അന്ന് യച്ചൂരി വിളിച്ചെങ്കിലും വിഎസ് വഴങ്ങിയില്ല; സിൽവർ ലൈനിൽ പിണറായിയെ എതിർത്തു; പിൻഗാമിയില്ലാത്ത മധ്യസ്ഥൻ
അപ്രതീക്ഷിതമായി സീതാറാം യച്ചൂരി വിട വാങ്ങുമ്പോൾ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം തന്നെയാണ് യച്ചൂരിക്കുള്ള ഏറ്റവും വലിയ അനുസ്മരണം. ഒരു കാലത്ത് വിഭാഗീയത കൊടികെട്ടിയ കേരളത്തിലെ പാർട്ടിയിൽ യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ മാത്രം മതി ആ അനുസ്മരണം വ്യത്യസ്തവും സമഗ്രവുമാകാൻ. ഇപ്പോൾ, 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, യച്ചൂരിയുടെ വിയോഗം തിരുത്തലിന്റെ പാതയിൽ പാർട്ടിക്ക് വൻ നഷ്ടമാണ്. എന്നും സിപിഎമ്മിൽ സമവായത്തിന്റെ ശബ്ദമായിരുന്നു യച്ചൂരി. വി.എസ് – പിണറായി പക്ഷങ്ങൾ ചേരിതിരിഞ്ഞ് പോരാടിയ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇരുപക്ഷത്തെയും ഉൾക്കൊണ്ട് പാർട്ടിക്ക് തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യച്ചൂരിക്കു സാധിച്ചു. എക്കാലവും വിഎസിനോട് ബഹുമാനം കലർന്ന മൃദു സമീപനം യച്ചൂരി സ്വീകരിച്ചു. അതേസമയം തിരുത്തേണ്ട സമയത്ത് തിരുത്തി. മുൻ സമ്മേളനങ്ങളിൽ യച്ചൂരി ഇടപെട്ടില്ലായിരുന്നു എങ്കിൽ... ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ സൗമ്യവും സമവായവും നിറഞ്ഞ യച്ചൂരി വിപ്ലവത്തിന്റെ പ്രാധാന്യം വ്യക്തമാകും. വി.എസ്. പക്ഷക്കാരൻ എന്നു വിമർശനം നേരിട്ടപ്പോഴും എങ്ങനെയാണ് യച്ചൂരി ഇരുപക്ഷത്തിനും സ്വീകാര്യനായത്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.

അപ്രതീക്ഷിതമായി സീതാറാം യച്ചൂരി വിട വാങ്ങുമ്പോൾ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം തന്നെയാണ് യച്ചൂരിക്കുള്ള ഏറ്റവും വലിയ അനുസ്മരണം. ഒരു കാലത്ത് വിഭാഗീയത കൊടികെട്ടിയ കേരളത്തിലെ പാർട്ടിയിൽ യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ മാത്രം മതി ആ അനുസ്മരണം വ്യത്യസ്തവും സമഗ്രവുമാകാൻ. ഇപ്പോൾ, 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, യച്ചൂരിയുടെ വിയോഗം തിരുത്തലിന്റെ പാതയിൽ പാർട്ടിക്ക് വൻ നഷ്ടമാണ്. എന്നും സിപിഎമ്മിൽ സമവായത്തിന്റെ ശബ്ദമായിരുന്നു യച്ചൂരി.
വി.എസ് – പിണറായി പക്ഷങ്ങൾ ചേരിതിരിഞ്ഞ് പോരാടിയ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇരുപക്ഷത്തെയും ഉൾക്കൊണ്ട് പാർട്ടിക്ക് തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യച്ചൂരിക്കു സാധിച്ചു. എക്കാലവും വിഎസിനോട് ബഹുമാനം കലർന്ന മൃദു സമീപനം യച്ചൂരി സ്വീകരിച്ചു. അതേസമയം തിരുത്തേണ്ട സമയത്ത് തിരുത്തി. മുൻ സമ്മേളനങ്ങളിൽ യച്ചൂരി ഇടപെട്ടില്ലായിരുന്നു എങ്കിൽ... ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ സൗമ്യവും സമവായവും നിറഞ്ഞ യച്ചൂരി വിപ്ലവത്തിന്റെ പ്രാധാന്യം വ്യക്തമാകും. വി.എസ്. പക്ഷക്കാരൻ എന്നു വിമർശനം നേരിട്ടപ്പോഴും എങ്ങനെയാണ് യച്ചൂരി ഇരുപക്ഷത്തിനും സ്വീകാര്യനായത്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.
