മോദിയുടെ മൂന്നാം വരവിൽ മുന്നേറി, പിന്നെ കിതച്ചു: 2979 രൂപയിൽ നിന്ന് 1800ലേക്ക്, സ്ഥാനം 4; കൊച്ചിൻ ഷിപ്‍യാഡ് ഓഹരിക്ക് എന്തുപറ്റി?
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്‍യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?

ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്.
പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്‍യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?
∙ മോദിയുടെ മൂന്നാം വരവും മുന്നേറ്റത്തിന്റെ ഓളവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ വീണ്ടുമെത്തിയത് പൊതുമേഖലാ ഓഹരികൾക്ക് പൊതുവേ കരുത്തായിരുന്നു. പ്രതിരോധ ഓഹരികളാണ് അതിൽ കൂടുതൽ തിളങ്ങിയത്. മൂന്നാം മോദി സർക്കാരും പ്രതിരോധ രംഗത്ത് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഇത് കപ്പൽ നിർമാണ കമ്പനികൾക്കും വൻ നേട്ടമാകുമെന്നുമുള്ള വിലയിരുത്തലുകൾ കൊച്ചിൻ ഷിപ്‍യാഡ് ഓഹരികൾക്ക് ആവേശം പകർന്നു.
ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമിച്ച കൊച്ചി കപ്പൽശാലയ്ക്ക്, രണ്ടാമത്തെ തദ്ദേശ നിർമിത വിമാന വാഹിനിക്കപ്പലിന്റെ ഓർഡർ കിട്ടുമെന്ന പ്രതീക്ഷയും ഉയർന്നിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ മറ്റ് ആഭ്യന്തര ഉപയോക്താക്കളിൽ നിന്നും യൂറോപ്പിൽ നിന്നടക്കമുള്ള വിദേശ ഉപയോക്താക്കളിൽ നിന്നും കൂടുതൽ ഓർഡറുകൾ കിട്ടുമെന്ന പ്രതീക്ഷകളും പുതിയ വികസന പദ്ധതികളും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ പുതിയ ഉയരത്തിലേക്ക് നയിക്കുകയായിരുന്നു.
∙ ലാഭം കുത്തനെ ഉയർന്നു, നിക്ഷേപകർ ഒഴുകി
എറണാകുളം വെല്ലിങ്ടൻ ഐലൻഡിൽ സജ്ജമാക്കിയ 970 കോടി രൂപയുടെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാല (ഐഎസ്ആർഎഫ്) ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു. 1800 കോടി രൂപ ചെലവിട്ട് തേവരയിൽ സജ്ജമാക്കുന്ന പുതിയ ഡ്രൈഡോക്കും ഉടൻ സാങ്കേതികമായി പ്രവർത്തനാരംഭത്തിലേക്ക് കടക്കും. ഇതിനിടെ, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2028-29ഓടെ 50,000 കോടി രൂപയിലേക്ക് ഉയർത്തുമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയും കപ്പൽശാല ഓഹരികളെ തിളക്കമുള്ളതാക്കി.
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) കൊച്ചിൻ ഷിപ്‍യാഡ് 174.23 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുൻവർഷത്തെ സമാനപാദത്തിലെ 98.65 കോടി രൂപയേക്കാൾ 76.6% അധികം. പ്രവർത്തന വരുമാനം 62% കുതിച്ച് 771.47 കോടി രൂപയുമായി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (എബിറ്റ്ഡ) 125.29% മുന്നേറി 177.3 കോടി രൂപയായതും എബിറ്റ്ഡ മാർജിൻ 16.5 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ചു; ഓഹരി വില പുത്തൻ ഉയരത്തിലേക്ക് പറന്നു.
∙ കരാറുകൾ കരുത്തായി; ഒപ്പം നിന്ന് ഉപകമ്പനികളും
ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്‍യാഡ് നിർമിച്ച രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറീൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്) കഴിഞ്ഞ ദിവസമാണ് നീറ്റിലിറക്കിയത്. നിലവിൽ 22,500 കോടി രൂപയുടെ ഓർഡറുകൾ കൊച്ചി കപ്പൽശാലയുടെ കൈവശമുണ്ട്. 37,820 കോടി രൂപയുടെ ഓർഡറുകൾ കൂടി പ്രതീക്ഷിക്കുന്നുമുണ്ട്. ഇതിൽ 6,500 കോടി രൂപയുടേത് വിദേശ കയറ്റുമതി ഓർഡറുകളുമാണ്.
കൊച്ചിൻ ഷിപ്‍യാഡിന്റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്‍യാഡും നോർവേയിൽ നിന്നടക്കം വിദേശ ഓർഡറുകൾ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പ്രവർത്തനഫലം, പുതിയ വികസന പദ്ധതികൾ, ഓർഡറുകളിലെ കരുത്ത്, കേന്ദ്രസർക്കാരിന്റെ നയങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ കരുത്തിലാണ് കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില കഴിഞ്ഞ മാസങ്ങളിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചത്.
