വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ: സാമുവൽ കോൾറിഡ്ജിന്റെ അർഥഗർഭമായ വരികളാണിത്. ജലസമൃദ്ധമായ ഒരു ഗ്രഹത്തിൽ കുടിക്കാൻ ആവശ്യത്തിനു ശുദ്ധജലമില്ല; എന്തൊരു ദുരവസ്ഥയാണിത്...! ലോകത്ത് 440 കോടിയിലധികം ജനങ്ങൾക്കു കുടിക്കാൻ ശുദ്ധമായ വെള്ളം കിട്ടുന്നില്ലെന്നാണ് ഓഗസ്റ്റ് 16നു പ്രസിദ്ധീകരിച്ച ‘സയൻസ്’ ജേണലിൽ സൂറിക്കിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വാറ്റിക് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ.എസ്തർ ഗ്രീൻവുഡും ഏഴു ഗവേഷകരും ചേർന്നെഴുതിയ ലേഖനത്തിൽ വിവരിക്കുന്നത്. ഇതുവരെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഈ കണക്ക്‌. ഭൂതലത്തിന്റെ മുക്കാൽഭാഗവും കടലാണ്. 2% തണുത്തുറഞ്ഞ ഹിമക്കട്ടകളും. കുടിക്കാൻ കൊള്ളാവുന്നതായി ഭൂമിയിലുള്ള വെള്ളം ഒരു ശതമാനത്തിൽ കുറവാണ്. കുടിക്കാൻ കൊള്ളാത്ത ഉപ്പുവെള്ളമാണു കടലിലുള്ളത്. ഒരു ലീറ്റർ കടൽവെള്ളം വാറ്റിയാൽ 35 ഗ്രാം ഉപ്പുകിട്ടും. കടൽവെള്ളത്തിൽനിന്ന് ഉപ്പും ശുദ്ധജലവും വേർതിരിച്ചെടുക്കാൻ പല പണികളും മനുഷ്യൻ പയറ്റിയിട്ടുണ്ട്. അതിനു പക്ഷേ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ: സാമുവൽ കോൾറിഡ്ജിന്റെ അർഥഗർഭമായ വരികളാണിത്. ജലസമൃദ്ധമായ ഒരു ഗ്രഹത്തിൽ കുടിക്കാൻ ആവശ്യത്തിനു ശുദ്ധജലമില്ല; എന്തൊരു ദുരവസ്ഥയാണിത്...! ലോകത്ത് 440 കോടിയിലധികം ജനങ്ങൾക്കു കുടിക്കാൻ ശുദ്ധമായ വെള്ളം കിട്ടുന്നില്ലെന്നാണ് ഓഗസ്റ്റ് 16നു പ്രസിദ്ധീകരിച്ച ‘സയൻസ്’ ജേണലിൽ സൂറിക്കിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വാറ്റിക് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ.എസ്തർ ഗ്രീൻവുഡും ഏഴു ഗവേഷകരും ചേർന്നെഴുതിയ ലേഖനത്തിൽ വിവരിക്കുന്നത്. 

ഇതുവരെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഈ കണക്ക്‌. ഭൂതലത്തിന്റെ മുക്കാൽഭാഗവും കടലാണ്. 2% തണുത്തുറഞ്ഞ ഹിമക്കട്ടകളും. കുടിക്കാൻ കൊള്ളാവുന്നതായി ഭൂമിയിലുള്ള വെള്ളം ഒരു ശതമാനത്തിൽ കുറവാണ്. കുടിക്കാൻ കൊള്ളാത്ത ഉപ്പുവെള്ളമാണു കടലിലുള്ളത്. ഒരു ലീറ്റർ കടൽവെള്ളം വാറ്റിയാൽ 35 ഗ്രാം ഉപ്പുകിട്ടും. കടൽവെള്ളത്തിൽനിന്ന് ഉപ്പും ശുദ്ധജലവും വേർതിരിച്ചെടുക്കാൻ പല പണികളും മനുഷ്യൻ പയറ്റിയിട്ടുണ്ട്. അതിനു പരിമിതിയുണ്ട്, രൂക്ഷമായ പ്രത്യാഘാതങ്ങളും. 

