മോദി, പിണറായി, രാഹുൽ.. ഒരാളെ ആരാധിക്കാൻ രണ്ടുപേരെ വെറുക്കണോ? ഈ ‘ഗ്രൂപ്പിസം’ അത്ര നന്നല്ല!
കഴിഞ്ഞമാസം ഈ ദിവസങ്ങളിൽ ഫോൺ വിളിക്കുമ്പോഴെല്ലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ‘ഹർ ഘർ തിരങ്ക’ എന്നു കേട്ടുകേട്ട് മറ്റൊരു തിരങ്കയുടെ കാര്യം ഓർമ വന്നു. ഒരുവശത്ത്, അതുവരെ കേട്ടുകേൾവിയില്ലാത്ത ഒരുപാടു സാമൂഹികവിഷയങ്ങളിൽ ഉറച്ച അഭിപ്രായങ്ങളുള്ളപ്പോഴും, നമ്മുടെ പുതിയ തലമുറ സജീവരാഷ്ട്രീയത്തോടു വിമുഖത കാണിക്കുന്നു. (അവരുടെ മുൻതലമുറ ക്യാംപസ് രാഷ്ട്രീയം നിരോധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാകാം ഇതിനു പിന്നിലെന്നു പിൽക്കാലത്തു കണ്ടെത്തിക്കൂടായ്കയില്ല). നാളെ അവരെ ആരു ഭരിക്കുമെന്ന വലിയ ചോദ്യവും ഈ വിമുഖതയ്ക്കു പിന്നിൽനിന്നു മുഖം കാണിക്കുന്നുണ്ട്. അതവിടെ നിൽക്കട്ടെ. കാരണം, അതിനെക്കാൾ ഭീതിദവും ദയനീയവുമായി കാണപ്പെടുന്നു ഇതെഴുതുന്ന ആളുൾപ്പെടെയുള്ള തലമുറ ചെന്നുപെട്ടിരിക്കുന്ന ഹർ ഫോൺ തിരങ്ക. ഈ അമ്മാവൻ തലമുറയുടെ ഉള്ളിലിരിപ്പുകൾ ഏറ്റവും സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന മാധ്യമമായിത്തീർന്നിരിക്കുന്ന വാട്‌സാപ് ഗ്രൂപ്പുകളിലാണ് ഈ തിരങ്ക മുന്നിൽപെടുന്നത്. മറ്റൊരു വിഷയത്തിലേക്കും ശ്രദ്ധ തിരിക്കാതെ പിണറായി വിജയൻ, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരിൽ ആരെയെങ്കിലും ഒരാളെ അമിതമായി ആരാധിക്കുകയോ വെറുക്കുകയോ ചെയ്യുന്ന മൂന്നു വിഭാഗമായി ചേരിതിരിഞ്ഞാണ് (പിന്നോട്ടു മാത്രം കൊണ്ടുപോകുന്ന) ഫോർവേഡിങ് എന്ന നിത്യവൃത്തിയിൽ ഇങ്ങനെ കുറെയധികം പേർ അഭിരമിക്കുന്നത്. ഇതിൽ ഒരാളെ ആരാധിക്കുന്നു എന്നാലർഥം മറ്റു രണ്ടുപേരെയും വെറുക്കുന്നു

കഴിഞ്ഞമാസം ഈ ദിവസങ്ങളിൽ ഫോൺ വിളിക്കുമ്പോഴെല്ലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ‘ഹർ ഘർ തിരങ്ക’ എന്നു കേട്ടുകേട്ട് മറ്റൊരു തിരങ്കയുടെ കാര്യം ഓർമ വന്നു. ഒരുവശത്ത്, അതുവരെ കേട്ടുകേൾവിയില്ലാത്ത ഒരുപാടു സാമൂഹികവിഷയങ്ങളിൽ ഉറച്ച അഭിപ്രായങ്ങളുള്ളപ്പോഴും, നമ്മുടെ പുതിയ തലമുറ സജീവരാഷ്ട്രീയത്തോടു വിമുഖത കാണിക്കുന്നു. (അവരുടെ മുൻതലമുറ ക്യാംപസ് രാഷ്ട്രീയം നിരോധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാകാം ഇതിനു പിന്നിലെന്നു പിൽക്കാലത്തു കണ്ടെത്തിക്കൂടായ്കയില്ല).
