നടക്കുന്നത് നിർണായക പരീക്ഷണം; വിജയിച്ചാൽ രക്ഷപ്പെടുക ലക്ഷക്കണക്കിന് പാർക്കിൻസൺസ് രോഗികൾ
അമ്മ മരിച്ചിട്ടു കൃത്യം രണ്ടു മാസമാകുന്നു. അമ്മയ്ക്ക് അൽസ്ഹൈമേഴ്സ് രോഗത്തിനൊപ്പം പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളുടെ അച്ഛനമ്മമാർ പലരും പാർക്കിൻസൺസ് രോഗംകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണു പാർക്കിൻസൺസ് രോഗം. ഇന്ത്യയിൽ ഏകദേശം എൺപതു ലക്ഷം പാർക്കിൻസൺസ് രോഗികളുണ്ടെന്നാണു കണക്ക്. ചലനം, ഏകോപനം എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂറോ കെമിക്കലാണ് ഡോപമിൻ. C₈H₁₁NO₂ എന്നതാണ് ഇതിന്റെ തന്മാത്രാ സൂത്രവാക്യം. ഡോപമിൻ നിർമിക്കുന്ന മസ്തിഷ്കകോശങ്ങളെ പാർക്കിൻസൺസ് രോഗം ക്രമേണ നശിപ്പിക്കുന്നു. പാർക്കിൻസൺസ് ഉള്ളവർക്കു ശരീരത്തിലെ സന്തുലിതാവസ്ഥ തകിടംമറിയുക, സംസാരം കുഴയുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകാം. എന്നാൽ, പാർക്കിൻസൺസ് രോഗികൾക്കു വളരെ ആശാവഹമായ വാർത്ത യുഎസിൽനിന്നു വരുന്നുണ്ട്. പാർക്കിൻസൺസ് രോഗത്തിനുള്ള മരുന്നുകളുടെ കണ്ടുപിടിത്തങ്ങൾ രോഗികളിലേക്ക് എത്തിക്കാനുള്ള ക്ലിനിക്കൽ ട്രയലുകളുടെ തുടക്കത്തിലാണ് ഫ്ലോറിഡ സർവകലാശാലയിലെ രസതന്ത്ര പ്രഫസറും ഡിപ്പാർട്മെന്റ് ചെയറുമായ ഡോ. മാത്യു ഡിസ്നി.

അമ്മ മരിച്ചിട്ടു കൃത്യം രണ്ടു മാസമാകുന്നു. അമ്മയ്ക്ക് അൽസ്ഹൈമേഴ്സ് രോഗത്തിനൊപ്പം പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളുടെ അച്ഛനമ്മമാർ പലരും പാർക്കിൻസൺസ് രോഗംകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണു പാർക്കിൻസൺസ് രോഗം. ഇന്ത്യയിൽ ഏകദേശം എൺപതു ലക്ഷം പാർക്കിൻസൺസ് രോഗികളുണ്ടെന്നാണു കണക്ക്. ചലനം, ഏകോപനം എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂറോ കെമിക്കലാണ് ഡോപമിൻ. C₈H₁₁NO₂ എന്നതാണ് ഇതിന്റെ തന്മാത്രാ സൂത്രവാക്യം.
ഡോപമിൻ നിർമിക്കുന്ന മസ്തിഷ്കകോശങ്ങളെ പാർക്കിൻസൺസ് രോഗം ക്രമേണ നശിപ്പിക്കുന്നു. പാർക്കിൻസൺസ് ഉള്ളവർക്കു ശരീരത്തിലെ സന്തുലിതാവസ്ഥ തകിടംമറിയുക, സംസാരം കുഴയുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകാം. എന്നാൽ, പാർക്കിൻസൺസ് രോഗികൾക്കു വളരെ ആശാവഹമായ വാർത്ത യുഎസിൽനിന്നു വരുന്നുണ്ട്. പാർക്കിൻസൺസ് രോഗത്തിനുള്ള മരുന്നുകളുടെ കണ്ടുപിടിത്തങ്ങൾ രോഗികളിലേക്ക് എത്തിക്കാനുള്ള ക്ലിനിക്കൽ ട്രയലുകളുടെ തുടക്കത്തിലാണ് ഫ്ലോറിഡ സർവകലാശാലയിലെ രസതന്ത്ര പ്രഫസറും ഡിപ്പാർട്മെന്റ് ചെയറുമായ ഡോ. മാത്യു ഡിസ്നി.
