അങ്ങനെയുമുണ്ട് ചിലർ. ദുഃഖത്തിന്റെ തരിപോലും അനുഭവിക്കാത്തവർ. ഒരു പ്രതിസന്ധിയെയും നേരിടേണ്ടി വന്നിട്ടില്ലാത്തവർ. ഭാഗ്യലക്ഷ്മിയുടെ കടാക്ഷം അങ്ങനെ നിരന്തരം ഏറ്റവർ തീരെച്ചുരുക്കം. പക്ഷേ, ചെറിയ തിരിച്ചടിയുണ്ടായാൽപ്പോലും അവർ പതറിപ്പോയേക്കാം. അവർക്കും മനസ്സിൽക്കരുതാവുന്ന പഴയ ചോദ്യമുണ്ട്, ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ (ഭാഗവതകീർത്തനം). അങ്ങനെ മനസ്സിൽക്കരുതിയാൽ വലിയ ഞെട്ടലുണ്ടാകാതെ എന്നും കഴിയാം. ഏതു കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന മൊഴിയിലെ മുന്നറിയിപ്പും ഓർമിക്കാം. ആരുടെയും നക്ഷത്രം എക്കാലവും ഉയരത്തിൽത്തന്നെ നിന്നെന്നു വരില്ല. ഇതു നിഷേധചിന്തയല്ല: ജീവിതയാഥാർഥ്യമാണ്. തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ, അതിനെ സമചിത്തതയോടെ സമീപിക്കാൻ ക്ഷമ കാട്ടാം. ഒരു തിരിച്ചടിയും ശാശ്വതമല്ല. ഒരിറക്കത്തിന് ഒരു കയറ്റം വരുമെന്നും ആശ്വസിക്കണം. ‘നിഴലും വെളിച്ചവും മാറിമാറി നിഴലിക്കും ജീവിതദർപ്പണത്തിൽ’ (ചങ്ങമ്പുഴ- ബാഷ്പാഞ്ജലി) എന്നതു വീൺവാക്കല്ല ഒരു തകർച്ച ജീവിതത്തെ എന്നന്നേക്കുമായി തകർക്കുകയില്ലെന്നത് അനുഗ്രഹം.. ശാ‌സ്ത്രീയ കണ്ടുപിടിത്തങ്ങളുടെ കണക്കിൽ ആർക്കും തകർക്കാനാകാത്ത റെക്കോർഡ് അവശേഷിപ്പിച്ചു കടന്നുപോയ പ്രതിഭാശാലിയാണ് തോമസ് ആൽവ എഡിസൻ (1847–1931). 1914 ഡിസംബർ 10ന് വൈകുന്നേരം അഞ്ചരയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത അത്യാഹിതം സംഭവിച്ചു. അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെയുമുണ്ട് ചിലർ. ദുഃഖത്തിന്റെ തരിപോലും അനുഭവിക്കാത്തവർ. ഒരു പ്രതിസന്ധിയെയും നേരിടേണ്ടി വന്നിട്ടില്ലാത്തവർ. ഭാഗ്യലക്ഷ്മിയുടെ കടാക്ഷം അങ്ങനെ നിരന്തരം ഏറ്റവർ തീരെച്ചുരുക്കം. പക്ഷേ, ചെറിയ തിരിച്ചടിയുണ്ടായാൽപ്പോലും അവർ പതറിപ്പോയേക്കാം. അവർക്കും മനസ്സിൽക്കരുതാവുന്ന പഴയ ചോദ്യമുണ്ട്, ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ (ഭാഗവതകീർത്തനം). അങ്ങനെ മനസ്സിൽക്കരുതിയാൽ വലിയ ഞെട്ടലുണ്ടാകാതെ എന്നും കഴിയാം. ഏതു കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന മൊഴിയിലെ മുന്നറിയിപ്പും ഓർമിക്കാം.

