‘കമ്യൂണിസ്റ്റുകാർ എന്നും കീറപ്പായയിൽ കിടക്കണോ?’ വിശ്വസ്തനെ കൈവിട്ട് പിണറായി; സിപിഎമ്മിൽ ഇനി ഗോവിന്ദൻ പക്ഷം!
വർഷങ്ങൾക്കു മുൻപാണ് തൃശൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രകൃതി സംരക്ഷണ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞു. വേദിയിലെ കസേര എടുത്തു മാറ്റുന്നതിനു മുൻപ് യുവജന സംഘടനാ നേതാക്കളെ തേടി ഇ.പി. ജയരാജന്റെ ഫോൺ വിളിയെത്തി. ചോദ്യം ഒന്നു മാത്രം. എന്തുകൊണ്ടാണ് പങ്കാളിത്തം കുറഞ്ഞത്? ടെലിഫോൺ ശാസന കഴിഞ്ഞു, ഇപി ഇത്രയും കൂടി പറഞ്ഞു. ‘ആളെക്കൂട്ടാൻ നിങ്ങൾക്കു പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. നിങ്ങളുടെ പരിപാടി ഞാൻ നടത്തിത്തരാം’. യുവജന സംഘടനാ നേതാക്കൾക്കു കാര്യം മനസ്സിലായി. അടുത്ത പരിപാടി വൻ വിജയവും. ഇപി എന്ന് പാർട്ടി വൃത്തങ്ങളിൽ വിളിക്കപ്പെടുന്ന ജയരാജൻ വെറുതേ പറഞ്ഞതല്ല. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇപി. തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിഭാഗീയതയെത്തുടർന്ന് തൃശൂർ, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടപ്പോൾ ഇപിക്ക് തൃശൂരിലും എം.എ. ബേബിക്ക് ആലപ്പുഴയിലുമായിരുന്നു ചുമതല. പാർട്ടിയിലും മുന്നണിയിലും എന്നും പ്രശ്ന പരിഹാരകൻ അല്ലെങ്കിൽ ‘ട്രബിൾ ഷൂട്ടർ’ എന്ന നിലയിലും ചർച്ചകൾക്കു നേതൃത്വം നൽകുന്ന ‘മീഡിയേറ്റർ’ എന്ന നിലയിലും കാലങ്ങളോളം
വർഷങ്ങൾക്കു മുൻപാണ് തൃശൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രകൃതി സംരക്ഷണ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞു. വേദിയിലെ കസേര എടുത്തു മാറ്റുന്നതിനു മുൻപ് യുവജന സംഘടനാ നേതാക്കളെ തേടി ഇ.പി. ജയരാജന്റെ ഫോൺ വിളിയെത്തി. ചോദ്യം ഒന്നു മാത്രം. എന്തുകൊണ്ടാണ് പങ്കാളിത്തം കുറഞ്ഞത്? ടെലിഫോൺ ശാസന കഴിഞ്ഞു, ഇപി ഇത്രയും കൂടി പറഞ്ഞു. ‘ആളെക്കൂട്ടാൻ നിങ്ങൾക്കു പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. നിങ്ങളുടെ പരിപാടി ഞാൻ നടത്തിത്തരാം’. യുവജന സംഘടനാ നേതാക്കൾക്കു കാര്യം മനസ്സിലായി. അടുത്ത പരിപാടി വൻ വിജയവും. ഇപി എന്ന് പാർട്ടി വൃത്തങ്ങളിൽ വിളിക്കപ്പെടുന്ന ജയരാജൻ വെറുതേ പറഞ്ഞതല്ല. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇപി. തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിഭാഗീയതയെത്തുടർന്ന് തൃശൂർ, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടപ്പോൾ ഇപിക്ക് തൃശൂരിലും എം.എ. ബേബിക്ക് ആലപ്പുഴയിലുമായിരുന്നു ചുമതല. പാർട്ടിയിലും മുന്നണിയിലും എന്നും പ്രശ്ന പരിഹാരകൻ അല്ലെങ്കിൽ ‘ട്രബിൾ ഷൂട്ടർ’ എന്ന നിലയിലും ചർച്ചകൾക്കു നേതൃത്വം നൽകുന്ന ‘മീഡിയേറ്റർ’ എന്ന നിലയിലും കാലങ്ങളോളം
വർഷങ്ങൾക്കു മുൻപാണ് തൃശൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രകൃതി സംരക്ഷണ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞു. വേദിയിലെ കസേര എടുത്തു മാറ്റുന്നതിനു മുൻപ് യുവജന സംഘടനാ നേതാക്കളെ തേടി ഇ.പി. ജയരാജന്റെ ഫോൺ വിളിയെത്തി. ചോദ്യം ഒന്നു മാത്രം. എന്തുകൊണ്ടാണ് പങ്കാളിത്തം കുറഞ്ഞത്? ടെലിഫോൺ ശാസന കഴിഞ്ഞു, ഇപി ഇത്രയും കൂടി പറഞ്ഞു. ‘ആളെക്കൂട്ടാൻ നിങ്ങൾക്കു പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. നിങ്ങളുടെ പരിപാടി ഞാൻ നടത്തിത്തരാം’. യുവജന സംഘടനാ നേതാക്കൾക്കു കാര്യം മനസ്സിലായി. അടുത്ത പരിപാടി വൻ വിജയവും. ഇപി എന്ന് പാർട്ടി വൃത്തങ്ങളിൽ വിളിക്കപ്പെടുന്ന ജയരാജൻ വെറുതേ പറഞ്ഞതല്ല. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇപി. തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിഭാഗീയതയെത്തുടർന്ന് തൃശൂർ, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടപ്പോൾ ഇപിക്ക് തൃശൂരിലും എം.എ. ബേബിക്ക് ആലപ്പുഴയിലുമായിരുന്നു ചുമതല. പാർട്ടിയിലും മുന്നണിയിലും എന്നും പ്രശ്ന പരിഹാരകൻ അല്ലെങ്കിൽ ‘ട്രബിൾ ഷൂട്ടർ’ എന്ന നിലയിലും ചർച്ചകൾക്കു നേതൃത്വം നൽകുന്ന ‘മീഡിയേറ്റർ’ എന്ന നിലയിലും കാലങ്ങളോളം
വർഷങ്ങൾക്കു മുൻപാണ്, തൃശൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രകൃതി സംരക്ഷണ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞു. വേദിയിലെ കസേര എടുത്തു മാറ്റുന്നതിനു മുൻപ് യുവജന സംഘടനാ നേതാക്കളെ തേടി ഇ.പി. ജയരാജന്റെ ഫോൺ വിളിയെത്തി. ചോദ്യം ഒന്നു മാത്രം. എന്തുകൊണ്ടാണ് പങ്കാളിത്തം കുറഞ്ഞത്? ടെലിഫോൺ ശാസന കഴിഞ്ഞു, ഇപി ഇത്രയും കൂടി പറഞ്ഞു. ‘ആളെക്കൂട്ടാൻ നിങ്ങൾക്കു പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. നിങ്ങളുടെ പരിപാടി ഞാൻ നടത്തിത്തരാം’. യുവജന സംഘടനാ നേതാക്കൾക്കു കാര്യം മനസ്സിലായി. അടുത്ത പരിപാടി വൻ വിജയവും. ഇപി എന്ന് പാർട്ടി വൃത്തങ്ങളിൽ വിളിക്കപ്പെടുന്ന ജയരാജൻ വെറുതേ പറഞ്ഞതല്ല. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇപി. തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വിഭാഗീയതയെത്തുടർന്ന് തൃശൂർ, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടപ്പോൾ ഇപിക്ക് തൃശൂരിലും എം.എ. ബേബിക്ക് ആലപ്പുഴയിലുമായിരുന്നു ചുമതല. പാർട്ടിയിലും മുന്നണിയിലും എന്നും പ്രശ്ന പരിഹാരകൻ അല്ലെങ്കിൽ ‘ട്രബിൾ ഷൂട്ടർ’ എന്ന നിലയിലും ചർച്ചകൾക്കു നേതൃത്വം നൽകുന്ന ‘മീഡിയേറ്റർ’ എന്ന നിലയിലും കാലങ്ങളോളം ഇപി തിളങ്ങിയിരുന്നു. പല തസ്തികകൾ ഉണ്ടെങ്കിലും സിപിഎമ്മിലും എൽഡിഎഫ് മുന്നണിയിലും ട്രബിൾ ഷൂട്ടർ, മീഡിയേറ്റർ പദവികൾ പരസ്യമായി ഇല്ലതാനും. അതിനാൽ മുന്നണിയെ മുന്നോട്ട് നയിക്കുമ്പോഴും പിന്നണിയിലായിരുന്നു ഇപിയുടെ സ്ഥാനം. കണ്ണൂരിലെ മൂന്നു ജയരാജന്മാരിൽ കേരളത്തിൽ ഇപി മുന്നിലാവുകയും ചെയ്തു.
സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും അനുനയിപ്പിച്ച് കൊണ്ടുപോകാനും ഇപിക്ക് സാധിച്ചു. എന്നാൽ ഈ യാത്രയിൽ എവിടെയോ ഇപിക്കു പിഴച്ചു?
മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷമുണ്ടായ നാക്കുപിഴകൾ എല്ലാവരെയും പോലെ പാർട്ടിയും തമാശയായി എടുത്തു കാണും. എന്നാൽ പ്രകാശ് ജാവഡേക്കറെ സന്ദർശിച്ചത് അങ്ങനെ കാണാൻ തയാറല്ലെന്നു പാർട്ടി തിരിച്ചറിഞ്ഞുവെന്നു വ്യക്തം. അതു കൊണ്ടാണല്ലോ മുന്നണിക്കു നേതൃത്വം നൽകുന്നതിൽ ഇപിക്ക് പരിമിതികൾ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറയ്ക്കാതെ പറഞ്ഞത്. ഇപിയെ കൺവീനർ സ്ഥാനത്തു നിന്നു നീക്കുന്നതിന് കാരണം എം.വി. ഗോവിന്ദൻ പറയുന്നതു മാത്രമാണോ? എവിടെയാണ് ഇപിക്ക് പിഴച്ചത്? എന്തുകൊണ്ടാണ് എന്നും സംരക്ഷിച്ചു പോന്ന പിണറായി വിജയന് ഇപിയെ കൈവിടേണ്ടി വന്നത്. സിപിഎമ്മിലെ പുതിയ അധികാര ധ്രുവീകരണത്തിന്റെ സൂചനയാണ് ഇപിയുടെ പടിയിറക്കം? ?
∙ പാർട്ടിയിൽ നിന്ന് ബുള്ളറ്റുകൾ പലവട്ടം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട ‘ട്രബിൾ ഷൂട്ടർ’
ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് അന്ന് ഇപിക്ക് വെടിയേറ്റത്. തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തലയിൽ വെടിയുണ്ടയുടെ ചീളുമായാണ് ജീവിതം. അന്നു മുതൽ വേദനയും കൂടെയുണ്ട്. ആ വെടിയുണ്ട തന്നെ ഉന്നം വച്ചതല്ലെന്നും ശക്തനായ മറ്റൊരു നേതാവായിരുന്നു ലക്ഷ്യമെന്നും ഇപി പറയുന്നു. പാർട്ടിയിലും മുന്നണിയിലും എക്കാലവും ഇപിയുടെ ദൗത്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. മറ്റു പലരുടെയും ‘കയ്യാളായും ട്രബിൾ ഷൂട്ടറായും’ ഇപി പ്രവർത്തിച്ചു. എന്നാൽ ഇക്കുറി ഇപിയുടെ കൺവീനർ സ്ഥാനം ലക്ഷ്യമിട്ടെത്തിയ വെടിയുണ്ട പാഴായില്ലെന്നു വേണം കരുതാൻ. ഇതുപോലെ ഇപിയെ ലക്ഷ്യംവച്ച് വന്ന പല വെടിയുണ്ടകളിൽനിന്നും പണ്ട് ഇപി തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്. ഉദാഹരണത്തിന് വ്യവസായ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും തിരിച്ചു വരാൻ ഇപിക്കു കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സമിതി യോഗത്തിൽ ഇപിക്കെതിരെ ആഞ്ഞടിച്ചത് സമകാലികനായ മന്ത്രിയാണ്. ഇപിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുമ്പോൾ പ്രതിരോധിക്കാൻ ആരും തയാറില്ലെന്നാണ് അറിവ്. സിപിഎമ്മിന്റെ കണ്ണൂർ കളരിയിൽ പയറ്റിയാണ് ഇപിയുടെ വളർച്ച. എം.