മധ്യവയസ്സുകാരുടെ തൊഴിൽ ഇല്ലാതാക്കുമോ എഐ: പ്രതിസന്ധിയായി ‘ബ്ലാക് ബോക്സ്’; നൈനയെ എങ്ങനെ വിശ്വസിക്കും!
ഈയിടെ ഒരു അനൗൺസ്മെന്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു: ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗന്ദര്യമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2000 യുഎസ് ഡോളർ സമ്മാനം. എഐ നിർമിത ചിത്രങ്ങളായിരുന്നു മത്സരാർഥികൾ. മൊറോക്കോയിൽനിന്നുള്ള കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടിയാണ് സമ്മാനം നേടിയത്. ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിനുമുണ്ടായിരുന്നു പ്രത്യേകത. രണ്ടു വിധികർത്താക്കൾ മനുഷ്യരായിരുന്നില്ല; എഐ നിർമിത വെർച്വൽ മനുഷ്യരൂപങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരായിരുന്നു ഇവർ. ജനറേറ്റീവ് എഐയുടെ ചിത്രനിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചു നിർമിക്കപ്പെട്ടവ. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള എയ്താനയ്ക്കു മാസം 9 ലക്ഷം രൂപയാണ് വരുമാനം. ഇത് എയ്താനയുടെ
ഈയിടെ ഒരു അനൗൺസ്മെന്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു: ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗന്ദര്യമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2000 യുഎസ് ഡോളർ സമ്മാനം. എഐ നിർമിത ചിത്രങ്ങളായിരുന്നു മത്സരാർഥികൾ. മൊറോക്കോയിൽനിന്നുള്ള കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടിയാണ് സമ്മാനം നേടിയത്. ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിനുമുണ്ടായിരുന്നു പ്രത്യേകത. രണ്ടു വിധികർത്താക്കൾ മനുഷ്യരായിരുന്നില്ല; എഐ നിർമിത വെർച്വൽ മനുഷ്യരൂപങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരായിരുന്നു ഇവർ. ജനറേറ്റീവ് എഐയുടെ ചിത്രനിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചു നിർമിക്കപ്പെട്ടവ. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള എയ്താനയ്ക്കു മാസം 9 ലക്ഷം രൂപയാണ് വരുമാനം. ഇത് എയ്താനയുടെ
ഈയിടെ ഒരു അനൗൺസ്മെന്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു: ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗന്ദര്യമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2000 യുഎസ് ഡോളർ സമ്മാനം. എഐ നിർമിത ചിത്രങ്ങളായിരുന്നു മത്സരാർഥികൾ. മൊറോക്കോയിൽനിന്നുള്ള കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടിയാണ് സമ്മാനം നേടിയത്. ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിനുമുണ്ടായിരുന്നു പ്രത്യേകത. രണ്ടു വിധികർത്താക്കൾ മനുഷ്യരായിരുന്നില്ല; എഐ നിർമിത വെർച്വൽ മനുഷ്യരൂപങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരായിരുന്നു ഇവർ. ജനറേറ്റീവ് എഐയുടെ ചിത്രനിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചു നിർമിക്കപ്പെട്ടവ. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള എയ്താനയ്ക്കു മാസം 9 ലക്ഷം രൂപയാണ് വരുമാനം. ഇത് എയ്താനയുടെ
ഈയിടെ ഒരു അനൗൺസ്മെന്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു: ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗന്ദര്യമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2000 യുഎസ് ഡോളർ സമ്മാനം. എഐ നിർമിത ചിത്രങ്ങളായിരുന്നു മത്സരാർഥികൾ. മൊറോക്കോയിൽനിന്നുള്ള കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടിയാണ് സമ്മാനം നേടിയത്. ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിനുമുണ്ടായിരുന്നു പ്രത്യേകത. രണ്ടു വിധികർത്താക്കൾ മനുഷ്യരായിരുന്നില്ല; എഐ നിർമിത വെർച്വൽ മനുഷ്യരൂപങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരായിരുന്നു ഇവർ. ജനറേറ്റീവ് എഐയുടെ ചിത്രനിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചു നിർമിക്കപ്പെട്ടവ.
ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള എയ്താനയ്ക്കു മാസം 9 ലക്ഷം രൂപയാണ് വരുമാനം. ഇത് എയ്താനയുടെ നിർമാതാവിനു ലഭിക്കും. സ്പെയിൻകാരനായ റൂബെൻ ക്രൂസാണ് എയ്താനയെ നിർമിച്ചത്. സാധാരണ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടേതുപോലെ, ചിത്രങ്ങൾക്കൊപ്പം കഥകളും മറ്റും പങ്കുവച്ച് യഥാർഥ വ്യക്തിയുടേതെന്നു തോന്നിപ്പിക്കുന്ന പ്രൊഫൈൽ നിർമിക്കുകയായിരുന്നു. നല്ല ഫിറ്റായ ശരീരവും ചുവന്ന മുടിയുമൊക്കെയുള്ള യുവതി. അവർ ജിമ്മിൽ പോകുന്നു, ഷോപ്പിങ്ങിനു പോകുന്നു, ടൂർ പോകുന്നു. തന്റെ ആത്മഗതങ്ങൾ ക്യാപ്ഷനുകളായി പങ്കുവയ്ക്കുന്നു; ശരിക്കും ഇൻസ്റ്റഗ്രാം താരം ചെയ്യുന്നതുപോലെ തന്നെ.
ഒട്ടേറെപ്പേർക്ക് ഇൻഫ്ലുവൻസർമാരായി പ്രശസ്തിയും ആരാധകരെയും ലഭിക്കാൻ സഹായിച്ച സമൂഹമാധ്യമമാണ് ഇൻസ്റ്റഗ്രാം. താനൊരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണെന്നു പറയാൻ പലരും അഭിമാനിക്കുന്ന കാലം. ഒട്ടേറെപ്പേർ ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ പ്രിയ ഇൻഫ്ലുവൻസർമാരെ പിന്തുടരുന്നുണ്ട്. ഈ ലോകത്ത് എഐ ഇൻഫ്ലുവൻസർമാർ വ്യാപകമായാൽ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം. ഒരുപക്ഷേ, യഥാർഥ ഇൻഫ്ലുവൻസർമാരുടെ അവസരങ്ങൾ ഇല്ലാതാക്കാം. എഐ കൂടുതൽ വികസിക്കുന്നതിനനുസരിച്ച്, ന്യൂനതകളൊന്നുമില്ലാത്ത എഐ സൃഷ്ടികൾ വന്നേക്കാം. ഇവ യഥാർഥ ഇൻഫ്ലുവൻസർമാരെക്കാൾ പ്രിയപ്പെട്ടവരായി മാറാം.
എഐ ഇൻഫ്ലുവൻസർമാരെ ഇപ്പോൾ പിന്തുടരുന്നവരിൽ പലർക്കും അത് എഐ സൃഷ്ടികളാണെന്ന് അറിയില്ല. എന്നെങ്കിലും അവരതു തിരിച്ചറിഞ്ഞാൽ ലോകത്തിലുള്ള സകലതിനോടും വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. ഇന്ത്യയിൽ നിന്നുമുണ്ട് എഐ ഇൻഫ്ലുവൻസർമാർ. ഇക്കൂട്ടത്തിൽപെടുന്നതാണ് ഇന്ത്യയുടെ എഐ സൂപ്പർ സ്റ്റാർ എന്നു സ്വയം വിശേഷിപ്പിക്കുന്ന നൈനയുടെ അക്കൗണ്ട്. ഇതിൽ ചിത്രങ്ങൾ മാത്രമല്ല, വിഡിയോകളുമുണ്ട്. യഥാർഥമെന്നു തോന്നിപ്പിക്കുന്ന വിഡിയോകൾ. ഝാൻസിയിൽ നിന്നുള്ള പെൺകുട്ടിയെന്നാണ് നൈന സ്വയം വിശേഷിപ്പിക്കുന്നത്. നൈന പൂർണമായും എഐ രൂപമല്ല. മനുഷ്യസ്ത്രീ തന്നെയാണ്. എന്നാൽ, വിഡിയോകൾ വരുമ്പോൾ മുഖത്ത് എഐ ഇഫക്ടുകൾ നൽകും.
