‘എന്നെ രാക്ഷസനല്ലാതെ മനുഷ്യനായി കണ്ട ഏക വ്യക്തി’: സ്റ്റാലിനെ ‘വീഴ്ത്തിയ’ ഇന്ത്യൻ അംബാസഡർ
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ 136–ാം ജന്മദിനമായിരുന്നു സെപ്റ്റംബർ 5ന്. പക്ഷേ, ആ ദിവസം ‘അധ്യാപകദിനത്തിന്റെ അനുഷ്ഠാന’ങ്ങളിലേക്കു ചുരുങ്ങുമ്പോൾ, ‘ദാർശനികനും പ്രതിഭാശാലിയുമായ അധ്യാപകൻ’ എന്ന കള്ളിയിലേക്കു മാത്രം ഒതുങ്ങിപ്പോവുകയാണ് ഡോ. രാധാകൃഷ്ണനും. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു രാധാകൃഷ്ണനെന്നും ഇന്ത്യൻ അംബാസഡറായി സോവിയറ്റ് യൂണിയനിൽ ചെലവഴിച്ച കാലത്ത് ജോസഫ് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളിൽ അദ്ദേഹം അനുപമമായ സ്വാധീനം ചെലുത്തിയിരുന്നു എന്നും അധികമാർക്കും അറിയില്ല. ഇന്ത്യയും സോവിയറ്റ് യൂണിയനും പരസ്പരം സംശയിക്കുന്ന കാലത്താണ് രാധാകൃഷ്ണനെ നെഹ്റു മോസ്കോയിലേക്ക് അയച്ചത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിനു പിന്നിൽ സോവിയറ്റ് യൂണിയനാണെന്ന് ഇന്ത്യ വിശ്വസിച്ചപ്പോൾ, സാമ്രാജ്യത്വശക്തികളുടെ കയ്യിലെ കളിപ്പാവ മാത്രമായ ഇന്ത്യയ്ക്കു യഥാർഥസ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നായിരുന്നു സോവിയറ്റ് യൂണിയൻ കരുതിയത്. പക്ഷേ, ഇന്ത്യയിൽനിന്ന് അധികം ദൂരെയല്ലാത്ത ഒരു വൻശക്തിയെ ശത്രുസ്ഥാനത്തു നിർത്തുന്നതിൽ നെഹ്റു ആശങ്കാകുലനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ അംബാസഡറായി നെഹ്റു നിയമിച്ചതു സ്വന്തം സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയാണ്. പക്ഷേ, വരേണ്യതയും ധാർഷ്ട്യവും അലങ്കാരങ്ങൾപോലെ കൊണ്ടുനടക്കാറുള്ള വിജയലക്ഷ്മിക്കു കമ്യൂണിസ്റ്റ് റഷ്യയുടെ ‘ലാളിത്യവും പിശുക്കും റേഷനും’ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ 136–ാം ജന്മദിനമായിരുന്നു സെപ്റ്റംബർ 5ന്. പക്ഷേ, ആ ദിവസം ‘അധ്യാപകദിനത്തിന്റെ അനുഷ്ഠാന’ങ്ങളിലേക്കു ചുരുങ്ങുമ്പോൾ, ‘ദാർശനികനും പ്രതിഭാശാലിയുമായ അധ്യാപകൻ’ എന്ന കള്ളിയിലേക്കു മാത്രം ഒതുങ്ങിപ്പോവുകയാണ് ഡോ. രാധാകൃഷ്ണനും. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു രാധാകൃഷ്ണനെന്നും ഇന്ത്യൻ അംബാസഡറായി സോവിയറ്റ് യൂണിയനിൽ ചെലവഴിച്ച കാലത്ത് ജോസഫ് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളിൽ അദ്ദേഹം അനുപമമായ സ്വാധീനം ചെലുത്തിയിരുന്നു എന്നും അധികമാർക്കും അറിയില്ല.
