പേരുപോലെത്തന്നെ സാലറി ചാലഞ്ച് വീണ്ടും സര്‍ക്കാരിന് ഒരു ചാലഞ്ചായി മാറുകയാണ്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ആദ്യം അനുകൂലിച്ചവർ പോലും സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സാലറി ചാലഞ്ചില്‍നിന്ന് വിട്ടുനിൽക്കുന്ന കാഴ്ചയാണുള്ളത്. സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ നൽകിയ പല ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പറയുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് എന്തെല്ലാം ഉറപ്പാണ് മുഖ്യമന്ത്രി നൽകിയിരുന്നത്? അവയിൽ എന്തെല്ലാമാണ് പാലിക്കപ്പെടാതെ പോയത്? ഓണക്കാലത്ത് സാലറി ചാലഞ്ച് നടത്തുമ്പോൾ അത് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത് എങ്ങനെയാണ്? പ്രളയകാലവുമായി താരതമ്യം ചെയ്യാനാകുമോ ഈ സാലറി ചാലഞ്ചിനെ? എ.എം. ജാഫർ ഖാൻ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരുപോലെത്തന്നെ സാലറി ചാലഞ്ച് വീണ്ടും സര്‍ക്കാരിന് ഒരു ചാലഞ്ചായി മാറുകയാണ്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ആദ്യം അനുകൂലിച്ചവർ പോലും സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സാലറി ചാലഞ്ചില്‍നിന്ന് വിട്ടുനിൽക്കുന്ന കാഴ്ചയാണുള്ളത്.  സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ നൽകിയ പല ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പറയുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ.

സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് എന്തെല്ലാം ഉറപ്പാണ് മുഖ്യമന്ത്രി നൽകിയിരുന്നത്? അവയിൽ എന്തെല്ലാമാണ് പാലിക്കപ്പെടാതെ പോയത്? ഓണക്കാലത്ത് സാലറി ചാലഞ്ച് നടത്തുമ്പോൾ അത് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത് എങ്ങനെയാണ്? പ്രളയകാലവുമായി താരതമ്യം ചെയ്യാനാകുമോ ഈ സാലറി ചാലഞ്ചിനെ? എ.എം. ജാഫർ ഖാൻ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.

∙ ‘ചില ആവശ്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞതാണ്’

ADVERTISEMENT

സാലറി ചാലഞ്ചിനായി മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്തപ്പോൾ ആവശ്യങ്ങൾ വ്യക്തമായി എൻജിഒ അസോസിയേഷൻ പറഞ്ഞിരുന്നു. പ്രധാനമായും ജീവനക്കാരുടെ മേൽ ശമ്പളം നൽകുന്ന കാര്യം നിർബന്ധമാക്കരുത് എന്ന ആവശ്യമാണ് ഞങ്ങൾ ഉന്നയിച്ചത്. ‌ഒന്നോ രണ്ടോ ദിവസത്തെ ശമ്പളം നൽകാൻ ജീവനക്കാർ തയാറാണെന്നും അതിനായി മുഖ്യമന്ത്രിക്ക് ജീവനക്കാരോട് ആവശ്യപ്പെടാമെന്നുമാണ് പറഞ്ഞത്. പിന്നീട് ചർച്ച മുന്നോട്ടു പോയപ്പോൾ രണ്ട് ദിവസമെന്നത് അഞ്ചുദിവസം വരെയാകാം എന്ന നിലയിലേക്ക് എത്തി. കൂടുതൽ നൽകാൻ താൽപര്യമുള്ളവർക്ക് അതു നൽകാമെന്നും പറഞ്ഞു. ഈ തീരുമാനത്തെ ഞങ്ങൾ എതിർത്തില്ല. അപ്പോഴും, കുറഞ്ഞ ശമ്പളം വാങ്ങുന്നവരുൾപ്പെടെയുള്ള ജീവനക്കാർക്ക്  ഇഷ്ടമുണ്ടെങ്കിൽ മാത്രം സാലറി ചാലഞ്ചിൽ പങ്കെടുത്താൽ മതി എന്ന ഉറപ്പും ലഭിച്ചിരുന്നു. 