∙ ടെക്നോഫോബിയയുടെ പുതിയ തലം
സാങ്കേതികവിദ്യകളോടു മൊത്തത്തിലുള്ള പേടി ടെക്നോഫോബിയ എന്നറിയപ്പെടുന്നു. ഇന്നത്തെ സാങ്കേതികവിദ്യകളിൽ ഏറ്റവും ശ്രദ്ധേയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതിനാൽ എഐ സംബന്ധിച്ചു ടെക്നോഫോബിയക്കാരിൽ പേടി കൂടുതലാണ്. ഇതിനെ എഐ ഫോബിയയെന്നു വിളിക്കുന്നവരുമുണ്ട്. അകാരണമായ പേടിയാണ് എഐ ഫോബിയയുടെ ലക്ഷണം. എഐ കീഴ്പ്പെടുത്തുമോ, സ്വകാര്യത ഇല്ലാതാകുമോ തുടങ്ങിയ ശങ്കകളാണ് എഐ ഫോബിയയ്ക്കു കാരണം. ഇതുള്ളവർ എഐ നിർമിത സാങ്കേതികവിദ്യകളോടു വിമുഖത കാട്ടും.
∙ തൊഴിൽത്തട്ടിപ്പും ഹൈടെക്
തൊഴിൽത്തട്ടിപ്പ് വളരെ വിപുലമായ കാലമാണിത്. സാങ്കേതികവിദ്യകൾ വളരുന്നതിനനുസരിച്ച് തൊഴിൽത്തട്ടിപ്പുകളും പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എഐ വിദ്യയും ഇതിനായി ഉപയോഗിക്കുന്നു. കൂടുതൽ വിശ്വാസ്യത തോന്നിപ്പിക്കുന്ന തട്ടിപ്പു മെസേജുകളും മറ്റും എഐ ഉപയോഗിച്ചു തയാറാക്കപ്പെടുന്നുണ്ട്. റിക്രൂട്ടർമാരെ അനുകരിക്കാനും വ്യാജ ഇന്റർവ്യൂ നടത്താനുമൊക്കെ എഐ സംവിധാനങ്ങളിൽ ചിലതു പ്രാപ്തമാണെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. തൊഴിൽ തിരച്ചിൽ വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്തിയും എഐ തട്ടിപ്പുകൾ വ്യാപകം. തൊഴിൽ തേടുന്നവരിൽ ആശങ്കയും ഭയവും വളർത്തുന്നതാണിത്.
∙ ഡീപ്ഫെയ്ക്കും സ്വകാര്യതയും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തണൽപറ്റി വളരുന്ന അനുബന്ധ സാങ്കേതികവിദ്യയാണ് ഡീപ്ഫെയ്ക്. മറ്റുള്ളവരുടെ മുഖവും രൂപവും ഉപയോഗിച്ചു മോർഫിങ് മുതൽ അയഥാർഥ വിഡിയോ വരെ നിർമിക്കുന്ന ഡീപ്ഫെയ്ക് വിമർശനവിധേയമായിട്ടുണ്ട്. ഇതോടൊപ്പം എഐ സംവിധാനങ്ങൾ തങ്ങളുടെ സ്വകാര്യതയിലേക്കു കടന്നുകയറുമോ എന്ന ആശങ്കയും ചില ഉപയോക്താക്കൾക്കുണ്ട്.
