ലോക നേതാക്കളുടെ പന്തിയില്‍ വസ്ത്രധാരണംകൊണ്ട്‌ മാത്രം വേറിട്ടു നില്‍ക്കുന്നൊരു രാഷ്ട്ര തലവനാണ്‌ യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി. പുരുഷന്മാരായ രാഷ്ട്ര നേതാക്കള്‍ ഒന്നുകില്‍ കോട്ടും ടൈയുമോ അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രത്യേക വേഷമോ ധരിക്കുമ്പോള്‍ സെലെന്‍സ്കി ഒരു തവിട്ട്‌, പച്ച നിറമുള്ള ഷർട്ടിനൊപ്പമോ ടീഷർട്ടിനൊപ്പമോ കാര്‍ഗോ പാന്റ് ധരിച്ചാണ്‌ പൊതു വേദികളിലും രാജ്യാന്തര സമ്മേളനങ്ങളിലും പങ്കെടുക്കാറുള്ളത്‌. ഒരു തഴക്കം ചെന്ന രാഷ്ട്രീയക്കാരനല്ല 46 വയസ്സുള്ള സെലെന്‍സ്കി. നിയമ ബിരുദം നേടിയതിനു ശേഷം ടെലിവിഷനില്‍ തമാശയില്‍ ഊന്നിയുള്ള പരിപാടികള്‍ നടത്തുകയും ഹാസ്യ ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്ത് ഉപജീവനം കഴിച്ചിരുന്ന സെലെന്‍സ്കി 2018ൽ മാത്രമാണ്‌ യുക്രെയ്ൻ രാഷ്ട്രീയത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്‌. ‘സെര്‍വന്റ്‌ ഓഫ്‌ ദ് പീപ്പിള്‍’ (ജനങ്ങളുടെ സേവകര്‍) എന്ന പേരില്‍ സെലെൻസ്കി 2018 മാര്‍ച്ചില്‍ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. അതേ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി 2019ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. രാജ്യത്ത്‌ നിലനിന്നിരുന്ന വ്യവസ്ഥിതിക്കും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തി സെലെന്‍സ്കി വളരെ വേഗം ജനങ്ങള്‍ക്കിടയില്‍ ഓളം സൃഷ്ടിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ്‌ ആയിരുന്ന പോറോ പൊറോഷെങ്കോയെ രാഷ്ട്രീയത്തില്‍ ആദ്യ ചുവട് വയ്ക്കുന്ന സെലെന്‍സ്കി വിജയകരമായി നേരിട്ടു എന്ന്‌ മാത്രമല്ല തിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 73 ശതമാനത്തില്‍ കൂടുതല്‍ നേടി ഐതിഹാസിക വിജയത്തോടെ 2019 മേയ്‌ മാസത്തില്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു.

