ഇപ്പോൾ 76 വയസ്സ് കടന്നിട്ടുണ്ട് ജെഫ്രി ഹിന്റന്. ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനും ടൊറന്റോ സർവകലാശാലയിലെ പ്രഫസറുമാണ്. എന്നാൽ, ഹിന്റൻ വിശേഷിപ്പിക്കപ്പെടുന്നതു മറ്റൊരു പേരിലാണ്: നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) തലതൊട്ടപ്പൻ. എഐ ഗവേഷണത്തിൽ ശ്രദ്ധേയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ആരെങ്കിലും എഐയെ തള്ളിപ്പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഹിന്റനുതന്നെ അതു ചെയ്യേണ്ടിവന്നു. ഹിന്റൻ 2012ൽ രണ്ടു ഗവേഷക വിദ്യാർഥികൾക്കൊപ്പം ചെയ്ത ‘കംപ്യൂട്ടർ വിഷൻ പ്രോജക്ട്’ എഐ രംഗത്തെ സുപ്രധാന ചുവടുവയ്പായി. ഈ വിദ്യാർഥികളിലൊരാളായ ഇല്യ സുറ്റ്സ്കിവറാണ് ഇലോൺ മസ്ക്, സാം ഓൾട്ട്മാൻ തുടങ്ങിയവർക്കൊപ്പം 2015ൽ ഓപ്പൺഎഐ എന്ന കമ്പനി ആരംഭിച്ചത്. ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളാണ് ഓപ്പൺഎഐ. എഐ ഡീപ് ലേണിങ് മേഖലയിലെ ഗവേഷണത്തിനു കംപ്യൂട്ടിങ് മേഖലയിലെ 'നൊബേൽ സമ്മാന'മെന്ന് അറിയപ്പെടുന്ന ട്യൂറിങ് പുരസ്കാരം ഹിന്റനു ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൃത്യതയാർന്ന ഇമേജ് റെക്കഗ്‌നീഷൻ സംവിധാനമാണ് ഹിന്റനും സംഘവും 2012ൽ വികസിപ്പിച്ചത്. ഡിഎൻ എസ്– റിസർച് എന്ന പേരിൽ അവർ തുടങ്ങിയ കമ്പനി വാങ്ങാൻ ടെക് ലോകത്ത് കിടമത്സരം നടന്നു; ഒടുവിൽ ഗൂഗിൾ അതു നേടി. പ്രഫസർ ജോലിക്കൊപ്പം 2013ൽ ഗൂഗിളിന്റെ എഐ വിഭാഗം ഗൂഗിൾ ബ്രെയ്നിൽകൂടി പ്രവർത്തിക്കാൻ തുടങ്ങിയ ഹിന്റൻ 10 വർഷത്തിനുശേഷം പ്രഖ്യാപിച്ചു: ‘ഞാൻ ഗൂഗിൾ വിടുന്നു’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ 76 വയസ്സ് കടന്നിട്ടുണ്ട് ജെഫ്രി ഹിന്റന്. ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനും ടൊറന്റോ സർവകലാശാലയിലെ പ്രഫസറുമാണ്. എന്നാൽ, ഹിന്റൻ വിശേഷിപ്പിക്കപ്പെടുന്നതു മറ്റൊരു പേരിലാണ്: നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) തലതൊട്ടപ്പൻ. എഐ ഗവേഷണത്തിൽ ശ്രദ്ധേയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ആരെങ്കിലും എഐയെ തള്ളിപ്പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഹിന്റനുതന്നെ അതു ചെയ്യേണ്ടിവന്നു.  

ഹിന്റൻ 2012ൽ രണ്ടു ഗവേഷക വിദ്യാർഥികൾക്കൊപ്പം ചെയ്ത ‘കംപ്യൂട്ടർ വിഷൻ പ്രോജക്ട്’ എഐ രംഗത്തെ സുപ്രധാന ചുവടുവയ്പായി. ഈ വിദ്യാർഥികളിലൊരാളായ ഇല്യ സുറ്റ്സ്കിവറാണ് ഇലോൺ മസ്ക്, സാം ഓൾട്ട്മാൻ തുടങ്ങിയവർക്കൊപ്പം 2015ൽ ഓപ്പൺഎഐ എന്ന കമ്പനി ആരംഭിച്ചത്. ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളാണ് ഓപ്പൺഎഐ. എഐ ഡീപ് ലേണിങ് മേഖലയിലെ ഗവേഷണത്തിനു കംപ്യൂട്ടിങ് മേഖലയിലെ 'നൊബേൽ സമ്മാന'മെന്ന് അറിയപ്പെടുന്ന ട്യൂറിങ് പുരസ്കാരം ഹിന്റനു ലഭിച്ചിട്ടുണ്ട്.

