‘പാര്ട്ടി പ്രസിഡന്റ് നിഷേധിച്ച കാര്യത്തെക്കുറിച്ച് ഞാനെന്തു പറയാൻ’: പവാറിനെ കാണാൻ തോമസ് കെ. തോമസ്
രണ്ടര വർഷത്തിലേറെ നീണ്ട തന്റെ മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ച് എൻസിപിക്കുള്ളിൽനിന്നു കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് മുന്നോട്ടുവരുമ്പോൾ വനം മന്ത്രി എ.കെ.ശശീന്ദ്രനു പറയാൻ ഒന്നേയുള്ളൂ – ‘പാർട്ടി പ്രസിഡന്റ് തന്നെ നിഷേധിച്ച ഒരു കാര്യത്തെക്കുറിച്ചു ഞാനെന്തു പറയാൻ. മന്ത്രിസ്ഥാനം കിട്ടാൻ വേണ്ടിയോ അതു നിലനിർത്താൻ വേണ്ടിയോ ഞാൻ ഇന്നേവരെ ആരെയും കണ്ടിട്ടില്ല. ദേശീയ പ്രസിഡന്റിനെ കണ്ടിട്ടുതന്നെ ഒന്നര വർഷത്തിലേറെയായി. സ്ഥാനമാറ്റം എന്നോട് ആരും ചർച്ച ചെയ്തിട്ടുമില്ല’ – ശശീന്ദ്രൻ നയം വ്യക്തമാക്കി..

രണ്ടര വർഷത്തിലേറെ നീണ്ട തന്റെ മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ച് എൻസിപിക്കുള്ളിൽനിന്നു കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് മുന്നോട്ടുവരുമ്പോൾ വനം മന്ത്രി എ.കെ.ശശീന്ദ്രനു പറയാൻ ഒന്നേയുള്ളൂ – ‘പാർട്ടി പ്രസിഡന്റ് തന്നെ നിഷേധിച്ച ഒരു കാര്യത്തെക്കുറിച്ചു ഞാനെന്തു പറയാൻ. മന്ത്രിസ്ഥാനം കിട്ടാൻ വേണ്ടിയോ അതു നിലനിർത്താൻ വേണ്ടിയോ ഞാൻ ഇന്നേവരെ ആരെയും കണ്ടിട്ടില്ല. ദേശീയ പ്രസിഡന്റിനെ കണ്ടിട്ടുതന്നെ ഒന്നര വർഷത്തിലേറെയായി. സ്ഥാനമാറ്റം എന്നോട് ആരും ചർച്ച ചെയ്തിട്ടുമില്ല’ – ശശീന്ദ്രൻ നയം വ്യക്തമാക്കി.
? രണ്ടര വർഷത്തിനുശേഷം മന്ത്രിമാറ്റം എന്ന ധാരണ ഉണ്ടായിരുന്നു എന്നാണു വാദം.
അങ്ങനെയൊരു ചർച്ചയേ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടില്ല. സംസ്ഥാന പ്രസിഡന്റോ ദേശീയ പ്രസിഡന്റോ എന്നോട് അങ്ങനെ ആവശ്യപ്പെട്ടിട്ടുമില്ല.
? ഇപ്പോൾ ചർച്ചയാകാൻ കാരണമെന്താണ്.
ഒരു ചാനലിലാണു മന്ത്രിമാറ്റം സജീവമായി ചർച്ച ചെയ്യുന്നത്. അതിനുപിന്നാലെ മറ്റുമാധ്യമങ്ങളിലും സമാന വാർത്തകൾ പ്രത്യക്ഷപ്പെടുന്നു. ആ ചാനലിന് എന്നോട് എന്തെങ്കിലും വിരോധമുണ്ടായിട്ടാണ് എന്നൊന്നും തോന്നുന്നില്ല.
? പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാർ യോഗം ചേർന്നു ശശീന്ദ്രൻ മാറണമെന്ന ആവശ്യം പ്രസിഡന്റിനോട് ഉന്നയിച്ചു എന്നാണു വാർത്തകൾ.
ഇക്കാര്യം പാർട്ടി പ്രസിഡന്റ് തന്നെ നിഷേധിച്ചു. വാർത്തയിൽ പറയുന്നതു പോലെ 9 പ്രസിഡന്റുമാർ അല്ല, കോഴിക്കോട്ടെ ഇടതു മുന്നണി കൺവീനർ മുക്കം മുഹമ്മദ് ഉൾപ്പെടെ 10 പേർ പങ്കെടുത്ത യോഗമാണു നടന്നത്. സംസ്ഥാന സമ്മേളന നടത്തിപ്പു ചർച്ച ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ പിരിഞ്ഞു.
? ജില്ലാ ഭാരവാഹികൾ പാർട്ടി പ്രസിഡന്റിനൊപ്പം നിന്ന് അങ്ങയെ മാറ്റാൻ ആവശ്യപ്പെട്ടുവെന്നും വാർത്തകളുണ്ട്.
ജില്ലാ ഭാരവാഹികൾ മന്ത്രിക്കൊപ്പമല്ല, പാർട്ടി പ്രസിഡന്റിന്റെ ഒപ്പം തന്നെയല്ലേ നിൽക്കേണ്ടത്. പാർട്ടിയാണ് അവസാനവാക്ക്. പ്രസിഡന്റാകട്ടെ അങ്ങനെ ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല.
? മന്ത്രിസ്ഥാനം നിലനിർത്താൻ താങ്കളുമായി അടുപ്പമുള്ള നേതാക്കൾ ദേശീയ പ്രസിഡന്റിനെ കണ്ടിരുന്നോ.
ഞാൻ പാർട്ടി ദേശീയ പ്രസിഡന്റിനെ കണ്ടിട്ട് ഒന്നര വർഷത്തിലേറെയായി. ഡൽഹിയിൽ പോകുമ്പോഴാണു കാണാറുള്ളത്. അടുത്തകാലത്ത് അത്തരം ചർച്ചകൾ നടത്താൻ പോയിട്ടുമില്ല.
എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. സെപ്റ്റംബർ 5ന് മുംബൈയിലെത്തി പവാറിനെ കാണാൻ തോമസ് കെ.തോമസിനു നിർദേശം ലഭിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനു മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ നിർദേശപ്രകാരം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമാരും മന്ത്രി എ.കെ.ശശീന്ദ്രനുമായി ചർച്ച നടത്തും. മന്ത്രിസ്ഥാനത്തെപ്പറ്റി തനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു തോമസ് കെ.തോമസ് ആവർത്തിച്ചു. പാർട്ടിതീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.