∙ ആ സമ്മേളനം വിഎസിന്റെ ചിറകരിഞ്ഞു, അവസാനം വരെ പൊരുതി യച്ചൂരി
യച്ചൂരിയുടെ വിയോഗ വാർത്ത അറിയുമ്പോൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ മനസ്സ് വിങ്ങുക പാർട്ടിയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റേതു തന്നെയാകും. ആരോഗ്യം അനുവദിക്കുമായിരുന്നെങ്കിൽ യച്ചൂരിയുടെ ഭൗതിക ശരീരത്തിന്റെ തല ഭാഗത്ത് വിഎസ് നിന്നേനെ; വല്ലാതെ വിതുമ്പിയേനെ. കാരണമുണ്ട്, സിപിഎമ്മിന്റെ ആധുനിക ചരിത്രത്തിൽ വിഭാഗീയതയുടെ വല്ലാത്തൊരു കൊടിയേറ്റം കണ്ട മലപ്പുറം സംസ്ഥാന സമ്മേളന കാലം മുതൽ കഴിഞ്ഞ തവണത്തെ കൊച്ചി സംസ്ഥാന സമ്മേളനം വരെ പാർട്ടിയിലെ ചേരികളോ അല്ലെങ്കിൽ വ്യത്യസ്ത ആശയധാരകളോ തമ്മിലുള്ള തർക്കങ്ങളിലുടനീളം യച്ചൂരി നിർണായക ഇടപെടൽ നടത്തി.
സമീപകാലത്ത്, വിഎസ് മുന്നോട്ടു വച്ച ആശയധാരയോടു മൗനം കൊണ്ടോ സൂചനകൾകൊണ്ടോ ചേർന്നു നിന്ന യച്ചൂരിയെ പാർട്ടിയിലെ ഒരു വിഭാഗം ഇടക്കാലത്ത് ‘വിഎസ് പക്ഷക്കാരൻ’ എന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട്. പിതൃതുല്യനായി കണ്ടു വിഎസിനോടു ചേർന്നു നിൽക്കുന്ന യച്ചൂരി ചിത്രങ്ങൾ മലയാള മാധ്യമങ്ങൾ എത്രയോ തവണ പ്രസിദ്ധീകരിച്ചിരിക്കുന്നു. 2005ൽ മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു യച്ചൂരി. ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്. സുർജിത്തിന് ഇരുഭാഗത്തുമായി പ്രകാശ് കാരാട്ടും യച്ചൂരിയും നിലനിന്ന കാലം. പാർട്ടിയിലെ പ്രഖ്യാപിത വിഎസ് പക്ഷത്തിന്റെ ചിറകരിഞ്ഞ ആ സമ്മേളനത്തിൽ യച്ചൂരി നടത്തിയ ഇടപെടലുകൾ പാർട്ടിയിലെ വിഭാഗീയതയ്ക്ക് ചരിത്രമുണ്ടെങ്കിൽ അവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകും.
∙ പിണങ്ങിയിറങ്ങിയ വിഎസിനെ തിരിച്ചെത്തിച്ച യച്ചൂരി
മലപ്പുറം സമ്മേളനത്തിന്റെ ഏറ്റവും നിർണായക ദിനത്തിൽ, പുതിയ സംസ്ഥാന കമ്മിറ്റിയെ നിശ്ചയിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന യോഗം നടക്കുന്നു. വി.എസ്. അച്യുതാനന്ദൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ ഔദ്യോഗിക പാനലിനെതിരെ കടുത്ത മത്സരം അരങ്ങേറുമെന്ന സൂചനകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന വിഎസിന്റെ കാർ കടന്നുപോകുന്നതു വഴിയോരത്തു കാത്തു നിൽക്കുന്ന മാധ്യമപ്രവർത്തകർ കണ്ടു.
തൊട്ടു പിന്നാലെ മറ്റൊരു കാറിൽ യച്ചൂരിയും. മണിക്കൂറുകളോളം നീണ്ട ചർച്ചയ്ക്കൊടുവിൽ വിഎസ് തിരികെ മടങ്ങുന്നതും മാധ്യമ പ്രവർത്തകർ കണ്ടു. പിന്നാലെ കാറിൽ യച്ചൂരി മടങ്ങുന്നതും. ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷത്തു നിന്ന് 12 പേർ മത്സരിച്ചു. 12 പേരും തോറ്റു. തിരഞ്ഞെടുക്കപ്പെട്ട 76 പേരിൽ വിഎസ് 64– ാമൻ. കാരാട്ടും യച്ചൂരിയും മറ്റും നടത്തിയ അനുനയ നീക്കങ്ങൾ ഫലം കണ്ടില്ലെന്ന വാർത്ത അതോടെ പുറത്തു വന്നു. വിഎസിനു വേണ്ടി യച്ചൂരി യോഗത്തിൽ ശക്തമായി വാദിച്ചുവെന്ന വിവരവും വൈകാതെ പുറത്തു വന്നു.