ഇന്ത്യയും സോവിയറ്റ് യൂണിയനും പരസ്പരം സംശയിക്കുന്ന കാലത്താണ് രാധാകൃഷ്ണനെ നെഹ്റു മോസ്കോയിലേക്ക് അയച്ചത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിനു പിന്നിൽ സോവിയറ്റ് യൂണിയനാണെന്ന് ഇന്ത്യ വിശ്വസിച്ചപ്പോൾ, സാമ്രാജ്യത്വശക്തികളുടെ കയ്യിലെ കളിപ്പാവ മാത്രമായ ഇന്ത്യയ്ക്കു യഥാർഥസ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നായിരുന്നു സോവിയറ്റ് യൂണിയൻ കരുതിയത്. പക്ഷേ, ഇന്ത്യയിൽനിന്ന് അധികം ദൂരെയല്ലാത്ത ഒരു വൻശക്തിയെ ശത്രുസ്ഥാനത്തു നിർത്തുന്നതിൽ നെഹ്റു ആശങ്കാകുലനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ അംബാസഡറായി നെഹ്റു നിയമിച്ചതു സ്വന്തം സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയാണ്. പക്ഷേ, വരേണ്യതയും ധാർഷ്ട്യവും അലങ്കാരങ്ങൾപോലെ കൊണ്ടുനടക്കാറുള്ള വിജയലക്ഷ്മിക്കു കമ്യൂണിസ്റ്റ് റഷ്യയുടെ ‘ലാളിത്യവും പിശുക്കും റേഷനും’ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറും ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലറും ഭരണഘടനാനിർമാണസഭയിലെ അംഗവുമായിരുന്ന രാധാകൃഷ്ണനെ പരിഗണിച്ചത്. എല്ലാ അർഥത്തിലും ‘ഇന്ത്യയുടെ പ്രതീകം’ ആയിട്ടുള്ള ഒരാളായിരിക്കണം സോവിയറ്റ് യൂണിയനിലേക്കു പോകേണ്ടത് എന്നായിരുന്നു നെഹ്റുവിന്റെ വാദം. കേവലരാഷ്ട്രീയത്തിനപ്പുറം, വൈകാരികമായും ബൗദ്ധികമായും റഷ്യക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാൾ. അദ്ഭുതകരമെന്നു പറയട്ടെ, കടുത്ത വലതുപക്ഷവാദിയായ ഗോൾവാൾക്കർ മുതൽ കമ്യൂണിസ്റ്റ് നേതാവായ ഹിരൺ മുഖർജി വരെയുള്ളവർക്കു സ്വീകാര്യമായിരുന്നു ആ നിയമനം.
1949 ജൂലൈ 12ന് അംബാസഡറായി നിയമിതനായ രാധാകൃഷ്ണൻ, 1952 മേയ് 12 വരെ ആ സ്ഥാനത്തു തുടർന്നു. വളരെപ്പെട്ടെന്നുതന്നെ റഷ്യയിലെ രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നയതന്ത്രജ്ഞൻ എന്ന നിലയിൽ കണിശമായ നയചാതുരിയും അന്തസ്സുറ്റ പെരുമാറ്റമര്യാദയും ഒരു പ്രകോപനത്തിനും തകർക്കാനാവാത്ത അചഞ്ചലമായ ശാന്തതയും അദ്ദേഹത്തിനുണ്ടായിരുന്നു. ചുമതലയേറ്റ് അധികം വൈകാതെ സ്റ്റാലിൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അപൂർവമായേ സ്റ്റാലിൻ നയതന്ത്രപ്രതിനിധികളെ നേരിൽ കാണാറുണ്ടായിരുന്നുള്ളൂ.
