‘ആർഎസ്എസ് ബന്ധവും ഡിജിപി അന്വേഷിക്കും; നടപടി വരും; ജയരാജൻ പിണങ്ങി നിൽക്കരുത്’
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകവും പ്രധാനപ്പെട്ടതുമായ പദവിയിലേക്ക് ടി.പി.രാമകൃഷ്ണനെ സിപിഎം നിയോഗിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ്–തൊഴിൽ വകുപ്പുകളുടെ മന്ത്രിയായിരുന്ന ഈ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സംശുദ്ധമായ പൊതു ജീവിതം കാത്തുസൂക്ഷിക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. വിവാദങ്ങളിലോ തർക്കങ്ങളിലോ കക്ഷി ചേരുന്ന രീതി ടി.പിക്ക് ഇല്ല. എന്നാൽ പൊടുന്നനെ രാഷ്ട്രീയ വിവാദങ്ങളുടെ നടുവിലേക്ക് പുതിയ കൺവീനർ എത്തിപ്പെട്ടിരിക്കുന്നു. ഇ.പി.ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നു പുറത്താക്കി പകരം ടിപിയെ നിയോഗിച്ചതു തന്നെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഭരണപക്ഷത്തു നിന്നു തന്നെ ഭരണപക്ഷത്തിനു നേരെ ആക്ഷേപങ്ങളുടെ ഒഴുക്ക് തൊട്ടു പിന്നാലെ ഉണ്ടായി. വിവാദങ്ങളെക്കുറിച്ചെല്ലാം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ്ഫയർ’ അഭിമുഖ പരമ്പരയിൽ ടി.പി.രാമകൃഷ്ണൻ സംസാരിക്കുന്നു. പുതിയ എൽഡിഎഫ് കൺവീനർക്കു പറയാനുള്ളത് കേൾക്കാം.

∙ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി പദവികളിൽ ഒന്നിലേക്ക് നിയോഗിക്കാനുള്ള തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്തപ്പോൾ ആ യോഗത്തിൽ ഉണ്ടായില്ല.എവിടെപ്പോയി
പാർട്ടിയുടെ സമുന്നത നേതാവും ഞങ്ങൾ കോഴിക്കോട്ടുകാരുടെ പ്രിയങ്കരനുമായ വി.വി.ദക്ഷിണാമൂർത്തിയുടെ എട്ടാമത് ചരമ ദിനമായിരുന്നു 31ന്. എന്റെ വ്യക്തിജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയയവരിൽ ഒരാളാണ് മൂർത്തി മാഷ്. യഥാർഥത്തിൽ 30ലെ ആ സെക്രട്ടേറിയറ്റ് യോഗത്തിൽ രാവിലെ ഞാൻ പങ്കെടുത്തിരുന്നു. പിറ്റേന്ന് സംസ്ഥാന കമ്മിറ്റി ദിവസം അവധി അനുവദിച്ചതുകൊണ്ട് നാലുമണിയോടെ ഇവിടെ നിന്ന് കോഴിക്കോട്ടേക്കു പോയി. അതിനു ശേഷമാണ് സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
∙ നിലവിൽ എൽഡിഎഫ് കൺവീനറായ ഇ.പി.ജയരാജനെ ഒഴിവാക്കുന്നു, പകരം ഒരാളെ വയ്ക്കുന്നു. സെക്രട്ടേറിയറ്റ് അംഗമായ താങ്കൾക്ക് ആ യോഗത്തിൽ തുടർന്നു നടക്കാൻ പോകുന്ന അജൻഡയെക്കുറിച്ചു സൂചനകളില്ലായിരുന്നോ?
പാർട്ടി കമ്മിറ്റികളിലെ ചർച്ചകളെക്കുറിച്ച് പുറത്തു പറയുന്ന രീതി എനിക്കില്ല. അതു പറയാൻ പാടില്ല. ഇനിയും അങ്ങനെ തന്നെ തുടരാനാണ് ഉദ്ദേശിച്ചത്. എന്തായാലും ഇങ്ങനെയൊരു തീരുമാനം ഉണ്ടാകുമെന്ന് പോകുന്ന സമയത്ത് മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിർവഹിക്കുകയാണ് എന്റെ രീതി.
