‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി, ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി, ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി, ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’- ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറ‍ഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ. കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി

ADVERTISEMENT

ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി

ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’

ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറ‍ഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ.

ഡോ. എം.ജി. ശശിഭൂഷൺ (Photo Arranged)

കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.

ADVERTISEMENT

∙ ഓണക്കാലത്തെ പൊതുവെ പൊന്നിൻ ചിങ്ങമാസമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ടല്ലോ. എങ്ങനെയാണ് ചിങ്ങമാസത്തിന് പ്രാധാന്യം കിട്ടിത്തുടങ്ങിയത്?

കൊല്ലവർഷത്തിന്റെ വരവോടെയാണ് അതു സംഭവിച്ചത്. ഇപ്പോൾ ഇതിനെ മലയാളവർഷമെന്നൊക്കെ പറയാറുണ്ട്. എങ്കിലും കൊല്ലവർഷമെന്നുതന്നെ പ്രയോഗിക്കുന്നതാണ് ഉചിതം. എഡി ഒൻപതാം നൂറ്റാണ്ടിലാണ് കൊല്ലവർഷം നിലവിൽ വന്നത്. അക്കാലത്താണ് ഈ കാലഗണന നടക്കുന്നത്. കൊല്ലവർഷം ഗ‌‌ണിച്ചപ്പോൾ ചിങ്ങം ഒന്ന് നവവത്സരമായി അതിനു കാരണം ഓണം കേരളീയരുടെ പ്രിയപ്പെട്ട വസന്തോത്സവമായതുകൊണ്ടുതന്നെയാണ്. പഴയകാലത്ത്, അതിനു മുൻപ് നിലനിന്നിരുന്ന കാലഗണനയിൽ മേടം ഒന്നായിരുന്നു നവവത്സരം.

∙ കൊല്ലവർഷമെന്ന കാലഗണന ആരംഭിക്കാൻ കാരണമെന്താണ്?

ഈ കാലഗണന ആരംഭിച്ചത് പ്രാചീന വേണാടിന്റെ തലസ്ഥാനമായ കൊല്ലത്താണ്. അവിടെ ഒരു തുറമുഖം ഉണ്ടായിരുന്നു. അതുവഴി ധാരാളം വ്യാപാരം നടന്നിരുന്നു. അതൊരു തുറമുഖപട്ടണമായിരുന്നു. അക്കാലത്ത് വ്യാപാരത്തിന്റെ ഭാഗമായി പണം കടം കൊടുക്കുകയും കടം വാങ്ങുകയും ചെയ്തിരുന്നു. അതിനു തെളിവായി പ്രമാണ പത്രങ്ങൾ വേണം. ആ പത്രത്തി‍‌‌ൽ ഒരുകാലം എഴുതണം. അതുകൊണ്ട് അവർ അക്കാലത്തെ ഭരണാധികാരിയോട് ഒരു കാലഗണനാ രീതിവേണമെന്ന് ആവശ്യപ്പെട്ടു.

1661ൽ ഡച്ചുകാർ കൊല്ലം ആക്രമിക്കാനെത്തിയതിന്റെ ചിത്രീകരണം, അക്കാലത്ത് വലിയ തുറമുഖ പട്ടണമായിരുന്നു കൊല്ലം (Drawing by Coenraet Decker/ Wikimedia)
ADVERTISEMENT