ആരുടെയും നക്ഷത്രം എക്കാലവും ഉയരത്തിൽത്തന്നെ നിന്നെന്നു വരില്ല. ഇതു നിഷേധചിന്തയല്ല: ജീവിതയാഥാർഥ്യമാണ്. തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ, അതിനെ സമചിത്തതയോടെ സമീപിക്കാൻ ക്ഷമ കാട്ടാം. ഒരു തിരിച്ചടിയും ശാശ്വതമല്ല. ഒരിറക്കത്തിന് ഒരു കയറ്റം വരുമെന്നും ആശ്വസിക്കണം.

Representative image: (Photo: torwai/istockphoto)
ADVERTISEMENT

‘നിഴലും വെളിച്ചവും മാറിമാറി

നിഴലിക്കും ജീവിതദർപ്പണത്തിൽ’ (ചങ്ങമ്പുഴ- ബാഷ്പാഞ്ജലി)

എന്നതു വീൺവാക്കല്ല ഒരു തകർച്ച ജീവിതത്തെ എന്നന്നേക്കുമായി തകർക്കുകയില്ലെന്നത് അനുഗ്രഹം..

ശാ‌സ്ത്രീയ കണ്ടുപിടിത്തങ്ങളുടെ കണക്കിൽ ആർക്കും തകർക്കാനാകാത്ത റെക്കോർഡ് അവശേഷിപ്പിച്ചു കടന്നുപോയ പ്രതിഭാശാലിയാണ് തോമസ് ആൽവ എഡിസൻ (1847–1931). 1914 ഡിസംബർ 10ന് വൈകുന്നേരം അഞ്ചരയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത അത്യാഹിതം സംഭവിച്ചു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ സിരാകേന്ദ്രമായ വെസ്റ്റ് ഓറഞ്ച് ലബോറട്ടറിയിലെ സ്ഫോടനത്തെ തുടർന്ന് സർവതും കത്തിച്ചാമ്പലായി.

ആൽഫ്രഡ് ടെന്നിസൻ (Photo: traveler1116/istockphoto)
ADVERTISEMENT

തീനാളങ്ങൾ ആകാശത്തേക്ക് ഭീതീദമായി ഉയരുന്ന കാഴ്ചകണ്ട് അദ്ദേഹം പരിഭ്രാന്തനായില്ല, അലമുറയിട്ടില്ല. പിൽക്കാലത്ത് മകൻ ചാൾസ് എഴ‌ുതി, ‘ശാന്തനായി അടുത്തുവന്നു പറഞ്ഞു, നീ പോയി അമ്മയെയും കൂട്ടരെയും കൂട്ടിക്കൊണ്ടുവരൂ. അവിശ്വസനീയമായ ഈ കാഴ്ച കാണാൻ മറ്റൊരവസരം കിട്ടില്ല’. പിറ്റേന്നു വെളുപ്പിന് അഞ്ചരയ്ക്ക്, എല്ലാം ഏതാണ്ടു  കെട്ടടങ്ങിയപ്പോൾ, ജീവനക്കാരെ വിളിച്ചൂകൂട്ടി ആ അറുപത്തിയേഴുകാരൻ ഏവരെയും ഞെട്ടിച്ചുകൊണ്ടു പ്രഖ്യാപിച്ചു, ‘നാം വീണ്ടും എല്ലാം പണിതുയർത്തുകയാണ്’.അങ്ങനെ പുതിയൊരു ജീവിതംതന്നെ പണിതുയർത്തി. വിജയിച്ചു.

രണ്ടർഥഗോളങ്ങളെ പിഞ്ഛികാചലനത്താൽ

രണ്ടു കണ്ണുകളാക്കി മാറ്റിയ മഹാശിൽപി

ഒരു കണ്ണുനീർത്തുള്ളിയൊന്നിലും മറുതട്ടിൽ

ADVERTISEMENT

ഒരു സ്വപ്നത്തിൻ പുഷ്പ‌രേണുവും നിക്ഷേപിച്ചു

ബ്രഹ്മാണ്ഡത്തിന്റെ രണ്ട് അർധഗോളങ്ങളെ കണ്ണുകളാക്കി, വിണ്ണിന്റെ സ്വപ്നവും മണ്ണിന്റെ കണ്ണീരും ഇരുകണ്ണുകളിൽ നിക്ഷേപിച്ചുണ്ടാക്കിയ തുലനാവസ്ഥയെ  വാഴ്ത്തുന്ന കവി, ജീവിതയാഥാർഥ്യം മനോഹരമായി വരച്ചുകാട്ടുന്നു.

സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും ജയപരാജയങ്ങളെയും തുല്യമായിക്കരുതി വേണം ജീവിതായോധനത്തിനു പോകാനെന്ന സന്ദേശം ഭഗവദ്ഗീതയിലുണ്ട് (സുഖദുഃഖസമേ കൃത്വാ ലാഭാലാഭൗ ജയാജയൗ  – 2 : 38). ബഹുമുഖപ്രതിഭയായിരുന്ന ഫ്രെഡ് റോഗേഴ്സ്: ‘വിഷാദത്തെ നേരിടാൻ ശക്തിവേണം. വേദനിക്കാനും ഉള്ളിലെ അമർഷം കണ്ണീരായി ഒഴുക്കിക്കളയാനും വേണം ശക്തി,’  ഈ വാക്കുകൾ ആൽഫ്രഡ് ടെന്നിസന്റെ പ്രശസ്തമായൊരു ലഘുകവിതയ‌ിലെ കഥയെ ഓർമിപ്പിക്കും. 

ധീരയോദ്ധാവിന്റെ മൃതശരീരം വീട്ടിൽക്കൊണ്ടുവന്നപ്പോൾ പത്നി ബോധം കെട്ടില്ല, നിലവിളിച്ചില്ല. കരഞ്ഞില്ലെങ്കിൽ അവളുടെ കഥ കഴിയുമെന്നു കൂട്ടുകാരികൾ ഭയന്നു. തൊണ്ണൂറുകാരിയായ നഴ്സ് മുന്നോട്ടുവന്ന് അവളുടെ കുഞ്ഞിനെ എല്ലാം അടക്കിവച്ചിരുന്നവളുടെ മടിയിലിരുത്തി. വേനൽമഴപോലെ അവളുടെ കണ്ണീർ ധാരധാരയായി ഒഴുകി. ‘എന്റെ പൊന്നോമനേ, നിനക്കായി ഞാൻ ജീവിക്കും’ എന്ന് അറിയാതെ അവൾ പറഞ്ഞുപോയി.

Representative image: (Photo: gawrav/istockphoto)

പരസ്യമായി കരയുന്നത്, വിശേഷിച്ചും പുരുഷന്മാർ കരയുന്നത്, മോശമാണെന്ന വികലധാരണ പല സമൂഹങ്ങളിലുമുണ്ട്. അതിരറ്റ ദുഃഖം മനസ്സിൽ തളംകെട്ടി അമിതസമ്മർദത്തിനു വഴിവയ്ക്കുന്നതിനേക്കാൾ നല്ലത് പൊട്ടിക്കരഞ്ഞ് പിരിമുറുക്കത്തിന് അയവു വരുത്തുന്നതല്ലേ? സ്വന്തം കണ്ണീരിനെപ്പറ്റി ലജ്ജിക്കരുതെന്നു ചാൾസ് ഡിക്കൻസ്. ഒരിക്കലും ക‌രയാത്തവർ ഇരുകാലുകളുള്ള വെറും റോബട്ടുകളായിരിക്കാം. കേവലം പത്തു മാസത്തെ ദാമ്പത്യത്തിനു ശേഷം തന്നെ വിട്ടുപോയ പ്രേയസിയെ ഓർത്തു രചിച്ച വിലാപകാവ്യമായ കണ്ണുനീർത്തുള്ളിയിൽ നാലപ്പാട്ടു നാരായണമേനോൻ :

‘ഉരുക്കിടുന്നൂ മിഴിനീരിലിട്ട് മുക്കുന്നു മുറ്റും ഭുവനെെകശില്‍പി

മനുഷ്യഹൃത്താം കനകത്തെയേതോ പണിത്തരത്തിന്നുപയുക്തമാക്കാന്‍’