∙ ചില കാരണങ്ങളുടെ പേരിലാണല്ലോ ഇ.പി.ജയരാജനെ കൺവീനർ പദവിയിൽ നിന്ന് ഒഴിവാക്കിയത്. ആ അനുഭവം പുതിയ കൺവീനർക്കു നൽകുന്ന പാഠം എന്താണ്
ഇ.പി.ജയരാജനെ എന്തെങ്കിലും പ്രത്യേകമായ കാരണത്തിന്റെ പേരിൽ ഒഴിവാക്കിയതല്ല. അത് പാർട്ടി നടപടിയും അല്ല. മുന്നണിയുടെ പൊതുവായ പ്രവർത്തനം സംബന്ധിച്ച പരിശോധനയിൽ അദ്ദേഹം ഒഴിഞ്ഞുകൊണ്ട് പുതിയ ഒരാൾ വരുന്നതാകും ഉചിതമെന്നും കണ്ടു. മറ്റു പ്രചാരണങ്ങൾ അവാസ്തവമാണ്.
∙ പക്ഷേ അദ്ദേഹത്തിന്റ ചില പ്രസ്താവനകളിലും നടപടികളിലും ഉണ്ടായ വീഴ്ചകൾ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടിയല്ലോ?
അത്തരം ചില വിഷയങ്ങളുണ്ട്. അതെല്ലാം പാർട്ടിക്കകത്ത് ഓരോ ഘട്ടത്തിൽ ചർച്ച നടത്തി അവസാനിപ്പിച്ചതാണ്. അദ്ദേഹത്തെ പറ്റി പാർട്ടി കമ്മിറ്റിക്ക് അകത്തു ചർച്ച ചെയ്യുന്നതു പോലെ പുറത്തു പറയാൻ കഴിയില്ല. അദ്ദേഹം എന്റെ സീനിയറാണ്, കേന്ദ്രകമ്മിറ്റി അംഗമാണ്. പാർട്ടി നേതൃത്വത്തിൽ അദ്ദേഹം ഉണ്ട്. അങ്ങനെ തുടരണമെന്നു തന്നെയാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്.
∙ വിഎസ് അടക്കമുള്ള പ്രമുഖർ വഹിച്ച പദവിയാണല്ലോ കൺവീനറുടേത്.പാർട്ടി തീരുമാനം അറിഞ്ഞപ്പോൾ എന്താണ് മനസ്സിൽ തോന്നിയത്?
വ്യക്തിപരമായി വിഷമം ഉള്ള തീരുമാനങ്ങൾ വരുമ്പോൾ പോലും പാർട്ടി പറഞ്ഞാൽ അനുസരിക്കുന്നതാണ് എന്റെ രീതി. അങ്ങനെയാണ് ഇക്കാലം മുഴുവൻ ജീവിച്ചതും പ്രവർത്തിച്ചതും. ഈ പദവി വഹിച്ച നേതാക്കളെല്ലാം തന്നെ മുന്നണിയുടെ പൊതുവായ വികാസത്തിനു വേണ്ടി പ്രവർത്തിച്ചവരാണ്. അഴീക്കോടൻ രാഘവൻ മുതൽ ഉള്ളവർ ഉണ്ടായിട്ടുണ്ട്. എൽഡിഎഫിലെ എല്ലാ പാർട്ടികൾക്കും സ്വതന്ത്രമായ അഭിപ്രായം ഉള്ളവരാണ്. അവർ ചെറുതോ വലുതോ എന്നതല്ല വിഷയം. അവരെല്ലാം പറയുന്നത് മാനിക്കണം. ആ നിലയിൽ യോജിപ്പിച്ചു പ്രവർത്തിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു രാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഈ മുന്നണി പ്രവർത്തിക്കുന്നത്. ആ പരിപാടിയിൽ ഉറച്ചു നിന്നു കൊണ്ട് മുന്നണിയെ ശക്തിപ്പെടുത്താനും കൂടുതലായി ഏകീകരിക്കാനും ശ്രമിക്കും.
∙ എൽഡിഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചില വിമർശനങ്ങളുണ്ടല്ലോ. കൃത്യസമയത്ത് ചേരുന്നില്ല. ചേർന്നാൽ തന്നെ മതിയായ ചർച്ചകൾ നടക്കുന്നില്ല, സിപിഎമ്മും സിപിഐയും ചേർന്ന് എല്ലാം തീരുമാനിക്കുകയാണ് എന്നെല്ലാം?
