സമചിത്തത പാലിക്കാം - ബി.എസ്.വാരിയർ എഴുതുന്നു
സ്ഥലജലഭ്രമം എന്ന പദം മഹാഭാരതകഥയിലൂടെ പ്രസിദ്ധി നേടി. പാണ്ഡവർക്ക് അവകാശപ്പെട്ടതു ഖാണ്ഡവപ്രസ്ഥമെന്ന തരിശുഭൂമി മാത്രമെന്നു കൗശലത്തോടെ പറഞ്ഞ്, ധൃതരാഷ്ട്രരും കൗരവരും ചേർന്ന് അവരെ ചതിച്ചു. പക്ഷേ കഠിനപ്രയത്നംവഴി യുധിഷ്ഠിരനും സഹോദരന്മാരും അതിനെ ഐശ്വര്യപൂർണമായ ഇന്ദ്രപ്രസ്ഥമാക്കി. മയൻ എന്ന അസുരശില്പി അതിമനോഹരമായ സൗധങ്ങൾ പണിഞ്ഞുകൊടുത്തു. സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ അവർ നിരവധി രാജാക്കന്മാരെ ക്ഷണിച്ച് ആഘോഷത്തോടെ രാജസൂയം നടത്തി. അവിടെയെത്തിയ ദുര്യോധനൻ ഇതെല്ലാം കണ്ടു കണ്ണുമഞ്ഞളിച്ച്, അസൂയയുടെ കൊടുംതീയിൽപ്പെട്ടു. സ്ഫടികത്തെ വെല്ലുന്ന തിളക്കമുള്ള രാജമന്ദിരത്തിൽ വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടെന്നു തോന്നി, വസ്ത്രമുയർത്തിനടന്നു. വെറും തറയെന്നു കരുതി കുളത്തിലേക്കു കാൽവഴുതി മറിഞ്ഞുവീണ് പരിഹാസ്യനായി. ഭീമസേനൻ കൈയടിച്ചു പൊട്ടിച്ചിരിച്ചു. മുകൾ നിലയിൽനിന്ന ദ്രൗപദി ‘അന്ധന്റെ മകൻ അന്ധൻ’ എന്നു പരിഹസിച്ച് ആർത്തുവിളിച്ചു വൈരത്തിന്റെ കടുത്ത മാനസികാവസ്ഥ മൂലം ദുര്യോധനനു

സ്ഥലജലഭ്രമം എന്ന പദം മഹാഭാരതകഥയിലൂടെ പ്രസിദ്ധി നേടി. പാണ്ഡവർക്ക് അവകാശപ്പെട്ടതു ഖാണ്ഡവപ്രസ്ഥമെന്ന തരിശുഭൂമി മാത്രമെന്നു കൗശലത്തോടെ പറഞ്ഞ്, ധൃതരാഷ്ട്രരും കൗരവരും ചേർന്ന് അവരെ ചതിച്ചു. പക്ഷേ കഠിനപ്രയത്നംവഴി യുധിഷ്ഠിരനും സഹോദരന്മാരും അതിനെ ഐശ്വര്യപൂർണമായ ഇന്ദ്രപ്രസ്ഥമാക്കി. മയൻ എന്ന അസുരശിൽപി അതിമനോഹരമായ സൗധങ്ങൾ പണിഞ്ഞുകൊടുത്തു. സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ അവർ നിരവധി രാജാക്കന്മാരെ ക്ഷണിച്ച് ആഘോഷത്തോടെ രാജസൂയം നടത്തി. അവിടെയെത്തിയ ദുര്യോധനൻ ഇതെല്ലാം കണ്ടു കണ്ണുമഞ്ഞളിച്ച്, അസൂയയുടെ കൊടുംതീയിൽപ്പെട്ടു.
സ്ഫടികത്തെ വെല്ലുന്ന തിളക്കമുള്ള രാജമന്ദിരത്തിൽ വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടെന്നു തോന്നി, വസ്ത്രമുയർത്തിനടന്നു. വെറും തറയെന്നു കരുതി കുളത്തിലേക്കു കാൽവഴുതി മറിഞ്ഞുവീണ് പരിഹാസ്യനായി. ഭീമസേനൻ കൈയടിച്ചു പൊട്ടിച്ചിരിച്ചു. മുകൾ നിലയിൽനിന്ന ദ്രൗപദി ‘അന്ധന്റെ മകൻ അന്ധൻ’ എന്നു പരിഹസിച്ച് ആർത്തുവിളിച്ചു വൈരത്തിന്റെ കടുത്ത മാനസികാവസ്ഥ മൂലം ദുര്യോധനനു സ്ഥലവും ജലവും തിരിച്ചറിയാനാകാതെ വന്നതിനെയാണ് സ്ഥലജലഭ്രമമെന്നു വിശേഷിപ്പിക്കുന്നത്.