എ.എം. ജാഫർ ഖാൻ

∙ തീരുമാനങ്ങൾ കാറ്റിൽ പറത്തിയ ഉത്തരവ്

യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്ക് യാതൊരു വിലയും കൽപിക്കാത്ത ഉത്തരവാണ് പുറത്തുവന്നത്. അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം സാലറി ചാലഞ്ചിനായി നൽകണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഈ ഉത്തരവിനെ കേരള എൻജിഒ അസോസിയേഷൻ എതിർത്തു. മൂന്നു മാസത്തിലായി ശമ്പളം പിടിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതും യോഗതീരുമാനത്തിന് എതിരായിരുന്നു. സർക്കാർ ഉത്തരവ് ഭേദഗതി നടത്താത്ത സാഹചര്യത്തിൽ സാലറി ചാലഞ്ചിൽ പങ്കെടുക്കേണ്ട എന്ന തീരുമാനമാണ് കേരള എൻജിഒ അസോസിയേഷൻ അംഗങ്ങൾക്ക് നൽകിയിട്ടുള്ളത്. ഇതിന് പകരമായി ജീവനക്കാർക്ക് അവർക്ക് ഇഷ്ടമുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകാനും അസോസിയേഷൻ നിർദേശിച്ചു. ഇതിനുപുറമേ വയനാട്ടിൽ കേരള എൻജിഒ അസോസിയേഷൻ അഞ്ചുവീടുകൾ നിർമിച്ചു നൽകാനും തീരുമാനമെടുത്തിട്ടുണ്ട്. 

∙ ജീവനക്കാരെ നിർബന്ധിക്കുന്നു 

ADVERTISEMENT

ഓഫിസ് മേധാവികളെക്കൊണ്ടും, സർക്കാർ അനുകൂല സംഘടനകളെക്കൊണ്ടും നിർബന്ധിതമായി സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കുന്നതിനായി ശ്രമം നടക്കുന്നുണ്ട്. ജീവനക്കാരെ ഇതിനായി നിർബന്ധിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ചിലയിടങ്ങളിൽ ഓഫിസ് മേധാവികൾ അവർക്കിഷ്ടമുള്ളതുപോലെ സർക്കാർ ഉത്തരവിനെ വ്യാഖ്യാനിക്കുന്ന സംഭവങ്ങളുമുണ്ടായി. സമ്മതപത്രം നൽകിയില്ലെങ്കിലും അത് സമ്മതമായി കണക്കാക്കും എന്നതൊക്കെ ഇത്തരത്തിൽ വന്നതാണ്. 

പ്രളയകാലത്ത് പിരിച്ചെടുത്ത തുക പലവഴി ചോർന്നത് എല്ലാവർക്കും ഓർമയുണ്ട്. കൃത്യമായി ശമ്പളവും ആനുകൂല്യവും നൽകാത്ത സർക്കാരാണ് എന്ത് ആവശ്യമുണ്ടെങ്കിലും ജീവനക്കാരുടെ കയ്യിൽ നിന്നും വാങ്ങിയെടുക്കാൻ ശ്രമിക്കുന്നത്

എ.എം. ജാഫർ ഖാൻ

ഇവിടെയെല്ലാം കേരള എൻജിഒ ഫലപ്രദമായി ഇടപെടുകയും തെറ്റുകൾ തിരുത്തുകയും ചെയ്തു. ഇതോടെയാണ് സമ്മതപത്രം നിർബന്ധമായി വാങ്ങില്ലെന്നും സമ്മതമുള്ളവരുടെ മാത്രം ശമ്പളമേ പിടിക്കൂ എന്നും സർക്കാരിന് പറയേണ്ടി വന്നത്. സാലറി ചാലഞ്ചിൽ സഹകരിക്കാത്തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ആക്ഷേപിക്കുന്ന സംഭവങ്ങൾ വരെയുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും സാലറി ചാലഞ്ചിനെ എതിർക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറാം എന്നാണ് അവരുടെ നിലപാട്. 

∙ ഓണക്കാലത്തെ സാലറി ചാലഞ്ച് 

സെപ്റ്റംബറിൽ ലഭിക്കുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നുമാണ് സാലറി ചാലഞ്ചിനായുള്ള ആദ്യ ഗഡു സർക്കാർ പിടിക്കുന്നത്. ഓണസമയത്ത് ശമ്പളത്തിലുണ്ടാവുന്ന കുറവ് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടാവും ഉണ്ടാക്കുക. നിലവിൽ ശമ്പളത്തിന്റെ 22 ശതമാനം കുറച്ചാണ് ഓരോ ജീവനക്കാരനും ലഭിക്കുന്നത്. അതായത് മാസത്തിൽ 6 ദിവസത്തെ ശമ്പളം ജീവനക്കാർക്ക് നഷ്ടമാവുന്ന അവസ്ഥ. പങ്കാളിത്ത പെൻഷനിൽ ഉൾപ്പെടുന്നവർക്ക് ഇത് 9 ദിവസത്തെ ശമ്പളമാണ്.

