ഞാൻ എ.കെ.ശശീന്ദ്രൻ എന്ന മന്ത്രിയുടെ പക്ഷത്തോ എതിർപക്ഷത്തോ അല്ല. കേരള നിയമസഭയിലെ 140 അംഗങ്ങളെ തിരഞ്ഞെടുത്ത രണ്ടു കോടിയിലേറെ സമ്മതിദായകരുടെ പക്ഷത്താണ്. ഒരു സമ്മതിദായകന്റെ ചിന്തകൾ മാത്രമാണ് താഴെ കുറിക്കുന്നത്. ശശീന്ദ്രന്റെ പാർട്ടിക്കു നിയമസഭയിൽ‍ രണ്ടംഗങ്ങളാണുള്ളത്. അദ്ദേഹം 2021ൽ മന്ത്രിയാകുമ്പോഴുണ്ടായിരുന്ന ധാരണ രണ്ടരവർഷം കഴിഞ്ഞ് താൻ സ്ഥാനമൊഴിയുകയും മറ്റേ അംഗം മന്ത്രിയാകുകയും ചെയ്യും എന്നായിരുന്നത്രേ. രണ്ടരവർഷം അതിവേഗം കടന്നുപോയി. വാർത്തകളനുസരിച്ച്, ശശീന്ദ്രൻ സ്ഥാനമൊഴിയാൻ തയാറല്ല. പൗരരായ നമുക്ക് ‘എ’ മന്ത്രിയായാലും ‘ബി’ മന്ത്രിയായാലും പ്രശ്നമൊന്നുമില്ല. ജനങ്ങളായ നാം (ഭരണഘടനയിലെ We, the people) ആവശ്യപ്പെടുന്നത്, നാം ഏൽപിച്ച ജോലി ഉത്തരവാദിത്തത്തോടെയും നമ്മോടു കൂറോടെയും ചെയ്യുന്ന ഒരാൾ മന്ത്രിയാകണം എന്നു മാത്രമാണ്. മന്ത്രിക്കു കിടക്കാൻ വീടും പണി ചെയ്യാൻ ഓഫിസും സഹായിക്കാൻ ഉദ്യോഗസ്ഥരും യാത്ര ചെയ്യാൻ വണ്ടികളും, എന്തിന്, സാമ്രാജ്യത്വ ശൈലിയിൽ പൊലീസ് അകമ്പടി പോലും നാം നൽകുന്നു. നമ്മളോടുള്ള ഉത്തരവാദിത്തം അവൾ/അയാൾ സത്യസന്ധതയോടെ നിറവേറ്റും എന്ന ഉത്തമവിശ്വാസമാണ് നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്. കൂടാതെ, അല്ലലില്ലാതെ ജീവിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ എ.കെ.ശശീന്ദ്രൻ എന്ന മന്ത്രിയുടെ പക്ഷത്തോ എതിർപക്ഷത്തോ അല്ല. കേരള നിയമസഭയിലെ 140 അംഗങ്ങളെ തിരഞ്ഞെടുത്ത രണ്ടു കോടിയിലേറെ സമ്മതിദായകരുടെ പക്ഷത്താണ്. ഒരു സമ്മതിദായകന്റെ ചിന്തകൾ മാത്രമാണ് താഴെ കുറിക്കുന്നത്. ശശീന്ദ്രന്റെ പാർട്ടിക്കു നിയമസഭയിൽ‍ രണ്ടംഗങ്ങളാണുള്ളത്. അദ്ദേഹം 2021ൽ മന്ത്രിയാകുമ്പോഴുണ്ടായിരുന്ന ധാരണ രണ്ടരവർഷം കഴിഞ്ഞ് താൻ സ്ഥാനമൊഴിയുകയും മറ്റേ അംഗം മന്ത്രിയാകുകയും ചെയ്യും എന്നായിരുന്നത്രേ. രണ്ടരവർഷം അതിവേഗം കടന്നുപോയി. വാർത്തകളനുസരിച്ച്, ശശീന്ദ്രൻ സ്ഥാനമൊഴിയാൻ തയാറല്ല.