ലോക നേതാക്കളുടെ പന്തിയില്‍ വസ്ത്രധാരണംകൊണ്ട്‌ മാത്രം വേറിട്ടു നില്‍ക്കുന്നൊരു രാഷ്ട്ര തലവനാണ്‌ യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി. പുരുഷന്മാരായ രാഷ്ട്ര നേതാക്കള്‍ ഒന്നുകില്‍ കോട്ടും ടൈയുമോ അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രത്യേക വേഷമോ ധരിക്കുമ്പോള്‍ സെലെന്‍സ്കി ഒരു തവിട്ട്‌, പച്ച നിറമുള്ള ഷർട്ടിനൊപ്പമോ ടീഷർട്ടിനൊപ്പമോ കാര്‍ഗോ പാന്റ് ധരിച്ചാണ്‌ പൊതു വേദികളിലും രാജ്യാന്തര സമ്മേളനങ്ങളിലും പങ്കെടുക്കാറുള്ളത്‌. ഒരു തഴക്കം ചെന്ന രാഷ്ട്രീയക്കാരനല്ല 46 വയസ്സുള്ള സെലെന്‍സ്കി. നിയമ ബിരുദം നേടിയതിനു ശേഷം ടെലിവിഷനില്‍ തമാശയില്‍ ഊന്നിയുള്ള പരിപാടികള്‍ നടത്തുകയും ഹാസ്യ ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്ത് ഉപജീവനം കഴിച്ചിരുന്ന സെലെന്‍സ്കി 2018ൽ മാത്രമാണ്‌ യുക്രെയ്ൻ രാഷ്ട്രീയത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്‌. ‘സെര്‍വന്റ്‌ ഓഫ്‌ ദ് പീപ്പിള്‍’ (ജനങ്ങളുടെ സേവകര്‍) എന്ന പേരില്‍ സെലെൻസ്കി 2018 മാര്‍ച്ചില്‍ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. അതേ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി 2019ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. രാജ്യത്ത്‌ നിലനിന്നിരുന്ന വ്യവസ്ഥിതിക്കും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തി സെലെന്‍സ്കി വളരെ വേഗം ജനങ്ങള്‍ക്കിടയില്‍ ഓളം സൃഷ്ടിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ്‌ ആയിരുന്ന പോറോ പൊറോഷെങ്കോയെ രാഷ്ട്രീയത്തില്‍ ആദ്യ ചുവട് വയ്ക്കുന്ന സെലെന്‍സ്കി വിജയകരമായി നേരിട്ടു എന്ന്‌ മാത്രമല്ല തിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 73 ശതമാനത്തില്‍ കൂടുതല്‍ നേടി ഐതിഹാസിക വിജയത്തോടെ 2019 മേയ്‌ മാസത്തില്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക നേതാക്കളുടെ പന്തിയില്‍ വസ്ത്രധാരണംകൊണ്ട്‌ മാത്രം വേറിട്ടു നില്‍ക്കുന്നൊരു രാഷ്ട്ര തലവനാണ്‌ യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി. പുരുഷന്മാരായ രാഷ്ട്ര നേതാക്കള്‍ ഒന്നുകില്‍ കോട്ടും ടൈയുമോ അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രത്യേക വേഷമോ ധരിക്കുമ്പോള്‍ സെലെന്‍സ്കി ഒരു തവിട്ട്‌, പച്ച നിറമുള്ള ഷർട്ടിനൊപ്പമോ ടീഷർട്ടിനൊപ്പമോ കാര്‍ഗോ പാന്റ് ധരിച്ചാണ്‌ പൊതു വേദികളിലും രാജ്യാന്തര സമ്മേളനങ്ങളിലും പങ്കെടുക്കാറുള്ളത്‌. ഒരു തഴക്കം ചെന്ന രാഷ്ട്രീയക്കാരനല്ല 46 വയസ്സുള്ള സെലെന്‍സ്കി. നിയമ ബിരുദം നേടിയതിനു ശേഷം ടെലിവിഷനില്‍ തമാശയില്‍ ഊന്നിയുള്ള പരിപാടികള്‍ നടത്തുകയും ഹാസ്യ ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്ത് ഉപജീവനം കഴിച്ചിരുന്ന സെലെന്‍സ്കി 2018ൽ മാത്രമാണ്‌ യുക്രെയ്ൻ രാഷ്ട്രീയത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്‌. ‘സെര്‍വന്റ്‌ ഓഫ്‌ ദ് പീപ്പിള്‍’ (ജനങ്ങളുടെ സേവകര്‍) എന്ന പേരില്‍ സെലെൻസ്കി 2018 മാര്‍ച്ചില്‍ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. അതേ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി 2019ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. രാജ്യത്ത്‌ നിലനിന്നിരുന്ന വ്യവസ്ഥിതിക്കും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തി സെലെന്‍സ്കി വളരെ വേഗം ജനങ്ങള്‍ക്കിടയില്‍ ഓളം സൃഷ്ടിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ്‌ ആയിരുന്ന പോറോ പൊറോഷെങ്കോയെ രാഷ്ട്രീയത്തില്‍ ആദ്യ ചുവട് വയ്ക്കുന്ന സെലെന്‍സ്കി വിജയകരമായി നേരിട്ടു എന്ന്‌ മാത്രമല്ല തിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 73 ശതമാനത്തില്‍ കൂടുതല്‍ നേടി ഐതിഹാസിക വിജയത്തോടെ 2019 മേയ്‌ മാസത്തില്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക നേതാക്കളുടെ പന്തിയില്‍ വസ്ത്രധാരണംകൊണ്ട്‌ മാത്രം വേറിട്ടു നില്‍ക്കുന്നൊരു രാഷ്ട്ര തലവനാണ്‌ യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി. പുരുഷന്മാരായ രാഷ്ട്ര നേതാക്കള്‍ ഒന്നുകില്‍ കോട്ടും ടൈയുമോ അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രത്യേക വേഷമോ ധരിക്കുമ്പോള്‍ സെലെന്‍സ്കി ഒരു തവിട്ട്‌, പച്ച നിറമുള്ള ഷർട്ടിനൊപ്പമോ ടീഷർട്ടിനൊപ്പമോ കാര്‍ഗോ പാന്റ് ധരിച്ചാണ്‌ പൊതു വേദികളിലും രാജ്യാന്തര സമ്മേളനങ്ങളിലും പങ്കെടുക്കാറുള്ളത്‌. ഒരു തഴക്കം ചെന്ന രാഷ്ട്രീയക്കാരനല്ല 46 വയസ്സുള്ള സെലെന്‍സ്കി. നിയമ ബിരുദം നേടിയതിനു ശേഷം ടെലിവിഷനില്‍ തമാശയില്‍ ഊന്നിയുള്ള പരിപാടികള്‍ നടത്തുകയും ഹാസ്യ ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്ത് ഉപജീവനം കഴിച്ചിരുന്ന സെലെന്‍സ്കി 2018ൽ മാത്രമാണ്‌ യുക്രെയ്ൻ രാഷ്ട്രീയത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്‌.

‘സെര്‍വന്റ്‌ ഓഫ്‌ ദ് പീപ്പിള്‍’ (ജനങ്ങളുടെ സേവകര്‍) എന്ന പേരില്‍ സെലെൻസ്കി 2018 മാര്‍ച്ചില്‍ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. അതേ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി 2019ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. രാജ്യത്ത്‌ നിലനിന്നിരുന്ന വ്യവസ്ഥിതിക്കും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തി സെലെന്‍സ്കി വളരെ വേഗം ജനങ്ങള്‍ക്കിടയില്‍ ഓളം സൃഷ്ടിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ്‌ ആയിരുന്ന പോറോ പൊറോഷെങ്കോയെ രാഷ്ട്രീയത്തില്‍ ആദ്യ ചുവട് വയ്ക്കുന്ന സെലെന്‍സ്കി വിജയകരമായി നേരിട്ടു എന്ന്‌ മാത്രമല്ല തിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 73 ശതമാനത്തില്‍ കൂടുതല്‍ നേടി ഐതിഹാസിക വിജയത്തോടെ 2019 മേയ്‌ മാസത്തില്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു.

പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി. (Photo by Sergei SUPINSKY / AFP)
ADVERTISEMENT

∙ ആയിരങ്ങൾ മരിച്ചിട്ടും പോരാട്ടം തുടർന്നു

ഇന്ന്‌ നമ്മള്‍ യുക്രെയ്ൻ ആയി ഭൂപടത്തില്‍ കാണുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും ഒന്നാം ലോക മഹായുദ്ധം വരെ റഷ്യന്‍ ചക്രവര്‍ത്തിയായ സാറിന്റെ അധീശത്തിലായിരുന്നു. ബാക്കിയുള്ള ഭാഗം ഓസ്ട്രിയ ഭരിച്ചിരുന്ന ഹാപ്സ്ബര്‍ഗ്‌ രാജപരമ്പരയുടെ കീഴിലും. 1917ലെ റഷ്യൻ വിപ്ലവം വഴി സാര്‍ ചക്രവര്‍ത്തിയെ പുറത്താക്കി ലെനിന്റെ ബോള്‍ഷെവിക്‌ പാര്‍ട്ടി ഭരണം പിടിച്ചെടുത്തു. 1918ല്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ ഓസ്ട്രിയ പരാജയപ്പെട്ടു. ഈ സംഭവങ്ങളെ തുടര്‍ന്ന്‌ റഷ്യയുടെയും ഓസ്ട്രിയയുടെയും ഭരണത്തിന്‌ അറുതി വന്നു; പക്ഷേ ഇത്‌ യുക്രെയ്നിന്റെ രണ്ടു ഭാഗങ്ങളിലും വന്‍ തോതിലുള്ള അരാജകത്വത്തിനു വഴി വച്ചു. 4 വര്‍ഷം നീണ്ടു നിന്ന ഈ ‘ഭരണമില്ലാത്ത സ്ഥിതി’ അവസാനിച്ചത്‌ 1922ൽ യുക്രെയ്നിലെ ബോള്‍ഷെവിക്‌ പാര്‍ട്ടി മറ്റു പട്ടാളങ്ങളെ പരാജയപ്പെടുത്തി ഇവിടെ അധികാരം പിടിച്ചെടുത്തപ്പോഴാണ്‌. അധികം താമസിക്കാതെ ഈ പ്രദേശം സോവിയറ്റ്‌ യൂണിയന്റെ ഭാഗമായ യുക്രെയ്ൻ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ ആയി രൂപാന്തരപ്പെട്ടു.

ആദ്യമൊക്കെ യുക്രെയ്ൻ ദേശീയതയും ഭാഷയും പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ മോസ്‌കോ സ്വീകരിച്ചതെങ്കിലും 1930കളില്‍ ഇതിനു വലിയ മാറ്റം വന്നു. സ്റ്റാലിന്‍ കൂടുതല്‍ കർക്കശമായ നടപടികളിലേക്ക്‌ നീങ്ങിയപ്പോള്‍ അതിന്റെ ആഘാതം ആദ്യമറിഞ്ഞത് യുക്രെയ്നിലെ ചിന്തകരും ബുദ്ധിജീവികളുമാണ്‌. ഇവരില്‍ പലരെയും വധിച്ചു; ബാക്കിയുള്ളവരെ കൂട്ടത്തോടെ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1932- 33 കാലഘട്ടത്തില്‍ യുക്രെയ്നിൽ ഉണ്ടായ ‘ഹോള്‍ഡമോര്‍’ എന്നറിയപ്പെടുന്ന ദരിദ്ര കാലത്ത് ലക്ഷക്കണക്കിന്‌ ജനം പട്ടിണി കാരണം മരിച്ചു. രഹസ്യ പൊലീസിന്റെ പീഡനങ്ങള്‍ മൂലം ആയിരങ്ങള്‍ മരണമടഞ്ഞു.

‘ഹോള്‍ഡമോര്‍’ എന്നറിയപ്പെടുന്ന ദരിദ്ര കാലത്ത് യുക്രെയ്നിൽ പട്ടിണിമൂലം മരിച്ച ആയിരക്കണക്കിനാളുകളുടെ ഓർമയ്ക്കായി സ്ഥാപിച്ച പ്രതിമയ്ക്ക് സമീപം ആദരാഞ്ജലികൾ അർപ്പിക്കുന്നവർ (Photo by Roman PILIPEY / AFP)