‌ജെഫ്രി ഹിന്റൻ (Photo by Geoff Robins / AFP)
ADVERTISEMENT

ലോകത്തിലെ ഏറ്റവും കൃത്യതയാർന്ന ഇമേജ് റെക്കഗ്‌നീഷൻ സംവിധാനമാണ് ഹിന്റനും സംഘവും 2012ൽ വികസിപ്പിച്ചത്. ഡിഎൻ എസ്– റിസർച് എന്ന പേരിൽ അവർ തുടങ്ങിയ കമ്പനി വാങ്ങാൻ ടെക് ലോകത്ത് കിടമത്സരം നടന്നു; ഒടുവിൽ ഗൂഗിൾ അതു നേടി. പ്രഫസർ ജോലിക്കൊപ്പം 2013ൽ ഗൂഗിളിന്റെ എഐ വിഭാഗം ഗൂഗിൾ ബ്രെയ്നിൽകൂടി പ്രവർത്തിക്കാൻ തുടങ്ങിയ ഹിന്റൻ 10 വർഷത്തിനുശേഷം പ്രഖ്യാപിച്ചു: ‘ഞാൻ ഗൂഗിൾ വിടുന്നു’. ടെക് ലോകം ഞെട്ടിത്തരിച്ചു. ലോകത്തിന് എഐ ഗുരുതര ദോഷമുണ്ടാക്കുമെന്ന തിരിച്ചറിവായിരുന്നു ഈ പ്രഖ്യാപനത്തിനു പിന്നിൽ. താൻ ചെയ്ത കാര്യങ്ങളിൽ ഭാഗികമായി ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ടൊറന്റോ സർവകലാശാലയിൽ പ്രഫസറായി തുടരുന്ന ഹിന്റൻ, ഭാവിയിൽ എഐ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്നുമുതൽ ലോകത്തോടു വിളിച്ചുപറയുന്നു. ബൂലിയൻ ഓൾജിബ്ര കണ്ടെത്തിയ ജോർജ് ബൂളിന്റെയും എവറസ്റ്റ് കൊടുമുടിക്ക് ആ പേരുകിട്ടാൻ കാരണക്കാരനായ ജോർജ് എവറസ്റ്റിന്റെയും കുടുംബത്തിൽപെട്ടയാളാണ് ഹിന്റൻ. എഐ സംവിധാനങ്ങൾ തലച്ചോറിനെക്കാൾ മെച്ചപ്പെടുന്നെന്നു ഹിന്റൻ തിരിച്ചറിഞ്ഞത് കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്.

മനുഷ്യനെക്കാൾ നന്നായി കാര്യങ്ങൾ പഠിക്കാൻ എഐയ്ക്കു കഴിയും. ചാറ്റ്ജിപിടി പോലെയുള്ള വലിയ എഐ ചാറ്റ്ബോട്ടുകളിൽ പോലും നിലവിൽ ഒരു ട്രില്യൻ (ലക്ഷം കോടി) ബ്രെയിൻ കണക‍്ഷനുകൾ മാത്രമാണുള്ളത്. മനുഷ്യന്റെ തലച്ചോറിൽ 100 ട്രില്യൻ കണക‍്ഷനുകളുണ്ട്. എന്നിട്ടും മനുഷ്യനെക്കാൾ പല കാര്യങ്ങളിലും എഐ ചാറ്റ്ബോട്ടുകൾ മികച്ചുനിൽക്കുന്നു.

