മുല്ലപ്പെരിയാർ ഇന്നു പൊട്ടുമോ നാളെ പൊട്ടുമോ അല്ലെങ്കിൽ എത്രനാൾ നിലനിൽക്കും എന്നൊക്കെ ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരം പറയാനുള്ള സാങ്കേതിക വിദ്യയൊന്നുമില്ല. ഓരോ പ്രകൃതിദുരന്തം സംഭവിക്കുമ്പോഴും മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാകും. കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിലെ അപകടത്തെത്തുടർന്നാണ് മുല്ലപ്പെരിയാർ ചർച്ചകളിൽ നിറഞ്ഞത്. ഡാമുകൾക്ക് ഇത്ര വർഷമേ ആയുസ്സുള്ളൂ എന്ന് ആർക്കും വിധിയെഴുതാൻ കഴിയില്ല. സാധാരണ 60– 70 വർഷമൊക്കെ ആകുമ്പോൾ ഡാമുകൾ ഡികമ്മിഷൻ ചെയ്യാറുണ്ട്. എന്നാൽ, 129 വർഷമായിട്ടും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അതു സംഭവിച്ചില്ല. 1895ൽ ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ച ഡാമിൽ ഇപ്പോഴും ജലം സംഭരിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിൽ വരെ വിഷയം എത്തിയെങ്കിലും കേരളത്തിന് ആശ്വാസകരമായ വിധി ഉണ്ടായിട്ടുമില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതോടെ തന്നെ ബ്രിട്ടിഷുകാരും നാട്ടുരാജാക്കൻമാരും തമ്മിലുള്ള കരാറുകൾ റദ്ദായതാണ്. എന്നാൽ, 1970ൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സപ്ലിമെന്ററി പവർ എഗ്രിമെന്റ് തമിഴ്നാട് മുൻപോട്ടു വയ്ക്കുകയും കേരളം കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 1969ൽ അന്നത്തെ രണ്ടു മുഖ്യമന്ത്രിമാർ എടുത്ത തീരുമാനപ്രകാരമാണ് ഈ കരാറിൽ ഒപ്പിട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽനിന്ന് 142 അടിയായി ഉയർത്താനും ശേഷിക്കുന്ന ബലപ്പെടുത്തൽ നടപടികൾ നടത്താനും 2006ൽ തമിഴ്നാട് സർക്കാരിനു സുപ്രീം കോടതി അനുമതി നൽകി. മുല്ലപ്പെരിയാർ ഡാം വർഷങ്ങൾക്കു മുൻപു സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ചുണ്ടാക്കിയ നിർമിതിയാണ്. 1960ൽ തന്നെ അതിനു ചോർച്ചയുണ്ടായതായി പറയപ്പെടുന്നു. അതിന്റെയർഥം ആ കാലത്തുതന്നെ അതിന്റെ ആരോഗ്യപൂർണമായ ആയുസ്സ് കഴിഞ്ഞു എന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുല്ലപ്പെരിയാർ ഇന്നു പൊട്ടുമോ നാളെ പൊട്ടുമോ അല്ലെങ്കിൽ എത്രനാൾ നിലനിൽക്കും എന്നൊക്കെ ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരം പറയാനുള്ള സാങ്കേതിക വിദ്യയൊന്നുമില്ല. ഓരോ പ്രകൃതിദുരന്തം സംഭവിക്കുമ്പോഴും മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാകും. കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിലെ അപകടത്തെത്തുടർന്നാണ് മുല്ലപ്പെരിയാർ ചർച്ചകളിൽ നിറഞ്ഞത്. ഡാമുകൾക്ക് ഇത്ര വർഷമേ ആയുസ്സുള്ളൂ എന്ന് ആർക്കും വിധിയെഴുതാൻ കഴിയില്ല. സാധാരണ 60– 70 വർഷമൊക്കെ ആകുമ്പോൾ ഡാമുകൾ ഡികമ്മിഷൻ ചെയ്യാറുണ്ട്. എന്നാൽ, 129 വർഷമായിട്ടും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അതു സംഭവിച്ചില്ല. 1895ൽ ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ച ഡാമിൽ ഇപ്പോഴും ജലം സംഭരിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിൽ വരെ വിഷയം എത്തിയെങ്കിലും കേരളത്തിന് ആശ്വാസകരമായ വിധി ഉണ്ടായിട്ടുമില്ല.

