രാമായണകഥയിൽ വലിയ പ്രതിസന്ധിയുണ്ടാകുന്ന സന്ദർഭമുണ്ട്. അപഹരിച്ചുകൊണ്ടുപോയ സീതയെ കണ്ടെത്താൻ സുഗ്രീവൻ വാനരന്മാരെ നിയോഗിച്ചു. നൂറു യോജന കടൽ ചാടിക്കടന്ന് ലങ്കയിലെത്തണം. ഇതിനാർക്കാണു കഴിവ്? പല വാനരന്മാരും പത്തു യോജനയും ഇരുപതു യോജനയും മറ്റും ചാടാമെന്നു പറഞ്ഞു. അംഗദന് അങ്ങോട്ടു നൂറു യോജന ചാടാമെങ്കിലും തിരികെച്ചാടാൻ വയ്യ. വാർദ്ധക്യംകാരണം  ജാംബവാനു വയ്യാതായി. സീതയെ കണ്ടെത്തിയില്ലെങ്കിൽ ഉഗ്രപ്രതാപിയായ സുഗ്രീവൻ തങ്ങളുടെ കഥ കഴിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ട്. ആ സന്ദർഭത്തിൽ ജാംബവാൻ നിർണായകപങ്കു വഹിച്ചത് വാക്കുകളുടെ ബുദ്ധിപൂർവമായ പ്രയോഗം കൊണ്ട്. കടൽ ചാടിക്കടക്കാൻ ഹനുമാനു കഴിയുമെന്ന് ആ വൃദ്ധനറിയാം. ശങ്കിച്ചിരിക്കാതെ ചാടാൻ തയാറാകണമെന്നു ഹനുമാനോടു പറഞ്ഞു. വെറുതേ പറയുകയല്ല, മാതാപിതാക്കളുടെയും ജന്മത്തിന്റെയും മഹിമ ഹനുമാനെ ഓർമ്മിപ്പിച്ച് പ്രോത്സാഹിപ്പിച്ചു. പഴയ ശാപം മൂലം സ്വന്തം ബലം തിരിച്ചറിയാൻ കഴിയാത്ത ഹനുമാനെ ആ ബലം ചൂണ്ടിക്കാട്ടി  ബോധ്യപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമായണകഥയിൽ വലിയ പ്രതിസന്ധിയുണ്ടാകുന്ന സന്ദർഭമുണ്ട്. അപഹരിച്ചുകൊണ്ടുപോയ സീതയെ കണ്ടെത്താൻ സുഗ്രീവൻ വാനരന്മാരെ നിയോഗിച്ചു. നൂറു യോജന കടൽ ചാടിക്കടന്ന് ലങ്കയിലെത്തണം. ഇതിനാർക്കാണു കഴിവ്? പല വാനരന്മാരും പത്തു യോജനയും ഇരുപതു യോജനയും മറ്റും ചാടാമെന്നു പറഞ്ഞു. അംഗദന് അങ്ങോട്ടു നൂറു യോജന ചാടാമെങ്കിലും തിരികെച്ചാടാൻ വയ്യ. വാർധക്യംകാരണം  ജാംബവാനു വയ്യാതായി.

സീതയെ കണ്ടെത്തിയില്ലെങ്കിൽ ഉഗ്രപ്രതാപിയായ സുഗ്രീവൻ തങ്ങളുടെ കഥ കഴിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ട്. ആ സന്ദർഭത്തിൽ ജാംബവാൻ നിർണായകപങ്കു വഹിച്ചത് വാക്കുകളുടെ ബുദ്ധിപൂർവമായ പ്രയോഗം കൊണ്ട്. കടൽ ചാടിക്കടക്കാൻ ഹനുമാനു കഴിയുമെന്ന് ആ വൃദ്ധനറിയാം. ശങ്കിച്ചിരിക്കാതെ ചാടാൻ തയാറാകണമെന്നു ഹനുമാനോടു പറഞ്ഞു. വെറുതേ പറയുകയല്ല, മാതാപിതാക്കളുടെയും ജന്മത്തിന്റെയും മഹിമ ഹനുമാനെ ഓർമിപ്പിച്ച് പ്രോത്സാഹിപ്പിച്ചു. പഴയ ശാപം മൂലം സ്വന്തം ബലം തിരിച്ചറിയാൻ കഴിയാത്ത ഹനുമാനെ ആ ബലം ചൂണ്ടിക്കാട്ടി  ബോധ്യപ്പെടുത്തി.