വി. രാഘവൻ, ഇ.കെ.നായനാർ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പിൻനിരയിൽ ഇ.പി. ജയരാജനും പി. ജയരാജനും എം.വി. ജയരാജനും പാർട്ടിയെ നയിക്കുന്ന കാലം. സിഐടിയു വിഭാഗത്തിനെതിരെ വിഎസ് പക്ഷം രൂപപ്പെട്ടപ്പോൾ പിണറായിയും ഇപിയും വിഎസിനൊപ്പം നിന്നു. പിന്നീട് വിഎസും പിണറായിയും പിരിഞ്ഞപ്പോൾ പിണറായിക്കൊപ്പവും. അന്നും ഇന്നും പിണറായിയുടെ വിശ്വസ്തനായിരുന്നു ഇപി. നാക്കുപിഴയും നടപടി വിവാദങ്ങളും ഇപിയെ കുരുക്കിയപ്പോഴും പിണറായി കയ്യയച്ചു സഹായിക്കുകയും ചെയ്തു.
എന്നാൽ ജാവഡേക്കറുമായുള്ള ചർച്ച പിറ്റേന്നു തന്നെ പിണറായി തള്ളിപ്പറഞ്ഞു. ചർച്ച എന്തിനായിരുന്നെന്നും ആർക്കു വേണ്ടി ആയിരുന്നെന്നുമുള്ള തർക്കം ഇപ്പോഴും തീർന്നിട്ടില്ല. പലരുടെ പ്രശ്നങ്ങളും പരിഹരിച്ചിരുന്നത് ഇപിയാണ്. ഇപിയെ പ്രയോജനപ്പെടുത്തിയവരും ഒട്ടേറെയുണ്ട്. താൻ സഹായിച്ചവർ തന്നെ സഹായിക്കുമെന്ന് ഇപി പ്രതീക്ഷിച്ചിരുന്നോ? ഇല്ലെന്നു വേണം കരുതാൻ. സംസ്ഥാന സമിതിയിൽ കൺവീനർ സ്ഥാനത്തു നിന്നു ഇപിയെ മാറ്റാൻ തീരുമാനം ഉണ്ടാകുമെന്ന് അവസാന നിമിഷംവരെയും ഇപിക്കു സൂചന ലഭിച്ചില്ല. മുൻപ് സഹായിച്ചവർ കൈവിടുകയും ചെയ്തു.
∙ കടുത്ത നടപടിക്ക് യച്ചൂരി, ഒടുവിൽ കൈവിട്ട് പിണറായി
ഇപിക്കെതിരായ നടപടിക്ക് പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ജാവഡേക്കർ കൂടിക്കാഴ്ച സംബന്ധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം പാർട്ടിയിൽ കടുത്ത വിമർശനം ഉയർന്നു. പിണറായി പരസ്യമായി തള്ളിപ്പറഞ്ഞതിനാൽ ശക്തമായി വിമർശനം ഉന്നയിക്കാൻ താഴെത്തട്ടിലെ നേതാക്കൾക്ക് ഭയവും ‘പരിമിതിയും’ ഉണ്ടായതുമില്ല. പാർട്ടി സമ്മേളനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ നടപടി എടുക്കാതെ മുന്നോട്ട് പോകാൻ നേതൃത്വത്തിന് കഴിയുമായിരുന്നില്ല. ഇപിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആലപ്പുഴയിലെ ഒരു എംഎൽഎ പറഞ്ഞത് ഇങ്ങനെയാണ്. ‘ഈ ആരോപണങ്ങൾ നിൽക്കുമ്പോൾ എങ്ങനെ പാർട്ടി സമ്മേളനം നടത്തും.’