ഈ സംഭവം ക്രമേണ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിലേക്കും മഹാഭാരതയുദ്ധത്തിലേക്കും നയിച്ചു. ‘അന്ധന്റെ മകൻ അന്ധൻ’ എന്ന അമാന്യമായ വാക്കുകൾ ദ്രൗപദി പറഞ്ഞതായി വ്യാസഭാരതത്തിലില്ല. ഭാവനാസൃഷ്ടിയായ ഈ പ്രയോഗം പ്രശസ്ത മറാത്തിനോവലിസ്റ്റ് ശിവാജി സാവന്തിന്റെ മൃത്യുഞ്ജയയിലാണു തുടക്കം കുറിച്ചതെന്ന പക്ഷമുണ്ട്. പല കൃതികളിലും ഇതു കാണാം. ബി ആർ ചോപ്രയുടെ പുകഴ്പെറ്റ മഹാഭാരതം ടെലിവിഷൻപരമ്പരയിലും ദ്രൗപദി ഇങ്ങനെ പറയുന്നുണ്ട്.
അതിരിക്കട്ടെ. നമുക്കു സ്ഥലജലഭ്രമത്തിലേക്കു മടങ്ങാം. കനത്ത വൈകാരികഭാവത്തിന് അടിമയാകുമ്പോൾ ആർക്കും സമചിത്തത നഷ്ടപ്പെടാം. പക്ഷേ ഇതു തിരിച്ചറിഞ്ഞ് നാം സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. കോപത്തിൽ ജ്വലിച്ച് ആളും തരവും നോക്കാതെ പലതും പുലമ്പി, പശ്ചാത്തപിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം വേണ്ടിവരും.‘സന്തുഷ്ടജീവിതത്തിൽപ്പോലും കൂരിരുളിന്റെ അംശങ്ങൾ കാണും; വസ്തുതകളെ വരുംപടി ക്ഷമയും സമചിത്തതയും പുലർത്തി അംഗീകരിക്കുന്നതു നന്ന്’ എന്ന് പ്രശസ്ത സ്വിസ് സൈക്കിയാട്രിസ്റ്റ് കാൾ യുങ് (1875–1961). മാരിവില്ലും പൂമ്പാറ്റയും മാത്രം ചേർന്ന ജീവിതമില്ല.
നമ്മെ വിസ്മയിപ്പിക്കുംവിധം പക്വത പുലർത്തുന്നവരുണ്ട്. എക്കാലത്തെയും മഹാദാർശനികനായ സോക്രട്ടീസിന്റെ പത്നി സാന്തിപ്പി വലിയ കലഹപ്രിയയായിരുന്നു. സോക്രട്ടീസല്ലാതെ മറ്റാരുതന്നെയായാലും അവരെ ഉപേക്ഷിച്ചു രക്ഷപ്പെട്ടേനേ എന്നും അഭിപ്രായമുണ്ട്. കലഹംമൂത്ത് വളരെ ഉച്ചത്തിൽ ശകാരിച്ച്, ഒടുവിൽ സാന്തിപ്പി ഭർത്താവിന്റെ തലയിലേക്കു കുടം കമഴ്ത്തി വെള്ളമൊഴിച്ചു. അഭിഷിക്തനായ സോക്രട്ടീസ്, സമചിത്തത വെടിയാതെ, പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ‘വലിയ ഇടിമുഴക്കത്തിനു ശേഷം മഴ നിശ്ചയമായും പെയ്യും’. ഇതു കല്പിതകഥയെന്നു പറയുന്നവരുമുണ്ട്.