നിലവിലുള്ള ചികിത്സകളിലൂടെ രോഗലക്ഷണങ്ങൾ ലഘൂകരിക്കാമെങ്കിലും രോഗം കുറയുകയോ പൂർണമായി മാറുകയോ ഇല്ല.എന്നാൽ, മസ്തിഷ്ക കോശങ്ങളിലെ രോഗമുണ്ടാക്കുന്ന ആർഎൻഎയിൽ പ്രവർത്തിക്കുന്ന രാസവസ്തുക്കളാണ് ഡോ. മാത്യു ഡിസ്നിയുടെ സംഘം വികസിപ്പിച്ചത്. ന്യൂറോണുകളിലും അവയുടെ ചുറ്റുപാടിലും ആൽഫ-സിന്യൂക്ലിൻ എന്ന വിഷ പ്രോട്ടീൻ അടിയുന്നതാണു പാർക്കിൻസൺസ് രോഗത്തിന്റെ മൂലകാരണം. ഈ വിഷ പ്രോട്ടീൻ നിർമിക്കുന്നതിന് ആവശ്യമായ ആർഎൻഎയെ ലക്ഷ്യം വയ്ക്കുന്നതു രോഗത്തെ മന്ദഗതിയിലാക്കാനോ തടയാനോ ഉള്ള ഏറ്റവും മികച്ച തന്ത്രമാണെന്നു മാത്യു ഡിസ്നി കണ്ടെത്തി.
2024 ജനുവരിയിൽ പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിൽ ഈ പഠനങ്ങൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ സന്നദ്ധ സംഘടനയായ സ്പാർക്ക് എൻഎസ് ഡോ. മാത്യു ഡിസ്നിക്കും ടീമിനും രോഗികളിൽ പരീക്ഷണം നടത്താനായി 20 ലക്ഷം ഡോളർ നൽകി. ക്ലിനിക്കൽ ട്രയലുകളുടെ ഫലങ്ങൾ വരാൻ രണ്ടു വർഷംകൂടി കാത്തിരിക്കണമെങ്കിലും ഒട്ടേറെ പ്രതീക്ഷകളാണ് ഈ ഗവേഷണഫലങ്ങൾ നൽകുന്നത്.
∙ ഓണമുണ്ണാൻ ഇല തന്നെ വേണോ?
നാളെ ഓണമാണല്ലോ? ഓണത്തെ മുൻനിർത്തി എന്തു ശാസ്ത്രലേഖനം എഴുതാമെന്ന് ആലോചിച്ചപ്പോഴാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന പേപ്പർ ഇലകളെപ്പറ്റിയാകാം എന്നോർത്തത്. പേപ്പർ ഇലകൾ മെഴുകു പുരട്ടിയതാകും എന്നാണ് നമ്മൾ പലരും കരുതിയിരുന്നത്. എന്നാൽ, അതു മെഴുകല്ല. പോളിഎഥിലിന്റെ (PE) ചെറിയ ആവരണമാണ്. (25 മുതൽ 100 മൈക്രോ മീറ്റർ കട്ടിയിലായിരിക്കും പുരട്ടിയിട്ടുണ്ടാവുക). മെഴുകിനു ചോറിന്റെയും കറികളുടെയും ചൂടു താങ്ങാൻ കഴിവില്ലാത്തതുകൊണ്ടാണ് പോളിഎഥിലിൻ (PE) ഉപയോഗിക്കുന്നത്. കോഫി (പേപ്പർ) കപ്പിന്റെയും ഉള്ളിലുള്ള ആവരണം പോളിഎഥിലിൻ ആയിരിക്കും. ഇതു ചോറിന്റെയും കറികളുടെയും ചൂടിൽ ഉരുകില്ലേ?
പോളിഎഥിലിന്റെ ഉരുകൽ നില (melting point) 120 മുതൽ 180 °C വരെയാണ്. ഏകദേശം 100 ഡിഗ്രി വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ ചോറും കറികളും ഈ താപനിലയിലും താഴെയായിരിക്കും. അതിനാൽ ഉരുകാനുള്ള സാധ്യത കുറവാണ്. ഇനി ചെറുതായി ഉരുകി ഭക്ഷണത്തിന്റെ കൂടെ ചേർന്നാലും അത് അപകടകരമാംവിധം വിഷാംശം ഉള്ളതുമല്ല. വിഷാംശത്തിന്റെ അളവ് അതിന്റെ ഡോസേജിനെ ആശ്രയിച്ചിരിക്കും. ചെറിയ അളവിൽ പോളിഎഥിലിൻ മനുഷ്യനു ഹാനികരമല്ല എന്നാണ് 2007ൽ ഇന്റർനാഷനൽ ജേണൽ ഫോർ ടോക്സിക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
ഓണത്തിനോ അല്ലെങ്കിൽ വല്ലപ്പോഴുമുള്ള ആഘോഷങ്ങൾക്കോ സദ്യ പേപ്പർ ഇലയിൽ കഴിച്ചതുകൊണ്ട് കുഴപ്പങ്ങളുണ്ടാവാൻ കാരണങ്ങളില്ല. പക്ഷേ, പ്ലാസ്റ്റിക്കുകളുടെ ചെറിയ രൂപങ്ങളായ ‘മൈക്രോ-പ്ലാസ്റ്റിക്കുകൾ’ ശരീരത്തിൽ അധികമായി ചെന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സ്ഥിരമായി ഇതിൽ കഴിക്കുന്നതു നല്ലതല്ല.