നാളെ അവരെ ആരു ഭരിക്കുമെന്ന വലിയ ചോദ്യവും ഈ വിമുഖതയ്ക്കു പിന്നിൽനിന്നു മുഖം കാണിക്കുന്നുണ്ട്. അതവിടെ നിൽക്കട്ടെ. കാരണം, അതിനെക്കാൾ ഭീതിദവും ദയനീയവുമായി കാണപ്പെടുന്നു ഇതെഴുതുന്ന ആളുൾപ്പെടെയുള്ള തലമുറ ചെന്നുപെട്ടിരിക്കുന്ന ഹർ ഫോൺ തിരങ്ക. ഈ അമ്മാവൻ തലമുറയുടെ ഉള്ളിലിരിപ്പുകൾ ഏറ്റവും സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന മാധ്യമമായിത്തീർന്നിരിക്കുന്ന വാട്‌സാപ് ഗ്രൂപ്പുകളിലാണ് ഈ തിരങ്ക മുന്നിൽപെടുന്നത്.
മറ്റൊരു വിഷയത്തിലേക്കും ശ്രദ്ധ തിരിക്കാതെ പിണറായി വിജയൻ, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരിൽ ആരെയെങ്കിലും ഒരാളെ അമിതമായി ആരാധിക്കുകയോ വെറുക്കുകയോ ചെയ്യുന്ന മൂന്നു വിഭാഗമായി ചേരിതിരിഞ്ഞാണ് (പിന്നോട്ടു മാത്രം കൊണ്ടുപോകുന്ന) ഫോർവേഡിങ് എന്ന നിത്യവൃത്തിയിൽ ഇങ്ങനെ കുറെയധികം പേർ അഭിരമിക്കുന്നത്. ഇതിൽ ഒരാളെ ആരാധിക്കുന്നു എന്നാലർഥം മറ്റു രണ്ടുപേരെയും വെറുക്കുന്നു എന്നാണോയെന്ന്, അതു മാത്രമാണോയെന്നു സംശയം തോന്നിപ്പിക്കുന്ന വിധമാണ് ഇരട്ടമുനയുള്ള വെറുപ്പ് അഴിഞ്ഞാടുന്നത്. നമ്മുടെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും വിദൂരഭാവിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ പോരാതെയാണ്, അവയുടെ സമീപഭാവിയെത്തന്നെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഈ ധ്രുവീകരണം സംഭവിക്കുന്നത്.
ജനാധിപത്യം വ്യക്തികേന്ദ്രീകൃതമാകുന്നു എന്നതാണ് ഇതിന്റെ ഒരപകടം. വ്യക്തികേന്ദ്രീകൃതം എന്നത് ഒരു അമേരിക്കൻ മോഡലാണ്. എന്നാലും അതു നടന്നുപോകും എന്നു വയ്ക്കാം. ദേശീയതലത്തിൽ അങ്ങനെ സംഭവിച്ച ചരിത്രവുമുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമെന്ന നിലയിലും (ഫെയ്‌സ്ബുക്കിൽ മാത്രം 31 കോടിയിലേറെ) ഏറ്റവുമധികം വ്യാജവാർത്തകളുടെ ഉറവിടം എന്ന നിലയിലും സമീപഭാവിയിൽത്തന്നെ ഇന്ത്യയിൽ അതിനുണ്ടാകാവുന്ന സങ്കീർണതകൾ വ്യത്യസ്തമാകും. വ്യക്തിപൂജയുടെയും വ്യക്തിഹത്യകളുടെയും പുതിയ (അപകട) സാധ്യതകളാണ് നവമാധ്യമകാലം തുറന്നിടുക.
കേരളത്തിനു മുൻപരിചയമില്ലാത്തതാണ് മേൽപറഞ്ഞ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം. ദേശീയനേതാക്കൾ എന്ന നിലയിൽ നെഹ്റുവിനെയും ഇന്ദിരയെയുമെല്ലാം മലയാളികൾ മുൻപും ആരാധിച്ചിട്ടുണ്ട്; സംസ്ഥാനതലത്തിൽ ഇടതുപക്ഷക്കാരെയും. അപ്പോഴും അവരിലേക്കു മാത്രം ചുരുങ്ങിയില്ല എന്നതാണ് ഓർക്കേണ്ട കാര്യം. പുതിയ ആരാധനയുടെ കുഴപ്പം അതാണ്: മറ്റാരെയും കണ്ണിൽപ്പെടാത്ത വിധം അതു കേന്ദ്രീകരിക്കുന്നു. വെറുപ്പിന്റെ കുഴപ്പങ്ങൾ പറയാനുണ്ടോ? അമ്പരപ്പിക്കുന്ന വ്യാജാവാർത്താ പ്രചാരണത്തിന്റെയും സമൂഹമാധ്യമ ദുരുപയോഗങ്ങളുടെയും കാര്യത്തിൽ കേരളീയരും പിന്നിലല്ല.
