സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്... ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കൂടുതൽ നടന്മാർക്കെതിരെ ആരോപണക്കുരുക്കുകൾ മുറുകുകയാണ്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കോടതി നടപടികൾ കടുക്കുമെന്ന് ഉറപ്പായതോടെ പലരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. വർഷങ്ങൾ പഴക്കമുള്ള കേസുകളാണെങ്കിലും പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇടാമെന്നും കൂടുതൽ നടപടികളിലേക്കു നീങ്ങാമെന്നുമാണ് സുപ്രീം കോടതി സുപ്രധാനമായ ലളിത കുമാരി കേസിലടക്കം നൽകിയ നിർദേശം. കേസുകളിലൂടെ കടന്നുപോകുമ്പോൾ മിക്കവർക്കുമെതിരെ ചുമത്തിയ വകുപ്പുകളിൽ സമാനതകൾ കാണാം. സെക്‌ഷൻ 376, 354, 509, 452 തുടങ്ങിയ വകുപ്പുകളാണ് അത്. എന്തൊക്കെയാണ് ഈ വകുപ്പുകൾ? ഇതിൽ ഏതൊക്കെ വകുപ്പിൽ ജാമ്യം കിട്ടും? എത്ര വർഷം വരെയാണ് ശിക്ഷ? മുൻകൂർ ജാമ്യത്തിന് നടന്മാരിൽ പലരും അപേക്ഷിച്ചിട്ടുണ്ട്. ഏതൊക്കെ വകുപ്പുകളിൽ അത് സാധ്യമാകും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്... ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കൂടുതൽ നടന്മാർക്കെതിരെ ആരോപണക്കുരുക്കുകൾ മുറുകുകയാണ്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കോടതി നടപടികൾ കടുക്കുമെന്ന് ഉറപ്പായതോടെ പലരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. വർഷങ്ങൾ പഴക്കമുള്ള കേസുകളാണെങ്കിലും പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇടാമെന്നും കൂടുതൽ നടപടികളിലേക്കു നീങ്ങാമെന്നുമാണ് സുപ്രീം കോടതി സുപ്രധാനമായ ലളിത കുമാരി കേസിലടക്കം നൽകിയ നിർദേശം.

കേസുകളിലൂടെ കടന്നുപോകുമ്പോൾ മിക്കവർക്കുമെതിരെ ചുമത്തിയ വകുപ്പുകളിൽ സമാനതകൾ കാണാം. സെക്‌ഷൻ 376, 354, 509, 452 തുടങ്ങിയ വകുപ്പുകളാണ് അത്. എന്തൊക്കെയാണ് ഈ വകുപ്പുകൾ? ഇതിൽ ഏതൊക്കെ വകുപ്പിൽ ജാമ്യം കിട്ടും? എത്ര  വർഷം വരെയാണ് ശിക്ഷ? മുൻകൂർ ജാമ്യത്തിന് നടന്മാരിൽ പലരും അപേക്ഷിച്ചിട്ടുണ്ട്. ഏതൊക്കെ വകുപ്പുകളിൽ അത് സാധ്യമാകും?

(Photo by Sajjad HUSSAIN / AFP)
ADVERTISEMENT

∙ ചിത്രം പങ്കുവച്ചാലും ശിക്ഷ

1. സെക്‌ഷൻ 354 A - സ്ത്രീകളെ ശല്യം ചെയ്യുക, ലൈംഗികച്ചുവയോടെ സംസാരിക്കുക, അവരുടെ ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമുള്ള പരാമർശങ്ങൾ നടത്തുക, അനുവാദമില്ലാതെ സ്പർശിക്കുക തുടങ്ങിയവയാണ് ഈ വകുപ്പിൽ വരുന്നത്. ഒരു തൊഴിലിടം ഉദാഹരണമായെടുക്കാം. ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ ശരീരത്തെപ്പറ്റി മോശമായ തരത്തിൽ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തുവെന്നിരിക്കട്ടെ. അവർ പരാതിപ്പെട്ടാൽ കേസ് എടുക്കുക ഈ വകുപ്പിന് കീഴിലാവും. ഈ വകുപ്പിന് കീഴിൽ പരമാവധി 1 വർഷം മുതൽ മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.

2. സെക്‌ഷൻ 354 B -  ഒരു സ്ത്രീയുടെ അനുവാദമില്ലാതെ ബലം പ്രയോഗിച്ച് അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുക, ബലമായി വസ്ത്രങ്ങൾ വലിച്ചൂരുക, ഊരാൻ ശ്രമിക്കുക, അതുവഴി അവരുടെ അഭിമാനം കളങ്കപ്പെടുത്തുക തുടങ്ങിയവയാണ് സെക്‌ഷൻ 354 B യുടെ പരിധിയിൽ വരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പരാതി ഉന്നയിച്ച ആളും കുറ്റാരോപിതനും തീർത്തും അചരിചിതരായിരിക്കണം എന്നുപോലുമില്ല. ബലം പ്രയോഗിച്ച് സ്ത്രീയുടെ അഭിമാനം കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നതാണ് പ്രസക്തം. ജാമ്യമില്ലാത്ത വകുപ്പാണിത്. പരമാവധി 5 വർഷം വരെ തടവും പിഴയും ലഭിക്കാം.

3.  സെക്‌ഷൻ 354 C - സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുക, സ്വകാര്യദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക എന്നിവയാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. ശുചിമുറികളിലോ ഹോട്ടൽമുറിയിലോ ക്യാമറകൾ വെക്കുക, സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്നിവയൊക്കെ കുറ്റകരമാവുന്നത് ഈ വകുപ്പിന് കീഴിലാണ്. 

സ്വകാര്യത എന്താണെന്നത് സംബന്ധിച്ചും നിയമം കൃത്യമായി വിശദീകരിക്കുന്നുണ്ട്. പൊതുവിടത്തിൽ ചെയ്യുമെന്ന് കരുതപ്പെടാത്തവയുടെ ചിത്രങ്ങൾ എടുക്കുന്നതാണ് കുറ്റകരമാവുന്നത്. ഒരു സ്ത്രീയുടെ സമ്മതത്തോടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയാലും അനുവാദമില്ലാതെ അത് മറ്റൊരാൾക്ക് പങ്ക് വക്കുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. ജാമ്യം കിട്ടാവുന്ന വകുപ്പാണിത്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.

ADVERTISEMENT

4.  സെക്‌ഷൻ 354 D - നിരന്തരം ഒരു സ്ത്രീയെ പിന്തുടരുക, പിന്നാലെ നടന്ന് ശല്യം ചെയ്യുക, അവരുടെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുക, നിരന്തരം ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക, നിരസിച്ചാൽ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് ഈ വകുപ്പിൽ പെടുന്നത്. കൃത്യമായി താൽപര്യമില്ല എന്ന് അറിയിച്ചതിനു ശേഷവും നടത്തുന്ന പിന്തുടരലുകൾക്ക് ഈ വകുപ്പിലാണ് കേസ് എടുക്കാറുള്ളത്. നേരിട്ടുള്ള ശല്യപ്പെടുത്തലിനും പുറമേ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള ഇടപെടലുകളും കേസിന്റെ പരിധിയിൽപ്പെടും. ‘ഉയരെ’ സിനിമയിലെ ഗോവിന്ദിനെ പോലെയുള്ള നായകന്മാർ ഉദാഹരണം. ജാമ്യം കിട്ടാവുന്ന വകുപ്പാണിത്. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാം.

എം.മുകേഷ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിയിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ച്.ചിത്രം: മനോരമ

∙ ശിക്ഷ 20 വർഷം വരെ

ബലാത്സംഗത്തിന് എതിരെയുള്ള വകുപ്പാണ് സെക്‌ഷൻ 376. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടും. ജാമ്യമില്ലാ വകുപ്പാണിത്. 10 വർഷത്തിൽ കുറയാത്ത കഠിന തടവാണ് സെക്‌ഷൻ 376 അനുസരിച്ച് കിട്ടാവുന്ന കുറഞ്ഞ ശിക്ഷ. പക്ഷേ, കേസിന്റെ സ്വഭാവം അനുസരിച്ച് ജീവപര്യന്തം തടവു വരെ കിട്ടാം. സെക്‌ഷൻ 376 (2) ൽ പൊലീസ് ഓഫിസർ, മിലിട്ടറി ഓഫിസർ, സർക്കാർ ഉദ്യോഗസ്ഥൻ, ജയിലിലോ അല്ലെങ്കിൽ സ്ത്രീ സംരക്ഷണ ഇൻസ്റ്റിറ്റ്യൂഷനിലോ ജോലി ചെയ്യുന്നയാൾ, ഇര ചികിത്സ തേടിയ ആശുപത്രിയിലെ ജീവനക്കാർ, ഇരയുടെ ബന്ധു, അധ്യാപകൻ, പെൺകുട്ടി ഗർഭിണി ആണെന്ന് അറിഞ്ഞുകൊണ്ട് പീഡിപ്പിച്ചവർ, വർഗീയ കലാപത്തിനിടെ അവസരം മുതലാക്കി പീഡനം നടത്തിയവർ, കൺസെന്റ് നൽകാൻ ശാരീരികമായും മാനസ്സികമായും കഴിവില്ലാത്തയാളെ പീഡിപ്പിച്ചവർ, ബലാത്സംഗത്തിനിടെ ജീവൻ നഷ്ടപ്പെടുന്ന വിധത്തിൽ മുറിവേൽപ്പിച്ചവർ തുടങ്ങിയവരെപ്പറ്റി പ്രത്യേകം പരാമർശമുണ്ട്. പത്തുവർഷത്തിൽ കുറയാത്ത കഠിനതടവ് മുതൽ ജീവിതാവസാനം തടവ് വരെ ഇത്തരം കേസുകളിൽ ലഭിക്കാം. 

ആരോപണത്തെത്തുടർന്ന് രാജിവച്ച അമ്മ മുൻ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. (ചിത്രം∙ മനോരമ)

ജയിൽശിക്ഷയ്ക്ക് പുറമേ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് പിഴത്തുകയും നൽകേണ്ടി വരും. സെക്‌ഷൻ 376ന്റെ മൂന്നാം വകുപ്പിൽ 16 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചാൽ കുറഞ്ഞത് 20 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. 18 വയസ്സിന് താഴെയാണ് പെൺകുട്ടിയുടെ പ്രായമെങ്കിൽ കേസ് സ്വാഭാവികമായും പോക്സോ വകുപ്പിന് താഴെ വരും. സെക്ഷൻ 376 ചുമത്തിയാൽ ജാമ്യം ലഭിക്കില്ല. 

ADVERTISEMENT

∙ ആംഗ്യം കാണിച്ചാലും കേസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുക, ലൈംഗികച്ചുവയുള്ള ആംഗ്യമോ ശബ്ദമോ ഉണ്ടാക്കുക. സെക്സ് ടോയ്സ് പോലെയുള്ള വസ്തുക്കളോ അല്ലെങ്കിൽ ലൈംഗിക ഉദ്ദേശ്യത്തോടുകൂടിയ ചിത്രങ്ങളോ മറ്റു വസ്തുക്കളോ പ്രദർശിപ്പിക്കുക എന്നിവയൊക്കെ സെക്‌ഷൻ 509ന്റെ പരിധിയിൽപ്പെടും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് പുറത്തുവന്ന മിക്ക കേസുകളിലും സെക്‌ഷൻ 509 ഉൾപ്പെട്ടിട്ടുണ്ട്. ‘സഹകരിച്ചാലേ അവസരം തരൂ’ എന്ന ഭീഷണിയും മറ്റും ഈ വകുപ്പിൽ പെടുത്തും. സ്ത്രീകളുടെ ശരീരത്തെപ്പറ്റി മോശമായ രീതിയിൽ സംസാരിക്കുക, അശ്ലീല ചിത്രം കാണിക്കുക തുടങ്ങിയ സംഭവങ്ങളിലൊക്കെ സെക്‌ഷൻ 509 പ്രകാരവും ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഗുരുതര കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടാത്തതിനാൽ ജാമ്യം ലഭിക്കും. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതുടർന്നുണ്ടായ വെളിപ്പെടുത്തലുകളിൽ അറസ്റ്റ് നീണ്ടുപോകുന്നത് കാണുന്നുണ്ടല്ലോ. ഈ സാഹചര്യങ്ങളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനുള്ള സാവകാശം ലഭിക്കുന്നുണ്ട്. പക്ഷേ, ഇത്തരം സന്ദർഭങ്ങളിൽ കേസ് ഡയറി പഠിച്ച ശേഷവും അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ കോടതി ജാമ്യം നൽകണോ എന്ന് തീരുമാനിക്കൂ.