പൗരരായ നമുക്ക് ‘എ’ മന്ത്രിയായാലും ‘ബി’ മന്ത്രിയായാലും പ്രശ്നമൊന്നുമില്ല. ജനങ്ങളായ നാം (ഭരണഘടനയിലെ We, the people) ആവശ്യപ്പെടുന്നത്, നാം ഏൽപിച്ച ജോലി ഉത്തരവാദിത്തത്തോടെയും നമ്മോടു കൂറോടെയും ചെയ്യുന്ന ഒരാൾ മന്ത്രിയാകണം എന്നു മാത്രമാണ്. മന്ത്രിക്കു കിടക്കാൻ വീടും പണി ചെയ്യാൻ ഓഫിസും സഹായിക്കാൻ ഉദ്യോഗസ്ഥരും യാത്ര ചെയ്യാൻ വണ്ടികളും, എന്തിന്, സാമ്രാജ്യത്വ ശൈലിയിൽ പൊലീസ് അകമ്പടി പോലും നാം നൽകുന്നു. നമ്മളോടുള്ള ഉത്തരവാദിത്തം അവൾ/അയാൾ സത്യസന്ധതയോടെ നിറവേറ്റും എന്ന ഉത്തമവിശ്വാസമാണ് നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്. കൂടാതെ, അല്ലലില്ലാതെ ജീവിക്കാനുള്ള സുഖസൗകര്യങ്ങൾ നൽകിയാൽ അഴിമതിയുടെ പ്രലോഭനം ഉണ്ടാവില്ല എന്ന വിശ്വാസവുമുണ്ട്.

പാലക്കാട് നടന്ന വനം വകുപ്പ് ഫയൽ തീർപ്പാക്കൽ തീവ്രയ‍ജ്ഞ പരിപാടിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ 88 വയസ്സുള്ള തടുകശേരി സ്വദേശി നാണിയുടെ കൈയ്യിലെ മുറിവ് നോക്കുന്നു. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഒരു മന്ത്രിയുണ്ടാകുന്ന പാത ലളിതമാണ്. ജനപ്രതിനിധികളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു. തത്വത്തിൽ ഭൂരിപക്ഷം നേടിയ പാർ‌ട്ടിയിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നു. അത് അവർക്കു ജനങ്ങൾ നൽ‍കിയിരിക്കുന്ന ഉത്തരവാദിത്തങ്ങളിലൊന്നാണ്. അവർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ആ വ്യക്തി ജനങ്ങളോടു കൂറുപുലർത്തുന്ന ഒരാളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് എന്ന ഉത്തമവിശ്വാസം നമുക്കുണ്ട്.  മുഖ്യമന്ത്രി മന്ത്രിമാരെ തിരഞ്ഞെടുക്കുന്നു. അതു ജനങ്ങൾ മുഖ്യമന്ത്രിക്കു നൽകുന്ന ഉത്തരവാദിത്തങ്ങളിലൊന്നാണ്. മുഖ്യമന്ത്രി മന്ത്രിമാരെ തിര‍‍ഞ്ഞെടുക്കുമ്പോഴും അവർക്കു ജനങ്ങളോടുള്ള കൂറ് ഉറപ്പുവരുത്തിയിരിക്കും എന്നു നാം ആത്മാർഥമായി വിശ്വസിക്കുന്നു. 

അല്ലെങ്കിൽപിന്നെ നാം അധ്വാനിച്ചുണ്ടാക്കിയ കോടാനുകോടി രൂപ തിരഞ്ഞെടുപ്പിനു ചെലവഴിച്ചിട്ട് എന്തുകാര്യം? നമ്മോടു വിശ്വസ്തത പുലർത്താത്തവരും നാം ഏൽപിച്ച ജോലി ചെയ്യാത്തവരുമായ കുറച്ചാളുകൾക്കു വെറുതേ ശമ്പളം കൊടുക്കാനോ? ഒരു നിയോജകമണ്ഡലത്തിലെ സമ്മതിദായകർ നിയമസഭയിലെ അവരുടെ പ്രതിനിധിയെ അഥവാ എംഎൽഎയെ തിരഞ്ഞെടുക്കുന്നതു മന്ത്രിയാക്കാനല്ല. മന്ത്രിയാകുന്നതു യാദൃച്ഛികം മാത്രം. അവർ തിരഞ്ഞെടുക്കുന്നതു തങ്ങളുടെ ആവശ്യങ്ങൾ നിയമസഭയിലും പുറത്തും നോക്കിനടത്താൻ ശേഷിയുള്ള ഒരു വ്യക്തിയെയാണ്. 