‘ബാല്യത്തിൽ സൂര്യനെക്കണ്ട് ഏതോ പഴമാണെന്നു തെറ്റിദ്ധരിച്ച് അതു പറിച്ചെടുക്കാൻ നീ അഞ്ഞൂറു യോജന മേൽപ്പോട്ടു ചാടി. ഇന്ദ്രൻ വജ്രായുധം പ്രയോഗിച്ചു നിന്നെ വീഴ്ത്തി. വീണപ്പോൾ നിന്റെ താടിയെല്ലു (ഹനു) പൊട്ടി. നീയങ്ങനെ ഹനുമാനായി. നിന്റെ അച്ഛൻ വായുഭഗവാൻ മൂന്നു ലോകത്തെയും സ്തംഭിപ്പിച്ചു. ത്രിമൂർത്തികളെത്തി. നിനക്കു വരങ്ങൾ നല്കി. ഒരായുധംകൊണ്ടും നിന്നെ വധിക്കാനാവില്ല. നീ  ആഗ്രഹിക്കാതെ നിനക്കു മരണമില്ല. നീയങ്ങനെ ചിരംജീവിയുമായി’.

ADVERTISEMENT

ജാംബവാന്റെ പ്രചോദകഭാഷണം കേട്ട് ആവേശഭരിതനായ ഹനുമാൻ മലപോലെ വളർന്ന്, കടൽ ചാടിക്കടന്ന്, ലങ്കാദൗത്യം നിർവഹിച്ചു. മാത്രമല്ല, ലങ്കയെ ദഹിപ്പിച്ചു മടങ്ങിയെത്തുകയും ചെയ്തു. വാക്കിന്റെ ബലമോർക്കുക.

പക്ഷേ, വാക്കുകൊണ്ടു നല്ലതു പലതും നിർവഹിക്കാമെങ്കിലും, നമുക്കു പൊതുവേ അക്കാര്യത്തിൽ വിമുഖതയാണ്. അർഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മിക്കവരും ശ്രദ്ധിക്കാറില്ല. ഏതു മനുഷ്യനുമുണ്ട് അർഹിക്കുന്ന അഭിനന്ദനം ലഭിക്കുന്നതിൽ ആഹ്ലാദം. അർഹിക്കുന്നവരെ ആദരിക്കുന്നതുവഴി നാം സ്വയം ആദരിക്കുകയുമാണ്. പഠനത്തിൽ ചെറിയ പോരായ്മയുണ്ടാകുന്ന കുട്ടികളെ ശക്തമായി  പഴിക്കുന്ന പല അധ്യാപകരും നല്ല പ്രകടനം ഉണ്ടാകുമ്പോൾ  അവ കണ്ടില്ലന്നു നടിച്ചുകളയും. പരിശ്രമത്തെ അഭിനന്ദിക്കുമ്പോൾ, ഭാവിയിൽ വീണ്ടും അഭിനന്ദനം ലഭിച്ചേക്കാമെന്ന മൗനപ്രതീക്ഷയിൽ കൂടുതൽ പരിശ്രമിക്കാൻ കുട്ടികൾ ശ്രദ്ധിക്കും. അവർ കർമ്മോത്സുകരാകും. പ്രോത്സാഹനംവഴി കുട്ടികളുടെ പ്രകടനം പൊതുവേ മെച്ചപ്പെടുകയും ചെയ്യും.