‘കാര്യങ്ങളിങ്ങനെയൊക്കെയാണ്; അവ നമ്മുടെ നിയന്ത്രണത്തിലല്ല’ എന്ന് വിനയത്തോടെ അംഗീകരിച്ചാൽ, സമചിത്തത തനിയേ കൈവരും. ധാർമ്മികരോഷം പൂണ്ട്, സമൂഹക്രമമാകുന്ന പാറയിൽ തലയിട്ടിടിക്കുന്നതു വിഫലമാകും. സമൂഹത്തെ മാറ്റിമറിക്കാൻ കെല്പ്പുള്ള മഹാമനുഷ്യരുടെ കഥ മറ്റൊന്ന്. കാറ്റുപിടിക്കാത്ത ആട്ടുകല്ലാകാൻ ആർക്കും കഴിയില്ലായിരിക്കാം. പക്ഷേ, പക്വതയോടെ പെരുമാറാനാകും. സ്തുതി കേട്ടാലും പഴി കേട്ടാലും അമിതപ്രതികരണം വേണ്ട. ഒന്നിനോടും അന്ധമായ ആരാധനയോ അതിരുവിട്ട അവജ്ഞയോ ആവശ്യമില്ല.
സർവാധികാരിയായ രാജാവായി അഭിഷേകം ചെയ്യാൻ പട്ടുടുത്തപ്പോഴും, പതിന്നാലു വർഷം കാട്ടിൽ കഴിയാനായി മരവുരി ധരിച്ചപ്പോഴും ശ്രീരാമന്റെ മുഖഭാവം ഒന്നുതന്നെയെന്നു കണ്ട് ജനങ്ങൾ വിസ്മയിച്ചെന്നു കാളിദാസൻ (രഘുവംശം – 12 : 7). സംസ്കൃതശ്ലോകത്തിനു കുണ്ടൂർ നാരായണമേനോനെഴുതിയ മനോഹര വിവർത്തനം :
പട്ടുടുത്തളവുമായതവൻ കൈ–
വിട്ടു വല്ക്കലമതേന്തിയപോതും
ഒട്ടുമാസ്യരുചി മാറിയതില്ലാ–
മട്ടു കണ്ടു ജനമദ്ഭുതമാണ്ടു.
സമചിത്തതയ്ക്ക് ഇതിലും വലിയ ദൃഷ്ടാന്തമുണ്ടോ? ചെറിയ സമ്മാനം കിട്ടുമ്പോൾപ്പോലും കുഞ്ഞുങ്ങൾ തുള്ളിച്ചാടുന്നതു മനസ്സിലാക്കാം. പക്ഷേ പ്രായത്തോടൊപ്പം പക്വതയും കൂടിയില്ലെങ്കിൽ നമ്മുടെ പെരുമാറ്റം പലർക്കും വിചിത്രമായിത്തോന്നാം. പ്രസാദമായാലും വിഷാദമായാലും വലിയ പ്രകടനം ഒഴിവാക്കാം. സമചിത്തതയും ക്ഷമയുമായി അടുത്ത ബന്ധമുണ്ട്. ഏതു സാഹചര്യവും വിലയിരുത്തി വിശകലനം ചെയ്തുമാത്രം പെരുമാറുന്നപക്ഷം നമ്മുടെ എടുത്തുചാട്ടം കുറയും. പിന്നീട് മാപ്പു ചോദിക്കേണ്ടിവരില്ല. അത്യാഹിതത്തിനുള്ള ഔഷധമാണു സമചിത്തത എന്ന് ലാറ്റിൻ എഴുത്തുകാരൻ പബ്ലിലിയസ് സിറസ് (ബിസി 85–43).
ഏതു സാഹചര്യത്തെയും ശാന്തമായി യുക്തിപൂർവം സമീപിച്ച് ഉള്ളിൽ ആനന്ദം നിലനിർത്താൻ സമചിത്തത തുണയേകുമെന്നു ദലൈ ലാമ. ഒരു വ്യക്തിയും സംഭവവും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കില്ലെന്നു നിശ്ചയിക്കുന്നതോടെ ഉള്ളിൽ ആനന്ദം വളർന്നുതുടങ്ങും. പ്രായംകൊണ്ടു മാത്രം പക്വത കൈവരില്ല. ജീവിതപാഠങ്ങൾ ഉൾക്കൊള്ളാനുള്ള സന്മനസ്സും വേണം. ബാങ്ക്‌ബാലൻസിനെക്കാൾ മെച്ചമായി വിജയത്തെ സൂചിപ്പിക്കുന്നതു സമചിത്തതയും മനശ്ശാന്തിയുമല്ലേ? സമചിത്തതയുണ്ടെങ്കിൽ മനശ്ശാന്തിക്കുവേണ്ടി ഏറെ അലയേണ്ട. പ്രയത്നിച്ചു മുന്നേറാൻ അതു സഹായിക്കുകയും ചെയ്യും.