മനുഷ്യൻ രൂപകൽപന ചെയ്ത എഐയെ നിയന്ത്രിക്കാനും മനുഷ്യനു കഴിയണമല്ലോ എന്ന വലിയൊരു ചോദ്യവുമുണ്ട്. ഇതിനും ഹിന്റനു വ്യക്തമായ ഉത്തരമുണ്ട്. ഒരു എഐ സംവിധാനം എങ്ങനെ കാര്യങ്ങൾ മനസ്സിലാക്കണമെന്നു വ്യക്തമാക്കുന്ന ‘ലേണിങ് ആൽഗരിതം’ മാത്രമാണ് മനുഷ്യൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഈ ആൽഗരിതം പുറത്തുനിന്നുള്ള ഡേറ്റകൾ അപഗ്രഥിച്ചു മുന്നേറുമ്പോൾ എന്താകും സംഭവിക്കുകയെന്നതു മനുഷ്യന്റെ ചിന്തകൾക്കും അപ്പുറത്താണെന്നു ഹിന്റൻ പറയുന്നു. സ്വയം പഠിക്കുകയും അതുവഴി മെച്ചപ്പെടുകയും ചെയ്യുന്നു എന്നതാണ് മറ്റു സാങ്കേതികവിദ്യകളെ അപേക്ഷിച്ച് എഐയുടെ സവിശേഷത. കംപ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ചാണ് എഐ സോഫ്റ്റ്‍വെയറുകൾ തയാറാക്കിയിരിക്കുന്നത്. എന്നാൽ, മനുഷ്യന്റെ നിയന്ത്രണത്തെ മറികടക്കാൻ ഈ സോഫ്റ്റ്‍വെയർ സ്വന്തമായൊരു കംപ്യൂട്ടർ പ്രോഗ്രാം തയാറാക്കിയാൽ എന്തു സംഭവിക്കുമെന്ന ആശങ്കയും ഹിന്റൻ പങ്കുവച്ചിട്ടുണ്ട്.

(Representative image by PhonlamaiPhoto / istock)

∙ മാന്ത്രികബുദ്ധി

ADVERTISEMENT

സാങ്കേതിക കരുത്തിൽ മനുഷ്യസമൂഹം ഇതുവരെ 3 വ്യാവസായിക യുഗങ്ങൾ പിന്നിട്ടു. നാലാമത്തേതിന്റെ വഴി തെളിക്കപ്പെടുന്ന ഇക്കാലത്ത് ഏറ്റവും ശ്രദ്ധേയ സാ‌ങ്കേതികവിദ്യ എഐ തന്നെ. 1956ൽ യുഎസിൽ നടന്ന ഡാർട്ട്മൗത്ത് സമ്മർ റിസർച് പ്രോജക്ടിലാണ് എഐ എന്ന ആശയം രൂപീകരിച്ചത്. പിന്നീട് മെഷീൻ ലേണിങ്ങിലൂടെയും ന്യൂറൽ നെറ്റ്‌വർക്കുകളിലൂടെയും വളർന്നു. വൻകിട കമ്പനികളുടെ ലാബുകളിലും എഐ പദ്ധതികൾ സൃഷ്ടിക്കപ്പെട്ടു. ഐബിഎം വാട്സൻ, ഗൂഗിൾ ഡീപ് മൈൻഡ് ആൽഫഗോ തുടങ്ങിയവ ഉദാഹരണങ്ങൾ.

കഴിഞ്ഞ കുറച്ചുവർഷങ്ങളിലാണ് എഐ ജനങ്ങൾക്കിടയിൽ പരിചിതമായിത്തുടങ്ങിയത്. അലക്‌സ, ഹോം തുടങ്ങിയ ഹോം അസിസ്റ്റന്റുകളും മൊബൈൽഫോണുകളിലെ വിവിധ ആപ്ലിക്കേഷനുകളുമൊക്കെ എഐയെ ജനങ്ങൾക്കരികിലെത്തിച്ചു. എന്നാൽ, ചാറ്റ്ജിപിടിയാണ് ഈ സാങ്കേതികവിദ്യയെ ജനപ്രിയമാക്കിയത്. ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം, ഉപന്യാസം ചോദിച്ചാൽ ഉപന്യാസം, ചുരുക്കിയെഴുതിത്തരാൻ പറഞ്ഞാൽ അത്, കഥയോ കവിതയോ ആവശ്യപ്പെട്ടാൽ അത്... ചാറ്റ്ജിപിടി ലോകം കീഴടക്കാൻ അധികം സമയം വേണ്ടിവന്നില്ല. താമസിയാതെ പല ഇമേജ് ജനറേഷൻ പ്ലാറ്റ്ഫോമുകളും വന്നു. ജനറേറ്റീവ് എഐ എന്ന എഐ ശാഖ ശക്തമായി. ഇമേജ് പ്ലാറ്റ്‌ഫോമുകളിൽ സന്ദർഭവും താൽപര്യവും വിശദീകരിച്ചുകൊടുത്താൽ മികച്ച ചിത്രങ്ങൾ എഐ നിർമിച്ചു തരുന്ന സ്ഥിതിയായി.