∙ പുതിയ ഡാമെന്ന ആവശ്യം

ADVERTISEMENT

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതോടെ തന്നെ ബ്രിട്ടിഷുകാരും നാട്ടുരാജാക്കൻമാരും തമ്മിലുള്ള കരാറുകൾ റദ്ദായതാണ്. എന്നാൽ, 1970ൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സപ്ലിമെന്ററി പവർ എഗ്രിമെന്റ് തമിഴ്നാട് മുൻപോട്ടു വയ്ക്കുകയും കേരളം കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 1969ൽ അന്നത്തെ രണ്ടു മുഖ്യമന്ത്രിമാർ എടുത്ത തീരുമാനപ്രകാരമാണ് ഈ കരാറിൽ ഒപ്പിട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽനിന്ന് 142 അടിയായി ഉയർത്താനും ശേഷിക്കുന്ന ബലപ്പെടുത്തൽ നടപടികൾ നടത്താനും 2006ൽ തമിഴ്നാട് സർക്കാരിനു സുപ്രീം കോടതി അനുമതി നൽകി.

മുല്ലപ്പെരിയാർ ഡാം വർഷങ്ങൾക്കു മുൻപു സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ചുണ്ടാക്കിയ നിർമിതിയാണ്. 1960ൽ തന്നെ അതിനു ചോർച്ചയുണ്ടായതായി പറയപ്പെടുന്നു. അതിന്റെയർഥം ആ കാലത്തുതന്നെ അതിന്റെ ആരോഗ്യപൂർണമായ ആയുസ്സ് കഴിഞ്ഞു എന്നതാണ്. 1970കളിൽ ഡാമിന്റെ ചോർച്ച വീണ്ടും വർധിച്ചു. 1979ൽ പ്രതിവിധികളെക്കുറിച്ച് ഇരുസംസ്ഥാനങ്ങളും ചർച്ചചെയ്തു തീരുമാനങ്ങളെടുത്തു. ഈ സമയത്തുതന്നെ പുതിയ ഡാം പണിയുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതാണ്. എന്നാൽ, ഡാം ബലപ്പെടുത്തി മുന്നോട്ടുപോകാനാണു തീരുമാനിച്ചത്.

ബലപ്പെടുത്തലിന്റെ ഭാഗമായി മുഖ്യമായും അന്നു ചെയ്തതു ‘കോൺക്രീറ്റ് ബാക്കിങ്’ ആണ്. അതോടൊപ്പം മറ്റു ചില ജോലികൾകൂടി ചെയ്തിട്ടുണ്ട്. ഇത് ഒരു ഗ്രാവിറ്റി ഡാമായതുകൊണ്ട് പഴയ ഡാമിന്റെയും പുതിയ കോൺക്രീറ്റ് ബാക്കിങ്ങിന്റെയും ഭാരത്തിനു ഡാമിലെ വെള്ളത്തെ താങ്ങിനിർത്താൻ സാധിക്കുമെന്ന വാദമാണു തമിഴ്നാട് ഉന്നയിക്കുന്നത്. എന്നാൽ, പഴയ സുർക്കി കോൺക്രീറ്റും പുതിയ സിമന്റ് കോൺക്രീറ്റും ഒരുമിച്ച് ഒറ്റ യൂണിറ്റായി (monolithic) നിലകൊണ്ടാൽ മാത്രമേ ഇതു സാധ്യമാവൂ. 1895ൽ കുഴച്ചിട്ട്, ജീർണാവസ്ഥയിലെത്തിയ സുർക്കിയും 1980ൽ ചെയ്ത പുതിയ സിമന്റ് കോൺക്രീറ്റും ഒറ്റയൂണിറ്റായി നിൽക്കാൻ സാധ്യത കുറവാണ്. ഭൂചലനങ്ങളെ ചെറുക്കാനുള്ള സാങ്കേതികവിദ്യ അന്നുണ്ടായിരുന്നില്ല. അതുകൊണ്ടു നിശ്ചിത അളവിൽ കൂടുതലുള്ള ഒരു ഭൂചലനമുണ്ടാവുകയാണെങ്കിൽ ഡാം തകരാനുള്ള സാധ്യത വീണ്ടും കൂടും.

ADVERTISEMENT

∙ ഈ തോൽവി എന്തുകൊണ്ട്?

മുല്ലപ്പെരിയാർ നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളാണ് എന്നതു സത്യമാണ്. ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള മുൻകരുതൽ തത്വം അനുസരിച്ചു നടപടികൾ കൈക്കൊള്ളേണ്ടതാണ്. ഒരു ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്നു കണ്ടാൽ അതു തടയാനുള്ള നടപടികൾ കൈക്കൊള്ളുക എന്നതാണ് ഈ തത്വം. ദുരന്തമുണ്ടാവാൻ സാധ്യതയുണ്ടെന്നു സംശയം ഉന്നയിച്ചാൽപോലും ദുരന്തം ഒഴിവാക്കാനുള്ള നടപടികളെടുക്കണം. മുല്ലപ്പെരിയാർ കേസി‍ൽ മുൻകരുതൽ തത്വത്തിന്റെ പിൻബലത്തിലെങ്കിലും പുതിയ ഡാം അനുവദിക്കണമെന്നു കേരളം സുപ്രീം കോടതിയോട് അപേക്ഷിച്ചിരുന്നു.

മുല്ലപ്പെരിയാർ ഡാം (ചിത്രം: മനോരമ)
ADVERTISEMENT

എന്നാൽ 2006ലെ വിധി ഉദ്ധരിച്ച കോടതി, ഒരിക്കൽ വാദം കേട്ട് അന്തിമവിധി പ്രഖ്യാപിച്ചതാണെന്നും അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും ചുണ്ടിക്കാട്ടി 2014ലെ കേസ് അവസാനിപ്പിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ വിധി എക്കാലവും നിലനിൽക്കുന്ന ‘റെസ് ജൂഡിക്കറ്റ’ ആണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയിൽനിന്നു നേടിയ വിജയത്തിന്റെ പുറത്ത് തമിഴ്നാട് അവരുടെ മേധാവിത്വം സ്ഥാപിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തെങ്കിലും പോംവഴിയുണ്ടാകണമെങ്കിൽ തമിഴ്നാട് കണ്ണുതുറക്കണം.

∙ ഇനി കേരളം ചെയ്യേണ്ടത്

സുപ്രീം കോടതി വിധി കയ്യിൽവച്ചുകൊണ്ടു നിലപാടു മാറ്റാൻ തമിഴ്നാട് ഒരിക്കലും തയാറാകില്ല. അതിനു കേരളത്തിനു മുൻപിൽ ഒരു പോംവഴിയേയുള്ളൂ. മുല്ലപ്പെരിയാറിലുണ്ടാവാൻ സാധ്യതയുള്ള ദുരന്തം മുന്നിൽകണ്ട് മുല്ലപ്പെരിയാർ ദുരന്തനിവാരണ നിയമം പാസാക്കണം. ആ നിയമത്തിൽ, ഡാമിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പിന്നീട് ഈ പദ്ധതി ഒരു കാരണവശാലും പുനരുജ്ജീവിപ്പിക്കുകയോ പുതിയ ഡാം നിർമിക്കുകയോ ചെയ്യില്ലെന്ന വകുപ്പുണ്ടാക്കണം. അതോടൊപ്പം അത്യാഹിതത്തിന്റെ ഉത്തരവാദി തമിഴ്നാട് സർക്കാരാണെന്നും ഉണ്ടാവുന്ന നാശനഷ്ടങ്ങൾക്കെല്ലാം നഷ്ടപരിഹാരം തമിഴ്നാട് നൽകേണ്ടതാണെന്നും നിബന്ധനയും വയ്ക്കണം.

മുല്ലപ്പെരിയാർ ഡാം (ചിത്രം: മനോരമ)

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ഒരുമിച്ച് അപകടമുണ്ടായാൽ മാത്രമാണ് ഭയാനകമായ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടാവുക. മുല്ലപ്പെരിയാർ മാത്രം അപകടത്തിലാവുകയും അതുമൂലം വരുന്ന ജലം മുഴുവൻ ഇടുക്കിയിൽ ഉൾക്കൊള്ളാൻ കഴിയുകയും ചെയ്താൽ മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിൽ മാത്രമേ നാശനഷ്ടങ്ങളുണ്ടാവുകയുള്ളൂ. പക്ഷേ, മഴക്കാലങ്ങളിൽ രണ്ടു ഡാമുകളും ഒരേസമയം നിറയാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടു ഡാമിനും ഒരുമിച്ച് എന്തെങ്കിലും സംഭവിച്ചാൽ 4–5 ജില്ലകൾ പൂർണമായും ഒലിച്ചുപോകുമെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല.

∙ തമിഴ്നാടിന്റെ നിലപാട്

തമിഴ്നാടിന്റെ മേൽക്കൈ നിലനിർത്താനാണ് അവർ ഈ പ്രശ്നത്തിൽ പിടിവാശി കാണിക്കുന്നത്. 999 വർഷം പ്രാബല്യമുള്ള കരാർ ഇല്ലാതാവും, പുതിയ ഡാം വന്നാൽ പുതിയ കരാർ വരും എന്ന ഭയമാണ് അവരെ ഇതിൽനിന്നു പിന്തിരിപ്പിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിലെ മുഴുവൻ വെള്ളവും കൊണ്ടുപോയി പുതിയ ജലസംഭരണികൾ പണിതു സംഭരിക്കാൻ തമിഴ്നാടിനു കഴിയും. കേരളത്തെക്കാൾ സ്ഥലലഭ്യത അവർക്കുണ്ട്. വൈദ്യുതി ഉൽപാദനത്തിൽ മാത്രമേ അവർക്കു കുറച്ചു നഷ്ടം ഉണ്ടാവുകയുള്ളൂ. പലപ്പോഴും അവിടെയുള്ള ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയ നേതൃത്വം തുറന്നു ചിന്തിക്കേണ്ട വിഷയമാണിത്.

English Summary:

Mullaperiyar Dam Dispute: Can Kerala and Tamil Nadu Find Common Ground?