എന്നിട്ടും 1941ല്‍ ഹിറ്റ്ലര്‍ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചപ്പോള്‍ യുക്രെയ്ൻ ജനതയുടെ ഭൂരിപക്ഷവും ജര്‍മന്‍ സേനയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ്‌ നടത്തി. പക്ഷേ പരാജയപ്പെട്ടു. 3 വർഷത്തോളം ജര്‍മനിയുടെ കീഴിലായിരുന്നു യുക്രെയ്ൻ. 1944ല്‍ മാത്രമാണ്‌ സോവിയറ്റ്‌ സൈന്യം നാത്‌സി പടയെ യുക്രെയ്നിൽ നിന്നും പിന്തള്ളി ജര്‍മനിയിലേക്ക്‌ കുതിച്ചത്‌. യുക്രെയ്നിൽ ജനിച്ച നികിത ക്രൂഷ്ചേവ്‌ സോവിയറ്റ്‌ യൂണിയനിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയി സ്ഥാനമേറ്റ്‌ കഴിഞ്ഞുള്ള വര്‍ഷങ്ങളില്‍ ഈ പ്രദേശത്തെ ജനതയുടെ സ്ഥിതി കുറച്ചു ഭേദപ്പെട്ടു. ക്രിമിയ പ്രദേശം റഷ്യയില്‍ നിന്ന് അടര്‍ത്തി മാറ്റി യുക്രെയ്നിന്റെ ഭാഗമാക്കിയത്‌ ഈ കാലഘട്ടത്തിലാണ്‌. എന്നാലും 1985ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ്‌ അധികാരത്തില്‍ വരുന്നത്‌ വരെ സ്വതന്ത്ര ചിന്ത നിഷിദ്ധമായിരുന്നു. അതിനു ശ്രമിച്ചവരെല്ലാം തന്നെ കടുത്ത നടപടികള്‍ക്ക്‌ വിധേയരാകുകയും ചെയ്തു.

ദുരന്തത്തിന് ദിവസങ്ങൾക്കു ശേഷമുള്ള ചെർണോബിൽ നുക്ലിയർ പ്ലാന്റിന്റെ ദൃശ്യം. (AP Photo/Volodymir Repik, File)
ADVERTISEMENT

യുക്രെയ്നിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം 1986ല്‍ ആണ്‌ സംഭവിച്ചത്‌. ചെര്‍ണോബില്‍ ആണവകേന്ദ്രത്തിലെ പൊട്ടിത്തെറിയും അതിനെ തുടര്‍ന്ന് ആണവ പ്രസരണം മൂലമുണ്ടായ നാശങ്ങളും അതിനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിച്ചു. 1991ല്‍ സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെ യുക്രെയ്ൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇത്‌ കഴിഞ്ഞുള്ള ആദ്യ വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും അത്‌ കഴിഞ്ഞ് അധികാരത്തില്‍ വന്ന ജേക്കബ്‌ കുച്ച്മയുടെ ഭരണത്തില്‍ (1995-2004) ഈ സ്ഥിതി മാറി, രാജ്യം കുറച്ചൊരു അഭിവൃദ്ധി നേടി. പക്ഷേ അഴിമതിയുടെ കരിനിഴല്‍ വീണതിനാല്‍ ജനങ്ങളുടെ അപ്രീതി സമ്പാദിച്ച് ഇദ്ദേഹത്തിന്‌ പുറത്തു പോകേണ്ടി വന്നു.

∙ യുക്രെയ്നിൽ കുരുക്ക് മുറുക്കി പുടിൻ

2004ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ മുതലാണ്‌ റഷ്യയുടെ സ്വാധീനം യുക്രെയ്നിൽ ചര്‍ച്ചാവിഷയമായത്‌. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യം വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്‌ വിക്ടർ യാണുകോവിച്‌ ആണ്‌. എന്നാല്‍ ഇതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് വന്‍തോതിലുള്ള പ്രക്ഷോഭങ്ങള്‍ അരങ്ങേറി. അവസാനം സുപ്രീം കോടതി ഇടപെട്ട് ഒരു പ്രാവശ്യം കൂടി തിരഞ്ഞെടുപ്പ്‌ നടത്തിയപ്പോള്‍ യുക്രെയ്ൻ പ്രസിഡന്റായി വിജയിച്ചത്‌ വിക്ടർ യുഷ്ചെക്കോ ആണ്‌. പക്ഷേ 2010ല്‍ നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ ഈ പരാജയത്തിന്‌ മധുര പ്രതികാരം വീട്ടി വിക്ടർ യാണുകോവിച്‌ വിജയിച്ചു.

ഇതു വരെ റഷ്യന്‍ അക്രമണത്തിനെ ചെറുക്കുവാന്‍ മാത്രമാണ്‌ യുക്രെയ്ൻ ശ്രമിച്ചിരുന്നത്‌; ഇപ്പോള്‍ അതില്‍ നിന്ന് മാറി റഷ്യയെ കടന്നാക്രമിക്കുവാന്‍ ആ രാജ്യം മുതിരുമ്പോള്‍ പുട്ടിന്റെ പ്രതികരണം അത്യന്തം രൂക്ഷമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ഇദ്ദേഹത്തിന്റെ ഭരണ കാലത്തു യുക്രെയ്ൻ റഷ്യയുമായി കൂടുതല്‍ അടുത്തു. 2013ല്‍ യൂറോപ്യന്‍ യൂണിയനുമായി ഒരു കരാര്‍ ഒപ്പുവയ്ക്കാൻ വിക്ടർ യാണുകോവിച്‌ കൂട്ടാക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ യുക്രെയ്നിൽ ജനരോഷം അണ പൊട്ടി. പ്രതിഷേധ സമരങ്ങള്‍ കനത്തപ്പോള്‍ പാര്‍ലമെന്റ്‌ ഇദ്ദേഹത്തെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. നില്‍ക്കക്കള്ളി ഇല്ലാതെ വന്നപ്പോള്‍ 2014 ഫെബ്രുവരിയില്‍ വിക്ടർ യാണുകോവിച്‌ യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ അഭയം തേടി. യുക്രെയ്നിലെ ഈ സംഭവവികാസങ്ങള്‍ റഷ്യയുടെ പ്രസിഡന്റ്‌ ആയി 2000ല്‍ അധികാരമേറ്റ വ്ളാഡിമിർ പുട്ടിനെ ചൊടിപ്പിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (AP/PTI
ADVERTISEMENT

