മമതയെ ഭീതിയിലാഴ്ത്തി നന്ദിഗ്രാം മോഡൽ സമരം; വിശ്വസിച്ചിരുന്നവരും കൈവിടുന്നു; പരാജയപ്പെടുമോ ദീദി?
ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചു പുസ്തകമെഴുതിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിൽ പ്രതിരോധത്തിലാണ്. ആർ.ജി. കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നു കൊൽക്കത്തയിൽ ആരംഭിച്ച പ്രതിഷേധങ്ങളിൽ വിയർക്കുകയാണ് ദീദി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ബലാത്സംഗത്തിനു വധശിക്ഷ നൽകാനുള്ള അപരാജിത ബിൽ പാസാക്കിയതു പ്രതിഷേധം തണുപ്പിക്കാനാണ്. പക്ഷേ, കഴിഞ്ഞദിവസവും കൊൽക്കത്ത നഗരം ‘രാത്രിയെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയർത്തി തെരുവിലിറങ്ങി. 2011ൽ അധികാരത്തിലേറിയ മമതയ്ക്ക് ഇത് ഏറ്റവും വലിയ പരീക്ഷണഘട്ടം. ന്യൂനപക്ഷങ്ങളും സ്ത്രീകളുമായിരുന്നു മമതയുടെ കരുത്ത്. ലക്ഷ്മി ഭണ്ഡാർ, കന്യാശ്രീ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരുടെ പിന്തുണ നേടി. പക്ഷേ, അവരിൽ ഒരു വിഭാഗം മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നു. തങ്ങൾക്കു സുരക്ഷയൊരുക്കാൻ ദീദിക്കു കഴിയുന്നില്ലെന്ന് അവർ കരുതുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പിജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയതെന്നും ആരോപിക്കുന്നു. കൊലപാതകവിവരം അറിഞ്ഞ ശേഷം ആശുപത്രി അധികൃതരും പൊലീസും

ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചു പുസ്തകമെഴുതിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിൽ പ്രതിരോധത്തിലാണ്. ആർ.ജി. കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നു കൊൽക്കത്തയിൽ ആരംഭിച്ച പ്രതിഷേധങ്ങളിൽ വിയർക്കുകയാണ് ദീദി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ബലാത്സംഗത്തിനു വധശിക്ഷ നൽകാനുള്ള അപരാജിത ബിൽ പാസാക്കിയതു പ്രതിഷേധം തണുപ്പിക്കാനാണ്. പക്ഷേ, കഴിഞ്ഞദിവസവും കൊൽക്കത്ത നഗരം ‘രാത്രിയെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയർത്തി തെരുവിലിറങ്ങി. 2011ൽ അധികാരത്തിലേറിയ മമതയ്ക്ക് ഇത് ഏറ്റവും വലിയ പരീക്ഷണഘട്ടം.
ന്യൂനപക്ഷങ്ങളും സ്ത്രീകളുമായിരുന്നു മമതയുടെ കരുത്ത്. ലക്ഷ്മി ഭണ്ഡാർ, കന്യാശ്രീ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരുടെ പിന്തുണ നേടി. പക്ഷേ, അവരിൽ ഒരു വിഭാഗം മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നു. തങ്ങൾക്കു സുരക്ഷയൊരുക്കാൻ ദീദിക്കു കഴിയുന്നില്ലെന്ന് അവർ കരുതുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പിജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയതെന്നും ആരോപിക്കുന്നു. കൊലപാതകവിവരം അറിഞ്ഞ ശേഷം ആശുപത്രി അധികൃതരും പൊലീസും നടത്തിയ നീക്കങ്ങളാണ് പ്രശ്നം രൂക്ഷമാക്കിയത്. മുഖംരക്ഷിക്കാനാണ് അപരാജിത ബിൽ നിയമസഭയിൽ കൊണ്ടുവന്നതെന്നും അതിൽ ആത്മാർഥതയില്ലെന്നും ആക്ഷേപമുയരുന്നു.
∙ കൊൽക്കത്ത മമതയെ കൈവിടുകയാണോ?