മുൻവിധികളില്ലാതെ സമീപിച്ചതുകൊണ്ടാവാം, കൊടുംക്രൂരനാണ് സ്റ്റാലിനെന്ന് ആദ്യകാഴ്ചയിൽ രാധാകൃഷ്ണനു തോന്നിയില്ല. സ്റ്റാലിനു നെഹ്റുവിനെക്കുറിച്ചും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുമുള്ള സംശയങ്ങൾ ഒരുപരിധിവരെ നീങ്ങാൻ ആ ദീർഘസംഭാഷണം സഹായിച്ചു. അതുകൊണ്ടാണ് സ്റ്റാലിന്റെ ഏകാധിപത്യരീതികളെ മുഖത്തുനോക്കി നിശിതമായി വിമർശിച്ചിട്ടും, ‘സാധാരണ അംബാസഡർമാരിൽ നിന്നു വ്യത്യസ്തനായി, മുറിവേറ്റു ചോരയൊഴുകുന്ന ഹൃദയത്തോടെയാണ് ഈ മനുഷ്യൻ സമാധാനത്തെക്കുറിച്ചു സംസാരിക്കുന്നത്’ എന്ന് അദ്ദേഹം രാധാകൃഷ്ണനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
1951ൽ ഇന്ത്യ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ അമേരിക്കയിൽനിന്നു പ്രതീക്ഷിച്ചപോലെ ഗോതമ്പ് കിട്ടിയില്ല. ആത്മാഭിമാനം കൈവിട്ട് അപേക്ഷിക്കാൻ നെഹ്റു തയാറായതുമില്ല. ഈ അവസരത്തിലാണ് രാധാകൃഷ്ണൻ സോവിയറ്റ് യൂണിയനിലെ വിദേശകാര്യമന്ത്രി വലേറിയ സോറിനോടു ബാർട്ടർ രീതിയിൽ ഗോതമ്പു തരാൻ ആവശ്യപ്പെട്ടത്. ഒരു ലക്ഷം ടൺ ഗോതമ്പ് ഉടനെ അയയ്ക്കാൻ സോവിയറ്റ് യൂണിയൻ തയാറായി. പകരം ചണവും റബറും പരുത്തിയും പരുത്തിനൂലും ഇന്ത്യ അവർക്കു നൽകി. രാധാകൃഷ്ണന്റെ ശാന്തഗംഭീര സാന്നിധ്യം ഇന്ത്യ- സോവിയറ്റ് യൂണിയൻ ബന്ധത്തിലെ മഞ്ഞുരുക്കുന്നതിൽ പ്രധാനപങ്കു വഹിച്ചിരുന്നു. കശ്മീർ പ്രശ്നത്തിൽ ഐക്യരാഷ്ട്രസംഘടനയിൽ നിശ്ശബ്ദത പാലിക്കാറുണ്ടായിരുന്ന സോവിയറ്റ് പ്രതിനിധി ആ നിലപാടു മാറ്റിയതും അമേരിക്കയും ബ്രിട്ടനും അവതരിപ്പിച്ച പാക്ക് അനുകൂല പ്രമേയത്തെ (1952 ജനുവരി 17) എതിർത്തു സെക്യൂരിറ്റി കൗൺസിലിൽ പ്രസംഗിച്ചതും രാധാകൃഷ്ണന്റെ ഇടപെടൽ മൂലമായിരുന്നു.
1952ൽ ആദ്യത്തെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാധാകൃഷ്ണൻ മോസ്കോയിൽനിന്നു മടങ്ങി. യാത്രയയപ്പിന്റെ ഭാഗമായി സ്റ്റാലിൻ ഒരിക്കൽകൂടി രാധാകൃഷ്ണനെ കണ്ടു. അതിനു മുൻപു മറ്റൊരു നയതന്ത്രപ്രതിനിധിക്കും രണ്ടു തവണ സ്റ്റാലിനെ കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല.
വികാരഭരിതമായ ആ കൂടിക്കാഴ്ചയിലും രാധാകൃഷ്ണൻ സ്റ്റാലിനോടുള്ള വിയോജിപ്പു നിർഭയനായി പ്രകടിപ്പിച്ചു. സോവിയറ്റ് യൂണിയനെന്ന ‘ക്ഷേമരാഷ്ട്രത്തെ’ ഇഷ്ടമാണെന്നും എന്നാൽ അതിനു മുകളിൽ സ്റ്റാലിൻ സ്ഥാപിച്ച ‘മർദക ഭരണകൂടം’ അങ്ങേയറ്റം മനുഷ്യവിരുദ്ധമാണെന്നും അഭിപ്രായപ്പെട്ട രാധാകൃഷ്ണൻ, അഹിംസയിലൂടെ ഇന്ത്യ ചൂഷണങ്ങൾ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ സ്റ്റാലിൻ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘ഒരു ചെന്നായയെ മുന്നിൽകണ്ടാൽ എന്തു ചെയ്യണമെന്നു റഷ്യൻ കർഷകനറിയാം’. മേശമേൽ കൈപ്പത്തികൊണ്ടു വെട്ടുന്നതുപോലെ മൂന്നുതവണ ആംഗ്യം കാണിച്ച് അദ്ദേഹം അക്ഷോഭ്യനായി തുടർന്നു: ‘തീർത്തു കളയണം’.