അതിനു മുൻപ് ഇവിടെ നിലനിന്നിരുന്നത് മറ്റു ചില കാല‌ഗണനാ രീതികളായിരുന്നു. വ്യാഴത്തിന്റെ ഗ്രഹനില പറയുന്ന ഒരു സമ്പ്രദായമായിരുന്നു ഒന്ന്. സപ്തർഷി വർഷമെന്നതായിരുന്നു മറ്റൊന്ന്. ഒരു നക്ഷത്രത്തിനു നൂറ് അങ്ങനെ 27 നക്ഷത്രങ്ങൾക്ക് ഇത്ര എന്നു പറയുന്ന കാലഗണന. ശകവർഷവും അപൂർവമായിട്ടുണ്ട്. കലിവർഷമായിരുന്നു ഇവിടെ നിലനിന്നിരുന്ന മറ്റൊരു കാലഗണന. കുറച്ചു കൂടി തദ്ദേശീയമായ കാലഗണന ആവശ്യമാണെന്നു തോന്നിയതുകൊണ്ടാണ് കൊല്ല വർഷത്തെപ്പറ്റി വ്യാപാരികൾ ആലോചിച്ചതുംഅവരുടെ ആഗ്രഹം രാജാവിനെ അറിയിച്ചതും.

ഓണാഘോഷങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് ആയിരം വർഷത്തോളമായിക്കാണണം. സ്ഥാണു രവിവർമ എന്ന രാജാവ് മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാളുകളിൽ ഓണം ഉണ്ടായിരുന്നു. 

അന്നു രാജ്യം ഭരിച്ചിരുന്ന വേണാട് രാജാവിന്റെ പേര് ഉദയ വർമ എന്നു പറയുന്നു. നമുക്ക് ഉറപ്പില്ല.ആ വേണാട് രാജാവ് ഈ കാലഗണന അംഗീകരിച്ചു. ഇന്ത്യയിലുടനീളം നിലവിലുണ്ടായിരുന്ന സപ്തർഷി വർഷത്തിന്റെ തുടർച്ചയായിരുന്നു കൊല്ലവർഷം. കൊടുങ്ങല്ലൂർ ആസ്ഥാനമായി കേരളം ഭരിച്ചിരുന്ന മഹോദയപുരം രാജാക്കന്മാർക്ക് ഇത് അംഗീകരിക്കാൻ വൈമനസ്യം ഉണ്ടായിരുന്നു. കാരണം അവരുടെ സാമന്തനാണ് വേണാട്. വേണാട് നടപ്പിലാക്കുന്ന ഒരു വർഷം സ്വീകരിക്കുന്നത് ഒരു കുറവാണെന്ന് അവർ കരുതി. എന്നാൽ വേണാടുമായി ബന്ധമുണ്ടായിരുന്ന കോലത്തു നാട് കൊല്ല വർഷം സ്വീകരിച്ചപ്പോൾ മോഹദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്നവർക്കും അതിലേക്കു മാറാതെ നിവവൃത്തി ഇല്ലെന്നു വന്നു.

സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹം. ഇന്ത്യയിലുടനീളം നിലവിലുണ്ടായിരുന്ന സപ്തർഷി വർഷത്തിന്റെ തുടർച്ചയായിരുന്നു കൊല്ലവർഷം. (Photo Arranged)

ഒരുകാലത്ത് വേണാടിന്റെ കീഴിലായിരുന്നു തിരുനെൽവേലി പ്രദേശങ്ങൾ. പ്രത്യേകിച്ച് താമ്രപർണി നദിയുടെ തെക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങൾ അവിടെയും കൊല്ലവർഷം തന്നെയാണു സ്വീകരിച്ചത്. കാരണം വേണാട് രാജാക്കന്മാരായിരുന്നു ആ പ്രദേശങ്ങളും ഭരിച്ചിരുന്നത്. ഇന്നും അവിടുത്തെ ജനങ്ങൾക്ക് കൊല്ല വർഷം സ്വീകാര്യമാണ്. കൊല്ലവർഷത്തിനു പകരം തിരുവള്ളുവർ ആണ്ടെന്നാണ് അവർ പറയുന്നത്. വാസ്തവത്തിൽ തിരുവള്ളുവർ ആണ്ടുമായി ഈ കാലഗണനയ്ക്ക് ഒരു ബന്ധവുമില്ല.

∙ കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ്?