∙ സർഗശേഷിക്ക് പ്രതിസന്ധി
മനുഷ്യരുടെ സവിശേഷതയായ സർഗാത്മകതയിൽ നേരിട്ട് ഇടപെടുന്നുണ്ട് ജനറേറ്റീവ് എഐ. മണിക്കൂറുകളോളം പണിപ്പെട്ടാൽമാത്രം വരയ്ക്കാനാവുന്ന ഒരു മിഴിവുറ്റ ചിത്രം മൂന്നോ നാലോ വാചകങ്ങളിൽ നൽകുന്ന നിർദേശങ്ങളിൽ എഐ വളരെവേഗം വരച്ചുനൽകും. ചാറ്റ്ജിപിടി പോലുള്ള ടെക്സ്റ്റ് പ്ലാറ്റ്ഫോമുകൾ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എഴുത്തുകളും ലേഖനങ്ങളും നൽകും. എന്നാൽ, ഇവയെയെല്ലാം കവച്ചുവയ്ക്കുന്ന സാങ്കേതികവിദ്യകളാണ് വരാനുള്ളത്. ഓപ്പൺ എഐയുടെ വിഡിയോ പ്ലാറ്റ്ഫോമായ സോറയും ഗൂഗിൾ അതിനു പ്രതിയോഗിയായി ഒരുക്കുന്ന വിയോയുമെല്ലാം വരുന്നതോടെ രംഗം മാറിമറിയും. കേവലം വാക്കുകളിൽ മനോഹര വിഡിയോകൾ സൃഷ്ടിക്കപ്പെടും. മനുഷ്യന്റെ സർഗവാസനകളെ നേരിട്ടു ബാധിക്കുന്ന സ്ഥിതിവിശേഷം ഇതുമൂലം ഉടലെടുക്കാമെന്നു ചില വിദഗ്ധർ മുന്നറിയിപ്പു തരുന്നു.
∙ എഐക്ക് തെറ്റിയാലോ?
ലോകത്ത് എഐ വൻവിപ്ലവമുണ്ടാക്കുമ്പോഴും ആ സാങ്കേതികവിദ്യ നമ്മുടെ മനസ്സിനെ എങ്ങനെ ബാധിക്കാമെന്നത് ആശങ്കയായി തുടരുന്നു. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളുൾപ്പെടെ യാഥാർഥ്യമാക്കാവുന്ന കരുത്തുറ്റതും ഗുണകരവുമായ സാങ്കേതികവിദ്യയാണ് എഐ. എന്നാൽ, ഇതുമൂലം ഭാവിയിൽ ഉടലെടുത്തേക്കാവുന്ന പ്രശ്നങ്ങളും പരിഗണിക്കണം എന്നു പറയുകയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ സൈക്കോളജി വിദഗ്ധനും അധ്യാപകനുമായ അപൂർവകുമാർ പാണ്ഡ്യ.
∙ വളരെ വേഗത്തിലും തോതിലും എഐ വ്യാപിക്കുന്നതു പല മേഖലകളിലെ തൊഴിലാളികളിൽ ഭയമുണ്ടാക്കുന്നുണ്ട്. തൊഴിൽ നഷ്ടപ്പെടുമോ എന്ന ഈ ഭയം മധ്യവയസ്സുകാരെയാണ് കൂടുതൽ ബാധിക്കുക. ഓട്ടമേഷനു സാധ്യതയുള്ള വ്യവസായങ്ങളിലുള്ളവർക്കു കൂടുതൽ സമ്മർദമുണ്ടാകാം.
