യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വരച്ച അവസാന ചുവപ്പുവരയും യുക്രെയ്നും നാറ്റോ സഖ്യകക്ഷികളും മറികടന്നതോടെ യൂറോപ്പിൽ ആശങ്കയുടെ വേലിയേറ്റം. 2024 ഓഗസ്റ്റ് ആറിന് റഷ്യയിലെ കുർസ്ക് പ്രവശ്യ ആക്രമിച്ചു 1300ൽ അധികം ചതുരശ്രകിലോമീറ്റർ ഭൂമി പിടിച്ചെടുക്കുകയും അതിർത്തിയിൽ നിന്നു 35 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറുകയും ചെയ്ത യുക്രെയ്ൻ സേന റഷ്യയ്ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം. 2022ൽ തുടങ്ങിയ റഷ്യ – യുക്രെയ്ൻ യുദ്ധത്തിനിടെ പലതവണ റഷ്യയ്ക്കു നേരെ, റഷ്യൻ വിമതരെ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ സേന നേരിട്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തുന്നതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇതാദ്യം. കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്നിന്റെ കടന്നുകയറ്റത്തെ തന്ത്രപരമായ നേട്ടമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിക്കുമ്പോൾ ആത്മഹത്യാപരമായ നീക്കമായാണു പല സൈനിക വിദഗ്ധരും വിലയിരുത്തുന്നത്. കുർസ്ക് മേഖല പിടിച്ചെടുക്കുന്നതിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്താണ്? റഷ്യൻ പ്രതിരോധത്തെ തകർത്ത് മിന്നൽ വിജയം നേടാൻ യുക്രെയ്നിനു സാധിച്ചതെങ്ങനെയാണ്? കുർസ്ക് പ്രവശ്യയിലെ യുദ്ധം എങ്ങനെയാണ് യുക്രെയ്നിന്റെ വിധി നിർണയിക്കുക? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വരച്ച അവസാന ചുവപ്പുവരയും യുക്രെയ്നും നാറ്റോ സഖ്യകക്ഷികളും മറികടന്നതോടെ യൂറോപ്പിൽ ആശങ്കയുടെ വേലിയേറ്റം. 2024 ഓഗസ്റ്റ് ആറിന് റഷ്യയിലെ കുർസ്ക് പ്രവശ്യ ആക്രമിച്ചു 1300ൽ അധികം ചതുരശ്രകിലോമീറ്റർ ഭൂമി പിടിച്ചെടുക്കുകയും അതിർത്തിയിൽ നിന്നു 35 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറുകയും ചെയ്ത യുക്രെയ്ൻ സേന റഷ്യയ്ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം. 2022ൽ തുടങ്ങിയ റഷ്യ – യുക്രെയ്ൻ യുദ്ധത്തിനിടെ പലതവണ റഷ്യയ്ക്കു നേരെ, റഷ്യൻ വിമതരെ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ സേന നേരിട്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തുന്നതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇതാദ്യം. കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്നിന്റെ കടന്നുകയറ്റത്തെ തന്ത്രപരമായ നേട്ടമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിക്കുമ്പോൾ ആത്മഹത്യാപരമായ നീക്കമായാണു പല സൈനിക വിദഗ്ധരും വിലയിരുത്തുന്നത്. കുർസ്ക് മേഖല പിടിച്ചെടുക്കുന്നതിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്താണ്? റഷ്യൻ പ്രതിരോധത്തെ തകർത്ത് മിന്നൽ വിജയം നേടാൻ യുക്രെയ്നിനു സാധിച്ചതെങ്ങനെയാണ്? കുർസ്ക് പ്രവശ്യയിലെ യുദ്ധം എങ്ങനെയാണ് യുക്രെയ്നിന്റെ വിധി നിർണയിക്കുക? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വരച്ച അവസാന ചുവപ്പുവരയും യുക്രെയ്നും നാറ്റോ സഖ്യകക്ഷികളും മറികടന്നതോടെ യൂറോപ്പിൽ ആശങ്കയുടെ വേലിയേറ്റം. 2024 ഓഗസ്റ്റ് ആറിന് റഷ്യയിലെ കുർസ്ക് പ്രവശ്യ ആക്രമിച്ചു 1300ൽ അധികം ചതുരശ്രകിലോമീറ്റർ ഭൂമി പിടിച്ചെടുക്കുകയും അതിർത്തിയിൽ നിന്നു 35 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറുകയും ചെയ്ത യുക്രെയ്ൻ സേന റഷ്യയ്ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം. 2022ൽ തുടങ്ങിയ റഷ്യ – യുക്രെയ്ൻ യുദ്ധത്തിനിടെ പലതവണ റഷ്യയ്ക്കു നേരെ, റഷ്യൻ വിമതരെ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ സേന നേരിട്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തുന്നതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇതാദ്യം. കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്നിന്റെ കടന്നുകയറ്റത്തെ തന്ത്രപരമായ നേട്ടമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിക്കുമ്പോൾ ആത്മഹത്യാപരമായ നീക്കമായാണു പല സൈനിക വിദഗ്ധരും വിലയിരുത്തുന്നത്. കുർസ്ക് മേഖല പിടിച്ചെടുക്കുന്നതിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്താണ്? റഷ്യൻ പ്രതിരോധത്തെ തകർത്ത് മിന്നൽ വിജയം നേടാൻ യുക്രെയ്നിനു സാധിച്ചതെങ്ങനെയാണ്? കുർസ്ക് പ്രവശ്യയിലെ യുദ്ധം എങ്ങനെയാണ് യുക്രെയ്നിന്റെ വിധി നിർണയിക്കുക? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വരച്ച അവസാന ചുവപ്പുവരയും യുക്രെയ്നും നാറ്റോ സഖ്യകക്ഷികളും മറികടന്നതോടെ യൂറോപ്പിൽ ആശങ്കയുടെ വേലിയേറ്റം. 2024 ഓഗസ്റ്റ് ആറിന് റഷ്യയിലെ കുർസ്ക് പ്രവശ്യ ആക്രമിച്ച് 1300ൽ അധികം ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുക്കുകയും അതിർത്തിയിൽ നിന്നു 35 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറുകയും ചെയ്ത യുക്രെയ്ൻ സേന റഷ്യയ്ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം.