കേരള സെക്രട്ടേറിയറ്റ് . (ചിത്രം: മനോരമ)
ADVERTISEMENT

ഒരു മാസം ജോലി ചെയ്യുമ്പോൾ 22 ദിവസത്തെ ശമ്പളം ലഭിക്കുന്ന ജീവനക്കാരനിൽ നിന്നുമാണ് വീണ്ടും സാലറി ചാലഞ്ചിൽ സർക്കാർ പണം തേടുന്നത്. പങ്കാളിത്ത പെൻഷൻകാർക്ക് 32 ശതമാനം ശമ്പളമാണ് ഇതിലൂടെ നഷ്ടമാവുന്നത്. സർക്കാർ ജീവനക്കരിൽ 80 ശതമാനവും അരപ്പട്ടിണിയിലാണ്. ഐഎഎസ് ജീവനക്കാരടക്കമുള്ള പത്തു ശതമാനമാണ് വലിയ തുക ശമ്പളമായി കൈപ്പറ്റുന്നത്. ഈ വർഷം നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം ഇനിയുമുണ്ടായിട്ടില്ല. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലെ കുടിശ്ശികപോലും ഇതുവരെ കിട്ടിയിട്ടില്ല. 

∙ പ്രളയക്കാലവുമായി താരതമ്യം ചെയ്യാനാവുമോ?

ഒരു പഞ്ചായത്തിലെ രണ്ട് വാർഡിലുണ്ടായ അപകടമാണ് വയനാട്ടിലേത്. കേരളത്തിലുണ്ടായ പ്രളയവുമായി തട്ടിച്ചുനോക്കാൻ കഴിയുകയില്ല. എന്നാൽ വയനാട്ടിലുണ്ടായ മരണസംഖ്യ വലുതാണ്. അതിനാലാണ് മാനുഷികമായി സഹായിക്കാൻ കേരള സമൂഹത്തിനൊപ്പം ചേർന്നുനിൽക്കാൻ ജീവനക്കാരും തയാറായത് എന്നാൽ സർക്കാർ ജീവനക്കാരിൽനിന്ന് വലിയ തുക പിടിച്ചെടുക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല. 5 ദിവസത്തെ ശമ്പളം പിടിച്ചാൽ 500 കോടിയോളം രൂപയാണ് സർക്കാരിന് ലഭിക്കുന്നത്. 

ഉരുൾപൊട്ടലിൽ ചൂരൽമല ഹൈസ്കൂളിനു സമീപത്തെ തന്റെ തകർന്ന വീട്ടിൽനിന്ന് അവശേഷിച്ച രേഖകളും ബാഗിലാക്കി മടങ്ങുന്നയാൾ. (ഫയൽ ചിത്രം: മനോരമ)

പ്രളയകാലത്ത് പിരിച്ചെടുത്ത തുക പലവഴി ചോർന്നത് എല്ലാവർക്കും ഓർമയുണ്ട്. ഇത്രയും നാൾ സർക്കാർ ആഞ്ഞു പരിശ്രമിച്ചിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വയനാടിന് സഹായമായി ലഭിച്ചത് 200 കോടിയിൽ താഴെയാണ്. അതേസമയം സർക്കാർ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം ലഭിച്ചാൽ മാത്രം 500 കോടിയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇത്രയും തുകയുടെ ആവശ്യം അവിടെ ശരിക്കുമുണ്ടോ എന്നും പരിഗണിക്കണം. കേന്ദ്രത്തിൽനിന്നും സർക്കാർ സഹായം തേടിയിട്ടുണ്ട്.

ഇതിന് പുറമേ സമൂഹത്തിലെ നാനാതുറകളിൽ നിന്നും ഒട്ടേറെയാളുകൾ വീടുകൾ വച്ചുനൽകുന്നതിനും മറ്റുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ജീവനക്കാരെ പിഴിയാൻ സർക്കാർ ശ്രമിക്കുന്നത്. കൃത്യമായി ശമ്പളവും ആനുകൂല്യവും നൽകാത്ത സർക്കാരാണ് എന്ത് ആവശ്യമുണ്ടെങ്കിലും ജീവനക്കാരുടെ കയ്യിൽ നിന്നും വാങ്ങിയെടുക്കാൻ ശ്രമിക്കുന്നതെന്നും ഓർക്കണം. ഇതിനെയും എൻജിഒ അസോസിയേഷൻ ശക്തമായി എതിർക്കുന്നു. 

English Summary:

Kerala NGO Association State General Secretary A.M. Jaffar Khan Speaks about Pinarayi Government's Salary Challenge