മദ്രാസ് പ്രസിഡൻസിയിലെ ചീഫ് സെക്രട്ടറിയായിരുന്നു സ്വാമികണ്ണുപിള്ളയെന്ന ഗണിത ശാസ്ത്രജ്ഞൻ ‘ആൻ ഇന്ത്യൻ എഫിമറീസ്’ എന്ന തന്റെ പ്രശസ്തമായഗ്രന്ഥത്തിൽ കൊല്ലവർഷമെന്നതിന്റെ ശാസ്ത്രീയതയെപ്പറ്റി പരാമർശിക്കുന്നുണ്ട്. കൊല്ല വർഷത്തിൽ മുന്നൂറ്റി അറുപത്തി അഞ്ചേകാൽ ദിവസമല്ല. 365 ദിവസമാണുള്ളത്. പക്ഷേ ഈ മുന്നൂറ്റി അറുപത്തഞ്ചേകാൽ അവർ ‘കോംപൻസേറ്റ്’ ചെയ്യും. ചില മാസങ്ങൾക്ക് 30, 31 ദിവസങ്ങളുണ്ടാകും. ഗണിത ശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്നതിനനുസരിച്ച് ചില മാസങ്ങൾക്ക് 32 ദിവസങ്ങൾവരെയുണ്ടാകും.

‘ആൻ ഇന്ത്യൻ എഫിമറീസ്’ പുസ്തകം (Photo Arranged)

കൊല്ല വർഷത്തിലായിരുന്നു പഴയകാലത്ത് ജാതകം ഗണിച്ചിരുന്നത്. ഇന്നു ക്രിസ്തുവർഷത്തിലാണതു കുറിക്കുന്നത്. കൗതുകകരമായ ഒരു വസ്തുത കേരളത്തിലെ ക്രൈസ്തവർ കൊല്ലവർഷത്തിനു നൽകിയിരുന്ന പ്രാധാന്യമാണ്. അവർ വർഷം പറയുമ്പോൾ മിശിഹാ (ജീസസ് ക്രൈസ്റ്റ്) പിറന്ന വർഷം പറയും. പക്ഷേ മാസം പറയുമ്പോൾ കൊല്ല വർഷത്തിലെ മാസങ്ങളെ പറയും. ഒരു അനുരഞ്ജന രീതിയാണിത്. അതിന്റെ തെളിവുകൾ പഴയ സെമിത്തേരികളിൽ കാണാൻ കഴിയും. പഴയകാലത്ത് ഇടവം പകുതിയാകുമ്പോൾ കൃത്യമായി മഴ പെയ്തിരുന്നു. മേടമാക‌ുമ്പോൾ വിഷുക്കാലത്ത് കൊന്ന പൂത്തിരുന്നു. അത്ര ‌‌‌കൃത്യത ഈ കൊല്ലവർഷത്തിനുണ്ട്. നമ്മുടെ ഒരു വിജ്ഞാനത്തിന്റെ ഉദാഹരണമായി പൈതൃകത്തിന്റെ പ്രതീകമായി ഈ കൊല്ല വർഷത്തെ കണക്കാക്കാം.

∙ കേരളത്തിൽ എപ്പോൾ മുതലാണ് ഓണാഘോഷം ആരംഭിച്ചതെന്നു പറയാനാകുമോ?

ഓണാഘോഷങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് ആയിരം വർഷത്തോളമായിക്കാണണം. സ്ഥാണു രവിവർമ എന്ന രാജാവ് മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാളുകളിൽ ഓണം ഉണ്ടായിരുന്നു. പഴയകാലത്ത് ഓണാഘോഷം നടന്നിരുന്നത് തൃക്കാക്കര ക്ഷേത്രത്തിലായിരുന്നു. ഒൻപതാം നൂറ്റാണ്ടു മുതൽ ഈ ക്ഷേത്രം ഉണ്ട്. അവിടുത്തെ പ്രതിഷ്ഠ ‌ചതുർബാഹുവായ വിഷ്ണുവാണെങ്കിലും സങ്കൽപം വാമനൻ ആണ്. തൊട്ടടുത്ത് മഹാബലി പൂജിച്ചിരുന്ന ശിവക്ഷേത്രവുമുണ്ട്. കർക്കടകമാസത്തിൽ തുടങ്ങി ചിങ്ങമാസം വരെ നീളുന്ന ആഘോഷമാണ് ഓണമെന്ന് നമ്മുടെ പുരാവൃത്തങ്ങളിൽ പറയുന്നു. പഴയകാലത്ത് മതവ്യത്യാസമില്ലാതെ മലയാളികൾ മുഴുവൻ ഓണം ആഘോഷിച്ചിരുന്നു.

