‘സാലഡെ’ എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് ‘സാലഡ്’ എന്ന പേര് വന്നതെന്നു കരുതുന്നു. പാചകം ചെയ്യാത്ത ആഹാരങ്ങളിൽ പ്രധാനമാണ് സാലഡ്. പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമാണ് സാലഡ്. പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, ഇലകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, തേൻ, പാൽ, പാലുൽപന്നങ്ങൾ എന്നിവകൊണ്ടെല്ലാം സാലഡുകൾ തയാറാക്കാം. ആരോഗ്യഭക്ഷണം എന്ന നിലയിൽ സമീപകാലത്ത് സാലഡിനോട് ആളുകൾക്കു താൽപര്യം വർധിച്ചിട്ടുണ്ട്. പുതുതലമുറയിലുള്ളവരും വിദേശ മലയാളികളുമാണ് സാലഡിനോടു കൂടുതൽ ഇഷ്ടം കാണിക്കുന്നത്. മുഖ്യഭക്ഷണത്തിനു മുൻപുള്ള ലഘുഭക്ഷണമായും ഭക്ഷണത്തോടൊപ്പവും ഭക്ഷണശേഷവുമെല്ലാം സാലഡ് കഴിക്കാം. ഇന്നു ചിലര്‍ ഒരു നേരത്തെ ആഹാരമായിത്തന്നെ സാലഡ് കഴിക്കുന്നു. സാലഡുകൾക്ക് ഭക്ഷണമൂല്യം മാത്രമല്ല, ഔഷധമൂല്യവുമുണ്ട്. പ്രതിരോധശക്തി െകെവരിക്കാനും പ്രമേഹം, പ്രമേഹാനുബന്ധരോഗങ്ങൾ, അമിതവണ്ണം, അമിത കൊളസ്ട്രോൾ, അധിക രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാലഡ് ഉപകരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സാലഡെ’ എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് ‘സാലഡ്’ എന്ന പേര് വന്നതെന്നു കരുതുന്നു. പാചകം ചെയ്യാത്ത ആഹാരങ്ങളിൽ പ്രധാനമാണ് സാലഡ്. പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമാണ് സാലഡ്. പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, ഇലകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, തേൻ, പാൽ, പാലുൽപന്നങ്ങൾ എന്നിവകൊണ്ടെല്ലാം സാലഡുകൾ തയാറാക്കാം. ആരോഗ്യഭക്ഷണം എന്ന നിലയിൽ സമീപകാലത്ത് സാലഡിനോട് ആളുകൾക്കു താൽപര്യം വർധിച്ചിട്ടുണ്ട്. പുതുതലമുറയിലുള്ളവരും വിദേശ മലയാളികളുമാണ് സാലഡിനോടു കൂടുതൽ ഇഷ്ടം കാണിക്കുന്നത്.

മുഖ്യഭക്ഷണത്തിനു മുൻപുള്ള ലഘുഭക്ഷണമായും ഭക്ഷണത്തോടൊപ്പവും ഭക്ഷണശേഷവുമെല്ലാം സാലഡ് കഴിക്കാം. ഇന്നു ചിലര്‍ ഒരു നേരത്തെ ആഹാരമായിത്തന്നെ സാലഡ് കഴിക്കുന്നു. സാലഡുകൾക്ക്  ഭക്ഷണമൂല്യം മാത്രമല്ല, ഔഷധമൂല്യവുമുണ്ട്. പ്രതിരോധശക്തി െകെവരിക്കാനും പ്രമേഹം, പ്രമേഹാനുബന്ധരോഗങ്ങൾ, അമിതവണ്ണം, അമിത കൊളസ്ട്രോൾ, അധിക രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാലഡ് ഉപകരിക്കും. പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉൾപ്പെടുത്തി സാലഡുകൾ തയാറാക്കുന്നത് കൂടുതൽ നന്ന്. ഓരോ ഋതുവിലും ലഭ്യമായ ഇനങ്ങൾ സാലഡിനായി തിരഞ്ഞെടുക്കാം. എളുപ്പത്തിൽ തയാറാക്കാവുന്ന പോഷകമൂല്യമുള്ള സാലഡ് കൂട്ടുകൾ അറിയാം.

(Representative image by DukiPh/shutterstock)
ADVERTISEMENT

∙ തണുപ്പുകാല സാലഡുകൾ

1.കാരറ്റ്–കാബേജ്–വാഴപ്പൂവ് സാലഡ്

ചേരുവകൾ

കാബേജ്, വാഴപ്പൂവ്, സവാള, കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ് വീതം
തക്കാളി കുരുകളഞ്ഞ് ചെറുതാക്കി അരിഞ്ഞത് – കാൽ കപ്പ്
കാപ്സിക്കം അരിഞ്ഞത് – കാൽ കപ്പ്
തൈര് – അര കപ്പ്
പച്ചമുളക് – 4 എണ്ണം ചെറുതായി വട്ടത്തിൽ അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷണം  ചെറുതാക്കി അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്

(Representative image by Svetlana Monyakova/shutterstock)
ADVERTISEMENT

∙ തയാറാക്കുന്ന വിധം

ഗ്രേറ്റ് ചെയ്ത കാബേജ്, കാരറ്റ്, വാഴപ്പൂവ് എന്നിവ ഒരു പാത്രത്തിലിട്ട് മിക്സ് ചെയ്യുക.  അരിഞ്ഞുവച്ച പച്ചമുളക്, ഇഞ്ചി, മല്ലിയില, തക്കാളി, കാപ്സിക്കം എന്നിവ അതിലേക്കു ചേർത്ത് നല്ലതുപോലെ ഇളക്കി 10 മിനിറ്റ് മൂടിവയ്ക്കുക. തുടർന്ന് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റിനുശേഷം കഴിക്കാം.

2. ചെറുപയർ സാലഡ്

ചേരുവകൾ

ADVERTISEMENT

മുളപ്പിച്ച പയർ – ഒരു  കപ്പ്
മാതളനാരങ്ങ – അര കപ്പ്
ഉണക്കമുന്തിരി – അര കപ്പ്
ഈന്തപ്പഴം – 5 എണ്ണം
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് – അര കപ്പ്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 1
മല്ലി ഇല അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
ജീരകപ്പൊടി – അര ടീസ്പൂൺ
ചെറുനാരങ്ങ – പകുതി
കുരുമുളകുപൊടി ഉപ്പ് – ആവശ്യത്തിന്

(Representative image by Kiri Photography/shutterstock)

∙ തയാറാക്കുന്ന വിധം

ഈന്തപ്പഴം ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടുവച്ചശേഷം എടുത്തു തുടച്ച് കുരു കളഞ്ഞ് ചെറുതായി അരി ഞ്ഞെടുക്കുക. ഒരു പാത്രത്തിലേക്ക് മുളപ്പിച്ച ചെറുപയർ, മാതളപ്പഴം, ഉണക്കമുന്തിരി, ഈന്തപ്പഴം അരി‍ ഞ്ഞത്, ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട്, പച്ചമുളക്, ജീരകപ്പൊടി, മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് ചെറുനാരങ്ങാനീരും ആവശ്യത്തിന് അനുസരിച്ച് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. എല്ലാ ചേർത്തിളക്കി 5 മിനിറ്റ് അടച്ചുവച്ചശേഷം കഴിക്കാം. 

(പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ തയാറാക്കുന്ന വിധവും പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിൽ. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. ഫോൺ: 9447252678, ഇ–മെയിൽ: rajithanks@gmail.com)

English Summary:

Immune-Boosting Salads with Local Ingredients