തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്‌മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം. ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്. ഡോ. എസ്.ഡി. ബിജു സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്‌മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം.

ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്.

ഡോ.എസ്.ഡി.ബിജു (ചിത്രം: മനോരമ)
ADVERTISEMENT

? എങ്ങനെയാണു തവളകളെക്കുറിച്ചുള്ള പഠനത്തിലേക്ക് എത്തിയത്. 

ഭൂമിയുടെ ആദ്യത്തെ അവകാശികൾ ഈ കൊച്ചുജീവികളാണ്. നട്ടെല്ലുള്ള ആദ്യത്തെ ജീവികൾ. 35 കോടി വർഷം മുൻപു ഭൂമിയിൽ ഉണ്ടായവയാണിവ. ഇവ പരിണാമത്തിന്റെ സാക്ഷികളാണ്. ഞാൻ ആദ്യം പിഎച്ച്ഡി ചെയ്തതു ബോട്ടണിയിലാണ്. രണ്ടാമത്തെ പിഎച്ച്ഡി ബൽജിയത്തിലെ ബ്രസൽസിലുള്ള വ്രിജെ യൂണിവേഴ്സിറ്റിയിൽ ഉഭയജീവികളെക്കുറിച്ചായിരുന്നു. തവളകൾ പിന്തുടരുന്ന വിചിത്ര ജീവിതരീതികൾ എന്നെ ആശ്ചര്യപ്പെടുത്തി. രണ്ടുതരം ജീവിതമാണവർക്ക്. അതുകൊണ്ടാണല്ലോ ഉഭയജീവികൾ എന്നു പറയുന്നത്. 30 വർഷമായി തവളകളോടൊപ്പമാണ്. 

? കാലാവസ്ഥ മാറ്റം, ആഗോളതാപനം എന്നിവയെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ തവളകളെക്കുറിച്ചുള്ള പഠനത്തിന് എന്തു പ്രാധാന്യമാണുള്ളത്.

എൻവയൺമെന്റൽ ഇൻഡിക്കേറ്റർ, എൻവയൺമെന്റൽ ബാരോമീറ്റർ (അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം) എന്നൊക്കെ തവളകൾ അറിയപ്പെടുന്നു. പ്രകൃതിയിലെ ചെറിയമാറ്റം പോലും അവയ്ക്കു പെട്ടെന്നു തിരിച്ചറിയാം. ഒരു പ്രദേശത്തെ തവളകൾ പെട്ടെന്ന് അവിടെനിന്ന് അപ്രത്യക്ഷമായാൽ അതിന്റെയർഥം അവിടം വൈകാതെ ഒരു ജീവിക്കും ആവാസയോഗ്യമല്ലാതാകും എന്നാണ്.

 നിലവിൽ വികസനം എന്നതുകൊണ്ട് അർഥമാക്കുന്നത് വിമാനത്താവളങ്ങളും റോഡുകളും വലിയ വ്യാപാര സമുച്ചയങ്ങളുമാണ്. ഈ കാഴ്ചപ്പാടു മാറണം. വീടിനടുത്തു വിമാനത്താവളം വരുമ്പോഴാണു വികസനമാകുന്നത് എന്ന ചിന്ത അപകടകരമാണ്. സമഗ്ര വികസനം എന്ന രീതി വരണം. അത് എല്ലാ ജീവികളെയും ഉൾക്കൊള്ളുന്നതാകണം.

ഡോ.എസ്.ഡി.ബിജു

ADVERTISEMENT

? തവളകൾ പലതും വംശനാശ ഭീഷണിയിലാണെന്നു താങ്കൾ പറയുന്നു. ഈ ജീവികളുടെ ഭാവി എന്തായിരിക്കും.

വെള്ളം ഇല്ലാത്തിടത്താണു തവളകൾ ഇല്ലാതാവുന്നത്. അങ്ങനെ വരുമ്പോൾ ഇത്തരം ജീവികളുടെ ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണി മനുഷ്യർക്കും ബാധകമാണ്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിലുള്ള ജീവിയാണു തവള. അവരുടെ 2023ലെ കണക്കനുസരിച്ചു ലോകത്തിലെ 40 ശതമാനവും ഇന്ത്യയിലെ 42 ശതമാനവും വംശനാശ ഭീഷണി നേരിടുന്നു. അതിൽത്തന്നെ 97 ശതമാനവും ഇല്ലാതാവുന്നത് ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാലാണ്.

? ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാം.

ഏറ്റവും പ്രധാനം മനുഷ്യർ അവരുടെ ആവശ്യങ്ങൾ ലളിതമാക്കുകയാണ്. നിലവിൽ വികസനം എന്നതുകൊണ്ട് അർഥമാക്കുന്നത് വിമാനത്താവളങ്ങളും റോഡുകളും വലിയ വ്യാപാര സമുച്ചയങ്ങളുമാണ്. ഈ കാഴ്ചപ്പാടു മാറണം. വീടിനടുത്തു വിമാനത്താവളം വരുമ്പോഴാണു വികസനമാകുന്നത് എന്ന ചിന്ത അപകടകരമാണ്. സമഗ്ര വികസനം എന്ന രീതി വരണം. അത് എല്ലാ ജീവികളെയും ഉൾക്കൊള്ളുന്നതാകണം. അമേരിക്കയിലും ചൈനയിലും നമ്മുടെ രാജ്യത്തുള്ളതിനെക്കാൾ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടല്ലോ. എന്നാൽ, അവർ പ്രകൃതിയെ പരമാവധി സംരക്ഷിച്ചാണു വികസനം നടപ്പാക്കുന്നത്.

(Representative image by Chris Mansfield / istcok)
ADVERTISEMENT

? കാലാവസ്ഥ മാറ്റം എങ്ങനെയാണു തവളകളെ ബാധിക്കുന്നത്.

ഈർപ്പമുള്ള കാലാവസ്ഥയാണു തവളകൾക്ക് ആവശ്യം. ഒറ്റത്തവണ മാത്രമേ അവർ മുട്ടയിടൂ. അതിനുശേഷം മഴ പെയ്തില്ലെങ്കിൽ ആ മുട്ടകളത്രയും നശിച്ചുപോകും. അതിനാൽ കാലാവസ്ഥ മാറ്റം ഏറ്റവുമധികം ബാധിക്കുന്ന ജീവി തവളയാണ്.

? താങ്കൾ തുടങ്ങിയ പ്രോജക്ടുകൾ തവളകളുടെ സംരക്ഷണത്തിന് എത്രമാത്രം സഹായകമായിട്ടുണ്ട്.

15 വർഷം മുൻപുവരെ ഇത്തരം ജീവികളെക്കുറിച്ചുള്ള പഠനത്തിന് അധികംപേർ മുന്നോട്ടുവന്നിരുന്നില്ല. ഇന്ന് ഏറെപ്പേർ ഈ രംഗത്തുണ്ട്. അതുതന്നെയാണ് എന്റെ പ്രവർത്തനങ്ങളുടെ വിജയമായി കണക്കാക്കുന്നത്.

∙ നാലിലൊന്നു തവളകളെയും കണ്ടെത്തിയത് ഡോ.ബിജു

ഡോ. സത്യഭാമ ദാസ് ബിജുവാണ് രാജ്യത്തു തിരിച്ചറിയപ്പെട്ട തവളകളിൽ 25 ശതമാനത്തെയും കണ്ടെത്തിയത്. 2003ൽ ആരംഭിച്ച ലോസ്റ്റ് ആംഫിബിയൻസ് ഓഫ് ഇന്ത്യ, വെസ്റ്റേൺ ഘട്ട് നെറ്റ്‌വർക് ഓഫ് പ്രൊട്ടക്ടഡ് ഏരിയാസ് ഫോർ ലോസ്റ്റ് ആംഫിബിയൻസ് എന്നിവ ഉഭയജീവി സംരക്ഷണത്തിനായി അദ്ദേഹം ആരംഭിച്ച പ്രോജക്ടുകളാണ്. 2022ൽ സംസ്ഥാന സർക്കാർ കേരളശ്രീ നൽകി ആദരിച്ചു. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും ശാസ്ത്ര ചിത്രകാരനുമായ ഡോ. ബിജു കൊല്ലം കടയ്ക്കൽ സ്വദേശിയാണ്.

English Summary:

Meet the "Frogman of India": Dr. S.D. Biju's Fight to Save Amphibians