2022ൽ തുടങ്ങിയ റഷ്യ – യുക്രെയ്ൻ യുദ്ധത്തിനിടെ പലതവണ റഷ്യയ്ക്കു നേരെ, റഷ്യൻ വിമതരെ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ സേന നേരിട്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തുന്നതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇതാദ്യം. കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്നിന്റെ കടന്നുകയറ്റത്തെ തന്ത്രപരമായ നേട്ടമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിക്കുമ്പോൾ ആത്മഹത്യാപരമായ നീക്കമായാണു പല സൈനിക വിദഗ്ധരും വിലയിരുത്തുന്നത്. 

കുർസ്ക് മേഖല പിടിച്ചെടുക്കുന്നതിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്താണ്? റഷ്യൻ പ്രതിരോധത്തെ തകർത്ത് മിന്നൽ വിജയം നേടാൻ യുക്രെയ്നിനു സാധിച്ചതെങ്ങനെയാണ്? കുർസ്ക് പ്രവശ്യയിലെ യുദ്ധം എങ്ങനെയാണ് യുക്രെയ്നിന്റെ വിധി നിർണയിക്കുക? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം സമാധാനത്തിന് വഴിയൊരുക്കുമോ? വിശദമായി പരിശോധിക്കാം...

ADVERTISEMENT

∙ ഇരുമ്പയിരിന് പേരുകേട്ട നഗരം; ചോര വീണു കറുത്ത കുർസ്ക്

കുർസ്ക്, തെക്കുപടിഞ്ഞാറൻ റഷ്യയിൽ ഇരുമ്പയിർ ഖനനത്തിനു പേരുകേട്ട സുന്ദര നഗരം. ലോകത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഇരുമ്പ് അയിര് (Iron-ore) നിക്ഷേപമുള്ള പ്രദേശമാണ് കു‍ർസ്ക്. ഇവിടത്തെ കറുത്ത മണ്ണിൽ നിന്നു 35% മുതൽ 60% വരെ ഇരുമ്പയിര് വേർതിരിച്ചെടുക്കാം. എന്നാൽ ഇരുമ്പയിരിന്റെ കറുപ്പ് മാത്രമല്ല, രണ്ടാം ലോകമഹായുദ്ധകാലത്ത് കൊല്ലപ്പെട്ട ലക്ഷക്കണക്കിനു സൈനികരുടെ ചോരയും കൂടിയാണ് കുർസ്ക്സിലെ മണ്ണിനു കടുത്ത കറുപ്പുനിറം പകരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്പിലെ മിക്ക രാജ്യങ്ങളെയും അതിവേഗം പിടിച്ചടക്കി മുന്നേറിയ ഹിറ്റ്ലറുടെ ജർമൻ സേനയുടെ കുതിപ്പിനു തടയിട്ടത് മനുഷ്യചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമെന്ന് അറിയപ്പെടുന്ന ‘ബാറ്റിൽ ഓഫ് കുർസ്ക്’ ആണ്. 

ബാറ്റിൽ ഓഫ് കുർസ്ക്കിന്റെ 80–ാം വിജയാഘോഷത്തിൽ റഷ്യൻ സൈനികർക്കൊപ്പം പങ്കെടുക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. (Photo by Gavriil GRIGOROV / POOL / AFP)

ആയിരക്കണക്കിനു ടാങ്കുകളുടെയും യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെ ലക്ഷക്കണക്കിനു ജർമൻ സൈനികരാണ് സോവിയറ്റ് യൂണിയൻ പിടിച്ചടക്കാൻ മുന്നേറിയത്. ഇരമ്പിയെത്തിയ ജർമൻ സേനയെ രാജ്യത്തിനുള്ളിലേക്ക് കടന്നു കയറാൻ അനുവദിച്ച സോവിയറ്റ് യൂണിയൻ, പഴയ സ്റ്റാലിൻഗ്രാഡിലും (ഇന്നത്തെ വോൾഗോഗ്രാഡ്) കുർസ്കിലും വച്ച് അവരെ വിജയകരമായി തടഞ്ഞു നിർത്തി. പിന്നാലെ ജർമൻ സേനയുടെ പിൻനിരയേയും സപ്ലൈ ലൈനുകളെയും തുടർച്ചയായി ആക്രമിച്ച് നാത്‌സി സൈനിക മുന്നേറ്റത്തെ സോവിയറ്റ് യൂണിയൻ പരാജയപ്പെടുത്തുകയായിരുന്നു. 