(Representative image by Umesh Negi / istock)
ADVERTISEMENT

4500 കോടി കൊല്ലം മുൻപു ഭൂമിയിൽ വെള്ളം നീരാവിയായിരുന്നു. 3800 കോടി കൊല്ലം മുൻപു ഭൂമിയുടെ താപനില കുറഞ്ഞപ്പോൾ നീരാവി ഘനീഭവിച്ചു താഴ്‌വരകളിൽ നിറഞ്ഞു കടലായി. അന്ന് ഉപ്പിന്റെ അളവു വളരെ കുറവായിരുന്നു. മണ്ണും പാറ പൊടിഞ്ഞുണ്ടായ തരികളും മഴവെള്ളത്തോടൊപ്പം കടലിലേക്ക് ഒഴുകി വെള്ളത്തിന്റെ ഉപ്പുരസം കൂട്ടി ഇന്നത്തെ സ്ഥിതിയിലെത്തി. പുഴകളിലും നദികളിലും വീഴുന്ന മഴവെള്ളം കടലിലേക്കു ഒഴുകുമ്പോൾ വഴിക്കുള്ള ഉപ്പിന്റെ ഭാരവും പേറുന്നു. 400 കോടി ടൺ ലവണങ്ങളെ ഇവ വർഷം തോറും കടലിലെത്തിക്കുന്നു.

മനുഷ്യർക്കും മറ്റു ജീവികൾക്കും സസ്യങ്ങൾക്കും ഉപ്പുവെള്ളം അനാരോഗ്യകരമാണ്. കടൽവെള്ളം കുടിച്ചാൽ നമ്മുടെ വൃക്കയുടെ പ്രവർത്തനം തകരാറിലാകും.

പുരാതന മെസപ്പട്ടേമിയയിൽ വെള്ളത്തിലെ ഉപ്പു നീക്കാനാകാതെ കൃഷി നശിച്ചുപോയി. അതോടെ അവിടത്തെ ജനസമൂഹവും നാമാവശേഷമായി. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും അതേസമയം അതിഗുരുതരവുമായ പ്രശ്നമാണിതെന്നു മേരിലാൻഡ് സർവകലാശാലയിലെ ഡോ. സുജയ് കൗശൽ അഭിപ്രായപ്പെടുന്നു. പ്രശ്‌നം കൂടുതൽ ഗുരുതരമാവുകയാണ്‌. ശുദ്ധജലത്തിലെ ലവണാംശം കൂടിക്കൂടി വരുന്നു. കടലിലെ ജലനിരപ്പുയരുമ്പോൾ തീരപ്രദേശത്തെ ഭൂഗർഭ ജലത്തിലേക്ക് ഉപ്പ് കയറിക്കൂടുന്നു. ആഴത്തിൽ നിന്നു ശുദ്ധജലമെടുക്കുമ്പോൾ ഉപ്പുവെള്ളം അങ്ങോട്ടും നീങ്ങുന്നു. തുണി അലക്കുമ്പോൾ പുറന്തള്ളുന്ന സോപ്പുകലർന്ന വെള്ളവും പാടത്തെ രാസവളവും ഉപ്പുരസം കൂട്ടുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു. ശുദ്ധജലത്തിന്റെ ഉറവിടങ്ങളിൽ ഉപ്പു കയറുന്ന സ്ഥിതി കേവലം പ്രാദേശികമല്ല; തികച്ചും ആഗോള പ്രശ്നമാണ്.

ADVERTISEMENT

അവശിഷ്ട ലവണജലമാണ് മറ്റൊരു പ്രശ്നം. വ്യവസായശാലകൾ, പ്രത്യേകിച്ചു പെട്രോളിയം ഇതിന്റെ പ്രധാന സ്രോതസ്സാണ്. കടൽവെള്ളത്തിൽനിന്നു ശുദ്ധജലമുണ്ടാക്കുന്ന നിർലവണീകരണ (DESALINATION) വ്യവസായംപോലും പുറന്തള്ളുന്നതു ലവണാംശം വളരെക്കൂടിയ അവശിഷ്ടങ്ങളാണ്. അതു കൈകാര്യം ചെയ്യാൻ വലിയ ചെലവു വരുന്നു. കോടിക്കണക്കിനു ടൺ ധാതു ലവണങ്ങൾ (MINERAL SALTS) സംസ്കരിക്കുന്നതു ഭീമമായ വ്യവസായമാണ്. ചാവുകടൽ പൊട്ടാസ്യത്തിന്റെ കലവറയാണ്. യുഎസിലെ ഉട്ടായിലെ ഉപ്പുതടാകം മഗ്നീഷ്യത്തിന്റെ ഉറവിടവും. 

കടൽവെള്ളത്തിൽ നിന്നാണു ഹരിത സാങ്കേതികവിദ്യയുടെ മൂലക്കല്ലായ ലിഥിയം ശേഖരിക്കുന്നത്. അവശിഷ്ടലവണ ജലത്തിൽനിന്നു ശുദ്ധജലവും വിലപിടിച്ച ധാതുക്കളും (MINERALS) വേർതിരിച്ചെടുക്കാമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. അതു സാധ്യമായാൽ ശുദ്ധജലക്ഷാമം പരിഹരിക്കാം; ലാഭവുമുണ്ടാക്കാം. അതിനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്.