∙ ബാങ്ക് വായ്പയുടെ അപേക്ഷയിൽ തീർപ്പു കൽപിക്കുന്നതിനോ ജോലിക്ക് അപേക്ഷ അയച്ചവരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതിനോ എഐ നിയോഗിക്കപ്പെടുന്ന ഘട്ടം വരുമെന്നു കരുതുക. മനുഷ്യ മേൽനോട്ടമില്ലാതെ, ആൽഗരിതങ്ങളിൽ മാത്രം മുന്നോട്ടുപോകുന്ന ആ രീതി ആളുകൾ വിശ്വസിക്കണമെന്നില്ല. ഇത് അരക്ഷിതാവസ്ഥയ്ക്കു വഴിവയ്ക്കാം. ബ്ലാക് ബോക്സ് പ്രതിസന്ധിയെന്നാണ് ഈ സ്ഥിതി അറിയപ്പെടുന്നത്. ആൽഗരിതത്തിലെയോ ഉപയോഗിക്കുന്ന ഡേറ്റാ സെറ്റുകളിലെയോ പ്രശ്നം കാരണം എഐക്കു തീർപ്പുകളിൽ തെറ്റുപറ്റാം. ഇതു ജനങ്ങളിൽ ആശങ്ക കൂട്ടാം.
∙ എഐ അസിസ്റ്റന്റുകളിലും സംവിധാനങ്ങളിലും അമിതമായി വ്യാപരിക്കുന്നത് ഒറ്റപ്പെടലിനു വഴിവയ്ക്കാം. ഇങ്ങനെയുള്ളവർക്കു യഥാർഥ ലോകത്ത് ഇടപെടേണ്ടതെങ്ങനെയെന്നു പോലും അറിയാതാകുന്ന ഘട്ടങ്ങളുണ്ടാകാം. ഇതിനൊരു മറുവശവുമുണ്ട്. സാങ്കേതിക പരിജ്ഞാനം കുറവുള്ളതുമൂലം എഐ സ്വായത്തമാക്കാൻ കഴിയാത്തവരും ഒറ്റപ്പെടലിലേക്കും ആശങ്കയിലേക്കും നയിക്കപ്പെടാം.
∙ എഐക്കും വേണം മനുഷ്യത്വം
എഐ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനാണ് പ്രാധാന്യം. എഐ വികസിപ്പിക്കപ്പെടുന്നതു ധാർമികമൂല്യം ഉൾക്കൊണ്ടാണെന്ന് ഉറപ്പാക്കണമെന്നും പറയുന്നു അപൂർവകുമാർ പാണ്ഡ്യ. അതു മനുഷ്യശേഷിയെ പിന്തുണയ്ക്കുന്നുണ്ടോയെന്നു പരിശോധിക്കണം. അതോടൊപ്പം, മനുഷ്യശേഷിക്കു പകരമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എഐയെക്കുറിച്ചു പഠിക്കാൻ എല്ലാവരും തയാറാകണം. അതിന്റെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കണം. എഐ അധിഷ്ഠിത സംവിധാനങ്ങളിലും സോഫ്റ്റ്‌വെയറുകളിലും പ്രായോഗിക പരിശീലനമാകാം. പുതിയ കോഴ്സുകളും മറ്റും പഠിക്കാം.
മാനുഷിക ശക്തികളിലും ശേഷികളിലും വിശ്വസിക്കുക. ആ ശേഷി മൂർച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുക. കൂട്ടുകാരിൽനിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെടാൻ എളുപ്പമാണ്. എന്നാൽ, അതുണ്ടാകാതെ നോക്കണം. കൂടുതൽ ശക്തിയുള്ള മനുഷ്യബന്ധങ്ങളുണ്ടാക്കണം. ഇനിയുള്ള ലോകത്ത് എഐയും ഉണ്ടാകുമെന്നുറപ്പ്. എന്നാൽ, അതിൽ ആശങ്ക വേണ്ട. ഉത്തരവാദിത്തപ്പെട്ട എഐ വികസനത്തിനായി ലോകം ശബ്ദമുയർത്തണം. എഐ വിപ്ലവത്തെ നമ്മുടെ കയ്യിൽത്തന്നെ നിർത്താൻ അതാണു മികച്ച മാർഗം.
(‘അവസാനം എന്താകും?’ വായിക്കാം ‘മാറ്റകുതിപ്പോ മായക്കെണിയോ’ എന്ന പരമ്പരയുടെ മൂന്നാം ഭാഗത്തിൽ.)