ജർമൻ സേനയ്ക്കെതിരെ കുർസ്കിലാണ് സോവിയറ്റ് യൂണിയൻ ആദ്യവിജയം നേടിയത്. പിന്നാലെ സ്റ്റാലിൻഗ്രാഡിലെ പരാജയം കൂടിയായതോടെ ജർമൻ സേന റഷ്യയിൽ നിന്നു പിന്മാറ്റം ആരംഭിച്ചു. ജർമൻ സേനയുടെ കിഴക്കൻ യുദ്ധമുന്നണിയിലെ സൈനികശേഷി ‘ബാറ്റിൽ ഓഫ് കുർസ്ക്സ്’ മൂന്നിലൊന്നായി ക്ഷയിപ്പിച്ചെന്നാണ് കണക്കുകൾ. ഇതിനു പിന്നാലെ പടിഞ്ഞാറൻ യുദ്ധമുന്നണിയിലും ജർമൻ സഖ്യം പരാജയം നേരിടാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിതിരിച്ചത് ‘ബാറ്റിൽ ഓഫ് കുർസ്ക്’ ആണ്. റഷ്യ - യുക്രെയ്ൻ യുദ്ധത്തിലും നിർണായകമായി വഴിത്തിരിവാകുകയാണ് കുർസ്ക്സിനു നേർക്കു യുക്രെയ്ൻ നടത്തിയ ആക്രമണം.

റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി കുർസ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ തകര്‍ന്ന വ്ളാഡിമിർ ലെനിന്റെ പ്രതിമയും കെട്ടിടങ്ങളും. (Photo by Yan DOBRONOSOV / AFP)
ADVERTISEMENT

∙ ആത്മവിശ്വാസം റഷ്യയ്ക്ക് വിനയായി; യുക്രെയ്ൻ നടത്തിയത് മിന്നൽ നീക്കം

കുർസ്കിലെ യുക്രെയ്നിന്റെ അപ്രതീക്ഷിത സൈനിക മുന്നേറ്റം റഷ്യയുടെ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിനു പുറമേ ഒട്ടേറെ സൈനികരെ തടവുകാരായി യുക്രെയ്ൻ പിടികൂടിയതും റഷ്യയ്ക്ക് വൻ നാണക്കേടായി. മൂന്നാം വർഷത്തിലേക്കു പ്രവേശിച്ച റഷ്യ - യുക്രെയ്ൻ യുദ്ധം, റഷ്യയ്ക്ക് ഇപ്പോഴും പ്രത്യേക സൈനിക നടപടി മാത്രമാണ്. അതിനാൽ പ്രത്യേക സൈനിക നടപടി നടക്കുന്ന സ്ഥലത്തു മാത്രം യുദ്ധം എന്ന നിലയിലാണ് റഷ്യ ഇതുവരെ സൈനിക വിന്യാസം നടത്തിയിരുന്നത്. യുദ്ധം നടക്കുന്ന മുന്നണിയിൽ പരിചയസമ്പന്നരായ സൈനികരും മറ്റു അതിർത്തികളിൽ താരതമ്യേന പരിചയക്കുറവുള്ള പുതിയ സൈനികരെയുമാണ് റഷ്യ വിന്യസിച്ചിരുന്നത്. 

റഷ്യൻ അതിർത്തിയോടു ചേർന്ന യുക്രെയ്നിലെ സുമി മേഖലയിൽ മാസങ്ങളായി യുക്രെയ്ൻ സൈനികർ വൻതോതിൽ സംഘടിക്കുന്നത് റഷ്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും അതു സുമിയുടെയും ഹർകീവിന്റെയും പ്രതിരോധത്തിനാണെന്ന ധാരണയിലായിരുന്നു റഷ്യ. എന്നാൽ, ഓഗസ്റ്റ് ആറിന് 117 ഡ്രോണുകളും 4 മിസൈലുകളും ഉപയോഗിച്ചു യുക്രെയ്ൻ തുടക്കമിട്ട മിന്നൽ ആക്രമണം കുർസ്ക് മേഖലയിലെ റഷ്യൻ വാർത്താവിനിമയ ശൃംഖലയെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും തകർത്തു. പിന്നാലെ ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചു റഷ്യയുടെ അതിർത്തി ചെക്പോസ്റ്റുകൾ തകർത്ത് സൈനിക മുന്നേറ്റം നടത്തിയ യുക്രെയ്ൻ സേന നൂറിലധികം ഗ്രാമങ്ങളും യൂറോപ്പിലേക്ക് ഗ്യാസ് വിതരണം ചെയ്യുന്ന ഹബ്ബായ തന്ത്രപ്രധാനമായ സുഝ (Sudzha) പട്ടണവുമടക്കം പിടിച്ചെടുത്തു. 

റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി കുർസ്ക് മേഖലയിൽ നടന്ന മിസൈൽ ആക്രമണത്തിൽ തകര്‍ന്ന കെട്ടിടങ്ങള്‍. (Photo by Yan DOBRONOSOV / AFP)

അതി‍ർത്തി മേഖലയിലെ റഷ്യയുടെ ഒന്നും രണ്ടും പ്രതിരോധ നിരകളെ യുക്രെയ്ൻ ആക്രമണം ചിന്നഭിന്നമാക്കി കളഞ്ഞു. കൂടാതെ ഈ മേഖലയിലെ പ്രതിരോധത്തിനായി റഷ്യ നിയോഗിച്ച റിസർവ് സൈനികരെയും റീഇൻഫോഴ്സ്മെന്റ് സംവിധാനങ്ങളെയും യുഎസ് നിർമിത ഹൈമാർഴ്സ് (ഹൈമൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം) ഉപയോഗിച്ചു യുക്രെയ്ൻ ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തു. ഇതോടെ മേഖലയിലെ റഷ്യൻ പ്രതിരോധം ആകെ തകർന്നു. കൂടാതെ കുർസ്കിന്റെ പടിഞ്ഞാറൻ മേഖലയിലെ സീയം നദിയിലെ തന്ത്രപ്രധാനമായ മൂന്നു പാലങ്ങൾ യുക്രെയ്ൻ തകർക്കുകയും ചെയ്തു. 

ഈ മേഖലയിൽ 3000 റഷ്യൻ സൈനികർ നദിയുടെ ഇക്കരയിലും യുക്രെയ്ൻ സൈന്യത്തിനും നടുവിലായി ഒറ്റപ്പെട്ടു കുടുങ്ങിയിട്ടുണ്ട്. നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി അതിർത്തി സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട യുവസൈനികരാണ് ഇവരിൽ ഭൂരിഭാഗവും. കാര്യമായ പോരാട്ട പരിചയമില്ലാത്ത ഈ സൈനികർക്ക് കടന്നുകയറിയ പരിചയ സമ്പന്നരായ യുക്രെയ്ൻ സൈനികരോട് പിടിച്ചുനിൽക്കാനാകില്ലെന്നാണു മിക്ക സൈനിക വിദഗ്ധരും പറയുന്നത്. കുർസ്കിന്റെ പടിഞ്ഞാറൻ മേഖലയ്ക്കു പുറമേ കിഴക്കൻ മേഖല പിടിച്ചെടുക്കാനും യുക്രെയ്ൻ പോരാട്ടം തുടരുകയാണ്.

ADVERTISEMENT

∙ വില പേശാൻ കുർസ്ക് ആണവ നിലയം; ലക്ഷ്യം മറ്റൊരു ചെർണോബിൽ ദുരന്തം?

കുർസ്ക് മേഖലയിൽ ആക്രമണം നടത്തിയ യുക്രെയ്ൻ സേനയുടെ പ്രധാന ലക്ഷ്യം കുർസ്ക് ആണവ നിലയമാണെന്നാണ് റഷ്യയുടെ ആരോപണം. സൈനിക മുന്നേറ്റത്തിലൂടെ കുർസ്ക് മേഖല പിടിച്ചെടുത്താൽ സമാധാന ചർച്ചകളിൽ തുറുപ്പുചീട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ. കുർസ്ക് ആണവ നിലയം പിടിച്ചെടുത്താൽ പിന്നീട് നടക്കുന്ന സമാധാന ചർച്ചകളിൽ റഷ്യ പിടിച്ചെടുത്ത പല പ്രദേശങ്ങളുടെയും മോചനത്തിനു പകരമായി വിട്ടുകൊടുക്കാമെന്ന ധാരണയിലാണ് യുക്രെയ്നിന്റെ നീക്കം. സപൊറീഷ്യ മേഖലയിലെ യുക്രെയ്നിന്റെ ആണവ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. സമാധാന ചർച്ചയിൽ സപൊറീഷ്യ ആണവ നിലയത്തിനു പകരമായി കു‍ർസ്ക് ആണവ നിലയം വിട്ടുകൊടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുക്രെയ്നിന്റെ സൈനിക നീക്കം.

കു‍ർസ്ക് ആണവ നിലയത്തിൽ പരിശോധന നടത്തുന്ന രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഈഎ) ജനറൽ ഡയറക്ടർ റഫേൽ ഗ്രോസിയും സംഘവും. (Photo by Handout / RUSSIAN STATE NUCLEAR AGENCY ROSATOM / AFP)

എന്നാൽ കു‍ർസ്ക് ആണവ നിലയം തകർക്കാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നാരോപിച്ചു റഷ്യ രാജ്യാന്തര ആണവ എനർജി ഏജൻസി (ഐഎഇഎ) മേധാവിയെ നിലയം സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. യുദ്ധത്തിന്റെ പല ഘട്ടങ്ങളിലും നിലയത്തിനു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. നിലയത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച രാജ്യാന്തര ആണവ എനർജി ഏജൻസി ആണവ നിലയങ്ങൾക്കു നേർക്കുള്ള ആക്രമണങ്ങളിൽ നിന്നു പിൻമാറണമെന്ന് ഇരുകൂട്ടരോടും ആവശ്യപ്പെടുകയും ചെയ്തു. സാങ്കേതിക തകരാറുമൂലം 1986 ഏപ്രിൽ 26നു പൊട്ടിത്തെറിച്ച ചെർണോബിൽ ആണവ നിലയത്തിന്റെ അതേ മാതൃകയിലുള്ളതാണ് 1972ൽ നിർമിച്ച കുർസ്ക് ആണവ നിലയം. 

2000 മെഗാവാട്ടാണ് വൈദ്യുത ഉൽപാദന ശേഷി. അപകടം മൂലമുണ്ടാകുന്ന ആണവ ചോർച്ച തടയാൻ ആധുനിക ആണവ നിലയങ്ങൾക്കുള്ള അധിക സുരക്ഷാ കവചം ഇല്ലെന്നുള്ളതാണ് കുർസ്ക് ആണവ നിലയത്തെയും അപകടകാരിയാക്കുന്നത്. എന്തായാലും കുർസ്ക് ആണവ നിലയത്തിനു ചുറ്റും ബങ്കറുകളും ട്രഞ്ചുകളും തീർത്തു കനത്ത പ്രതിരോധമൊരുക്കുന്ന തിരക്കിലാണ് റഷ്യൻ സേന. കുർസ്ക് മേഖലയിൽ യുക്രെയ്ൻ മുന്നേറ്റം നടത്തിയ സമയത്തു തന്നെ സപൊറീഷ്യ ആണവ നിലത്തിന്റെ കൂളിങ് ടവറിനു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായതും ആശങ്ക സൃഷ്ടിച്ചിരുന്നു.

കുർസ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര. (Photo by Roman PILIPEY / AFP)

∙ യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ; ഡോൺബാസിന്റെ പതനം ആസന്നം

കുർസ്ക് മേഖലയിലെ സൈനിക മുന്നേറ്റത്തെ ആഘോഷിക്കുന്ന തിരക്കിലാണ് യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കാനുള്ള യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ വിശാലമായ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടമായിട്ടാണ് കുർസ്കിലെ മുന്നേറ്റത്തെ യുക്രെയ്ൻ അവതരിപ്പിക്കുന്നത്. വരുന്ന ആഴ്ചകളിൽ യുഎസ് സന്ദർശിക്കുന്ന വേളയിൽ തന്റെ സമാധാന പദ്ധതി  പ്രസിഡന്റ് ജോബൈഡന്റെ മുന്നിലും യുഎസ് പ്രസി‍ഡന്റ് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും മുന്നിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് സെലെൻസ്കി. യുദ്ധത്തിന്റെ ഭീതിയെ റഷ്യയുടെ മണ്ണിലേക്ക് വ്യാപിപ്പിക്കാൻ കുർസ്ക് ആക്രമണത്തിനു സാധിച്ചെന്നാണ് സെലെൻസ്കിയുടെ അവകാശവാദം. നാറ്റോ രാജ്യങ്ങൾ സംഭാവന ചെയ്ത ആയുധങ്ങൾ റഷ്യയ്ക്കു നേർക്കു പ്രയോഗിക്കുന്നതിലുള്ള നിയന്ത്രണം പൂർണമായും നീക്കണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്.

കിഴക്കൻ യുക്രെയ്നിൽ വൻ തിരിച്ചടി നേരിടുമ്പോഴും ഏറ്റവും പരിചയസമ്പന്നരായ സൈനികരെ ഉപയോഗിച്ചു റഷ്യൻ മണ്ണിൽ ആക്രമണം നടത്താൻ ശ്രമിക്കുന്ന യുക്രെയ്നിന്റെ നീക്കത്തെ ചൂതാട്ടമായാണ് പല സൈനികവിദഗ്ധരും വിലയിരുത്തുന്നത്. കു‍ർസ്കിനു നേർക്കുള്ള ആക്രമണത്തിന് പകരമായി ഡോൺബാസ് മേഖലയിൽ സമ്പൂർണ പരാജയം യുക്രെയ്ൻ നേരിടേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ കു‍ർസ്ക് മേഖലയിൽ അധികം വൈകാതെ യുക്രെയ്ൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവർ പറയുന്നു. എന്നാൽ യുക്രെയ്ൻ നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

കുർസ്ക് മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം. (Photo by Gavriil GRIGOROV / POOL / AFP)

തുടക്കത്തിൽ മിന്നൽ വിജയങ്ങൾ നേടിയെങ്കിലും നാലാഴ്ച പിന്നിട്ടുമ്പോൾ കുർസ്കിലെ യുക്രെയ്ൻ മുന്നേറ്റം വളരെ സാവധാനമായിട്ടുണ്ട്. സപൊറീഷ്യയിൽ നിന്നും ഖഴ്‌സനിൽ നിന്നും റഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും സൈനികരെയും സൈനിക ഉപകരണങ്ങളെയും കുർസ്ക് മേഖലയുടെ പ്രതിരോധത്തിനായി റഷ്യ പുനർവിന്യസിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ബുർക്കിനാഫാസോയിൽ നിന്നു വാഗ്നർ സംഘത്തെയും കുർസ്കിലെ യുക്രെയ്ൻ മുന്നേറ്റം തടയാനായി റഷ്യ നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുർസ്കിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ആറു മാസം മുതൽ ഒരു വർഷം വരെ വേണ്ടി വരുമെന്നാണ് റഷ്യൻ സൈന്യത്തിന്റെ കണക്കൂകൂട്ടൽ. 