∙ ഓണാഘോഷത്തിന് കേരളത്തിന്റെ പല ഭാഗങ്ങളിലും വൈവിധ്യമുണ്ടല്ലോ? ഇതിന് പൊതുവായ ഒരു മുഖമുദ്ര തേടുകയാണെങ്കിൽ അത് എന്തായിരിക്കും?

ഓണത്തിന്റെ മുഖമുദ്ര പൂക്കളങ്ങളാണ്. അതിലും പല ഭാഗത്തും വൈവിധ്യങ്ങളുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമുള്ള പൂക്കളങ്ങളിൽ പൂക്കൾ ചുറ്റുമിട്ട് നടുവിലായി കളിമണ്ണിലുണ്ടാക്കി ചുട്ടെടുത്ത ഒരു സ്തൂപിക സ്ഥാപിക്കാറുണ്ട്. ഏതാണ്ട് ഒരു പിരമിഡാകൃതിയിലുള്ളതാണിത്. അതാണ് ഓണത്തപ്പ‌‌ൻ. ചില ഭാഗത്ത് മൂന്നു സ്തൂപികകളുണ്ടാകും. അത് ആരാണെന്നതിനെക്കുറിച്ച് വലിയ വിവാദങ്ങളുണ്ട്. മധ്യകേരളത്തിൽ മൂന്നു സ്തൂപികകൾക്കു പകരം ചെറിയ ചെറിയ സ്തൂപികകളുണ്ടാകും. 5, 7, 15 ഇങ്ങനെ പോകുന്നു. എല്ലാം ഒറ്റ സംഖ്യയിലാണ്. ഇത് ആരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

ചിത്രം: മനോരമ

അക്കാലത്ത് മഹോദയപുരം ആസ്ഥാനമാക്കി നാടുവാണിരുന്ന നാടുവാഴിയെ ഓണത്തപ്പന്റെ പ്രതിപുരുഷനായി കണ്ടിരുന്നു. നടുവിലുള്ള സ്തൂപം ഈ നാടുവാഴിയയെ പ്രതിനിധീകരിക്കുന്നു. തൃക്കാക്കരയിൽ ഉത്സവം നടത്താനുള്ള ഓരോ ദിവസത്തെയും അധികാരം ഓരോ നാടുവാഴിമാർക്കാ‌‌യിരുന്നു.വേണാട്, ഓടനാട്, കടത്തനാട് തുടങ്ങിയ ഇടങ്ങളിലൊക്കെ നാടുവാഴികളുണ്ടായിരുന്നല്ലോ. അവരെയാണ് ചെറിയ പിരമിഡുകൾ പ്രതിനിധാനം ചെയ്തിരുന്ന‌തെന്നാണു കരുതുന്നത്.