കാലക്രമത്തിൽ എഐ മനുഷ്യനെക്കാൾ ബുദ്ധിയുള്ളതായി മാറുമെന്നു മിക്ക ഡീപ് ലേണിങ് വിദഗ്ധരും സമ്മതിക്കുന്നുണ്ട്. 20 വർഷത്തിനുള്ളിൽ ഇതു സംഭവിക്കുമെന്ന് ഇവരിൽ പകുതിപ്പേരും കരുതുന്നു. ഇത്തരമൊരു സാഹചര്യം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. 

‌ജെഫ്രി ഹിന്റൻ

ചാറ്റ്ജിപിടിയുടെ വൻവിജയം ടെക് രംഗത്തെ മറ്റു വമ്പൻമാരെയും ഹരംകൊള്ളിച്ചു. ബാർഡ് എന്ന എഐ മോഡൽ ആദ്യം അവതരിപ്പിച്ച ഗൂഗിൾ പാളിച്ചകൾ പരിഹരിച്ച് ജെമിനി എന്ന ശക്തമായ പുതിയ മോഡൽ അവതരിപ്പിച്ചു. വാട്സാപ്പിൽ വരെ ലഭ്യമായ മെറ്റയുമായി ഫെയ്സ്ബുക്കും സജീവം. കഴിഞ്ഞ മാസങ്ങളിൽ ഓപ്പൺ എഐയും ഗൂഗിളും തങ്ങളുടെ എഐ ലക്ഷ്യങ്ങളെക്കുറിച്ചു നടത്തിയ കോൺഫറൻസുകൾ വൻ ശ്രദ്ധ നേടിയിരുന്നു. നിർദേശം നൽകിയാൽ വിഡിയോ സൃഷ്ടിച്ചു തരുന്ന ഓപ്പൺ എഐയുടെ സോറ എന്ന എഐ സംവിധാനത്തിനു ബദലായി വിഡിയോ മോഡൽ പുറത്തിറക്കുമെന്നു ഗൂഗിൾ വെളിപ്പെടുത്തി. ചാറ്റ്ജിപിടി 4 എന്ന പുതിയ പ്ലാറ്റ്‌ഫോമിന്റെ കാര്യം ഓപ്പൺ എഐയും വിവരിച്ചു. ആരോഗ്യരംഗം, സെൽഫ് ഡ്രൈവിങ് കാറുകൾ, അധ്യാപനം തുടങ്ങി പല മേഖലകളിലും എഐ പിടിമുറുക്കുന്ന സ്ഥിതിക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

(Representative image by gorodenkoff / istock)

∙ ഉയരുന്ന ആശങ്ക

ADVERTISEMENT

എഐയുടെ നിയന്ത്രണാതീതമായ വളർച്ച മനുഷ്യരാശിയുടെ അന്ത്യത്തിനു തന്നെ കാരണമായേക്കാമെന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് 2014ൽ പറഞ്ഞിരുന്നു. എഐ സ്വയം പരിഷ്‌കരിച്ചു വികസിക്കുമെന്നും അതിനോടു കിടപിടിക്കാൻ മനുഷ്യവംശത്തിനാകില്ലെന്നുമായിരുന്നു ഹോക്കിങ്ങിന്റെ പേടി. ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്സ്, സ്റ്റീവ് വോസ്നിയാക് തുടങ്ങി എണ്ണം പറഞ്ഞ സാങ്കേതികവിദഗ്ധരും എഐയെപ്പറ്റി താക്കീതു നൽകിയിട്ടുണ്ട്.

ഓക്സ്ഫഡ് സർവകലാശാലയിലെ മെഷീൻ ലേണിങ് വിദഗ്ധരായ മൈക്കൽ ഓസ്ബോൺ, മൈക്കൽ കോഹൻ എന്നിവർ എഐയുടെ ദൂഷ്യവശങ്ങളെപ്പറ്റി പറഞ്ഞതും പ്രശസ്തി നേടിയിരുന്നു. 2017ൽ ഫെയ്സ്ബുക് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലൊന്ന് ഷട്ഡൗൺ ചെയ്തു കളഞ്ഞു. ആ സംവിധാനം ഒരു പ്രത്യേക ഭാഷയുണ്ടാക്കി ചാറ്റ്ബോട്ടുകളുമായി സ്വയം ആശയവിനിമയം നടത്താൻ തുടങ്ങിയതോടെയായിരുന്നു ഈ നീക്കം.

(Representative image by tondone / istock)

ജെഫ്രി ഹിന്റൻ മനോരമയ്ക്കു നൽകിയ അഭിമുഖം

∙ ‘കുട്ടികളെപ്പോലെ നോക്കണം’.