എന്നാൽ, കിഴക്കൻ യുക്രെയ്നിലെ യുദ്ധമുന്നണിയിൽ നിന്ന് സൈനികരെയോ ഉപകരണങ്ങളെയോ കു‍ർസ്ക് മേഖലയിലേക്ക് മാറ്റേണ്ടെന്ന ഉറച്ച നിലപാടിലാണ് റഷ്യ. ഇതു യുക്രെയ്നിന്റെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ചിട്ടുണ്ട്. യുക്രെയ്നിന്റെ മുന്നേറ്റം തടയാൻ റഷ്യ മറ്റു യുദ്ധമുന്നണികളിൽ നിന്നു സൈന്യത്തെ കുർസ്കിലേക്ക് പുനർവിന്യസിക്കുമെന്നും ഇതു കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻ ആക്രമണത്തിന്റെ മൂർച്ച കുറയ്ക്കുമെന്നുമാണ് യുക്രെയ്ൻ പ്രതീക്ഷിച്ചിരുന്നത്. അതേസമയം, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ സേന മുന്നേറ്റം തുടരുകയാണ്. അവ്ദിവ്ക നഗരത്തിന്റെ അപ്രതീക്ഷിത പതനത്തിനു പിന്നാലെ മേഖലയിലെ ചെറുപട്ടണങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു അതിവേഗം മുന്നേറുന്ന റഷ്യൻ സൈന്യത്തെ തടയാൻ യുക്രെയ്നിനു സാധിക്കുന്നില്ല. 

കുർസ്ക് മേഖലയിൽ തിരച്ചിൽ നടത്തുന്ന റഷ്യൻ സൈനിക ഹെലികോപ്റ്റർ. (Photo by Handout / Russian Defence Ministry / AFP)

മേഖലയിലെ തന്ത്രപ്രധാന സൈനിക ചരക്കുനീക്ക കേന്ദ്രമായ പൊക്രോവ്സ്ക് പിടിച്ചെടുക്കാനുള്ള അവസാന ഒരുക്കത്തിലാണ് റഷ്യ. ഏതാനും കിലോമീറ്ററുകൾ കൂടി മുന്നേറിയാൽ റഷ്യൻ സേന പൊക്രോവ്സ്കിന്റെ നഗരപ്രാന്തങ്ങളിലേക്ക് എത്തും. പൊക്രോവ്സ്ക് വീണാൽ ഡോൺബാസ് മേഖലയിലെ യുക്രെയ്നിന്റെ പ്രതിരോധം ആകെ തകരും. റഷ്യ പ്രഖ്യാപിച്ച പ്രത്യേക സൈനിക നടപടിയുടെ പ്രധാന ലക്ഷ്യം തന്നെ ഡോൺബാസിന്റെ മുഴുവൻ നിയന്ത്രണമാണ്. കൂടാതെ പൊക്രോവ്സ്ക് നഗരത്തിനു പിന്നിലേക്ക് കാര്യമായ പ്രതിരോധ നിരകളൊന്നും യുക്രെയ്നിന് ഇനിയും ഒരുക്കാൻ സാധിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാൽ പൊക്രോവ്സ്ക് പിടിച്ചെടുത്താൽ പിന്നീട് റഷ്യൻ സേനയെ ഡെനിപ്രോ നദിയുടെ കരയിൽ വച്ചുമാത്രമായിരിക്കും യുക്രെയ്ൻ സേനയ്ക്ക് തടഞ്ഞുനിർത്താൻ സാധിക്കുക. കൂടാതെ മേഖലയിലെ തന്ത്രപ്രധാനമായ ചാസിവീയാർ, ക്രമറ്റോർസ്ക്, സ്ലോവ്യാൻസ്ക് തുടങ്ങിയ ഒട്ടേറെ നഗരങ്ങളും റഷ്യൻ പിടിയിലമരും.

∙ കു‍ർസ്ക് ആക്രമണത്തിനു പിന്നിൽ നാറ്റോ; യൂറോപ്യൻ രാജ്യങ്ങൾ ആശങ്കയിൽ

കുർസ്കിനു നേർക്കുള്ള യുക്രെയ്നിന്റെ ആക്രമണത്തിനു പിന്നിൽ നാറ്റോ രാജ്യങ്ങൾക്കു വ്യക്തമായ പങ്കുണ്ടെന്നാണ് റഷ്യയുടെ ആരോപണം. ആക്രമണത്തിനാവശ്യമായ ഇന്റലിജൻസ് വിവരങ്ങളും തന്ത്രപരമായ നേതൃത്വം വഹിച്ചതും നാറ്റോയാണെന്ന് റഷ്യൻ ഫോറിൻ ഇന്റലിജൻസ് ഏജൻസി പറയുന്നു. കുർസ്ക് ആക്രമണത്തിൽ പങ്കെടുത്ത സൈനികരിലും നാറ്റോ സൈനികരുണ്ടത്രേ. യുകെയിലും ജർമനിയിലുമായി ഒരു വർഷത്തോളം നീണ്ടു നിന്ന പരീശീലനത്തിനു ശേഷമാണ് യുക്രെയ്ൻ കുർസ്ക് ഓപ്പറേഷൻ നടത്തിയത്. നാറ്റോ സഖ്യരാജ്യങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമിച്ചതിൽ റഷ്യ നാറ്റോ രാജ്യങ്ങളോട് കടുത്ത പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. 