വിഷാദത്തിന്റെ ആഴത്തിലും ശുഭപ്രതീക്ഷയുടെ മംഗളധ്വനി. കൊടുംതീയിലെ പരീക്ഷണം കടന്നുമാത്രമാണ് തനിത്തങ്കം ഉരുത്തിരിയുന്നത്. വെറുതേയല്ല ആ കാവ്യത്തെ ‘ഹൃദയസിരകളെ തട്ടിയുണർത്തുന്ന സരസ്വതീപ്രവാഹം’ എന്നു സർദാർ കെ. എം. പണിക്കർ വിശേഷിപ്പിച്ചത്. ദുഃഖം നമ്മെ നിസ്സഹായതയിലേക്കു തള്ളിവിടണമെന്നില്ല. സുഖദുഃഖങ്ങൾ മനസ്സിന്റെ പ്രതിഫലനങ്ങൾ മാത്രമെന്നു കരുതാം. ‘നിങ്ങൾക്കിതു സന്താപത്തിന്റെ നേരമാണ്. പക്ഷേ ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും;  ആരും നിങ്ങളിൽനിന്ന് സന്തോഷം എടുത്തുകളയില്ല’ എന്നു ബൈബിൾ (യോഹന്നാൻ 16 : 22). ‘ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും’ എന്ന സാന്ത്വനവചനവും ബൈബിളിലുണ്ട് (മത്തായി 5 : 4).

അടക്കിവച്ച നിശ്ശബ്ദദുഃഖം ഏവരിലുമുണ്ടാകുമെന്ന് അമേരിക്കൻ കവി ലോങ്ഫെലോ. നാം നിർവികാരരെന്നു കരുതുന്ന പലരും ദുഃഖിതർ മാത്രമാണെന്നു വരാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിശുദ്ധവും സമ്പൂർണവുമായ സന്തോഷംപോലെ പരിശുദ്ധവും സമ്പൂർണവുമായ സന്താപവും അസാധ്യമെന്നു ടോൾസ്റ്റോയ് (യുദ്ധവും സമാധാനവും). രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപേ റോമൻ ദാർശനികൻ സിസെറോ നർമം കലർത്തിപ്പറഞ്ഞു, ‘സങ്കടപ്പെട്ട് തലനാരിഴ വലിച്ചുകീറുന്നതു മൂ‍ഢതയാണ്; ദുഃഖം കുറയ്ക്കാൻ കഷണ്ടിക്കു കഴിയില്ല’.

Representative image: (Photo: Studio4/istockphoto)

വിവേകത്തിന്റെ ഇത്തരം വാക്യങ്ങൾക്കപ്പുറം പച്ചയായ ചില ജീവിതയാഥാർഥ്യങ്ങളുമുണ്ട്. രണ്ടു വയസ്സുള്ള കുഞ്ഞ് വിട്ടുപോകാനിടയായ ഭാഗ്യഹീനയായ അമ്മയോട് വിവേകമുള്ളവരാരും ‘ജനിച്ചാൽ മരണമുണ്ട്, തീയതി മാറിപ്പോയെന്നേയുള്ളൂ’ എന്ന സത്യം വിളമ്പുന്ന ക്രൂരതയ്ക്കു പോകില്ല. അത് ദുഃഖത്തിന്റെ നേരമാണ്. അമ്മ വികാരത്തിന്റെ അടിമയാണ്. വികാരം മാത്രം നമ്മെ ഭരിക്കുമ്പോൾ യുക്തിക്കു സ്ഥാനമില്ല. സാധാരണ സന്ദർഭങ്ങളിലുണ്ടാകുന്ന ദുഃഖങ്ങളും പ്രയാസങ്ങളും നമ്മെ തളർത്താൻ അനുവദിക്കാതെ, വെല്ലുവിളികളെ നേരിട്ടു പ്രതീക്ഷയോടെ മുന്നേറുകയാണു വിജയത്തിലേക്കുള്ള വഴി.

English Summary:

Does Grief Backfire? Finding Strength in Adversity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT