പാറയ്ക്കുള്ളിൽ ജീവന്റെ അദ്ഭുതം: ഡോ. സുരേഷ് സി. പിള്ള എഴുതുന്നു: ‘അവർ’ ഇല്ലായിരുന്നെങ്കിൽ ഈ ജീവിതമില്ല
ഭൂമിയിൽ എങ്ങനെ ജീവൻ ഉടലെടുത്തു എന്നതിനു കൃത്യമായ ഉത്തരംനൽകാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ എന്നതും ശാസ്ത്രജ്ഞരെ ഗൗരവമായി ചിന്തിപ്പിക്കുന്നു. ഭൂമിയിൽ ജീവനുണ്ടാകാൻ കാരണമായ രാസപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ച ജലം, രാസവസ്തുക്കൾ, അനുകൂലമായ താപനില എന്നിവ ഏതാണ് എന്നതൊക്കെ ശാസ്ത്രലോകത്തെ കുഴക്കുന്ന ചോദ്യങ്ങളാണ്. ഭൂമിക്ക് ഏകദേശം 450 കോടി വർഷം പഴക്കമുണ്ട്. 430 കോടി വർഷംമുൻപു ഭൂമിയിൽ ജീവൻ രൂപംകൊള്ളാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ ജീവനുണ്ടാകാനും അതു നിലനിൽക്കാനുമുള്ള പ്രധാനകാരണം സൂര്യനിൽനിന്നുള്ള ഊർജലഭ്യത, വെള്ളം, ജീവൻ നിലനിർത്താൻ ഭൂമിയിലുള്ള രാസസംയുക്തങ്ങൾ എന്നിവയാണ്. എന്നാണു ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചത് എന്നതിനെച്ചൊല്ലി ശാസ്ത്രജ്ഞരുടെ ഇടയിൽ തർക്കമുണ്ട്. എന്നാൽ

ഭൂമിയിൽ എങ്ങനെ ജീവൻ ഉടലെടുത്തു എന്നതിനു കൃത്യമായ ഉത്തരംനൽകാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ എന്നതും ശാസ്ത്രജ്ഞരെ ഗൗരവമായി ചിന്തിപ്പിക്കുന്നു. ഭൂമിയിൽ ജീവനുണ്ടാകാൻ കാരണമായ രാസപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ച ജലം, രാസവസ്തുക്കൾ, അനുകൂലമായ താപനില എന്നിവ ഏതാണ് എന്നതൊക്കെ ശാസ്ത്രലോകത്തെ കുഴക്കുന്ന ചോദ്യങ്ങളാണ്.
ഭൂമിക്ക് ഏകദേശം 450 കോടി വർഷം പഴക്കമുണ്ട്. 430 കോടി വർഷംമുൻപു ഭൂമിയിൽ ജീവൻ രൂപംകൊള്ളാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ ജീവനുണ്ടാകാനും അതു നിലനിൽക്കാനുമുള്ള പ്രധാനകാരണം സൂര്യനിൽനിന്നുള്ള ഊർജലഭ്യത, വെള്ളം, ജീവൻ നിലനിർത്താൻ ഭൂമിയിലുള്ള രാസസംയുക്തങ്ങൾ എന്നിവയാണ്.
എന്നാണു ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചത് എന്നതിനെച്ചൊല്ലി ശാസ്ത്രജ്ഞരുടെ ഇടയിൽ തർക്കമുണ്ട്. എന്നാൽ, യുകെയിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ ജിയോബയോളജി ആൻഡ് ജിയോകെമിസ്ട്രി ഗവേഷണവിഭാഗത്തിലെ ഏണസ്റ്റ് ചി ഫ്രൂവിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 210 കോടി വർഷങ്ങൾക്കു മുൻപുള്ള പാറകൾക്കുള്ളിൽ ജീവന്റെ തെളിവുകൾ കണ്ടെത്തി. എന്നാൽ, ഈ ജീവികൾ ഒരു ചെറിയ കടലിടുക്കിൽ മാത്രമായി പരിമിതപ്പെട്ടെന്നും ആഗോളതലത്തിൽ വ്യാപിച്ചില്ലെന്നും ഒടുവിൽ നശിച്ചെന്നും അവർ പറയുന്നു. ജീവൻ നിലനിർത്താൻ കഴിയുന്ന ഓക്സിജൻ, ഫോസ്ഫറസ് തുടങ്ങിയ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നതിന്റെ തെളിവുകൾ അവർ ശേഖരിച്ചു. ജീവൻ എന്നാണ് ഭൂമിയിൽ ഉടലെടുത്തതെന്നു കിറുകൃത്യമായി അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും കാർഡിഫ് യൂണിവേഴ്സിറ്റിയിലെ ഈ പഠനം ഒരു നാഴികക്കല്ലാണ്.
∙ നാമെന്ന അദ്ഭുതം
ജനിക്കുക എന്നതു ശാസ്ത്രത്തിന്റെ ഒരു മഹാദ്ഭുതമാണ്. ജനിച്ച് ഈ ലോകത്തു ജീവിക്കാൻ കഴിയുന്നു എന്നതാണ് നമുക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഈ പ്രപഞ്ചത്തിൽ ഒരു മനുഷ്യനായി ജനിക്കുക എന്നത് അത്യന്തം അപൂർവമായ കാര്യമാണെന്നു ശാസ്ത്രീയ കണക്കുകൂട്ടലുകളിൽനിന്നു വ്യക്തം. ഇക്കാര്യത്തെക്കുറിച്ചു മുൻപൊരിക്കൽ ഈ കോളത്തിൽ സൂചിപ്പിച്ചിരുന്നു. ജീവനെക്കുറിച്ച്, നമ്മുടെ ജീവിതത്തിന്റെ വിലയെക്കുറിച്ച് മനസ്സിലാക്കാൻ ജനനസാധ്യതയുടെ വിശദാംശങ്ങളിലൂടെ ഒന്നു കടന്നുപോയാലോ...