കുർസ്ക് മേഖലയിൽ നിന്ന് റഷ്യൻ സൈന്യം പിടികൂടിയ യുക്രെയ്ൻ പട്ടാളക്കാർ. (Photo by Handout / Russian Defence Ministry / AFP)

കൂടാതെ കുർസ്ക് മേഖലയിൽ കടന്നു യുക്രെയ്ൻ മുന്നേറ്റം റിപ്പോർട്ട് ചെയ്ത യുഎസ് ന്യൂസ് ചാനലുകളുടെ നടപടിയിൽ മോസ്കോയിലെ അമേരിക്കൻ എംബസി ചീഫിനെ വിളിച്ചുവരുത്തിയും റഷ്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. കുർസ്കിനു നേ‍ർക്കുണ്ടായ യുക്രെയ്ൻ ആക്രമണത്തിനു പിന്നാലെ യൂറോപ്പിന്റെ സുരക്ഷാസമവാക്യങ്ങളാകെ തെറ്റുകയാണ്. യുക്രെയ്നിനോടു ചേർന്നു കിടക്കുന്ന റഷ്യയുടെ സാമന്തരാജ്യമായ ബെലാറൂസ് യുദ്ധത്തിലേക്ക് ഇറങ്ങാൻ‌ ഒരുക്കം തുടങ്ങിയിട്ടുണ്ട്. യുക്രെയ്നിന്റെ അതിർത്തി മേഖലയിൽ വൻ സൈനിക ഒരുക്കം നടത്തിക്കൊണ്ടിരിക്കുകയാണ് ബെലാറൂസ്. ബെലാറൂസ് സൈന്യത്തിനു പുറമേ അവിടെ താവളമടിച്ചിട്ടുള്ള വാഗ്നർ സൈനികരും യുക്രെയ്നിന്റെ അതിർത്തിയിലേക്കു നീങ്ങിയിട്ടുണ്ട്. 

റഷ്യക്കെതിരെ യുക്രെയ്ൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയാൽ ഒരു പക്ഷേ ഈ സംയുക്ത സേന യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേർക്ക് ആക്രമണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കുർസ്ക് ആണവ നിലയത്തിന്റെ സുരക്ഷയ്ക്കോ റഷ്യയുടെ നിലനിൽപ്പിനോ വിഘാതമായി എന്തെങ്കിലും സംഭവിച്ചാൽ ആണവ ആയുധം ഉപയോഗിച്ചു മറുപടി നൽകുമെന്ന റഷ്യയുടെ ഭീഷണി യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. കൂടാതെ യുക്രെയ്നിന്റെ ആക്രമണം റഷ്യയുടെ ഗ്യാസ് ക്രൂഡ് ഓയിൽ കയറ്റുമതിക്ക് പ്രതിസന്ധി സൃഷ്ടിച്ചാൽ വരുന്ന തണുപ്പുകാലത്ത് കടുത്ത ഇന്ധന പ്രതിസന്ധി ഉണ്ടായേക്കുമെന്ന ഭീതിയും യൂറോപ്പിൽ ശക്തമാണ്.

കുർസ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ പരുക്കേറ്റയാൾക്ക് വൈദ്യസഹായം നൽകുന്ന റഷ്യൻ സൈനികർ. (Photo by Anatoliy Zhdanov / Kommersant Photo / AFP)

∙ യുദ്ധം മുറുകുന്നു; ആദ്യ എഫ് 16 തകർന്നു, വരാൻ പോകുന്നത് ചോരപ്പുഴയുടെ നാളുകൾ

കുർസ്കിനു നേർക്കുള്ള ആക്രമണത്തിനു പിന്നാലെ യുക്രെയ്നിനു നേർക്കു റഷ്യയും ആക്രമണം കടുപ്പിച്ചിട്ടുണ്ട്. യുദ്ധമുന്നണിയിലെ മരണക്കണക്കുകൾ ഇരുകൂട്ടരും ഇപ്പോൾ പുറത്തുവിടുന്നില്ല. എന്നിരുന്നാലും ഇരുഭാഗത്തും പ്രതിദിനം ആയിരത്തിലധികം സൈനികർ മരിക്കുന്നുണ്ടെന്നാണ് സൈനിക നീരിക്ഷകരുടെ വിലയിരുത്തൽ. റഷ്യൻ മുന്നേറ്റം ഭയന്ന് പൊക്രോവ്സ്ക് മേഖലയിൽ നിന്നു ജനങ്ങളെ യുക്രെയ്ൻ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുർസ്കിലെയും ബെൽഗ്രോഡിലെയും ജനങ്ങളെ റഷ്യയും ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. റഷ്യയിലെ രണ്ട് പ്രധാന ഓയിൽ ഡിപ്പോകൾ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിലൂടെ നശിപ്പിച്ചിരുന്നു. 

ഇതിനു പ്രതികാരമായി യുക്രെയ്നിലെ ഊർജ മേഖലയ്ക്കു നേർക്ക് റഷ്യയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സഖ്യരാജ്യങ്ങളിൽ നിന്നു ലഭിച്ച യുഎസ് നിർമിത എഫ് 16 യുദ്ധവിമാനങ്ങളിലൊന്ന് തകർന്നു വീണത് യുക്രെയ്നിനു ക്ഷീണമായിട്ടുണ്ട്. എഫ്16 വിമാനം തകർന്നത് എങ്ങനെയാണെന്നു കൂടുതൽ വിവരങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ റഷ്യയുടെ മിസൈൽ ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനമായ പേട്രിയട്ടിൽ നിന്നുള്ള മിസൈലേറ്റാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിനു പിന്നാലെ യുക്രെയ്ൻ എയർഫോഴ്സ് കമാൻഡറെ പുറത്താക്കി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഉത്തരവുമിട്ടു.

ഡോണൾഡ് ട്രംപ് (Photo by Ian Maule / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ സമാധാനത്തിന്റെ വഴി തേടി ഇന്ത്യ; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്

യുദ്ധം കൂടുതൽ രൂക്ഷമാകുമ്പോൾ സമാധാനത്തിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായി യുക്രെയ്ൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി സമാധാന ചർച്ചകൾക്കുള്ള നിർദേശം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ മുന്നിൽ വച്ചിട്ടുണ്ട്. ഇന്ത്യൻ നിർദേശത്തോട് അനുകൂലമായാണ് യുക്രെയ്ൻ പ്രതികരിച്ചിട്ടുള്ളത്. കൂടാതെ നവംബറിൽ അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ജയിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾക്ക് തുടക്കമിടാൻ യുക്രെയ്‌നു മേൽ സമ്മർദം മുറുകും. 

റഷ്യ – യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കണെന്ന നിലപാടാണ് ട്രംപിനുള്ളത്. നിലവിൽ യുദ്ധക്കളത്തിൽ റഷ്യ പുലർത്തുന്ന മേൽക്കോയ്മ സമാധാന ചർച്ചകളിൽ യുക്രെയ്നിനു പ്രതിസന്ധി സൃഷ്ടിക്കും. അതു മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുർസ്ക് മേഖലയിൽ യുക്രെയ്ൻ റഷ്യൻ ഭൂമി പിടിച്ചെടുക്കുന്നത്. നിലവിൽ യുക്രെയ്നിന്റെ 18 ശതമാനം ഭൂമി അതായത് 1.09 ലക്ഷം ചതുരശ്രകിലോമീറ്റർ ഭൂപ്രദേശം റഷ്യൻ നിയന്ത്രണത്തിലാണ്. മറിച്ച് യുക്രെയ്നിന്റെ നിയന്ത്രണത്തിൽ 1294 ചതുരശ്രകിലോമീറ്റർ റഷ്യൻ ഭൂമി മാത്രമാണുള്ളത്. ഇതു റഷ്യയുടെ ഭൂവിസ്തൃതിയുടെ വെറും .007 ശതമാനം മാത്രമാണ്.

റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി കുർസ്ക് മേഖലയിൽ നടന്ന മിസൈൽ ആക്രമണത്തിൽ തകര്‍ന്ന കെട്ടിടങ്ങള്‍. (Photo by Governor of Kursk Region / AFP)

അതിനാൽ കുർസ്ക് ആണവ നിലയം പോലെ തന്ത്രപ്രധാനമായ എന്തെങ്കിലും പിടിച്ചെടുത്താൽ മാത്രമേ സമാധാന ചർച്ചകളിൽ എന്തെങ്കിലും വിലപേശൽ നടത്താൻ യുക്രെയ്നിനു സാധിക്കൂ. കുർക്സ് മേഖലയിൽ റഷ്യൻ പ്രതിരോധം ശക്തമാകുന്നതിനു മുൻപേ നേട്ടം കൊയ്യാനാണ് നാറ്റോ ആയുധങ്ങൾ ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണം നീക്കാൻ യുക്രെയ്ൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ യുദ്ധം പിടിവിട്ടുപോകുമെന്നു ആശങ്കയുള്ളതിനാൽ യൂറോപ്യൻ രാജ്യങ്ങൾ ഈ ആവശ്യം തള്ളിയിട്ടുണ്ട്.

വാൽക്കഷണം: നവംബർ പകുതിയോടെ തുടക്കമിടുന്ന മഞ്ഞുകാലത്തിനു മുന്നേ യുദ്ധക്കളത്തിൽ പരമാവധി നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് ഇരുസേനകളും... അമേരിക്കൻ തിരഞ്ഞെടുപ്പിനു മുൻപു യുദ്ധക്കളത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു നേട്ടത്തിനായി റഷ്യ കിണഞ്ഞു പരിശ്രമിക്കുകയാണ്. മറുവശത്ത് യുദ്ധമുന്നണിയിൽ സമ്പൂർണ തകർച്ച ഒഴിവാക്കാനും കു‍ർസ്ക് മേഖലയിൽ തന്ത്രപരമായ നേട്ടത്തിനുമായി യുക്രെയ്നും കഠിനമായി ശ്രമിക്കുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിനു ശേഷം വരാൻ പോകുന്ന പുതിയ ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കാൻ യുദ്ധഭൂമിയിൽ ഒരു വിജയം യുക്രെയ്നിനും അനിവാര്യമാണ്. എന്നാൽ ‘വാർ ഓഫ് അട്രീഷൻ’ എന്നു പേരെടുത്ത യുദ്ധം യുക്രെയ്നിന്റെ മാത്രമല്ല, നാറ്റോയുടെയും ആയുധപ്പുരകളെ അതിവേഗം കാലിയാക്കുകയാണ്. ആവശ്യത്തിനു സൈനികരും മതിയായ ആയുധങ്ങളുമില്ലാതെ വലയുന്ന യുക്രെയ്നിനു മഞ്ഞുകാലം വരെ പിടിച്ചുനിൽക്കാനാകുമോയെന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്.

(ലേഖകന്റെ ഇമെയിൽ: nishadkurian@mm.co.in)

English Summary:

Ukraine Storms Kursk Nuclear Power Plant: Will Putin Unleash Nuclear Retaliation?