Image Credit : Nerza/shutterstock

മനുഷ്യർക്കും മറ്റു ജീവികൾക്കും സസ്യങ്ങൾക്കും ഉപ്പുവെള്ളം അനാരോഗ്യകരമാണ്. കടൽവെള്ളം കുടിച്ചാൽ നമ്മുടെ വൃക്കയുടെ പ്രവർത്തനം തകരാറിലാകും. കുടിക്കുന്ന വെള്ളത്തിൽ ഉപ്പിന്റെ അളവ് എത്രമാത്രമാകാം? ആധികാരിക ഉത്തരം ലഭ്യമല്ല. ലോകാരോഗ്യ സംഘടനയുടെ സൂചനയനുസരിച്ച്, കുടിക്കുന്ന വെള്ളത്തിൽ സോഡിയത്തിന്റെ അളവ് ഒരു ലീറ്ററിൽ 200 മില്ലിഗ്രാമിൽ താഴെയാകണം. ക്ലോറൈഡിന്റേത് 250 മില്ലിഗ്രാമിൽ കുറവും. ബംഗ്ലദേശിൽ, ഒരു ലീറ്ററിൽ 300 മില്ലിഗ്രാമിൽ കൂടുതൽ സോഡിയമുള്ള വെള്ളം കുടിച്ച ഗർഭിണികളിൽ ഉയർന്ന രക്തസമ്മർദവും നീർവീക്കവും കണ്ടു. മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

ADVERTISEMENT

ജലസുരക്ഷയ്ക്കായി പലവിധ സാങ്കേതികവിദ്യകളും മനുഷ്യൻ പ്രയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനം നിർലവണീകരണമാണ്. മധ്യപൗരസ്ത്യ രാജ്യങ്ങളിലെ കടൽക്കരയിൽ കടൽവെള്ളം വാറ്റുന്ന സംവിധാനങ്ങളുണ്ട്. ധാരാളം ഊർജം ആവശ്യമായ പ്രക്രിയയാണിത്. നൂതനമാർഗങ്ങളിൽ സ്തരങ്ങളിലൂടെ (MEMBRANES) ഉയർന്ന മർദത്തിൽ കടൽവെള്ളം കടത്തിവിടുന്നു. ശുദ്ധജലം മാത്രം പുറത്തുവരുന്നു. ഉപ്പിന്റെ അളവു വളരെക്കൂടിയ വെള്ളമാണ് അവശിഷ്ടം. ഇതാണ് റിവേഴ്‌സ് ഓസ്മോസിസ്. ഉപ്പുള്ള അവശിഷ്ടത്തെ കടലിലേക്കു തിരികെവിടുന്നു.

കടൽവെള്ളത്തിൽനിന്ന് ശുദ്ധജലം വേർതിരിക്കുന്ന പ്ലാന്റുകളിലൊന്ന് (Photo by irabell / istock)

കലിഫോർണിയയിൽ ഇങ്ങനെയുള്ള സംവിധാനത്തിൽ, അവശിഷ്ടം കടലിനകത്തേക്ക് 100 കിലോമീറ്റർ പൈപ്പുവഴി കൊണ്ടുപോയാണു പുറന്തള്ളുന്നത്. ഭൂഗർഭജലമില്ലാത്ത ഇടങ്ങളിൽ ഭൂമിക്കടിയിലേക്കു കടത്തിവിടുന്ന സംവിധാനവുമുണ്ട്. വെള്ളത്തിനുവേണ്ടിയുള്ള സമരം എന്നും അക്രമാസക്തമാണ്. 1990നും 2023നും ഇടയ്ക്ക് 1473 ജലസമരങ്ങൾ ലോകത്തിന്റെ പലയിടങ്ങളിലായി നടന്നിട്ടുണ്ട്. ഏഷ്യയും ആഫ്രിക്കയുമാണ് മുഖ്യ സമരമേഖലകൾ. ഏഷ്യയിൽ 2019ൽ നടന്ന ജലസമരങ്ങളുടെ 43% ഇന്ത്യയിലായിരുന്നു എന്നാണു ഗാന്ധിനഗർ ഐഐടിയുടെ കണക്ക്‌.

English Summary:

The Silent Crisis Flowing Beneath the Surface: Understanding the Growing Threat of Water Scarcity