∙ ഷിപ്‍യാഡിന് കിതപ്പോ? ഇപ്പോൾ എന്തുകൊണ്ട് ക്ഷീണം?
പ്രതീക്ഷകളെ കവച്ചു വയ്ക്കുംവിധം ഓഹരി വില കഴിഞ്ഞ മാസങ്ങളിൽ വൻതോതിൽ കുതിച്ചത് പലരെയും ലാഭമെടുപ്പിന് നിർബന്ധിതരാക്കിയിരുന്നു. ലാഭമെടുപ്പ് തകൃതിയായത് കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വിലയെ താഴേക്കു നയിച്ചു. അത് മാത്രമാണോ വീഴ്ചയ്ക്ക് കാരണം? ഓഹരി വില ഇനിയും ഒരു 100-150 രൂപ കൂടി താഴേക്ക് പോയേക്കാമെന്ന് ടെക്നിക്കൽ അനലിസ്റ്റായ സർവേന്ദ്ര ശ്രീവാസ്തവ കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
∙ അധികരിച്ച വില തിരിച്ചടി? വിദഗ്ധർ പറയുന്നു
കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില ഓവർവാല്യൂഡ് ആണെന്നും ഇത്തരത്തിൽ അധികരിച്ച വില സ്വാഭാവികമായി കുറയുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറയുന്നു. കൊച്ചിൻ ഷിപ്‌യാഡിന്റെ ഉൾപ്പെടെ പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങളുടെ ഓഹരി വില കഴിഞ്ഞ മാസങ്ങളിൽ ഉയർന്നതിന് ഒരു ന്യായീകരണവുമില്ല. അതുകൊണ്ടു തന്നെയാണ് വില ഇപ്പോൾ താഴുന്നതും.
കൊച്ചിൻ ഷിപ്‌യാഡിന്റെ പ്രൈസ്-ടു-ഏണിങ്സ് റേഷ്യോ (പിഇ അനുപാതം) 77.4 എന്ന ഉയർന്ന തലത്തിലാണുള്ളത്. കമ്പനിയുടെ ഓരോ രൂപയുടെ ഓഹരിക്കും വേണ്ടി എത്ര തുക ചെലവിടാൻ നിക്ഷേപകൻ തയ്യാറാകും എന്നതിന്റെ അനുപാതമാണിത്. ഉയർന്ന തലത്തിലുള്ള പിഇ അനുപാതം ചൂണ്ടിക്കാട്ടുന്നത് കമ്പനിയുടെ ഓഹരിവില കൂടി അല്ലെങ്കിൽ അധികരിച്ചു (ഓവർവാല്യൂഡ്) നിൽക്കുന്നു എന്നാണ്. ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത വേണം. കാരണം, വില ഇടിയാൻ സാധ്യത ഏറെയാണ്.
ഇതാണ് കൊച്ചിൻ ഷിപ്‍യാഡിന്റെ ഓഹരികളിലും നിലവിൽ സംഭവിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പിഇ റേഷ്യോ കുറവാണെങ്കിൽ അത്തരം ഓഹരികളിൽ നിക്ഷേപിക്കാൻ അനുയോജ്യമാണെന്നും കരുതപ്പെടുന്നു. കാരണം, ആ ഓഹരികൾക്ക് മുന്നേറ്റ സാധ്യതയുണ്ട്. അതേസമയം, പിഇ റേഷ്യോ മാത്രം വിലയിരുത്തി ഒരു കമ്പനിയുടെ ഓഹരിയുടെ പ്രകടനത്തെ വിലയിരുത്തുകയുമരുത്.
∙ നിക്ഷേപകർ എന്തു ചെയ്യണം, കപ്പൽശാല ഓഹരി ഇനി എങ്ങോട്ട്?
സമീപഭാവിയിൽ ചെറിയ വീഴ്ചയോ ചാഞ്ചാട്ടമോ ഉണ്ടായേക്കാമെങ്കിലും കൊച്ചിൻ ഷിപ്‌യാഡിന് മുന്നിലുള്ളത് മികച്ച പ്രതീക്ഷകളാണ്. കേന്ദ്രസർക്കാരിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്തിടെ 1.45 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ഇതിൽ വരുംതലമുറ ഫാസ്റ്റ് പട്രോൾ വെസ്സലുകളും ഉൾപ്പെടുന്നുണ്ട്. ഇതിനുള്ള ഓർഡറുകൾ കൊച്ചിൻ ഷിപ്‌യാഡിനും ലഭിച്ചേക്കും. പുതിയ വിദേശ ഓർഡറുകളും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഇവയെല്ലാം നേട്ടമാകുമെന്നാണ് വിലയിരുത്തലുകൾ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)