(Representative image by WESTOCK PRODUCTIONS/shutterstock)
ADVERTISEMENT

നല്ല വാക്കു  പറയുന്നതിൽ പിശുക്കുള്ള പലരും വിമർശനത്തിൽ മുൻപന്തിയിലാണെന്നും വരാം. നാലു പേർ കൂടിനിന്ന് പതിനഞ്ചു മിനിറ്റു സംസാരിച്ചാൽ സംഭാഷണം മിക്കപ്പോഴും കൂട്ടത്തിലില്ലാത്ത പൊതുസുഹൃത്തിന്റെ കുറ്റങ്ങളെ ചുറ്റിപ്പറ്റിയാകാറില്ലേ?  പണ്ടു പ്രൈമറി ക്ലാസുകളിലെ കുട്ടികളെല്ലാം സ്കൂളിൽ ഒത്തുചേർന്നു നിർബന്ധമായി  എന്നും ചൊല്ലേണ്ടിയിരുന്ന പ്രാർഥനയിലെ ഒരു  വരി ഇക്കാര്യത്തിൽ നമുക്കു തുണയേകും :‘നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം’. (പന്തളം കേരളവർമ്മ രചിച്ചത്). നല്ല പാട്ടു പാടുകയോ ചിത്രം വരയ്ക്കുയോ നൃത്തം ചെയ്യുകയോ വേദിയിൽക്കയറി നന്നായി സംസാരിക്കുകയോ കളിയിൽ ട്രോഫി നേടുകയോ പരീക്ഷയിൽ മികവു പുലർത്തുകയോ ചെയ്യുന്നവരോടു നല്ല വാക്കു പറഞ്ഞ് അവരിലേക്കു സന്തോഷം പകരാൻ കഴിയും. ഇനി, വാക്കുകൊണ്ട് അഭിനന്ദിക്കാൻ മടിയുണ്ടെങ്കിൽ, മുഖഭാവമോ  ആംഗ്യമോ കൊണ്ടും ഇക്കാര്യം സാധിക്കാം. ‘അനക്ഷരം കിഞ്ചന ദിവ്യകാവ്യം’ എന്നു കവിവാക്യം. ഒരക്ഷരവുമില്ലാതെയുമുണ്ട് ദിവ്യകാവ്യം!

ശ്രോതാവിന്റെ പേരുകൂടി ചേർത്തു സംസാരിക്കുന്നതിലുമുണ്ട് സ്നേഹസ്പർശം.  ഏവർക്കും ഏറ്റവും  മധുരമായ ശബ്ദം അവരുടെ പേർ  കേൾക്കുന്നതാണെന്നും ഓർക്കാം. നിർണായകനിമിഷങ്ങളിൽ നിങ്ങളോടു പറഞ്ഞ വാക്കു ചിലപ്പോൾ ആയുഷ്കാലം മുഴുവൻ ഓർത്തെന്നിരിക്കും. നിങ്ങളുടെ പ്രവർത്തനരംഗത്തെ പ്രഗല്ഭൻ നിങ്ങളുടെ  ജോലിയിലെ മികവിനെക്കുറിച്ചു നല്ല വാക്കു പറഞ്ഞാൽ, നിങ്ങളതു മറക്കില്ല. ‘കാരുണ്യം നിറഞ്ഞ വാക്കുകൾ തേൻകൂടുപോലെ. ആത്മാവിനു മധുരവും ശരീരത്തിന് ഓജസ്സും’ എന്നു ബൈബിൾ (സദൃശവാക്യങ്ങൾ 16:24).