∙ കോട്ടയം സമ്മേളനം; വിഎസിനെ സംരക്ഷിച്ചത് യച്ചൂരി
പാർട്ടിയിലെ വിഭാഗീയതയ്ക്ക് അന്ത്യം കുറിച്ചുവെന്നു പാർട്ടിയിലെ മറുചേരി അവകാശപ്പെട്ടുവെങ്കിലും എതിർ ശബ്ദങ്ങൾ പിന്നീട് പലപ്പോഴും ഉയർന്നു കൊണ്ടിരുന്നു. തൊട്ടടുത്ത സംസ്ഥാന സമ്മേളനം 2008ൽ കോട്ടയത്ത് ആയിരുന്നു. അപ്പോഴേക്കും വിഎസ് മുഖ്യമന്ത്രിയായി. എസ്എൻസി ലാവ്‌ലിൻ കേസിൽ വിഎസ് സ്വീകരിച്ച കടുത്ത നിലപാടിന്റെ പേരിൽ മറുചേരി വിഎസിനെതിരെ കടുത്ത നീക്കങ്ങൾ നടത്തുന്ന കാലം. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മുഖ്യമന്ത്രിയെന്ന നിലയിൽ വിഎസ് നടത്തുന്ന ഓരോ നീക്കങ്ങളും പാർട്ടിയുടെ സസൂക്ഷ്മ നിരീക്ഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കാലം. കോട്ടയം സമ്മേളനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ എതിർ ചേരി അതിശക്തമായി രംഗത്തു വന്നു.
വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തു നിലനിർത്തി ഇനി ഒരടി മുന്നോട്ടു പോകാനാകില്ലെന്നു ഔദ്യോഗിക പക്ഷം വാദിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യത്തോടു കേന്ദ്ര നേതൃത്വം മുഖം തിരിച്ചു. വിഎസിനെ സംരക്ഷിക്കുന്നുവെന്ന പേരിൽ കേന്ദ്ര നേതൃത്വത്തിനെതിരെയും തൊട്ടടുത്ത ദിവസം സമ്മേളനത്തിൽ വിമർശനമുയർന്നു. വിഎസ് മുഖ്യമന്ത്രി സ്ഥാനത്ത് 5 വർഷവും പൂർത്തിയാക്കി. 2012ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ വിഎസിനെക്കൊണ്ടു തന്നെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കു വീണ്ടും പിണറായി വിജയന്റെ പേര് നിർദേശിപ്പിച്ചതാണ് ആ സമ്മേളനത്തിന്റെ ഹൈലൈറ്റ്. അതിനു ചുക്കാൻ പിടിച്ചതാകട്ടെ യച്ചൂരിയും.
∙ സമ്മേളനം ആലപ്പുഴയിൽ; ആ വിളിയിൽ വിഎസ് അലിഞ്ഞു
2015ൽ വിഎസിന്റെ ജന്മനാടായ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം വന്നു. വിഎസിനെതിരായ ഔദ്യോഗിക ചേരിയുടെ കടുത്ത ആക്രമണം കണ്ട സമ്മേളനമായിരുന്നു അത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു അന്നു സംസ്ഥാന സെക്രട്ടറി. സമ്മേളനത്തിൽ തനിക്കെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലും സംഘടിപ്പിക്കപ്പെട്ട രൂക്ഷമായ വിമർശനത്തിലും പ്രതിഷേധിച്ചു വിഎസ് സമ്മേളനം വിട്ടിറങ്ങിപ്പോയി. പുന്നപ്രയിലെ വീട്ടിലേക്കു പോയ വിഎസ് ഗേറ്റും കതകും അടച്ചു വീടിനകത്തിരുന്നു. വിഎസിന്റെ ഫോണിലേക്ക് പല നേതാക്കളും വിളിച്ചു. അതിൽ വിഎസ് ഫോൺ എടുത്തത് രണ്ടു പേരുടെ കോളുകൾക്കാണ്– യച്ചൂരിയുടെയും കോടിയേരിയുടെയും.
വിഎസ് പുതിയ പാർട്ടി ഉണ്ടാക്കുമെന്നുവരെ അഭ്യൂഹം കേരളമെമ്പാടും പരന്നു. യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ ഫലം കണ്ടു. വിഎസ് അടങ്ങി. പക്ഷേ വിഎസ് സമ്മേളനത്തിലേക്കു മടങ്ങി വന്നില്ല. തിരുവനന്തപുരത്തേക്കു മടങ്ങി. 88 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 87 പേരെ എടുത്തു. സിപിഎം രൂപീകരണത്തിനു ശേഷം ആദ്യമായി വിഎസ് ഇല്ലാത്ത സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. ഒരെണ്ണം ഒഴിച്ചിട്ടതു വിഎസിനു വേണ്ടിയെന്നു വിശദീകരണവും വന്നു. പ്രവർത്തന റിപ്പോർട്ടിലെ വിഎസിനെതിരായ ചില ഭാഗങ്ങൾ പിബി ഇടപെട്ടു പിന്നീട് ഒഴിവാക്കിയതു പിണറായിക്കു തിരിച്ചടിയായി. യച്ചൂരിയുടെ നിർണായക നീക്കങ്ങളായിരുന്നു അതിനു വഴിവച്ചത്. ആ പാർട്ടി കോൺഗ്രസിൽ യച്ചൂരി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് അതിനു തുണയുമായി.
∙ കൊച്ചിയിൽ യച്ചൂരിയും വിഎസിന്റെ ‘സിൽവർ ലൈൻ’ പാതയിൽ
2018ലെ തൃശൂർ സംസ്ഥാന സമ്മേളനമാണ് വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്. ഗോപി കോട്ടമുറിക്കലിനെ തിരികെ കൊണ്ടുവന്ന് ഔദ്യോഗിക ചേരി വിഎസിനോടുള്ള വാശി തീർത്തപ്പോൾ വിഎസ് പക്ഷത്തെ പിരപ്പൻകോട് മുരളി, സി.കെ സദാശിവൻ എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2022 മാർച്ചിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും യച്ചൂരിയുടെ സാന്നിധ്യം കണ്ടു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖയിലും പിണറായിയുടെ പ്രസംഗത്തിലും വിവാദമായ സിൽവർ ലൈൻ പദ്ധതി പ്രാധാന്യത്തോടെ ഇടം പിടിച്ചപ്പോൾ പദ്ധതിയോടുള്ള വ്യത്യസ്ത നിലപാട് പരോക്ഷമായി യച്ചൂരി സൂചിപ്പിച്ചതും അന്നു ഏറെ വാർത്തയായി. പദ്ധതിയുടെ ഗുണദോഷ വശങ്ങൾ കേന്ദ്ര നേതൃത്വത്തിന് അത്രകണ്ടു ബോധിച്ചിട്ടില്ല എന്നു തന്നെയായിരുന്നു ആ നിലപാടിന് ആധാരം.
∙ കൊല്ലത്തെ ചോദ്യം യച്ചൂരിയുടെ പിൻഗാമിയാര് ?
അടുത്ത സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലത്താണ്. 30 വർഷത്തിനു ശേഷം കൊല്ലം ആതിഥ്യം വഹിക്കുന്ന സംസ്ഥാന സമ്മേളനം. അവിടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പങ്കെടുക്കേണ്ട യച്ചൂരി വിടവാങ്ങി. കേരളത്തിൽ പാർട്ടി തുടർ ഭരണത്തിന്റെ 9 വർഷത്തോടടുക്കുന്ന സാഹചര്യത്തിൽ കൊല്ലം സമ്മേളനം വളരെ നിർണായകമാണ്. യച്ചൂരിയില്ലാത്ത സമ്മേളനത്തിന്റെ ഗതിവിഗതികൾ എങ്ങോട്ടെന്നു ഗണിക്കാനാവാതെ പോകുന്നതാണ് യച്ചൂരി എന്ന വലിയ സാന്നിധ്യത്തിന്റെ വില. പുതിയ ജനറൽ സെക്രട്ടറിയായി കേരളത്തിലെ പാർട്ടി ആരുടെ പേര് നിർദേശിക്കും എന്ന ചോദ്യത്തിനും ഉത്തരം തേടേണ്ടതുണ്ട്. കടുത്ത വിഭാഗീയ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയിലെ ചേരികൾക്കു നടുവിൽ അനുനയത്തിന്റെ ശക്തമായ സ്വരമായിരുന്നു എല്ലാക്കാലത്തും യച്ചൂരിയുടേത്.
വിഎസിനോടു പിതൃതുല്യമായ സ്നേഹം പ്രകടിപ്പിക്കുമ്പോഴും പാർട്ടിയിലെ ഒരു വിഭാഗത്തെ വല്ലാതെ എതിരാക്കാതെ പക്വതയാർന്ന സമീപനം യച്ചൂരി എന്നും മുറുകെപ്പിടിച്ചു. പാർട്ടിയിലെ താഴേത്തട്ടു മുതലുള്ള അംഗങ്ങൾക്കും അണികൾക്കും അതു നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ്, പാർട്ടി വേദികളിലും പൊതുസമ്മേളന വേദികളിലും യച്ചൂരി കടന്നു വരുമ്പോൾ നിലയ്ക്കാത്ത കരഘോഷം ഉയരുന്നത്. പുകച്ചുരുൾ പോലെ അവ്യക്തമായ രൂപമല്ലല്ലോ യച്ചൂരിയുടെ ഓരോ പ്രസംഗങ്ങളും. അവ മൂർത്തമായ രാഷ്ട്രീയ പുസ്തകങ്ങളായിരുന്നുവല്ലോ.