വിവേക് മാത്യു വർക്കി, അഭിഭാഷകൻ

∙ ഭീഷണിപ്പെടുത്തിയോ, പേടിക്കണം

വീട്ടിൽ അതിക്രമിച്ച് കയറുക, ആക്രമിക്കുക, ആക്രമിക്കാൻ പദ്ധതിയിടുക, ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവയൊക്കെ സെക്‌ഷൻ 452ന്റെ പരിധിയിൽ വരും. ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ ആക്രമിക്കും എന്ന് പറഞ്ഞിരുന്നതായി പല വെളിപ്പെടുത്തലുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾ, സ്വകാര്യ ഇടത്തിലേക്ക് ദുരുദ്യേശത്തോടെയുള്ള ഇടിച്ചു കയറൽ എന്നിവയ്ക്കൊക്കെ ഈ വകുപ്പിൽ കേസെടുക്കാം. ജാമ്യമില്ലാ വകുപ്പാണ്. 7 വർഷം വരെ തടവും പിഴയും ലഭിക്കാം. (ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ കേസുകളിൽ പ്രതികളാക്കപ്പെട്ടവർ, അവർക്കെതിരെയുള്ള ആരോപണം, ചുമത്തിയ വകുപ്പുകൾ, ജാമ്യസാധ്യത, ശിക്ഷ എന്നിവയുടെ വിവരങ്ങളടങ്ങിയ പട്ടിക ചുവടെ)

‌∙ എങ്ങനെ അറസ്റ്റ് ചെയ്യും?

സെക്‌ഷൻ 376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെങ്കിൽ എഫ്ഐആർ ഇടുന്നതിനു പിന്നാലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ല. കൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയാണെങ്കിൽ പോക്സോ നിയമപ്രകാരവും കേസ് എടുക്കും. മറ്റു വകുപ്പുകളുടെ കാര്യത്തിൽ, അതായത് നിയമം അനുശാസിക്കുന്ന ശിക്ഷ ഏഴ് വർഷത്തിൽ താഴെയാണെങ്കിൽ പ്രതിക്ക് നോട്ടീസ് നൽകാം. അറസ്റ്റ് ഉണ്ടാവും എന്ന് മുൻകൂട്ടി അറിയാനും തന്റെ ഭാഗം വ്യക്തമാക്കാനും പ്രതിക്ക് അവസരം ഉണ്ടാവും. തെളിവുകളുണ്ടെങ്കിൽ അറസ്റ്റ് തടയാനാവില്ല.

എം.മുകേഷ് എംഎൽഎ (ചിത്രം: മനോരമ)

∙ മുൻകൂർ ജാമ്യം കിട്ടുമോ?

സെക്‌ഷൻ 376 പോലെ ജാമ്യമില്ലാ വകുപ്പുകളിൽ പ്രതിക്ക് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാം. ‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിനെതുടർന്നുണ്ടായ വെളിപ്പെടുത്തലുകളിൽ അറസ്റ്റ് നീണ്ടുപോകുന്നത് കാണുന്നുണ്ടല്ലോ. ഈ സാഹചര്യങ്ങളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനുള്ള സാവകാശം ലഭിക്കുന്നുണ്ട്. പക്ഷേ, ഇത്തരം സന്ദർഭങ്ങളിൽ കേസ് ഡയറി പഠിച്ച ശേഷവും അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ കോടതി ജാമ്യം നൽകണോ എന്ന് തീരുമാനിക്കൂ.’’ അഭിഭാഷകനായ വിവേക് മാത്യു വർക്കി പറയുന്നു. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും വാദം കേൾക്കുന്നതു വരെ കോടതി അറസ്റ്റ് ചെയ്യരുത് എന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതുള്ളൂ. അല്ലാത്തപക്ഷം തീരുമാനം പൊലീസിന് എടുക്കാം. നിലവിൽ അഞ്ച് ദിവസത്തേക്ക് എം.മുകേഷ് എംഎൽഎയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. സെപ്റ്റംബർ മൂന്നിന് വിശദമായ വാദം കേൾക്കും. 

English Summary:

From Section 376 to 354; Decoding the Legal Sections & Potential Penalties in #MeToo Cases