താങ്കൾ ഈ പറയുന്നതു പോലെ സംഭവിക്കാനിടയില്ല. മുന്നണിയിൽ എല്ലാ പാർട്ടികളും ഒരു പോലെയാണ്. ആ വീക്ഷണഗതിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നതിൽ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം വിമർശനങ്ങളെ തള്ളിക്കളയുന്നില്ല. അതിൽ ശരിയുണ്ടെങ്കിൽ പരിശോധിച്ചു പരിഹാരം കാണാൻ ശ്രമിക്കും. ഓരോ പാർട്ടിയുമായും ഞാൻ സംസാരിക്കും. മുന്നണിയുടെ പൊതുവായ പ്രവർത്തനത്തെക്കുറിച്ച് അവരോടു ചോദിക്കും. ഒരു പാർട്ടിയെയും അവഗണിച്ചു പോകുന്ന നില ഉണ്ടാകില്ല.
∙ കൺവീനറായ ശേഷം ഇ.പി.ജയരാജനെ വിളിച്ചിട്ടു കിട്ടിയില്ലെന്നു പറഞ്ഞിരുന്നല്ലോ. ഇപ്പോൾ കിട്ടിയോ?
ഞാൻ സംസാരിച്ചിരുന്നു. ഇപ്പോൾ എന്നല്ല, ഞങ്ങൾ മിക്കവാറും സംസാരിക്കാറുള്ളതാണ്. എനിക്കു തൊട്ടു മുന്നിലുള്ള കൺവീനർ എന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതല്ലാം മനസ്സിലാക്കി തുടർന്നുള്ള പ്രവർത്തനം ആവിഷ്കരിക്കാനാണ് ആലോചിക്കുന്നത്.
∙ അദ്ദേഹം പരിഭവത്തിലാണെന്നു കരുതണമല്ലോ. പാർട്ടി സെക്രട്ടേറിയറ്റിൽ പങ്കെടുത്തില്ല. അത്തരം പ്രതിഷേധങ്ങൾ സിപിഎം അംഗീകരിക്കുന്ന രീതിയുണ്ടോ? അങ്ങനെ പിണങ്ങി നിൽക്കുന്ന രീതി ശരിയാണോ?
ഇപി പിണങ്ങി നിൽക്കാൻ പാടില്ല. അദ്ദേഹം ഒരു കമ്യൂണിസ്റ്റാണ്. ഞങ്ങളുടെയെല്ലാം നേതാവാണ്. പാർട്ടി നേതൃത്വത്തിൽ തുടരാൻ സാധിക്കുന്ന നിലയിൽ അനുകൂലമായ നിലപാടുകൾ അദ്ദേഹം സ്വീകരിക്കുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അത്തരം പ്രയാസങ്ങളുണ്ടാകില്ല എന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടർന്നും അദ്ദേഹവുമായി ആശയവിനിമയങ്ങൾ നടത്തും.
∙ കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുന്നു, അതിനു ശേഷം അത് അംഗീകരിക്കാത്ത തരത്തിൽ പെരുമാറുന്നു. ജയരാജന്റെ ഈ രീതികൾ കേന്ദ്രകമ്മിറ്റിക്കു പരിശോധിക്കേണ്ടി വരില്ലേ?
അതു കേന്ദ്രകമ്മിറ്റിയുടെ മുന്നിൽ വരുന്ന വിഷയമല്ലേ. സ്വാഭാവികമായും അവർ ആലോചിക്കും. എന്താണ് സംഭവിക്കാൻ പോകുന്നതെന്നു നോക്കാം.
∙ കൺവീനർ സ്ഥാനത്തേക്ക് താങ്കൾ വന്നത് ഒട്ടും ശാന്തമായ സമയത്തല്ല. ഒന്നിനു പിന്നാലെ ഒന്നായി പ്രശ്നങ്ങൾ, അതിൽ പ്രതികരിക്കേണ്ട സാഹചര്യം. പൊതുവിൽ രാഷ്ട്രീയ വിവാദങ്ങളിൽ കക്ഷി ചേരുന്ന സ്ഥിതി താങ്കൾക്കില്ല. പെട്ടെന്നുള്ള ഈ മാറ്റത്തെക്കുറിച്ച് എന്തു തോന്നുന്നു?
ഇതെല്ലാം രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമല്ലേ. പി.വി.അൻവർ ഉദ്ദേശിച്ച കാര്യമായിരിക്കാം താങ്കൾ പറയുന്നത്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. അതു തന്നെയാണ് പാർട്ടിയുടെ നിലപാട്. അന്വേഷണത്തിൽ തെളിഞ്ഞാൽ കർശനമായ നടപടികൾ ഉണ്ടാകും. അൻവർ പാർട്ടിയുമായി സഹകരിച്ചു നിൽക്കുന്നയാളാണ്. അതിൽ മാറ്റമൊന്നും വന്നിട്ടില്ല. പാർട്ടിയെ തള്ളിപ്പറയാനോ പാർട്ടിക്കെതിരെ പരാതി പറയാനോ അദ്ദേഹം മുതിർന്നിട്ടില്ല. ചില ഉദ്യോഗസ്ഥരും വ്യക്തികളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ചാണ് അദ്ദേഹം പരാതിപ്പെട്ടത്.
∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഉന്നയിച്ച പരാതിയും പരിശോധിക്കുമോ?
പാർട്ടിയുടെ മുന്നിൽ അങ്ങനെ ഒരു പരാതി കിട്ടിയാൽ പരിശോധിക്കും.
∙അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നില്ലെങ്കിലും അതു പരസ്യമായി പറയേണ്ടതുണ്ടായിരുന്നില്ലെന്ന വിയോജിപ്പ് ആദ്യം തന്നെ പറഞ്ഞല്ലോ?
ആ രീതി അദ്ദേഹം പരിശോധിക്കേണ്ടതാണ്. അതാണ് ഞാൻ പറഞ്ഞത്. ഇപ്പോഴും ആവർത്തിക്കുന്നു.
∙ ഭരണപക്ഷത്തു നിന്നു തന്നെ ഭരണപക്ഷത്തിനെതിരെ ഇങ്ങനെ വിമർശനങ്ങൾ ഉയരുന്ന രീതി സാധാരണ എൽഡിഎഫിൽ ഉണ്ടാകാത്തതാണല്ലോ?
കെ.ടി.ജലീലിനെ പോലെ ഉള്ളവർക്ക് ദീർഘകാലത്തെ രാഷ്ട്രീയ അനുഭവം ഉണ്ടല്ലോ. അദ്ദേഹം വ്യത്യസ്തമായ എന്തെങ്കിലും നിലപാട് എടുക്കുമെന്നു ഞാൻ കരുതുന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ ചില അഭിപ്രായ വ്യത്യാസം അദ്ദേഹവും പ്രകടിപ്പിച്ചു. അതുകൊണ്ട് അൻവറിനെ പിന്തുണച്ചു.
∙ ഉദ്യോഗസ്ഥരുടെ ചില നടപടികൾ സർക്കാരിനെ ജനവിരുദ്ധമാക്കുന്നുവെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടല്ലോ? ഇപ്പോഴത്തേതും ആ ഗണത്തിൽ പെടുമോ?
അതു പരിശോധിച്ചു പറയേണ്ടതാണ്. ഞങ്ങളുടെ മുന്നിൽ വരുന്ന അത്തരം പരാതികൾ അന്വേഷിക്കാറുണ്ട്. ഇപ്പോഴത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അക്കാര്യം കുറച്ചു കൂടി ഗൗരവമായി എടുക്കും.
∙ ഇക്കൂട്ടരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലേ? ഇന്റലിജൻസ് വിവരങ്ങളടക്കം അദ്ദേഹത്തിനു ലഭിക്കുന്നതല്ലേ?