ചിത്രം: മനോരമ

തെക്കൻ കേരളത്തിൽ പത്തു ദിവസമാണ് പൂക്കളം. ഒന്നാം ദിവസം മണ്ണുകുഴച്ച് തട്ട് ഉണ്ടാക്കുന്നു. നടുവിൽ ചാണകം ഉരുട്ടി പിള്ളയാർ എന്ന സങ്കൽപത്തിൽ ഗണപതിയെ വയ്ക്കും. രണ്ടാം ദിവസം രണ്ടു തട്ടാണ്. അത്തത്തിന് ഒരുതട്ട്, ചിത്തിരയ്ക്ക് രണ്ടു തട്ട്, ചോതിക്ക് മൂന്നു തട്ട് ഇങ്ങനെ തട്ടുകളുടെ എണ്ണം കൂടും. പത്താം ദിവസമായ തിരുവോണത്തിന് പത്ത് തട്ടുകളുണ്ടാകും.പത്താം ദിവസം അത്തം ഇളക്കലെന്ന ചടങ്ങുണ്ട്. അരിയിലുണ്ടാക്കിയ അട പൂക്കളത്തിനു ചുറ്റുംവച്ച് അതിൽ അമ്പെയ്യും. ഓണക്കാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വഴിപാടായി ഓണവില്ലു സമർപ്പിക്കുന്ന ചടങ്ങുമുണ്ടായിരുന്നു.

∙ ഓണാഘോഷങ്ങളിലും മാറ്റങ്ങളുണ്ടാവുകയാണല്ലോ?

ധാരാളം നാടൻ കലാരൂപങ്ങൾ ഓണവുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. പലതും അന്യം നിന്നു. തുമ്പിതുള്ളലൊക്കെ അതി‌ലുൾപ്പെടും.ഞങ്ങളുടെ കുട്ടിക്കാലത്ത് ഹനുമാൻ‌‌‌ പണ്ടാരം ഓണക്കാലത്ത് വീടുകളിൽ വിരുന്നു വരുമായിരുന്നു. ഹനുമാന്റെ മുഖം മൂടിയൊക്കെ ധരിച്ച് മണികിലുക്കിയാണു വരുന്നത്.

‘പാഠം പഠിക്കാത്ത പിള്ളരുണ്ടോ?’

‘കിടന്നു മുള്ളുന്ന പിള്ളരുണ്ടോ’യെന്നൊക്കെ ചോദിക്കും. ഓരോ ചോദ്യത്തിനും ശേഷം മണികിലുക്കും.ഹനുമാൻ പണ്ടാരത്തിന്റെ മണികിലുക്കം കേൾക്കുമ്പോൾത്തന്നെ കുട്ടികൾ വീടിന്റെ പലഭാഗത്തും കയറി ഒളിക്കും. പക്ഷേ അമ്മമാർ കുട്ടികളെ കണ്ടെത്തി അവർക്കു കാണിച്ചു കൊടുക്കും. അവരെ ഹനുമാൻ പണ്ടാരം ചെറുതായി പേടിപ്പിക്കും. അതോടെ അരുടെ ദുശ്ശീലങ്ങൾ മാറുമെന്നായിരുന്നു വിശ്വാസം. അതൊക്കെ ഇന്ന് ഓർമയാണ്.

ചിത്രം: മനോരമ

പക്ഷേ ഓണാഘോഷത്തിലെ മാറ്റം തുടങ്ങിയത് പൂക്കളങ്ങളിലാണെന്നതിൽ സംശയമില്ല. പഴയകാലത്ത് തൊടികളിൽ സുലഭമായി ലഭിച്ചിരുന്ന പൂക്കളാണ് പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. അതു പറിക്കുവാനായി നേരം പുലരുമ്പോൾത്തന്നെ കുട്ടികൾ ഉത്സാഹത്തോടെ പോകും. അവർ സംഘമായിട്ടാണ് പോകുന്നത്. പാട്ടുപാടി ആഹ്ലാദിച്ചുകൊണ്ടാണ് പോയിരുന്നത്. തൊട്ടാവാടിയും തുമ്പയും പേരറിയാത്ത മറ്റു പല പൂക്കളും നുള്ളിപ്പെറുക്കിക്കൊണ്ടു വരുമായിരുന്നു. പിന്നീട് അരളിയും ചെമ്പരത്തിയും തെറ്റിയും മന്ദാരവും തുളസിയുമൊക്കെ ഈ പൂക്കളങ്ങളിൽ ഇടം പിടിച്ചു തുടങ്ങി.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നമുക്കൊക്കെ ദുഃഖകരമാണ്. പക്ഷേ അതിന്റെ പേരിൽ ഓണാഘോഷം ഉപേക്ഷി‌ച്ചതു ശരിയ‌ല്ല. ടൂറിസം വാരാഘോഷത്തിന്റെ പേരിലുള്ള ധൂർത്ത്, ആഡംബരം എന്നിവയാണ് ഒഴിവാക്കേണ്ടിയിരുന്നത്. 