റഷ്യയുടെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിച്ച പുട്ടിന്‌ യുക്രെയ്നിൽ തന്റെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു ഭരണാധികാരിയുണ്ടാകുക എന്നത്‌ ഒരു ആവശ്യമായിരുന്നു. അതു കൊണ്ട്‌ വിക്ടർ യാണുകോവിചിനെ പുറത്താക്കിയ നടപടിക്ക്‌ ഒരു തിരിച്ചടി കൊടുക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. വിക്ടർ യാണുകോവിച്‌ യുക്രെയ്ൻ വിട്ട് ഒരാഴ്ചയ്ക്കുള്ളില്‍, യൂണിഫോം ധരിക്കാത്ത റഷ്യന്‍ സൈനികര്‍ ക്രിമിയയില്‍ പ്രവേശിക്കുകയും തന്ത്രപ്രധാനമായ കെട്ടിടങ്ങളും സ്ഥാപനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. മോസ്‌കോ ആദ്യം റഷ്യന്‍ സേനയുടെ സാന്നിധ്യം നിഷേധിച്ചെങ്കിലും പിന്നീട്‌ ക്രിമിയയിലെ റഷ്യന്‍ വംശജരെ സംരക്ഷിക്കുവാന്‍ സൈനികരെ അവിടെ വിന്യസിച്ചുവെന്നു സമ്മതിച്ചു.

അധികം വൈകാതെ റഷ്യയെ പിന്തുണക്കുന്ന ഒരു സര്‍ക്കാര്‍ അവിടെ പ്രത്യക്ഷപെട്ടു. ഇതു കഴിഞ്ഞ് ഉടനെത്തന്നെ ക്രിമിയ റഷ്യയില്‍ ലയിക്കുന്നതിനെ സംബന്ധിച്ചു റഷ്യന്‍ പട്ടാളത്തിന്റെ സാന്നിധ്യത്തില്‍ ഒരു ഹിതപരിശോധന നടത്തി. വന്‍ ഭൂരിപക്ഷം ജനങ്ങളും റഷ്യയില്‍ ചേരുന്നതിനെ അനുകൂലിച്ചതായി പരസ്യ പ്രസ്താവന നടത്തി അടുത്ത ദിവസംതന്നെ ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഈ പ്രദേശത്തെ റഷ്യയുടെ ഭാഗമായി മോസ്‌കോ അംഗീകരിച്ചു. ഇതിനു ശേഷം യുക്രെയ്‌നിന്റെ ഭാഗമായ ഡോണെറ്റ്‌സ്‌ക്‌, ലുഹാന്‍സ്ക്‌ എന്നീ പ്രദേശങ്ങളില്‍ വിഘടനവാദികള്‍ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഇവര്‍ക്ക്‌ റഷ്യയുടെ ആശിര്‍വാദവും സൈനിക പിന്തുണയും ഉണ്ടായിരുന്നു. ഇത്‌ യുക്രെയ്ൻ സൈന്യവും വിഘടനവാദികളും തമ്മിലുള്ള യുദ്ധത്തില്‍ കലാശിച്ചു. 2014 മേയ്‌ മാസത്തില്‍ തുടങ്ങിയ ‘ഡോണ്‍ബാസ്‌ യുദ്ധം’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പോരാട്ടം ഇന്നും അന്ത്യം കണ്ടിട്ടില്ല.

യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ ബോംബ് ആക്രമണത്തില്‍ തകർന്ന കെട്ടിടങ്ങൾ. (Photo by Dimitar DILKOFF / AFP)

ക്രിമിയയുടെ നേരെയുള്ള റഷ്യന്‍ നടപടിയും ഡോണ്‍ബാസ്‌ യുദ്ധവും യുക്രെയ്നിൽ വലിയ ഞെട്ടലാണ് ഉളവാക്കിയത്. ഇത്‌ യുക്രെയ്നിനെ റഷ്യയില്‍ നിന്ന്‌ അകറ്റുവാനും യൂറോപ്യൻ യൂണിയനുമായി അടുപ്പിക്കുവാനും കാരണമായി. 2014ല്‍ തന്നെ യുക്രെയ്ൻ ജോര്‍ജിയയോടും മോള്‍ഡിവിയയോടും കൂടെ ചേര്‍ന്ന്‌ യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര മേഖല ഉണ്ടാക്കുവാനുള്ള കരാറില്‍ യുക്രെയ്ൻ ഒപ്പു വച്ചിരുന്നു; ഇത്‌ 2017ല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. 2018ല്‍ മധ്യ ഏഷ്യയിലെ രാജ്യങ്ങളുടെ സംഘടനയായ കോമണ്‍വെല്‍ത്ത് ഓഫ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്റ്റേറ്റ്സ്‌ (Commonwealth of Independent States അഥവാ CIS) എന്ന കൂട്ടായ്മയിൽ നിന്നും പിന്‍വാങ്ങുവാന്‍ തീരുമാനിച്ചു; 2019ല്‍ ഇതും നടപ്പിലാക്കി. ഇതിനു ശേഷം യൂറോപ്യൻ യൂണിയനിലും വടക്കന്‍ അറ്റ്ലാന്റിക്‌ ഉടമ്പടി സഖ്യത്തിലും (North Atlantic Treaty Organisation അഥവാ NATO) അംഗത്വം നേടുവാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇതിലേക്കായി രാജ്യത്തിന്റെ ഭരണഘടനയിൽ വേണ്ട മാറ്റങ്ങളും 2019 ഫെബ്രുവരിയില്‍ അവതരിപ്പിച്ചു.

യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി (Photo by Handout / UKRAINIAN PRESIDENTIAL PRESS SERVICE / AFP)

∙ സെലെൻസ്കിയുടെ വരവ്

ഈ ഘട്ടത്തിലാണ്‌ വൊളോഡിമിർ സെലെന്‍സ്കി യുക്രെയ്ൻ പ്രസിഡന്റ്‌ ആയി സ്ഥാനമേല്‍ക്കുന്നത്‌. രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത ഇദ്ദേഹം റഷ്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചുകള്‍ വഴി പരിഹരിക്കാമെന്നും പുട്ടിനുമായി നല്ല ബന്ധം സ്ഥാപിക്കാമെന്നും സ്വപ്നം കണ്ടു. 2019 ഒക്ടോബര്‍ മാസത്തില്‍ വിഘടനവാദികളുമായുള്ള ചര്‍ച്ചകള്‍ക്ക്‌ ശേഷം സെെലന്‍സ്കി, ഡോൺബാസ്‌ മേഖലയില്‍ റഷ്യ നിയോഗിച്ചിട്ടുള്ള പട്ടാളക്കാരെ പിന്‍വലിച്ചാല്‍ അവിടെ തിരഞ്ഞെടുപ്പ്‌ നടത്താമെന്ന്‌ സമ്മതിച്ചു. പക്ഷേ ഈ തീരുമാനത്തിനെതിരെ യുക്രെയ്നിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു. റഷ്യന്‍ നിയന്ത്രണത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്‌ നടക്കുക എന്നും അത്‌ നീതിയുക്തമാകില്ലെന്നും ഭൂരിഭാഗം യുക്രെയ്ൻ ജനതയും വിശ്വസിച്ചു. റഷ്യയാണെങ്കിലോ, വിഘടനവാദികള്‍ക്കുള്ള പിന്തുണ പിന്‍വലിച്ചതുമില്ല. ഇതെല്ലാം കാരണം ഡോൺബാസില്‍ സംഘര്‍ഷത്തിന്‌ കുറവുമുണ്ടായില്ല; അങ്ങനെ ഈ സമാധാന ശ്രമം പൂര്‍ണമായും പരാജയപെടുകയും ചെയ്തു.

യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Photo by Reuters)

ഇതിനു ശേഷമാണ്‌ സെലെന്‍സ്കി യൂറോപ്യൻ യുണിയനിലും നാറ്റോയിലും അംഗത്വത്തിന്‌ വേണ്ടി ശ്രമങ്ങള്‍ ഊർജിതമാക്കിയത്. യുഎസിൽ ജോ ബൈഡന്‍ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റശേഷം അദ്ദേഹവുമായി ഈഷ്മള ബന്ധം സ്ഥാപിക്കുവാനും സെലെന്‍സ്കിക്കായി. 2022 ഫെബ്രുവരിയില്‍ റഷ്യന്‍ ആക്രമണം തുടങ്ങിയപ്പോള്‍ ഏതാനും ദിവസങ്ങൾക്കുള്ളില്‍ യുക്രെയ്ൻ നിരുപാധികം കീഴടങ്ങുമെന്നാണ്‌ മിക്കവരും കരുതിയത്‌. യുദ്ധം തുടങ്ങിയ ഘട്ടത്തില്‍ പല പാശ്ചാത്യ രാജ്യങ്ങളും സെലെന്‍സ്കിക്ക്‌ സുരക്ഷിതമായ അഭയം വാഗ്ദാനം ചെയ്തു. പക്ഷേ അതെല്ലാം അവഗണിച്ച് സെലെന്‍സ്കി കീവില്‍ തന്നെ നിലയുറപ്പിച്ചു; തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ വിട്ട്‌ എവിടേക്കും പോകുന്നില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു.

ഈ യുദ്ധത്തില്‍ റഷ്യയെ പരാജയപ്പെടുത്താമെന്നു സെലെന്‍സ്കി കരുതുന്നുണ്ടെങ്കില്‍ അത്‌ മൗഢ്യമാണ്‌. അദ്ദേഹം ഇപ്പോള്‍ ശ്രമിക്കേണ്ടത്‌ സമാധാനം പുനഃസ്ഥാപിക്കുവാനാണ്‌. കാരണം ഈ പോരാട്ടം അനന്തമായി നീളുന്നത്‌ മൂലമുള്ള കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌ യുക്രെയ്ൻ ജനതയാണ്‌. 