ഗ്രൂപ്പിസത്തെപ്പറ്റി, ഗ്രൂപ്പു നേതാക്കളെപ്പറ്റി ഈ പംക്തിയിൽ മുൻപ് എഴുതിയത് ആവർത്തിക്കട്ടെ: ഗ്രൂപ്പിസം ജനാധിപത്യത്തിന്റെ ലക്ഷണമാണ്. എതിർപ്പിന്റെ കളിയാണ് ഗ്രൂപ്പിസം. എന്നാൽ, വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം വാട്‌സാപ്പിനോടു ചേരുമ്പോൾ എതിർപ്പില്ലാതാകുന്നു, വെറുപ്പു മാത്രം ബാക്കിയാകുന്നു. സത്യം, നാട്ടുകാരുടെ വാട്‌സാപ് ഗ്രൂപ്പിൽ കുറച്ചുപേർ മോദി വിരോധവും രാഹുൽ വിരോധവും മാത്രം വിളുമ്പുന്നു, കുറച്ചുപേർ പിണറായി വിരോധവും മോദി വിരോധവും മാത്രം പങ്കിടുന്നു, ബാക്കിയുള്ള കുറച്ചുപേർ രാഹുൽ വിരോധവും പിണറായി വിരോധവും മാത്രം ആഘോഷിക്കുന്നു. വിരോധപാത്രങ്ങളാകാൻ ഇനിയും ആരൊക്കെയോ വരാനിരിക്കുന്നു. ശരിക്കും ഇത്രയധികം വെറുപ്പുണ്ടായിരുന്നോ നമ്മുടെയെല്ലാമുള്ളിൽ?
∙ ചില പച്ചപ്പുകൾ
വെറുപ്പുകളുടെ ഫോർവേഡുകൾക്കിടയിലും ഈയിടെ വായിച്ച രണ്ടു പച്ചപ്പുസ്തകങ്ങളെപ്പറ്റി പറയട്ടെ. ആർ. റോഷ്‌നാഥിന്റെ ഫോണ ഓഫ് കാട്ടാമ്പള്ളി (കാട്ടാമ്പള്ളിയിലെ ജന്തുവൈവിധ്യം), ഡോ. ജോസ് മാത്യുവും ജിഗീഷ് കുമാരനും ചേർന്നെഴുതിയ ഹിൽപാലസിലെ വൃക്ഷങ്ങൾ. സംസ്ഥാന വെറ്റ്‌ലാൻഡ് അതോറിറ്റി പ്രസിദ്ധീകരിച്ച കാട്ടാമ്പള്ളിപ്പുസ്തകം അന്നാട്ടിലെ ദേശാടനപ്പക്ഷികളെയും പൂമ്പാറ്റകളെയും മറ്റു ജന്തുജാലങ്ങളെയും കാട്ടിത്തരുമ്പോൾ സാംസ്‌കാരിക വകുപ്പിന്റെ പൈതൃക പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഹിൽപാലസിലെ വൃക്ഷങ്ങൾ അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ കൊച്ചിയിലെ 52 ഏക്കറോളം വിസ്തൃതിയുള്ള ഹിൽപാലസ് വളപ്പിലെ ഇരുനൂറിലേറെ ജാതികളിൽപെട്ട (സ്പീഷീസ്) ആയിരക്കണക്കിനു വൃക്ഷങ്ങളെ പരിചയപ്പെടുത്തുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അൻപതോളം സസ്യങ്ങളെയാണ് അതിന്റെ രചയിതാക്കളിലൊരാളായ ഡോ. ജോസ് മാത്യു ആദ്യമായി കണ്ടെത്തി ശാസ്ത്രനാമം നൽകിയിട്ടുള്ളത്.
ലാസ്റ്റ് സീൻ: സ്‌നേഹത്തിനു കണ്ണില്ലെന്ന്; അതിനെന്താ, വെറുപ്പിനുണ്ടല്ലോ വേണ്ടുവോളം.