അതിനോടു ശക്തമായി വിയോജിച്ച രാധാകൃഷ്ണൻ, സമാധാനപരമായ ജനാധിപത്യപാതയിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മാറുമെന്നു വീണ്ടും പറഞ്ഞു. സർവപ്രതാപിയായ ജോസഫ് സ്റ്റാലിൻ എന്നിട്ടും പ്രകോപിതനായില്ല. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ‘നെഹ്റുവും ഇന്ത്യയും ഒരിക്കലും എന്റെ ശത്രുക്കളല്ല; സോവിയറ്റ് യൂണിയൻ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും’.
വിടപറയവേ, സ്റ്റാലിൻ രാധാകൃഷ്ണന്റെ കരം കവർന്നു. നിർമലമായ സ്നേഹത്തോടെ സ്റ്റാലിന്റെ കവിളിൽ തലോടി രാധാകൃഷ്ണൻ ആശംസിച്ചു: ‘മാർഷൽ, കലിംഗയുദ്ധാനന്തരം അഹിംസയുടെ പ്രചാരകനായി മാറിയ അശോകചക്രവർത്തിയെപ്പോലെ ഒരുനാൾ താങ്കളും സമാധാനത്തിന്റെ പ്രവാചകനായിത്തീരട്ടെ’. ‘ഒരുവൻ ലോകം മുഴുവൻ സ്വന്തമാക്കിയിട്ടും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം’ എന്ന ബൈബിൾ വാക്യംകൂടി അദ്ദേഹം സ്റ്റാലിനെ ഓർമപ്പെടുത്തി.
ആ ഒരൊറ്റ നിമിഷത്തിൽ, സ്റ്റാലിനു വാക്കുകൾ നഷ്ടമായി. മാർഷൽ ‘അംബാസഡർക്കു’ മുന്നിൽ നിശ്ശബ്ദനായി. നനഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു: ‘അദ്ഭുതങ്ങൾ സംഭവിച്ചേക്കാം, ഞാനും കുറച്ചുനാൾ സെമിനാരിയിൽ കഴിഞ്ഞിരുന്നു’. പിന്നീട്, സ്റ്റാലിൻ പരിഭാഷകനായ പാവ്ലോവിനോടു പറഞ്ഞു: എന്നെ ഒരു രാക്ഷസനായിട്ടല്ലാതെ വെറും മനുഷ്യനായി കണ്ട ഒരേയൊരാൾ അദ്ദേഹമാണ്.
ഒരു വർഷം തികയും മുൻപു സ്റ്റാലിൻ അന്തരിച്ചു. രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി. താൻ വിത്തിട്ടു മുളപ്പിച്ച ഇന്ത്യ-സോവിയറ്റ് ബന്ധം പടർന്നു പന്തലിക്കുന്നതിനു സാക്ഷ്യം വഹിച്ച സംതൃപ്തിയോടെയാണ് 1975 ഏപ്രിൽ 17നു രാധാകൃഷ്ണൻ അന്തരിച്ചത്.
പൊലീസ് സ്റ്റേറ്റിന്റെ വിപുലാധികാരത്തിൽ വിശ്വസിച്ച സ്റ്റാലിന്റെ പ്രതീക്ഷകൾ പാടേ തെറ്റി. ദശകങ്ങൾക്കിപ്പുറം, ഭരണാധികാരികൾ ചൂഷകരായ ‘ചെന്നായ്ക്കളായി’ പരിണമിച്ചതു തിരിച്ചറിഞ്ഞപ്പോൾ സോവിയറ്റ്ജനത ശിഥിലീകരിച്ചത് അവരുടെ രാഷ്ട്രത്തെത്തന്നെ ആയിരുന്നു. ‘മാർഷലിന്റെ സ്വന്തം സോവിയറ്റ് യൂണിയൻ’ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായി. ‘അംബാസഡറുടെ’ ഇന്ത്യയാകട്ടെ കിതച്ചും ചുമച്ചും കാലിടറിയും ആണെങ്കിൽകൂടി, ഇപ്പോഴും ജനാധിപത്യത്തിലൂടെ മാത്രം അതിജീവനത്തിന്റെ സാധ്യതകൾ തേടിക്കൊണ്ടിരിക്കുന്നു.