പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന നേതാക്കൾ നടത്തുന്ന പ്രസംഗത്തിൽ പ്രതിപാദിക്കേണ്ട വിഷയങ്ങളെക്കുറിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി കൈമാറിയ രേഖയിൽ ഇങ്ങനെ നിഷ്കർഷിക്കുന്നു: ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കണം. ബിജെപിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള

പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന നേതാക്കൾ നടത്തുന്ന പ്രസംഗത്തിൽ പ്രതിപാദിക്കേണ്ട വിഷയങ്ങളെക്കുറിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി കൈമാറിയ രേഖയിൽ ഇങ്ങനെ നിഷ്കർഷിക്കുന്നു: ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കണം. ബിജെപിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന നേതാക്കൾ നടത്തുന്ന പ്രസംഗത്തിൽ പ്രതിപാദിക്കേണ്ട വിഷയങ്ങളെക്കുറിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി കൈമാറിയ രേഖയിൽ ഇങ്ങനെ നിഷ്കർഷിക്കുന്നു: ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കണം. ബിജെപിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന നേതാക്കൾ നടത്തുന്ന പ്രസംഗത്തിൽ പ്രതിപാദിക്കേണ്ട വിഷയങ്ങളെക്കുറിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി കൈമാറിയ രേഖയിൽ ഇങ്ങനെ നിഷ്കർഷിക്കുന്നു: ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കണം. ബിജെപിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരണം. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത് ഏറ്റവും ഉത്കണ്ഠ നൽകുന്നു’. ഈ ബിജെപി വിരുദ്ധത പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കളും കേൾക്കേണ്ടി വരുന്ന ബ്രാഞ്ച് അംഗങ്ങളും സിപിഎം ഭരിക്കുന്ന സർക്കാരിന്റെ തലപ്പത്തു നടക്കുന്ന അന്തർനാടകങ്ങൾ കണ്ട് അമ്പരക്കുകയാണ്. 

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി തലങ്ങും വിലങ്ങും ആർഎസ്എസിന്റെ ഉന്നത നേതാക്കളെ രഹസ്യമായി കാണുന്ന കാര്യമാണ് അവരെ കുഴക്കുന്നത്. സമ്മേളനഘട്ടത്തിൽ സിപിഎം നേരിടുന്ന ആദ്യ രാഷ്ട്രീയ വെല്ലുവിളിയാണിത്. പി.വി.അൻവറിന്റെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾതന്നെ എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയിരുന്നെങ്കിൽ പരുക്ക് ഇത്രയും മാരകമാകുമായിരുന്നില്ലെന്നു നേതാക്കൾ സമ്മതിക്കുന്നു. ഇതോടെ അജിത്തിന്റെ ബിജെപി–ആർഎസ്എസ് ബന്ധത്തിനു മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിക്കുന്നതിനു കൂടി മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ട നിലയായി.

മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജനും. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഇ.പി.ജയരാജൻ പ്രകാശ് ജാവഡേക്കറിനെ കണ്ടതു കത്തിക്കാളിയ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ, സിപിഎം–ബിജെപി അന്തർധാരയുണ്ടെന്നു സ്ഥാപിക്കാൻ പ്രതിപക്ഷത്തിനു സാധിച്ചെന്നായിരുന്നു യുഡിഎഫിന്റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ലഭിച്ചതിൽ അത് ഒരു ഘടകമായെന്ന് അവർ കരുതുന്നു. അതിനു പ്രായശ്ചിത്തമായി ജയരാജനെ കയ്യൊഴിഞ്ഞ ഉടൻ അടുത്ത പുലിവാൽ പിടിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും ഉന്നതനേതൃത്വവുമായി മുഖ്യമന്ത്രിക്കുള്ള അടുപ്പമാണ് ‌ലാവ്‌ലിൻ കേസിൽ അദ്ദേഹത്തിനു കിട്ടുന്ന സംരക്ഷണത്തിനു കാരണമെന്ന വിശ്വാസത്തിലാണു പ്രതിപക്ഷം. 

കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ തൊടാത്തതിനു കാരണവും ഈ സൗഹൃദമാണെന്ന് അവർ പ്രചരിപ്പിക്കുന്നു. ഈ കൂട്ടുകെട്ടിന്റെ ബാക്കിയാണ് തൃശൂരിലെ പൂരം കലക്കലിൽ കലാശിച്ചതെന്നും ആരോപിക്കുന്നു. ഈ പ്രചാരണങ്ങൾ ശക്തമാകുമ്പോഴാണ്, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച സംഭവം പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവരുന്നതും വിവാദമാകുന്നതും. ദത്താത്രേയ ഹൊസബാളെയെയും റാം മാധവിനെയും അജിത്കുമാർ കണ്ടത് ഇന്റലിജൻസോ അതുവഴി മുഖ്യമന്ത്രിയോ അറി‍ഞ്ഞില്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. 

പണിയാകുമോ? കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഡിജിപി എം.ആർ.അജിത് കുമാറിന്റെ ഭാവം. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. (ഫയൽ ചിത്രം: മനോരമ
ADVERTISEMENT

എന്തുകൊണ്ടാണു വാർത്ത പുറത്തു വരുന്നതു വരെ വിശദീകരണം ചോദിക്കാൻ പോലും മുഖ്യമന്ത്രി തയാറാകാത്തതെന്ന സന്ദേഹവും ശക്തമാകുന്നു. ഒരു ഉദ്യോഗസ്ഥനു പിണറായി നൽകുന്ന സംരക്ഷണം സിപിഎമ്മിനെയും സർക്കാരിനെയും രാഷ്ട്രീയ പ്രതിസന്ധിയിലേക്കു തള്ളിവിട്ടെന്നതാണു ഗൗരവതരം. മുഖ്യമന്ത്രിയെ നോവിക്കാൻ കഴിയാത്തതു കൊണ്ടു തന്നെ സിപിഎം നേതാക്കൾ നൽകുന്ന ന്യായീകരണങ്ങൾ ഫലം കാണുന്നില്ല. സിപിഐ പരസ്യമായി അസന്തുഷ്ടി പ്രകടിപ്പിച്ചു കഴിഞ്ഞു. സിപിഎം കേന്ദ്രനേതൃത്വവും തൃപ്തരല്ല.

ബിജെപിയും ജാള്യത്തിൽ

ആർഎസ്എസ് നേതൃത്വവും മുഖ്യമന്ത്രിയുടെ വിശ്വസ്തനും തമ്മിൽ സമ്പർക്കങ്ങളിലാണെന്ന വിവാദം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും അലോസരപ്പെടുത്തുന്നു. ബിജെപിയെ ഇരുട്ടിൽ നിർത്തിയുള്ള നീക്കങ്ങളാണു നടന്നത്. ആർഎസ്എസിന്റെ ഉന്നത നേതാക്കളുടെ കേരള സന്ദർശനവും കൂടിക്കാഴ്ചകളും അവർ മാത്രം തീരുമാനിക്കുന്നതാണ്. അതിൽ ബിജെപി നേതൃത്വത്തിനു റോളില്ല.

സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായി സംഘം ചില രസക്കേടുകളിലുമാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സുഭാഷിനെ ആർഎസ്എസ് പിൻവലിച്ചതും അടുത്ത കാലത്താണ്. പക്ഷേ, ഇക്കാര്യം ഒരു രാഷ്ട്രീയ വിവാദമായി മാറുമ്പോൾ മറുപടി പറയേണ്ടിവരുന്നത് ബിജെപി നേതൃത്വമാണ്. മാധ്യമങ്ങളുമായി അകലംപാലിക്കുന്ന രീതി ചൂണ്ടിക്കാട്ടിത്തന്നെ ആർഎസ്എസിന് കയ്യൊഴിയാം.

English Summary:

Kerala's BJP Left in the Dark: RSS Meeting with CPM Official Sparks Internal Conflict