മന്ത്രി എ.കെ.ശശീന്ദ്രൻ. (ചിത്രം: മനോരമ)
ADVERTISEMENT

വാസ്തവത്തിൽ, അവൾ/അയാൾ മന്ത്രിയായാൽ ആ നിയോജകമണ്ഡലത്തിനു പ്രത്യേക പരിഗണന ലഭിക്കാതിരിക്കാനാണ് വഴി. കാരണം, ഒരു മന്ത്രിക്കു കേരളത്തിലെ 140 മണ്ഡലങ്ങളും ഒരുപോലെയാണ്. തിരിച്ചുവ്യത്യാസം കാണിക്കില്ലെന്നാണ് സത്യവാചകം. മന്ത്രി ശശീന്ദ്രൻ അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും അങ്ങനെയാണ്. എംഎൽഎ എന്നു വിളിക്കപ്പെടുന്ന ജനപ്രതിനിധി സ്വന്തം നിയോജക മണ്ഡലത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചാൽതന്നെ അവളുടെ/അയാളുടെ ദൗത്യം പൂർത്തിയായി. ഒരു എംഎൽഎയിൽനിന്നു നാം ആവശ്യപ്പെടുന്ന മിനിമം ഗാരന്റിയാണത്.

മന്ത്രിയായാൽ മാത്രമേ മാറ്റം വരുത്താൻ സാധിക്കൂ എന്ന് ഒരു പ്രത്യയശാസ്ത്രത്തിലും പറഞ്ഞിട്ടുള്ളതായി അറിവില്ല. ഒരു വ്യക്തിയെ നിയമനിർമാണസഭയിലേക്കു ജനങ്ങൾ തിരഞ്ഞെടുക്കുന്നതു തന്നെ, നിയമനിർമാണത്തിലൂടെ മാറ്റം വരുത്താൻ അവർ അയാൾക്കു കൊടുക്കുന്ന തിട്ടൂരമാണ്. മാറ്റം നിയമനിർമാണത്തിലൂടെയാണ്. മന്ത്രിയെപ്പോലെയൊരാളിന്റെ മേൽനോട്ടം വിശദാംശം മാത്രമാണ്. ജനങ്ങളോടു കൂറും കാര്യക്ഷമതയുമുള്ള ഏതൊരു ഉദ്യോഗസ്ഥനും നിഷ്പ്രയാസം ചെയ്യാവുന്നതാണ് അത്. 

തോമസ് കെ.തോമസ്. (ചിത്രം: മനോരമ)
ADVERTISEMENT

ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാതിരിക്കുന്നതും മറ്റൊരാൾ ആ സ്ഥാനം ആവശ്യപ്പെടുന്നതുമായ അവസ്ഥാവിശേഷം പല ചോദ്യങ്ങൾ ഉയർത്തുന്നു. മന്ത്രിപദവി എത്രകാലം എന്നതിനെപ്പറ്റി പാതി ഞാനും പാതി നീയും എന്ന ധാരണയുണ്ടാക്കിയതുതന്നെ എന്തിനായിരുന്നിരിക്കാം? മന്ത്രിയാകാതെ ജനസേവനം എന്ന ലക്ഷ്യം പൂർത്തീകരിക്കാനാവില്ല എന്നവർ വിശ്വസിക്കുന്നതുകൊണ്ടാണോ? എങ്കിൽ അവരതു വിശദീകരിക്കണം. ശശീന്ദ്രൻ തുടർച്ച ആവശ്യപ്പെടുന്നതു കഴിഞ്ഞ രണ്ടരവർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനമികവിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമല്ലോ. എങ്കിൽ അദ്ദേഹത്തിന്റെ പെർഫോമൻസ് ഓഡിറ്റ് – പ്രവർത്തനനേട്ടങ്ങളുടെ കണക്ക്- എവിടെ? മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് അതുണ്ടാവും എന്നു മാത്രം നമുക്കാശിക്കാം. കൂടാതെ, മന്ത്രിയായി തുടർന്നാൽ അദ്ദേഹം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ/പരിഷ്കാരങ്ങളുടെ പട്ടിക എവിടെ?

മറ്റൊന്നുകൂടിയുണ്ട്. ശശീന്ദ്രനു പകരം മന്ത്രിയാകാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ അടുത്ത രണ്ടുവർഷത്തേക്കുള്ള ലക്ഷ്യപട്ടിക എവിടെ? മന്ത്രിപദവിക്കുവേണ്ടി അവകാശവാദമുയർത്തുന്ന ഇരുവരും കേരളത്തിലെ 3.51 കോടി ജനങ്ങളോടു കാണിക്കേണ്ട ഒരു സാമാന്യമര്യാദയാണ് ഈ വെളിപ്പെടുത്തലുകൾ. അതോ, മന്ത്രിയാവുന്നതിൽ മറ്റെന്തെങ്കിലും നേട്ടങ്ങളുണ്ടോ? എങ്കിൽ, അവയെന്തെന്ന് ഇരുവരും തങ്ങളെ തിരഞ്ഞെടുത്ത പൗരരോടു വെളിപ്പെടുത്തണം.

English Summary:

Beyond the Ministerial Seat: True Value of an Elected Representative in Kerala