ബ്രാഞ്ച് മുതൽ ദേശീയ നേതൃത്വം വരെ പ്രചരിച്ച വാദം ഇതായിരുന്നു. എന്നാൽ അതു മാത്രമല്ല കാരണമെന്നാണ് സൂചന. മുതിർന്ന നേതാവായ ഇപി കോടിയേരിക്കു ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന് പലരും കരുതിയിരുന്നു. കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായ ഇപി പൊളിറ്റ് ബ്യൂറോയിലേക്കും എത്തുമെന്നും കരുതിയിരുന്നു. എന്നാൽ ഈ രണ്ടു സ്ഥാനങ്ങളും കയ്യെത്തും ദൂരത്ത് ഇപിക്ക് നഷ്ടമായി. എക്കാലവും പിണറായിയുടെ വിശ്വസ്തനായിരുന്നു ഇപി. എന്നാൽ കോടിയേരിയുമായി അകൽച്ച പലപ്പോഴും ഉണ്ടായി. തന്റെ പിൻഗാമിയായി കോടിയേരിയും എം.വി. ഗോവിന്ദനെ പിന്തുണച്ചിരുന്നുവെന്നും സൂചനകളുണ്ട്. ചികിത്സയ്ക്കായി പോകുന്നതിനു മുൻപ് ഇക്കാര്യം കോടിയേരി പിണറായിയോടു സൂചിപ്പിക്കുകയും ചെയ്തുവെന്നും പറയുന്നു.
സീതാറാം യച്ചൂരിയും പാർട്ടി കേന്ദ്ര നേതൃത്വവും ഇപിയെ കയ്യയച്ചു പിന്തുണയ്ക്കാൻ തയാറായില്ല. ജാവഡേക്കർ ചർച്ചയിലും ദേശീയ നേതൃത്വം കടുത്ത നിലപാട് എടുത്തു. പാർട്ടിയിലെ ഇത്തരം പ്രവണതകൾക്കെതിരെ തിരുത്തൽ വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സമിതി ഇപിക്കും പി.കെ. ശശിക്കും എതിരെ എടുത്ത നടപടികളിൽ വ്യക്തമായി കാണാം. അതേ സമയം മുൻപ് ഇപിയെ സംരക്ഷിച്ച പിണറായി വിജയൻ എന്തു കൊണ്ട് നിലപാട് മയപ്പെടുത്തി. എതിരാളികൾക്ക് എറിയാൻ ആയുധം ഇപി ഇഷ്ടം പോലെ നൽകിയതാണ് പ്രധാന കാരണം.
∙ കമ്യൂണിസ്റ്റുകാർ കീറപ്പായയിൽ കിടക്കണോ? നെടുകെ പിളർന്ന ചെങ്കല്ല് സമരം
‘കട്ടൻ കാപ്പിയും പരിപ്പുവടയും കഴിച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന കാലം കഴിഞ്ഞു’ പാർട്ടി നയത്തിൽ ഇപിയുടെ ഒരു തിരുത്ത് ഇങ്ങനെയാണ്. പലവട്ടം ഇത്തരം തിരുത്തലുകൾ ഇപി നടത്തുകയും ചെയ്തു. മുൻപ് വെടിയുണ്ടയിൽ നിന്ന് രക്ഷപ്പെട്ടതു പോലെ തലനാരിഴയ്ക്ക് ഇപി രക്ഷപ്പെട്ടുവെന്നതാണ് വാസ്തവം. യന്ത്രവൽകൃത കല്ലുവെട്ടിനെതിരെ പാർട്ടി കണ്ണൂരിൽ ചെങ്കല്ല് സമരം നടത്തുമ്പോൾ യന്ത്രവൽകൃത കല്ല് ഉപയോഗിച്ച് ഇപി വീടു നിർമാണം നടത്തിയത് വിവാദമായി. ഇപിയുടെ വീടിന്റെ ആഡംബരം സംബന്ധിച്ചും വിമർശനം ഉയർന്നു. അന്ന് വിഎസ് കണ്ണൂരിൽ എത്തിയാണ് ഇപിയെ രക്ഷിച്ചത്. സ്വതസിദ്ധമായ ശൈലിയിൽ കമ്യൂണിസ്റ്റുകാർ കീറപ്പായയിൽ കിടക്കുന്ന കാലം കഴിഞ്ഞുവെന്ന് വിഎസ് ന്യായീകരിച്ചു. അതോടെ വിവാദം തണുത്തു.