? എഐയുടെ വെല്ലുവിളികൾ എന്തൊക്കെ. വരും വർഷങ്ങളിൽ മനുഷ്യനും എഐയും തമ്മിൽ സംഘർഷം ഉടലെടുക്കുമോ, പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ.

ആരോഗ്യമേഖല, വിദ്യാഭ്യാസം തുടങ്ങിയവയിൽ എഐ ഗുണകരമാണ്. എന്നാൽ, എഐ ദുരുപയോഗം ചെയ്യപ്പെടുന്നത് അപകടമാണ്. ഡീപ്ഫെയ്ക് ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കൽ, രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള തീവ്രനിരീക്ഷണം, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ആയുധങ്ങളുടെ നിർമാണം, കൂടുതൽ സാങ്കേതികത്തികവുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഭീഷണികളാണ് കാത്തിരിക്കുന്നത്. എഐ പ്രാബല്യത്തിലായാൽ പല ജോലികളും ഇല്ലാതാകും.

? എഐ മനുഷ്യനെ കീഴടക്കുമോ.

കാലക്രമത്തിൽ എഐ മനുഷ്യനെക്കാൾ ബുദ്ധിയുള്ളതായി മാറുമെന്നു മിക്ക ഡീപ് ലേണിങ് വിദഗ്ധരും സമ്മതിക്കുന്നുണ്ട്. 20 വർഷത്തിനുള്ളിൽ ഇതു സംഭവിക്കുമെന്ന് ഇവരിൽ പകുതിപ്പേരും കരുതുന്നു. ഇത്തരമൊരു സാഹചര്യം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, നമ്മളെക്കാൾ ബുദ്ധിയുള്ള എഐ ഏജന്റുകളുടെ കാലത്ത് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. മനുഷ്യർക്ക് ഇവയെ എളുപ്പത്തിൽ നിയന്ത്രിക്കാമെന്നു കരുതുന്നവരുമുണ്ട്. മറ്റു ചിലർ എഐ സംവിധാനങ്ങൾ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നു വിചാരിക്കുന്നു. പല എഐ സംവിധാനങ്ങൾ തമ്മിൽ മത്സരിച്ച് ഏറ്റവും മിടുക്കുള്ള സംവിധാനം ജയിക്കുന്ന അവസ്ഥയ്ക്കും സാധ്യതയുണ്ട്.

Representative image by Dimple Bhati / istock)

? എഐ മനുഷ്യനെ കീഴടക്കിയാൽ എന്താകും അവസ്ഥ. മനുഷ്യവംശം ഇല്ലാതാകുമോ.

മനുഷ്യനെ വെല്ലുന്ന സൂപ്പർ ഇന്റലിജന്റ് എഐ വരാനുള്ള സാധ്യതയുണ്ട്. എന്നാൽ, ഇതൊക്കെ കൃത്യമായി ഇപ്പോൾ പറയുക പ്രയാസം. സൂപ്പർ ഇന്റലിജന്റ് എഐ മനുഷ്യനെ കീഴടക്കാനുള്ള സാധ്യതയില്ലെന്നാണ് പ്രമുഖ എഐ വിദഗ്ധനായ യാൻ ലെകൂൻ കരുതുന്നത്. അതേസമയം, മറ്റൊരു വിദഗ്ധനായ എലിയേസർ യുഡ്കോവ‍്സ്കി അതു സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഓമനത്തമുള്ള കടുവാക്കുഞ്ഞിനെ വളർത്തുന്ന മനുഷ്യനെപ്പോലെയാണ് നമ്മളിപ്പോൾ. അതു വലുതാകുമ്പോൾ എന്തു സംഭവിക്കുമെന്നു നമ്മൾ കാര്യമായി ചിന്തിക്കണം.

? എന്താണ് പരിഹാരം.

വലിയ എഐ ലാംഗ്വിജ് മോഡലുകളുടെ ഘടന പരസ്യമാക്കരുത്. ഇതു തെറ്റായ കരങ്ങളിലെത്തിയാൽ അപകടമാണ്. കമ്പനികൾ അവർ വികസിപ്പിക്കുന്ന എഐ സംവിധാനങ്ങൾ മറ്റു തലങ്ങളിലേക്കു മാറുന്നോയെന്നു നിരന്തരം പരിശോധിക്കണം. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. രക്ഷിതാക്കൾ കുട്ടികളെ വളർത്തുന്നതുപോലെ എഐയെ പഠിപ്പിക്കണം.

(നാളെ: ‘നിർമിതബുദ്ധിയും മനോനിലയും’)

English Summary:

Can We Control AI? Geoffrey Hinton Sounds the Alarm on Superintelligence