എല്ലാ നിരീക്ഷകരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്‌ യുക്രെയ്ൻ യുദ്ധത്തില്‍ തകരാതെ പിടിച്ചു നിന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക്‌ മുന്നില്‍ പതറാതെ നിന്ന്‌ ഇംഗ്ലണ്ടിനെ നയിച്ച വിന്‍സ്റ്റൻ ചര്‍ച്ചിലിനെ അനുസ്മരിപ്പിക്കുന്ന നിലയിലേക്ക്‌ സെലെന്‍സ്കി ഉയര്‍ന്നു എന്ന്‌ പല മാധ്യമങ്ങളും ഇദ്ദേഹത്തെ പുകഴ്ത്തി. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ യുക്രെയ്ൻ ജനതയുടെ ആത്മവീര്യം നിലനിര്‍ത്തിയത്‌ സെലെന്‍സ്കിയുടെ നേതൃപാടവം ഒന്നുകൊണ്ടു മാത്രമായിരുന്നെന്ന്‌ സംശയലേശമേന്യ പറയാം. തുടർന്നും സെലെന്‍സ്കി ലോക രാഷ്ട്രങ്ങളില്‍ നിന്നും യുക്രെയ്‌നിനുള്ള പിന്തുണ വര്‍ധിപ്പിക്കുവാന്‍ വേണ്ടി നിരന്തര ശ്രമങ്ങളില്‍ മുഴുകി. റഷ്യന്‍ ആക്രമണത്തിന്റെ ഭീകരത ലോകത്തെ അറിയിക്കുന്നതില്‍ സെലെന്‍സ്കിയുടെ ശ്രമങ്ങള്‍ വിജയിച്ചു.

നാറ്റോ ഉച്ചകോടിക്കിടെ നടന്ന സംയുക്ത പത്രസമ്മേളനത്തിനു ശേഷം സെലെൻസ്കിയും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗും (Photo by PETRAS MALUKAS / AFP)

യുഎസും മറ്റു പാശ്ചാത്യ രാജ്യങ്ങളും നല്‍കുന്ന അകമഴിഞ്ഞ സഹായവും പിന്തുണയും കൊണ്ടാണ്‌ യുക്രെയ്ൻ പിടിച്ചു നില്‍ക്കുന്നത്‌ എന്ന യാഥാര്‍ഥ്യം മറച്ചു വയ്ക്കുവാന്‍ കഴിയില്ല. നാറ്റോയുടെ ഭാഗത്തു നിന്നും കൂടുതല്‍ സൈനികവും സാമ്പത്തികവുമായ സഹകരണം ലഭിക്കുന്നതില്‍ സെലെന്‍സ്കി വഹിച്ച പങ്കും കുറച്ചു കാണുവാന്‍ സാധിക്കില്ല. 2024 ജൂലൈയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍  പ്രത്യേക ക്ഷണിതാവായി സെലെന്‍സ്കി പങ്കെടുത്തു. ആ സഖ്യത്തിലെ അംഗരാജ്യങ്ങളുടെ പൂര്‍ണ പിന്തുണ നേടിയെന്ന് മാത്രമല്ല എഫ്–16 യുദ്ധവിമാനങ്ങളും മറ്റു പടക്കോപ്പുകളുമുള്‍പ്പെടെ 4000 കോടി ഡോളറിന്റെ സഹായവും കരസ്ഥമാക്കി. ഇത്‌ ലഭിച്ചതിന്റെ ആവേശത്തിലാണ്‌ കർസ്ക് മേഖലയില്‍ യുക്രെയ്ൻ പട്ടാളം കടന്നാക്രമണം നടത്തിയതും റഷ്യന്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളും പിടിച്ചെടുത്തതും. സെലെന്‍സ്കിയുടെ ഈ നീക്കം വളരെ അപകടം പിടിച്ച ഒന്നാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല.

യുക്രെയ്ൻ ആക്രമണത്തിൽ തകർന്ന റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയായ കർസ്കിലെ കെട്ടിടം. (Photo by Yan DOBRONOSOV / AFP)

ഈ നീക്കം വഴി പ്രധാന യുദ്ധമുഖത്തു റഷ്യന്‍ സേനയുടെ വിന്യാസം കുറയ്ക്കുവാനും റഷ്യന്‍ സൈനികരുടെയും ജനതയുടെയും മനോധൈര്യത്തിനു ക്ഷതമേല്‍പ്പിക്കുവാനും സാധിക്കുമെന്ന്‌ സെലെന്‍സ്കി കണക്കുകൂട്ടിയിട്ടുണ്ടാകാം. പക്ഷേ ഇതിനൊരു മറു വശം കൂടിയുണ്ട്‌. ഇതു വരെ റഷ്യന്‍ അക്രമണത്തിനെ ചെറുക്കുവാന്‍ മാത്രമാണ്‌ യുക്രെയ്ൻ ശ്രമിച്ചിരുന്നത്‌; ഇപ്പോള്‍ അതില്‍നിന്നും മാറി റഷ്യയെ കടന്നാക്രമിക്കുവാന്‍ മുതിരുമ്പോള്‍ പുട്ടിന്റെ പ്രതികരണം അത്യന്തം രൂക്ഷമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മിസൈല്‍ ഉപയോഗം വര്‍ധിപ്പിച്ചു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുവാന്‍ മോസ്‌കോ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍, ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിനു യുക്രെയ്ന്റെ മുകളിലുള്ള നിയന്ത്രണങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം പല നാറ്റോ അംഗരാജ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ യുദ്ധം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതിലേക്കും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിലേക്കും നയിച്ചേക്കാം. 

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിച്ചപ്പോൾ സ്വീകരിക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി(Photo by Handout / UKRAINIAN PRESIDENTIAL PRESS SERVICE / AFP)

∙ യുദ്ധം കടുക്കുമോ?

സെലെന്‍സ്കി ഇപ്പോള്‍ കാണിക്കുന്ന അമിത ആത്മവിശ്വാസത്തിന്റെ പ്രതിഫലനം ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലും കാണാവുന്നതാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദര്‍ശനത്തിനെ സെലെന്‍സ്കി വിമര്‍ശിച്ചത്‌ ആ സമയത്തു തന്നെ യുക്രെയ്നിൽ കുട്ടികളുടെ ആശുപത്രിക്ക്‌ നേരെ നടന്ന മിസൈല്‍ ആക്രമണം ഉണ്ടാക്കിയ ആത്മരോഷം മൂലമാണെന്ന്‌ പറയാം. പക്ഷേ മോദി യുക്രെയ്ൻ സന്ദര്‍ശിച്ചതിനു ശേഷം സെലെന്‍സ്കി നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഈ യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യയും യുക്രെയ്നും സന്ദര്‍ശിച്ച ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ്‌ മോദി; ഇവരില്‍ മോസ്കോയില്‍ ഏറ്റവും സ്വാധീനവും അദ്ദേഹത്തിനാണ്‌. സമാധാനത്തിന്റെ സന്ദേശം വഹിച്ചു കൊണ്ടാണ്‌ അദ്ദേഹം കീവിലെത്തിയതും. 

പക്ഷേ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ വിമര്‍ശിച്ചതും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ കുറിച്ച്‌ പരാമര്‍ശിച്ചതും സ്വിറ്റ്സര്‍ലൻഡില്‍ നടത്തിയ ഉച്ചകോടിയുടെ അവസാനം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ ഒപ്പു വയ്ക്കാത്തതു കാരണം ആഗോള സമാധാനത്തിനുള്ള ഉച്ചകോടി ഇന്ത്യയില്‍ നടത്തുന്നതിനെ യുക്രെയ്ൻ സ്വാഗതം ചെയ്യില്ല എന്ന്‌ പറഞ്ഞതുമെല്ലാം പരിണിതപ്രജ്ഞനായ ഭരണാധികാരിക്ക്‌ ചേരുന്നതായിരുന്നില്ല.

കീവിലെ ഇന്റർനാഷനൽ അക്കാദമി ഓഫ് പഴ്സനേൽ മാനേജ്മെന്റിനു നേരെ റഷ്യൻ മിസൈൽ ആക്രമണമുണ്ടായപ്പോൾ പുറത്തിറങ്ങി നിൽക്കുന്ന വിദ്യാർഥിനികൾ. സെപ്റ്റംബർ രണ്ടിലെ ദൃശ്യം (Photo by Anatolii STEPANOV / AFP)

ഒരു ഹാസ്യനടനില്‍ നിന്നും ഒരു രാജ്യത്തിന്റെ ആത്മവീര്യം നിലനിര്‍ത്തിയ നേതാവായും മറ്റു രാഷ്ട്രങ്ങള്‍ ബഹുമാനത്തോടെ കാണുന്ന ഒരു വ്യക്തിത്വവുമായുള്ള സെലെൻസ്കിയുടെ പൊടുന്നനെയുള്ള വളര്‍ച്ച ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്‌. ഇതിനോടൊപ്പം സെലെന്‍സ്കിയുടെ ആത്മവിശ്വാസവും മനോധൈര്യവും ഉയര്‍ന്നത്‌ സ്വാഭാവികം മാത്രം. പക്ഷേ ഇതിന്റെയൊപ്പം കൈവന്ന അഹന്തയും ധാര്‍ഷ്ട്യവും ഒരു രാജ്യത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തിക്ക്‌ ഭൂഷണമല്ല. ഈ യുദ്ധത്തില്‍ റഷ്യയെ പരാജയപ്പെടുത്താമെന്നു സെലെന്‍സ്കി കരുതുന്നുണ്ടെങ്കില്‍ അത്‌ മൗഢ്യമാണ്‌. അദ്ദേഹം ഇപ്പോള്‍ ശ്രമിക്കേണ്ടത്‌ സമാധാനം പുനഃസ്ഥാപിക്കുവാനാണ്‌. കാരണം ഈ പോരാട്ടം അനന്തമായി നീളുന്നത്‌ മൂലമുള്ള കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌ യുക്രെയ്ൻ ജനതയാണ്‌. യുദ്ധം വേഗം അവസാനിപ്പിച്ച് സമാധാനം പുനഃ സ്ഥാപിക്കുകയും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണം ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതാവണം സെലെന്‍സ്കിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. 

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)

English Summary:

Zelenskyy vs. Putin: Inside the Battle for Ukraine's Future