം. രാജ്യത്തെ മറ്റിടങ്ങളിൽ പോയിട്ടുള്ളവർക്കറിയാം, അവിടങ്ങളിലെ ഇത്തരം റിപ്പോർട്ടിങ് സംവിധാനങ്ങളുടെ അഭാവം അല്ലെങ്കിൽ അപര്യാപ്തത. പൊലീസ്‌രാജ്, അഴിമതി, വർഗീയത എന്നിവയുടെ കാര്യത്തിലും കേരളം എത്രയോ ഭേദം. സത്യത്തിൽ സിനിമാരംഗത്തുനിന്ന് ഇപ്പോഴുയരുന്ന ലൈംഗികാരോപണങ്ങൾ ലിംഗനീതിയിൽ കേരളത്തിനുള്ള താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയുടെ കാലക്രമേണയുള്ള ശക്തിയാർജിക്കലിന്റെ പ്രതിഫലനമാണ്; ഒപ്പം മേൽപറഞ്ഞ റിപ്പോർട്ടിങ് സംവിധാനങ്ങളുടെ കാര്യക്ഷമതയുടെ തെളിവും.

സിനിമാരംഗത്തെ ലൈംഗികചൂഷണം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നതു വ്യക്തമാണ്. കാസ്റ്റിങ് കൗച്ച് എന്ന പ്രയോഗം തന്നെ മറുനാടനാണല്ലോ. മറ്റൊരാൾക്കുകൂടി അടുത്തിരിക്കാനും വേണമെങ്കിൽ രണ്ടുപേർക്കു ചേർന്നുകിടക്കാനും പോന്ന വലുപ്പമുള്ള ഒരു കൗച്ചിന്റെ സ്ഥാനത്ത് രണ്ടു കസേരകൾ വരുന്നതിന്റെ തുടക്കമായും ഈ നാറ്റക്കേസുകളെ കാണാം. അങ്ങനെ ഈ പ്രതിസന്ധിയെ ഇന്ത്യയല്ല, ലോകം തന്നെ ഉറ്റുനോക്കുന്ന മറ്റൊരുപാട് കേരളീയ മാതൃകകളുടെ കൂട്ടത്തിൽ ഒന്നുകൂടി എന്നും വിശേഷിപ്പിക്കാം. 

(Representative Image / shutterstock)
ADVERTISEMENT

അതിനപ്പുറം, സിനിമാരംഗത്തു മാത്രമല്ല ഇത്തരം ലൈംഗികചൂഷണങ്ങൾ നിലവിലുള്ളത് എന്നതു സംബന്ധിച്ച വലിയ ചർച്ചകൾക്കും ഇതു തുടക്കമിടും. അതോടെ, ഉഭയസമ്മതപ്രകാരം എന്നതുപോലെ ഭയസമ്മതപ്രകാരം എന്നൊരു സംഗതി കൂടിയുണ്ടെന്നു ലോകം അംഗീകരിക്കും. സ്വാഭാവികമായും ഇതിന്റെ പരിസരങ്ങളിൽ ചില ബ്ലാക്മെയിലിങ്ങുകളും വിലപേശലുകളും നടക്കാനും സാധ്യതകളുണ്ട്. അതും പക്ഷേ, അനിവാര്യമാണ്: വലിയ വലിയ അനീതികളെ അട്ടിമറിക്കേണ്ടി വരുമ്പോൾ ചെറിയ ചെറിയ ചില അനീതികളെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ചരിത്രപാഠങ്ങളുടെ ഹോം ഡെലിവറിക്കു നൽകേണ്ടി വരുന്ന കുഞ്ഞുചാർജുകൾ!

സിനിമാരംഗത്തെ ലൈംഗിക ചൂഷണം, മറ്റു തൊഴിൽമേഖലകളിലെ ലൈംഗിക ചൂഷണം എന്നിവ അവസാനിപ്പിക്കാനുള്ള പ്രത്യക്ഷസമരങ്ങൾ എന്നിവയ്ക്കുപരി ആൺ-പെൺ തുല്യതയിലേക്കുള്ള ആധുനിക മനുഷ്യവർഗത്തിന്റെ സ്വാഭാവികമായ മുന്നേറ്റമാണ് ഇവയ്‌ക്കെല്ലാം പിന്നിൽ അലയടിച്ചുയരുന്നത്. ഈ വരുന്ന തിരഞ്ഞെടുപ്പോടെ യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ആദ്യമായി ഒരു സ്ത്രീ കയറി ഇരിക്കുമോ എന്ന ചോദ്യമെല്ലാം ഇതിന്റെ ഭാഗമാണ്. സിനിമാരംഗത്തുനിന്നുയരുന്ന ആരോപണങ്ങളിൽ ഇതുവരെയും ഏറ്റവും പുതിയ തലമുറയിലെ സിനിമാതാരങ്ങളാരും പെട്ടിട്ടില്ല എന്നതും ഇതിനോടു ചേർത്തുവായിക്കണം. പുതിയ തലമുറയിൽ ഭൂരിപക്ഷം പേർക്കും ഇതെല്ലാം സ്വാഭാവികമായി വരുന്ന ഉത്തരവാദിത്തങ്ങളാണ് എന്നൊരു പ്രതീക്ഷയാണ് അതു നൽകുന്നത്.

(Representative Image / shutterstock)
ADVERTISEMENT

ന്യൂ ജൻ കാണികളുടെ ഭാഗത്തുനിന്നു നോക്കുമ്പോഴോ, ലൈംഗിക ചൂഷണക്കേസുകളിൽപ്പെടുന്ന താരങ്ങളുടെ സിനിമകൾ നല്ലതോ ചീത്തയോ എന്നുപോലും നോക്കാതെ (കാണാതെ) പരാജയപ്പെടുത്തുക എന്ന ഉത്തരവാദിത്തവും അവർ നിറവേറ്റുന്നു. കക്ഷിരാഷ്ട്രീയത്തോടു പുതുതലമുറ അകൽച്ച കാണിക്കുന്നുണ്ടാവാം; എന്നാൽ, അവരുടെ ഈ സൂക്ഷ്മരാഷ്ട്രീയം ലെവല് വേറെ എന്നു പറയാതെ വയ്യ. ഇതെഴുതുന്ന ആൾ ഉൾപ്പെടുന്ന മുൻതലമുറകൾക്കു നേരെ ‘അന്ത ഭയം ഇരിക്കട്ടും’ എന്നർഥം വരുന്ന നോട്ടമെറിഞ്ഞ് അവർ മുന്നോട്ടു പോകുന്നു. 

ലാസ്റ്റ് seen: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിക്കാൻ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങിയ എല്ലാ സാങ്കേതിക മേഖലകളിലും വൻതോതിൽ സ്ത്രീകൾ കടന്നുവരണം. അതിനു സർക്കാർ പദ്ധതികളും സബ്‌സിഡികളും പിന്തുണയാകുമെന്നു കരുതാം. എന്നാൽ, മറ്റു ബിസിനസ് മേഖലകളിൽ എന്നപോലെ നിർമാണരംഗത്താണ് സ്ത്രീസാന്നിധ്യം ഏറ്റവും കുറവ്. അതു വർധിപ്പിക്കാൻ എന്തെല്ലാം ചെയ്യാനാകുമെന്നതാണ് ചോദ്യം.

English Summary:

Beyond the "Kerala Model": Unpacking Progress, Criticism, and Change