നന്ദിഗ്രാമിലെയും സിംഗൂരിലെയും കർഷക സമരങ്ങളിലൂടെ, 34 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ മമതയ്ക്കൊപ്പം നിന്നതു കൊൽക്കത്തയിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരുമാണ്. കൊൽക്കത്തയിൽ വിവിധ സമരപരിപാടികൾ നടത്തിയ മമത, നഗരത്തിലെ സാംസ്കാരിക മേഖലയുടെ പിന്തുണയോടെ അന്നു സംസ്ഥാനമൊട്ടാകെ ഇടതുവിരുദ്ധ തരംഗം സൃഷ്ടിച്ചു. ഇതേ കൊൽക്കത്തയാണ് ആർ.ജി.കർ പ്രക്ഷോഭത്തിന് ഒരു പാർട്ടിയുടെയും കൊടിയില്ലാതെ തെരുവിലിറങ്ങിയത്. സിനിമക്കാരും നാടകക്കാരും എഴുത്തുകാരുമൊക്കെ കൊൽക്കത്ത ഭദ്രലോക് സമരത്തിൽ പങ്കാളികളായി. സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്നു നടന്ന ‘രാത്രിയെ വീണ്ടെടുക്കുക’ സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ ദിവസവും പ്രതിഷേധം നടന്നു. ലൈറ്റുകൾ അണച്ച് നഗരം പിന്തുണ നൽകി. ബദ്ധവൈരികളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകർ ഒന്നിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉൾപ്പെടെ അഭ്യർഥിച്ചിട്ടും സമരക്കാർ ചെവിക്കൊണ്ടിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണർ വിനീത് ഗോയലിനെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാർഥികളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുമില്ല. വിദ്യാർഥിസമരത്തിൽ പൊതുജനങ്ങളും പങ്കാളികളാകുന്നു. ‘നബന്ന അഭിയാൻ’ എന്നു പേരിട്ട സെക്രട്ടേറിയറ്റ് മാർച്ച് കൊൽക്കത്തയെ യുദ്ധക്കളമാക്കി. സമരത്തിനു പിന്നിൽ ആർഎസ്എസിന്റെ കരങ്ങളുണ്ടെന്നാരോപിച്ചു കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വിദ്യാർഥി-യുവജന സംഘടനകൾ പിന്മാറിയെങ്കിലും രാഷ്ട്രീയബന്ധമില്ലാത്ത ആയിരങ്ങൾ പങ്കെടുക്കുന്നു. ബംഗാളിൽ മറ്റിടങ്ങളിൽ സമാന പ്രക്ഷോഭങ്ങളില്ലെങ്കിലും കൊൽക്കത്തയിലെ സമരപരമ്പര മമതയെ അസ്വസ്ഥയാക്കുന്നുണ്ട്.
അഴിമതിയോടുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. പരീക്ഷ ജയിക്കാൻ തുടങ്ങി ആശുപത്രിയിലെ മാലിന്യം നീക്കാൻവരെ തൃണമൂൽ അനുഭാവികൾക്കു പണം നൽകണം. സിബിഐയുടെ കസ്റ്റഡിയിലുള്ള ആർ.ജി.കർ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് ആശുപത്രിയിലെ ഓരോ ഇടപാടിനും 20% വീതമാണു കമ്മിഷൻ പറ്റിയിരുന്നത്. രോഗികൾക്കു കിടക്ക ലഭിക്കാനും കൈക്കൂലി നൽകണമായിരുന്നു. ഇതിന്റെ പ്രധാന ഇടനിലക്കാരനായിരുന്നു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറുമായ സഞ്ജയ് റോയി. ആശുപത്രിയിലെ പൊലീസ് ഔട്പോസ്റ്റിലായിരുന്നു ഇയാൾക്കു ജോലി. കേരളത്തിലെ ഹോം ഗാർഡിനു തുല്യമാണിത്. തൃണമൂൽ പ്രവർത്തകർക്കും അനുഭാവികൾക്കുമുള്ളതാണ് ഈ ജോലി. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അഴിമതിയുടെ കേന്ദ്രമായപ്പോൾ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു ജനം ആരോപിക്കുന്നു.
∙ പൊലീസിനെതിരായ രോഷം അടങ്ങുന്നില്ല
കൊലപാതകവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ കൊൽക്കത്ത പൊലീസിനു കഴിഞ്ഞു. എന്നാൽ, കൊലയ്ക്കുപിന്നിൽ ഒന്നിലധികം പേരുണ്ടാകാമെന്നു കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. കേസൊതുക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആക്ഷേപത്തെത്തുടർന്നാണ് കൽക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പക്ഷേ, കേസ് ഏറ്റെടുത്ത സിബിഐക്കു മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടാക്കാനായില്ല. എങ്കിലും, പൊലീസിനെതിരെയാണ് ജനരോഷം.
സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നു പലരും വിശ്വസിക്കുന്നു. അതു സത്യമല്ലെന്നു പൊലീസ് ഉറപ്പിച്ചുപറഞ്ഞിട്ടും കാര്യമുണ്ടായില്ല. സംസ്കാരച്ചടങ്ങ് വേഗം നടത്താൻ പൊലീസ് നിർബന്ധിച്ചെന്നും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നുമുള്ള മാതാപിതാക്കളുടെ ആരോപണം സർക്കാരിന്റെ പ്രതിഛായയെത്തന്നെ ബാധിച്ചു. പ്രതിക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃണമൂലിന്റെ വനിതാ എംപിമാരെ അണിനിരത്തി മമത ബാനർജി നടത്തിയ റാലിയാകട്ടെ രാഷ്ട്രീയനാടകമായാണ് വിലയിരുത്തപ്പെട്ടത്.
ആർ.ജി.കർ പ്രശ്നം ഭരണകക്ഷിക്കുള്ളിലും പൊട്ടിത്തെറിയുണ്ടാക്കി. തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും മമതയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനർജി റാലിയിൽ പങ്കെടുത്തില്ല. സർക്കാർ നടപടികളിൽ അഭിഷേക് അതൃപ്തനാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
കൊൽക്കത്ത കമ്മിഷണറെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്നായിരുന്നു തൃണമൂലിന്റെ രാജ്യസഭാ എംപി സുകേന്ദു ശേഖർ റോയി ആവശ്യപ്പെട്ടത്. ആശുപത്രി സൂപ്രണ്ടിനെ സംഭവത്തിനുശേഷം സസ്പെൻഡ് ചെയ്തെങ്കിലും പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ മറ്റൊരു കോളജിലേക്കു സ്ഥലംമാറ്റി രക്ഷിക്കാൻ ശ്രമിച്ചത് ഇയാൾക്കു സർക്കാരിലുള്ള സ്വാധീനം മൂലമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. സിബിഐയുടെ അറസ്റ്റിലായശേഷമാണ് സന്ദീപിനെ സസ്പെൻഡ് ചെയ്തത്.
സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ മാതൃകയിലുള്ള പൊതുജനപ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്. മമതയെ ഭയപ്പെടുത്തുന്നതും അതാണ്. രാഷ്ട്രീയനീക്കങ്ങളിൽ ആരെയും വെല്ലുന്ന മമത ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നു കണ്ടറിയണം. മഹുവ മൊയ്ത്ര, സാഗരിക ഘോഷ് തുടങ്ങിയ വനിതാ എംപിമാരടക്കം ചുരുക്കം ചിലർക്കു മാത്രമാണ് ആർ.ജി.കർ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ പാർട്ടി അനുമതിയുള്ളത്. പൊതുവികാരം കേസന്വേഷണത്തെ ബാധിക്കരുതെന്ന നിലപാടാണ് മഹുവയും സാഗരികയും ആവർത്തിക്കുന്നത്.
ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും ചർച്ചയാണ്. രാഷ്ട്രീയതന്ത്രജ്ഞതകൊണ്ട് ഭരണവിരുദ്ധവികാരത്തിന്റെ ഓട്ടയടച്ചാലും, പാർട്ടിയുടെ പേരുപറഞ്ഞ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന അഴിമതി തടഞ്ഞില്ലെങ്കിൽ മമതയ്ക്കു തിരിച്ചടിയായേക്കാം. തെരുവിലെ പ്രതിഷേധത്തെ വിലയിരുത്തുന്നതിൽ മമത പരാജയപ്പെടില്ലെന്ന് അവരുടെ ഉറ്റ അനുയായികൾ കരുതുന്നു. മാ, മാട്ടി, മനുഷ് (അമ്മ, ഭൂമി, മനുഷ്യർ) എന്ന മുദ്രാവാക്യത്തിലൂടെ അധികാരത്തിലെത്തിയ മമത സ്ത്രീസുരക്ഷയെയും ക്ഷേമത്തെയും മുൻനിർത്തി കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു.