മന്ത്രി പറഞ്ഞിട്ടും കമ്മിഷണർ വഴങ്ങിയില്ല; നിയന്ത്രിക്കാതെ എഡിജിപിയും; പൂരം കലങ്ങിയതോ കലക്കിയതോ?
ഇക്കൊല്ലം പൂരം കലങ്ങാനിടയാക്കും വിധം കടുത്ത പൊലീസ് നടപടികളുണ്ടായതു യാദൃച്ഛികമല്ലെന്ന വാദത്തിനു ശക്തിയേറുന്നു. കമ്മിഷണറായിരുന്ന അങ്കിത് അശോകനാണു പഴി കേട്ടതെങ്കിലും കമ്മിഷണറെ നിയന്ത്രിക്കാൻ അധികാരമുള്ള എഡിജിപി അജിത്കുമാറും ഡിഐജി ഡിഐജി അജിതാ ബീഗവും ചെറുവിരലനക്കാതിരുന്നത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇരുവരും മുഴുവൻ സമയവും നഗരത്തിലുണ്ടായിരുന്നു. ഇവരിലൊരാൾ പൂരനാളിൽ പൊലീസിന്റെ കൺട്രോൾ റൂമിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, ചടങ്ങുകൾ അലങ്കോലപ്പെടുകയും പൂരം നിർത്തിവയ്ക്കേണ്ടിവരികയും ചെയ്തപ്പോൾ ഇവർ പ്രശ്നപരിഹാരത്തിനു മുൻകൈ എടുക്കാതിരുന്നതു ദുരൂഹം. മന്ത്രിയടക്കമുള്ളവരെത്തി ചർച്ച നടത്തിയിട്ടും കമ്മിഷണറെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നത്

ഇക്കൊല്ലം പൂരം കലങ്ങാനിടയാക്കും വിധം കടുത്ത പൊലീസ് നടപടികളുണ്ടായതു യാദൃച്ഛികമല്ലെന്ന വാദത്തിനു ശക്തിയേറുന്നു. കമ്മിഷണറായിരുന്ന അങ്കിത് അശോകനാണു പഴി കേട്ടതെങ്കിലും കമ്മിഷണറെ നിയന്ത്രിക്കാൻ അധികാരമുള്ള എഡിജിപി അജിത്കുമാറും ഡിഐജി അജിതാ ബീഗവും ചെറുവിരലനക്കാതിരുന്നത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇരുവരും മുഴുവൻ സമയവും നഗരത്തിലുണ്ടായിരുന്നു. ഇവരിലൊരാൾ പൂരനാളിൽ പൊലീസിന്റെ കൺട്രോൾ റൂമിലെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ചടങ്ങുകൾ അലങ്കോലപ്പെടുകയും പൂരം നിർത്തിവയ്ക്കേണ്ടിവരികയും ചെയ്തപ്പോൾ ഇവർ പ്രശ്നപരിഹാരത്തിനു മുൻകൈ എടുക്കാതിരുന്നതു ദുരൂഹം. മന്ത്രിയടക്കമുള്ളവരെത്തി ചർച്ച നടത്തിയിട്ടും കമ്മിഷണറെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നത് മുകളിൽനിന്നുള്ള ഇടപെടലിന്റെ സൂചനയാണെന്നു സേനയിൽത്തന്നെ അഭിപ്രായമുണ്ട്. അപ്രായോഗികമായ സുരക്ഷാ നടപടികളുമായി പൂരത്തിൽ പൊലീസ് ഇടപെടൽ ആദ്യമായുണ്ടായതു കഴിഞ്ഞ വർഷമാണ്. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ബാരിക്കേഡ് കെട്ടി തടയുകയും വടക്കുന്നാഥക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഭക്തർക്കുനേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
കമ്മിഷണർ അങ്കിത് അശോകനെതിരെ നടപടി വേണമെന്ന് അന്നേ ആവശ്യം ഉയർന്നെങ്കിലും മുകളിൽനിന്നുള്ള ഇടപെടൽ മൂലം താക്കീതു പോലും നൽകിയില്ല. ഇക്കൊല്ലവും അങ്കിത് തന്നെയായിരുന്നു സുരക്ഷയുടെ ചുമതലക്കാരൻ.ഘടകപൂരങ്ങൾക്കു വഴിയൊരുക്കുന്ന ചുമതലയിൽനിന്നു പൊലീസ് പിൻവലിഞ്ഞ കാഴ്ചയോടെയായിരുന്നു ഇത്തവണത്തെ പൂരത്തിന്റെ തുടക്കം. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് ഇതോടെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. മേളക്കാരെയും വാദ്യക്കാരെയും ആനയ്ക്കു പട്ട കൊടുക്കാനെത്തിയവരെയുമൊക്കെ പൊലീസ് തടഞ്ഞു.
വെടിക്കെട്ടിന് 6 മണിക്കൂർ മുൻപേ റൗണ്ട് ഒഴിപ്പിക്കുകയും ഭക്തരെ അടിച്ചോടിച്ച് എഴുന്നള്ളിപ്പ് മുടക്കുകയും ചെയ്തപ്പോഴാണു രാത്രിയിൽ പൂരം നിർത്തിവയ്ക്കേണ്ടിവന്നത്. ഈ സമയമത്രയും എഡിജിപിയും ഡിഐജിയും നഗരത്തിലുണ്ടായിരുന്നു. എന്നാൽ, ഇവർ പ്രശ്നപരിഹാരത്തിനു മുതിർന്നില്ല. കലക്ടറും മന്ത്രി കെ.രാജൻ, സുരേഷ് ഗോപി, വി.എസ്.സുനിൽകുമാർ, കെ.മുരളീധരൻ തുടങ്ങിയ നേതാക്കളും പല സമയങ്ങളിൽ ചർച്ച നടത്തിയിട്ടും കമ്മിഷണർ മെരുങ്ങിയില്ല. സംഭവം രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞ ശേഷം കമ്മിഷണർക്കെതിരെ അന്വേഷണത്തിനു സർക്കാർ നിയോഗിച്ചത് എഡിജിപിയെത്തന്നെ!