(Representative image by PeopleImages.com - Yuri A/shutterstock)
ADVERTISEMENT

ഇതിനു മ‌റുവശവുമുണ്ട്. മോശമായ വാക്കുകൾ എക്കാലവും മനസ്സിലെ മുള്ളായി തുടർന്നെന്നുമിരിക്കും. അത്തരം വാക്കുകൾ പൊറുത്താലും മറക്കില്ല. വിഷലിപ്തമായ ആശയങ്ങൾ തേൻപുരട്ടിയ വാക്കുകളിലൂടെ അവതരിപ്പിച്ച് കബളിപ്പിക്കാൻ ഗൂഢശ്രമം നടത്തുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. അവരുടെ ദുഷ്ടലാക്ക് നാം തിരിച്ചറിയണം. പഴയ സിനിമാഗാനത്തിലെ ‘തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ?’ എന്ന ചോദ്യത്തിന് എക്കാലത്തുമുണ്ട് പ്രസക്തി.

വാക്കുകൾ ഒരർഥത്തിൽ പൂജ്യംപോലെയെന്നു പറയാറുണ്ട്. തനിയെ നിർജ്ജീവമായിരിക്കുമ്പോൾ വിലയൊന്നുമില്ല. പക്ഷേ പൂജ്യങ്ങൾ ഏതെങ്കിലും സംഖ്യയുടെ വലതു ഭാഗത്തു വന്നാലോ? അതുപോലെ ആരുടെ വായിൽ നിന്നു വരുന്നു, ഏതു  സന്ദർഭത്തിൽ വരുന്നു എന്നിവയനുസരിച്ച് വാക്കുകളുടെ വില കൂടും. മനുഷ്യന്റെ നാക്കു ദുഷ്ടമൃഗത്തെപ്പോലെയെന്നു കരുതുന്നവരുണ്ട്. അത് നിയന്ത്രണംവിട്ടു കൂടുപൊളിച്ചു പുറത്തുചാടിയാൽ, അപായമുണ്ടാകാം. എല്ലാം പറഞ്ഞുതകർക്കുന്നത് അന്യരെ മുഷിപ്പിക്കുമെന്നു വോൾട്ടയർ. സ്നേഹവും സാന്ത്വനവും പകരാനെന്നപോലെ വേദനിപ്പിക്കാനും അധിക്ഷേപിക്കാനും വാക്കുകളുപയോഗിക്കാം. അവയെ നാം  എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ജീവിതത്തിലെ നിർണായകസമീപനമാണ്.

‘കർണങ്ങൾക്കുതു കേൾക്കുന്നേരം
പുണ്ണിലൊരമ്പു തറച്ചതുപോലെ’

എന്ന തോന്നലുളവാക്കുംവിധം സംസാരിക്കുന്നതു വ്യക്തിബന്ധങ്ങൾ തകർക്കും. നാക്കിന് എല്ലില്ലെങ്കിലും അതിനു ഹൃദയത്തിൽ മുറിവേൽപ്പിക്കാനാകും. അങ്ങനെ പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു വിവേകം. ചില നേരത്ത് ഒരു വാക്കും ഉരിയാടാത്തതാകും നല്ലത്. ഭാഷണം വെള്ളിയെങ്കിൽ നിശ്ശബ്ദത തങ്കം എന്ന് ഇംഗ്ലിഷ്മൊഴി. ഒരു കളവുവാക്ക് ആയിരം സത്യങ്ങളെ നിഷ്പ്രഭമാക്കും. ഒരൊറ്റത്തുള്ളി വിഷം ഒരു തേൻകുടത്തെ മുഴുവൻ വിഷമാക്കുംപോലെ.

വാക്കുപയോഗിക്കുന്നതിൽ കരുതൽ വേണം. വാക്കിന്റെ ശക്തിയെപ്പറ്റി ഏറ്റവും മനോഹരമായി പറഞ്ഞത്  ഇംഗ്ലിഷ് കവി ലോർഡ് ബൈറൻ : ‘A drop of ink may make a million think’. വിലയറിഞ്ഞു പ്രയോഗിക്കേണ്ടതാണു വാക്കുകൾ പ്രയോഗിക്കുന്നതു നല്ല വാക്കുകളാകട്ടെ.

English Summary:

The Power of Words: How Your Speech Shapes Your World