കുട്ടനാട്ടിൽ കർഷകത്തൊഴിലാളി സമരത്തിന് ഇപി എത്തിയത് ആഡംബര കാറിൽ. ചിത്രം പ്രചരിച്ചതോടെ വീണ്ടും വിവാദം. പാലക്കാട് പ്ലീനത്തിലെ തീരുമാനങ്ങളിലൊന്ന് സമൂഹത്തിന് സ്വീകാര്യമായ പെരുമാറ്റം പാർട്ടി നേതാക്കൾക്ക് വേണമെന്നായിരുന്നു. മാധ്യമ സമ്മേളനത്തിൽ കയർത്തതോടെ വീണ്ടും വിവാദം. ഈ വിവാദങ്ങൾ ഒരു വശത്തു നടക്കുമ്പോഴും പാർട്ടിയിലും മുന്നണിയിലും ഇപിക്ക് സ്വീകാര്യത ഏറുകയായിരുന്നു. ഘടകകക്ഷികൾക്കായാലും സമൂഹത്തിലെ ഏതു മേഖലയിൽ നിന്നുള്ളവർക്കായാലും എപ്പോഴും ഇപിയെ ബന്ധപ്പെടാം. പൊതുവേ എകെജി സെന്ററിൽ സിപിഎം സംസ്ഥാന നേതൃ യോഗങ്ങൾ നടക്കുമ്പോൾ മുതിർന്ന നേതാക്കൾ ഗൗരവം പാലിക്കും. തന്നെ കാണാനെത്തിയ പാർട്ടിക്കാരനല്ലാത്ത സുഹൃത്തിനെ ഹാളിന് പുറത്ത് ഉച്ചത്തിൽ അഭിവാദ്യം ചെയ്യാൻ ഇപിക്ക് മടിയില്ല.
ഇൻഡിഗോ വിമാനത്തിൽ ഇനി കയറില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുന്ന പച്ച മനുഷ്യനാണ് ഇപി. ഇൻഡിഗോയോട് ഇപി പിണങ്ങിയെന്ന് മാത്രം എല്ലാവരും കരുതി. അതു കൊണ്ടാകണം ബോക്സിങ് ഇതിഹാസം മുഹമ്മദലിക്ക് അബദ്ധത്തിൽ ആദരം അർപ്പിച്ച സംഭവം സമൂഹം വലിയ ഗൗരവമായി എടുക്കാതിരുന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ട്രോളുകളിലെ താരമായി ഇപി മാറുകയും ചെയ്തു. വ്യവസായ മന്ത്രിയായപ്പോൾ നിയമനത്തിന്റെ പേരിൽ മന്ത്രിസ്ഥാനത്തു നിന്നു രാജി വയ്ക്കേണ്ടി വന്നു. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദവും അതിനു പിന്നാലെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും പുറത്തു വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലായി. ഇപിക്കെതിരെ പാർട്ടിയിൽ തന്നെ എതിർപ്പ് രൂപപ്പെട്ടു. എന്നാൽ കറിവേപ്പില പോലെ ഇപിയെ മാറ്റി നിർത്താൻ കഴിയുമോ?
∙ പാർട്ടിയിൽ പിടിമുറുക്കി ഗോവിന്ദൻ പക്ഷം
ആദ്യമായല്ല എൽഡിഎഫ് കൺവീനറെ സിപിഎം മാറ്റുന്നത്. വൈക്കം വിശ്വനും എ.വിജയരാഘവനും വി.എസ്. അച്യുതാനന്ദനും എം.എം. ലോറൻസും ഈ സ്ഥാനത്തു നിന്നു മാറിയിട്ടുണ്ട്. അതൊന്നും വലിയ വിവാദം ആയില്ല. അല്ലെങ്കിൽ സിപിഎം പറഞ്ഞ വിശദീകരണം എല്ലാവരും അപ്പടി വിശ്വസിച്ചു. എന്നാൽ മുൻഗാമികളിൽ നിന്നു വേറിട്ടതായിരുന്നു ഇപി ലൈൻ. സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും പാർട്ടിയുടെ അഭ്യുദയകാംക്ഷികളെയും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ ഇപിക്ക് സാധിച്ചു. മുന്നണിയിലെ ഘടക കക്ഷികളുമായി ഇപി നല്ല ബന്ധം നില നിർത്തി.
സിപിഎം കാർക്കശ്യമില്ലാത്ത, ആർക്കും ബന്ധപ്പെടാവുന്ന നേതാവായി ഇപി മാറി. സോളർ കേസിലും കേരള കോൺഗ്രസിനെ (എം) എൽഡിഎഫിൽ എത്തിക്കാനുള്ള നീക്കങ്ങളിലും ഇപി നേതൃത്വം വഹിച്ചു. യുഡിഎഫിലെ ട്രബിൾ ഷൂട്ടറായ ഘടകകക്ഷി നേതാവുമായുള്ള അച്ചുതണ്ടാണ് ഈ നീക്കങ്ങൾക്ക് ഇപിയെ സഹായിച്ചത്. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ തുടർഭരണം നേടുമെന്ന സൂചനകൾ ലഭിച്ചപ്പോഴാണ് ഇപി അടക്കം എതിർ നീക്കം നടത്തിയത്. സോളർ പോലുള്ള വിവാദങ്ങൾ ഉപയോഗിച്ച്. യുഡിഎഫിലും എൽഡിഎഫിലും മാറി മാറി ഘടകകക്ഷിയായിരുന്ന നേതാവ് ഇപ്പോൾ ബിജെപി പാളയത്തിൽ എത്തിയെന്നു മാത്രം.
തന്റെ വിശ്വസ്തനായിരുന്ന ഇപിക്കെതിരെ നടപടി എടുക്കുമ്പോൾ പിണറായി വിജയൻ എന്തുകൊണ്ട് സഹായിക്കാൻ തയാറായില്ല. സിപിഎമ്മിലും പുറത്തും ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഇത്തരം ഏതാനും ചോദ്യങ്ങൾ ഇപിയുടെ പടിയിറക്കത്തിലുണ്ട്. പാർട്ടി അധികാരത്തിന്റെ പിൻബലത്തിൽ സിപിഎമ്മിൽ ശക്തി കേന്ദ്രങ്ങൾ ഉരുത്തിരിയുന്നത് പതിവാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സിപിഎമ്മിൽ പിടിമുറക്കുന്നതിന്റെ സൂചനകളും ഈ തീരുമാനത്തിലുണ്ട്. എം.വി. ഗോവിന്ദനിലൂടെ ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി കേരള ഘടകത്തിൽ തന്റെ സ്വാധീനം ഉറപ്പിക്കുന്നതും കാണാം.
ഇപിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറയാനും എം.വി. ഗോവിന്ദൻ മടിച്ചില്ല. സംസ്ഥാന സമിതി യോഗത്തിന് എത്തുമ്പോൾ പതിവു പോലെ അടുത്ത ദിവസങ്ങളിലെ യോഗങ്ങളും യാത്രകളും ഇപി തയാറാക്കിയിരുന്നു. എന്നാൽ പെട്ടെന്നാണ് മടങ്ങിയത്. അതേസമയം ഇപിയെ കാണാൻ എകെജി സെന്ററിൽ എത്തിയവരുടെ പേരു വിവരം ആ സമയം കേന്ദ്ര കമ്മിറ്റി ശേഖരിക്കുന്നുണ്ടായിരുന്നു. അതായത് ഇപിക്കെതിരെയുള്ള നടപടി നേരത്തെ തന്നെ പാർട്ടി തീരുമാനിച്ചിരുന്നു. അത് അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.