അങ്ങനെ കാണേണ്ടതില്ല. മുഖ്യമന്ത്രിക്ക് നിയന്ത്രണം ഉള്ളതുകൊണ്ടാണല്ലോ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിച്ചത്. സാധാരണ നിലയിൽ കൂടുതൽ സമയം എടുക്കാനിടയുള്ള തീരുമാനമാണ് പെട്ടെന്ന് ഉണ്ടായത്. ഒരു ഭരണാധികാരിക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കൈ ശുദ്ധമായതുകൊണ്ടാണ്. ഓഫിസിന്റെ നിയന്ത്രണത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതു പരിശോധിക്കും. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിന് അതീതമായി ഒന്നും ആഭ്യന്തരവകുപ്പിൽ നടക്കുന്നില്ല എന്നു തന്നെയാണ് ഞങ്ങളുടെ ബോധ്യം. ഏതെങ്കിലും വ്യക്തികൾ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും താൽപര്യത്തിന് എതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് ആവശ്യമായ തീരുമാനമെടുക്കും.
∙ പൊളിറ്റിക്കൽ സെക്രട്ടറി തന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന സൂചന കൂടി അല്ലേ ഇതിൽ ഉള്ളത്?
അതു പരിശോധിച്ചെങ്കിൽ മാത്രമേ പറയാൻ കഴിയൂ. ഇതുവരെ അങ്ങനെ ഒരു കാര്യം പാർട്ടിയുടെ മുന്നിൽ വന്നിട്ടില്ല. പുതുതായി വന്ന പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കും.
∙ എഡിജിപിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ ഇങ്ങനെയൊരു ആരോപണവുമായി അൻവർ വന്നത് സ്വന്തം നിലയ്ക്കു തന്നെയാണെന്ന് ഉറപ്പാണോ?
അങ്ങനെയാണല്ലോ അദ്ദേഹം പറയുന്നത്. പുറമേ നിന്നുള്ളവരുടെ പിന്തുണ ഉണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അങ്ങനെ ചോദിക്കുന്നവർ തന്നെയാണ് അതു പറയേണ്ടത് എന്നാണല്ലോ അൻവർ പ്രതികരിച്ചത്.
∙ സിപിഎമ്മിനുള്ളിലെ വികാരമാണ്പ്രകടിപ്പിച്ചതെന്നും അൻവർ അവകാശപ്പെട്ടിട്ടുണ്ടല്ലോ?
പൊലീസുമായി ബന്ധപ്പെട്ട് പല പരാതികൾ ഉണ്ടാകാമല്ലോ. അത് എക്കാലത്തും വരാറുണ്ട്. കൂടുതലും പ്രാദേശികമായ പ്രശ്നങ്ങളും മറ്റുമാണ്. അതല്ലാതെ പാർട്ടിക്ക് ഇടപെടാൻ കഴിയാത്ത നിലയ്ക്കുള്ള പ്രശ്നം വന്നതായ വിലയിരുത്തൽ ഞങ്ങൾക്കില്ല. ചില ഉദ്യോഗസ്ഥർ എടുക്കുന്നതു പാർട്ടി നിലപാടായി വ്യഖ്യാനിക്കുന്നത് ശരിയല്ല. അത്തരം നിലപാടുകൾ ദോഷം ചെയ്യുന്നതാണെങ്കിൽ കുറച്ചു കൂടി ജാഗ്രതയോടെ ഉള്ള സമീപനം സ്വീകരിക്കേണ്ടി വരും.
∙ എഡിജിപി. എം.ആർ.അജിത്കുമാർ മറ്റൊരു വിവാദത്തിലും പെട്ടല്ലോ. ആർഎസ്എസിലെ ഉന്നതരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകൾ സംബന്ധിച്ച് പാർട്ടിക്ക് നിലപാട് ഇല്ലെന്നുണ്ടോ?
കൃത്യമായ നിലപാട് പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ആ ഉദ്യോഗസ്ഥൻ ആർഎസ്എസിലെ പ്രധാനികളെ കണ്ടു എന്നതിന് അപ്പുറം എന്തിന് കണ്ടു എന്നതാണ് വിഷയം. അദ്ദേഹത്തിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുന്നുണ്ടല്ലോ. ഇതും പരിശോധിക്കട്ടെ.
∙ആർഎസ്എസിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാരിനും മുന്നണിക്കും ഈ നടക്കുന്നത് ഭൂഷണമാണോ?