നമ്മളോരുത്തരുടെയും ജനനം എണ്ണമറ്റ സാധ്യതകളുടെ ഒരു സംയോജനമാണ്. അതു മനുഷ്യജീവിതത്തിന്റെ മഹത്തായ യാദൃച്ഛികത വെളിപ്പെടുത്തുന്നു. നമ്മൾ ജനിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ബയളോജിക്കൽ ചെയിനിലെ ഏതെങ്കിലും ഒരു വ്യക്തി ചെറുപ്പത്തിൽ മരിച്ചിരുന്നെങ്കിൽ നമ്മളൊരിക്കലും ജനിക്കില്ല. ശാസ്ത്രീയ ഘടകങ്ങൾ മാത്രം പരിശോധിച്ചാലും നമ്മൾ ഇവിടെ ജീവിച്ചിരിക്കുന്നതിന്റെ അസാധാരണത്വം കാണാം. നമ്മുടെ ബയളോജിക്കൽ ചെയിനിലെ ഒരാൾ കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചിരുന്നെങ്കിലും നമ്മൾ കാണില്ല. നമ്മുടെ മുൻതലമുറകളിലുള്ള ഏതൊരാളും അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാത്ത അവസ്ഥ മാത്രം പരിഗണിച്ചാലും നമ്മൾ ജനിക്കാതിരിക്കാനുള്ള സാധ്യത ബോധ്യമാകും. നമ്മൾ ജനിക്കാനുള്ള സാധ്യതകൾ പൂജ്യത്തോട് അടുക്കുന്നുവെന്ന് ഇപ്പോൾതന്നെ തോന്നിക്കാണുമല്ലോ?
നമ്മുടെ ജനനത്തിന്റെ സാധ്യതകളെ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് ആദ്യമായി കണക്കുകൂട്ടിയതു ഹാർവഡ് സർവകലാശാലയിലെ ഡോ. അലി ബിനാസീറാണ്. പുരുഷൻ തന്റെ ഭാര്യയെ കണ്ടുമുട്ടാനുള്ള സാധ്യതയിൽനിന്നാണ് കണക്ക് ആരംഭിക്കുന്നത്. സ്ത്രീയുടെ ജീവിതത്തിലാകെ ഏകദേശം ഒരു ലക്ഷം അണ്ഡങ്ങൾ ഉണ്ടാവും. കുട്ടികളുണ്ടാകാൻ സാധ്യതയുള്ള വർഷങ്ങളിൽ പുരുഷൻ ഉൽപാദിപ്പിച്ച ബീജങ്ങളുടെ എണ്ണം 4 ലക്ഷം കോടി. അപ്പോൾ ശരിയായ ബീജം ശരിയായ അണ്ഡത്തെ കണ്ടുമുട്ടാനുള്ള സാധ്യത 400 ക്വാഡ്രില്യണിൽ (10 എന്നെഴുതിയ ശേഷം 2,685,000 പൂജ്യം ഇട്ടാൽ കിട്ടുന്ന സംഖ്യ) ഒന്നുമാത്രം. നാം ഉണ്ടായതു കൃത്യമായ ഈ കൂട്ടിമുട്ടൽ പ്രകാരമാണ്.
ഇതിൽ ഒരെണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മറ്റൊരാളാണു ജനിക്കുക. നിങ്ങളുണ്ടായ ആ ബീജകോശം അണ്ഡത്തിൽ എത്താൻ അൽപം താമസിച്ചിരുന്നെങ്കിലും നിങ്ങൾ ഒരിക്കലും ഈ ലോകം കാണില്ല. (ഒരു നാണയം ടോസ് ചെയ്‌താൽ, അതിൽ ഹെഡും ടെയിലും വരാനുള്ള സാധ്യത രണ്ടിൽ ഒന്നാണെന്ന് ഓർക്കുമല്ലോ? പത്ത് എന്ന സംഖ്യ എഴുതിയിട്ട് അതിനുശേഷം 2,685,000 പൂജ്യം ഇട്ടാൽ കിട്ടുന്ന സംഖ്യയിൽ ഒന്ന് എന്നത് എത്ര എത്ര ചെറുതാണെന്ന് ഓർക്കാം).
അതായത്, ഒരാൾ ഉണ്ടാകാതിരിക്കാനുള്ള സാധ്യതയാണ് ഉണ്ടാകാനുള്ള സാധ്യതയെക്കാളും വളരെ വളരെ വലുത്. നമ്മുടെ ജനനവും ജീവിതവും അത്യപൂർവവും വിലയേറിയതുമാണെന്നാണ് ഓർക്കേണ്ട കാര്യം. അതുകൊണ്ട് ഓരോ നിമിഷവും പറ്റുന്നത്ര ആഘോഷിക്കുക. നഷ്ടങ്ങളും പ്രയാസങ്ങളും പരാജയങ്ങളും വിജയങ്ങളും തിരിച്ചടികളും സന്തോഷങ്ങളുമെല്ലാം ഇവിടെ ജീവിച്ചിരിക്കുന്നതിന്റെ യാദൃച്ഛികതയ്ക്കു നന്ദി പറഞ്ഞുകൊണ്ട് അനുഭവിക്കുക എന്നതാണ് നമുക്കു ചെയ്യാൻ പറ്റുന്ന വലിയ കാര്യം.