ക്രമേണ പൂക്കളത്തിനു കൂടുതൽ നിറപ്പകിട്ടു വേണമെന്നു മലയാളി തീരുമാനിച്ചു. അതോടെ വരവുപൂക്കൾ വിലയ്ക്കു വാങ്ങിത്തുടങ്ങി. കുറച്ചുകാലം മുൻപ് തിരുവനന്തപുരത്തെ പൂക്കളമത്സരത്തിന്റെ വിധികർത്താവായി പോയപ്പോൾ പൂക്കൾക്കു പകരം നിറപ്പകിട്ടായ ഉപ്പുപരലുകൾ നിരത്തിയിരിക്കുന്നതു കണ്ടു. ഉത്തര കേരളത്തിലെ ഓണസദ്യയിൽ മീ‍ൻകറി വിളമ്പുമായിരുന്നു. ഇപ്പോൾ മാംസവും സ്ഥാനം പിടിച്ചിരിക്കുന്നു. മലയാളികൾ കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾക്കു പുറകേ പോവുകയാണ്. അതനുസരിച്ച് ഓണാഘോഷത്തിനും മാറ്റം വന്നു തുടങ്ങി. ഇത് അഭിലഷണീയമാണോയെന്നൊക്കെ വിധി പറയാനാകില്ല.

ചിത്രം: മനോരമ

∙ ഓണം ടൂറിസം വാരാഘോഷത്തിന്റെ കാലമാണല്ലോ? ഇത്തവണ സർക്കാർ തലത്തിൽ ഓണാഘോഷമില്ല, സർക്കാരിന്റെ ഓണാഘോഷത്തെപ്പറ്റി പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ടല്ലോ?

ഏറെക്കാലമായി ‌‌തലസ്ഥാന നഗരത്തിൽ ഓണക്കാലം ടൂറിസം വാരാഘോഷം കൂടിയാണ്. ഒരുകണക്കിന് അതു നല്ലതാണ്. സാധാരണക്കാരായ ഒട്ടേറെ കലാകാരന്മാർക്ക് സ്വന്തം കലാരൂപങ്ങൾ അവതരിപ്പിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു. സാധാരണക്കാരായ ധാരാളം കച്ചവടക്കാർ‌ക്കും ഇതു ഗുണകരമാണ്. ടൂറിസ‌ം വാ‌രാഘോഷം എങ്ങനെ വേണമെന്ന ചർച്ചയും ആവശ്യമാണ്. എന്നാൽ അതിൽ നിന്ന് സർക്കാർ പിന്തിരിയുന്നത് ഉചിതമല്ല. സാധാരണക്കാർ ഓണം ആഘോഷിക്കുന്നുണ്ട്. വിദേശമലയാളികളും ഓണാഘോഷവുമായി മുന്നോട്ടു പോകുന്നുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നമുക്കൊക്കെ ദുഃഖകരമാണ്. പക്ഷേ അതിന്റെ പേരിൽ ഓണാഘോഷം ഉപേക്ഷി‌ച്ചതു ശരിയ‌ല്ല. ടൂറിസം വാരാഘോഷത്തിന്റെ പേരിലുള്ള ധൂർത്ത്, ആഡംബരം എന്നിവയാണ് ഒഴിവാക്കേണ്ടിയിരുന്നത്.

English Summary:

Celebrating Onam: Historian and Writer M.G. Sasibhooshan Explains When Malayalis Begin Their Festivities