വർഗീയതയുമായി ഒരു സന്ധിയും ചെയ്യുന്ന പാർട്ടിയല്ല സിപിഎം. ഹിന്ദുത്വരാഷ്ട്രീയത്തിനും ബിജെപിക്കും എതിരേ രാജ്യത്ത് അതിശക്തമായ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണ്. മുഖ്യമന്ത്രി തന്നെ ആർഎസ്എസിന്റെ കടന്നാക്രമണങ്ങൾക്കു വിധേയനാകുന്ന നേതാവാണ്. ഒരു ഉദ്യോഗസ്ഥന്റെ ചില ചെയ്തികളുടെ പേരിൽ ഈ വസ്തുതകൾ ഇല്ലാതാകുന്നില്ല.
∙ അജിത്കുമാർ ആർഎസ്എസുകാരെ കണ്ടതിൽ തെറ്റില്ല എന്നാണോ താങ്കൾ പറയുന്നത്?
തെറ്റില്ല എന്നു ഞാൻ പറഞ്ഞില്ലല്ലോ. അതു ഞാൻ പറയാത്ത കാര്യമാണ്. കണ്ടു എന്നതിലും ഗൗരവമുളള വിഷയം ആ കൂടിക്കാഴ്ച എന്തു കാര്യത്തിനു വേണ്ടിയായിരുന്നു എന്ന അന്വേഷണത്തിൽ ലഭിക്കുന്ന വിവരമാണ്. അക്കാര്യമാണ് പരിശോധിക്കേണ്ടത്. അജിത്കുമാറുമായി പ്രതിപക്ഷ നേതാവിനുള്ള ബന്ധത്തെക്കുറിച്ചും ചില ആരോപണങ്ങൾ പി.വി.അൻവർ ഉന്നയിക്കുന്നുണ്ടല്ലോ. അത് ഞങ്ങൾ ഏറ്റുപിടിക്കുന്നില്ല. പക്ഷേ പല കാര്യങ്ങൾ പുറത്തു വരുന്നുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ നിജസ്ഥിതി ബോധ്യപ്പെടൂ.
∙ ഡിജിപിയുടെ അന്വേഷണ സംഘം ഇതെല്ലാം പരിശോധിച്ചതിനു ശേഷം നടപടി മതി എന്നാണോ?
പുതിയ ആരോപണവും ഡിജിപി സ്വാഭാവികമായും പരിശോധിക്കും. എന്താണ് സംഭവിച്ചതെന്നു പുറത്തു വരട്ടെ. സർക്കാരിനും പാർട്ടിക്കും ഒന്നും ഒളിക്കാനില്ല. അന്വേഷണത്തിൽ തെറ്റു ബോധ്യപ്പെട്ടാൽ കർശന നടപടി ഉണ്ടാകും.
∙ എൻസിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കം എൽഡിഎഫിന് തലവേദനയാകുന്നുണ്ടോ?
ആ പാർട്ടിയിലെ എന്തെങ്കിലും തർക്കം ഇതുവരെ ഇടതുമുന്നണിക്കു മുന്നിൽ വന്നിട്ടില്ല. ആരു മന്ത്രിയാകണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. 11ലെ എൽഡിഎഫ് യോഗത്തിൽ എൻസിപി ഇക്കാര്യം ഉന്നയിച്ചാൽ ചർച്ച ചെയ്യും.
∙ സുതാര്യമായ പൊതു ജീവിതത്തിന് ഉടമയാണ് ടിപി. പക്ഷേ കമ്യൂണിസ്റ്റ് മൂല്യങ്ങൾ എല്ലാവരും പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണല്ലോ?
പാർട്ടിയിൽ സംഘടനാപരമായ പരിശോധന ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. സിപിഎം ഉയർത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളുണ്ട്. അതിന്റെ ലംഘനം അനുവദിക്കാൻ കഴിയില്ല. റിയൽ എസ്റ്റേറ്റിന്റെയും മാഫിയ സംഘത്തിന്റെയും സ്വാധീനത്തിൽ പെട്ടു പോകുന്ന ചുരുക്കം ചിലരുണ്ട്. അവരുടെ കാര്യം പാർട്ടിക്കകത്ത് ചർച്ച നടത്തി തീരുമാനമെടുക്കും. സമ്മേളന കാലഘട്ടത്തിൽ അത് ഞങ്ങൾ വീണ്ടും പറഞ്ഞിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റുകാരൻ സമൂഹത്തിന് മാതൃകയായിരിക്കണം. ഒരു തെറ്റിനെയും അയാൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല. സ്ത്രീകളെ അധിക്ഷേപിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നതിൽ പങ്കാളിയാകാൻ പാടില്ല. അതിനു പിന്തുണ കൊടുക്കുകയും അരുത്.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ തന്നെ ഉലഞ്ഞെന്ന സൂചനയാണല്ലോ കണക്കുകൾ നൽകുന്നത്. മുന്നണിയെ ശക്തിപ്പെടുത്താൻ പുതിയ കക്ഷികൾ വേണ്ടിവരില്ലേ? എൽഡിഎഫിൽ നിന്ന് ചില കക്ഷികളെ പുറത്തുചാടിക്കാൻ യുഡിഎഫും ശ്രമിക്കുന്നുണ്ടാകുമല്ലോ?
എൽഡിഎഫ് കൂടുതലായി വിപുലീകരിക്കണമെന്ന നിലപാടാണ് ഞങ്ങളുടേത്. അതിന്റെ ഭാഗമായാണ് കേരള കോൺഗ്രസ്(എം) മുന്നണിയുടെ ഭാഗമായത്. വിപുലീകരണ സാധ്യത ഇനിയും ഉണ്ടോയെന്നു പരിശോധിക്കും. മുന്നണിയിൽ ആലോചിച്ച് ആവശ്യമായ നടപടിയെടുക്കും.
∙ ടിപി രാമകൃഷ്ണന് മറ്റൊരു ടിപിയുടെ, ടി.പി ചന്ദ്രശേഖരന്റെ വധം ഇപ്പോഴും ഒരു വേദനയാണോ?
ചന്ദ്രശേഖരൻ വധം സംഭവിക്കാൻ പാടില്ലായിരുന്നു. അതു പാർട്ടിയുടെ നിലപാടാണ്. ഞാൻ അന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നല്ലോ. പാർട്ടിക്ക് ഏതെങ്കിലും തരത്തിൽ അതിൽ ബന്ധമുണ്ടായിരുന്നെങ്കിൽ ജില്ലാ സെക്രട്ടറിയായ ഞാൻ അറിയും. അതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. ഈ സംഭവം നടക്കുന്ന ദിവസം ഞാൻ കോഴിക്കോട് ജില്ലയിൽ ഉണ്ട്. എനിക്ക് അതു വല്ലാത്ത വേദന ഉണ്ടാക്കി. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. സിപിഎമ്മിന് അതിൽ പങ്കില്ലെന്നു ഞാൻ തന്നെയാണ് പ്രസ്താവന നൽകിയത്. പിന്നീട് ഞങ്ങളുടെ ചില പ്രധാനപ്പെട്ട ആളുകൾക്കെതിരെ അന്വേഷണവും കേസും വന്നു. അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ അതിനെ പാർട്ടി എന്ന നിലയിൽ പ്രതിരോധിക്കണ്ടിവന്നു.
∙ അന്ന് താങ്കൾ നാട്ടിൽ നിന്നു മാറി നിന്നത് പാർട്ടിക്കാർ ഇതു ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ പേരിലാണെന്ന വാദഗതി ഉണ്ടായിരുന്നല്ലോ?
അതു തെറ്റായ പ്രചാരണമായിരുന്നു. ചൈന കാണണം എന്നത് എന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നായിരുന്നു. അതിനുള്ള എല്ലാ ഏർപ്പാടും വളരെ നേരത്തെ ചെയ്തതാണ്. പാർട്ടി ആ യാത്രയ്ക്ക് അനുവാദവും നൽകി. ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിക്ക് ബന്ധം ഉണ്ടെങ്കിൽ എനിക്ക് അങ്ങനെ വിട്ടു പോകാൻ കഴിയുമോ? അങ്ങനെ ഒരു സംഗതി ഇല്ല എന്നതു കൊണ്ടു തന്നെ മറ്റു ക്രമീകരണങ്ങൾ ചെയ്തശേഷം ഞാൻ യാത്രയ്ക്കു തീരുമാനിച്ചു. പക്ഷേ മാധ്യമങ്ങൾ അതിനു വേണ്ടാത്ത വ്യാഖ്യാനങ്ങൾ ചമച്ചു.