41ൽനിന്ന് ഇടിഞ്ഞ് 24ൽ; ആ 8% വോട്ട് കോൺഗ്രസ് സഖ്യത്തിനു കിട്ടിയാൽ ജമ്മു കശ്മീരിൽ ബിജെപി സ്വപ്നം തകരും
ഒരു ദശകത്തിനു ശേഷമാണു ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ 2019ലെ കേന്ദ്ര നടപടിയിലുള്ള ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പെന്നു കരുതുന്നവരേറെയാണ്. പ്രത്യേകപദവി നഷ്ടമായതോടെ ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. കശ്മീരിന്റെ രാഷ്ട്രീയദിശ നിർണയിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലാണ്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്ന പേരിൽ 2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി)യാണ് ശ്രദ്ധേയമായ ഒരു ഘടകം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽനിന്നു റഷീദ് സ്വതന്ത്രനായി ജയിച്ചതോടെയാണ് എഐപിക്കു രാഷ്ട്രീയപ്രാധാന്യമേറിയത്. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജെകെഅപ്നി പാർട്ടി (ജെകെഎപി), പീപ്പിൾസ് കോൺഫറൻസ് (പിസി), ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നീ പ്രമുഖ കക്ഷികളും ജനവിധി തേടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയഘടകം ജമാ അത്തെ ഇസ്‌ലാമിയുടെ

ഒരു ദശകത്തിനു ശേഷമാണു ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ 2019ലെ കേന്ദ്ര നടപടിയിലുള്ള ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പെന്നു കരുതുന്നവരേറെയാണ്. പ്രത്യേകപദവി നഷ്ടമായതോടെ ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. കശ്മീരിന്റെ രാഷ്ട്രീയദിശ നിർണയിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലാണ്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്ന പേരിൽ 2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി)യാണ് ശ്രദ്ധേയമായ ഒരു ഘടകം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽനിന്നു റഷീദ് സ്വതന്ത്രനായി ജയിച്ചതോടെയാണ് എഐപിക്കു രാഷ്ട്രീയപ്രാധാന്യമേറിയത്.
മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജെകെഅപ്നി പാർട്ടി (ജെകെഎപി), പീപ്പിൾസ് കോൺഫറൻസ് (പിസി), ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നീ പ്രമുഖ കക്ഷികളും ജനവിധി തേടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയഘടകം ജമാ അത്തെ ഇസ്‌ലാമിയുടെ തിരഞ്ഞെടുപ്പുപ്രവേശമാണ്. പരമ്പരാഗതമായി ജമാ അത്തിനു സ്വാധീനമുള്ള മേഖലകളിലെ തിരഞ്ഞെടുപ്പുഫലത്തെ ഇതു സ്വാധീനിക്കും.
ആകെയുള്ള തൊണ്ണൂറിൽ, എൻസി– കോൺഗ്രസ് ധാരണയനുസരിച്ച് എൻസി 51 മണ്ഡലങ്ങളിലും കോൺഗ്രസ് 32 മണ്ഡലങ്ങളിലുമാണു മത്സരിക്കുക. 5 മണ്ഡലങ്ങളിൽ എൻസി–കോൺഗ്രസ് ‘സൗഹൃദ’മത്സരവും നടക്കും. സിപിഎമ്മിനും നാഷനൽ പാന്തേഴ്സ് പാർട്ടിക്കും (എൻപിപി) ഓരോ സീറ്റ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻസി– കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുവിഹിതം 41% ആണ്. ജമ്മു കശ്മീരിലെ 41 നിയമസഭാ മണ്ഡലങ്ങളിൽ ലീഡും ലഭിച്ചു. അതേസമയം, ബിജെപിക്കാകട്ടെ 2019ൽ ലഭിച്ച 41% വോട്ടുവിഹിതം ഇത്തവണ ഇടിഞ്ഞ് 24 ശതമാനമായി; 29 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ലീഡ്. ഇവയിലേറെയും ജമ്മു, ഉധംപുർ മേഖലയിലാണ്. ബിജെപി സഖ്യകക്ഷികളായ ജെകെഎപിക്കും പിസിക്കും കൂടി 7.3% വോട്ടാണു ലഭിച്ചത്. സഖ്യകക്ഷികളെയും ചേർത്താൽ 30 നിയമസഭാ മണ്ഡലങ്ങളിൽ ലീഡ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിൽ ചേരാൻ പിഡിപിക്കു നല്ല താൽപര്യമുണ്ടായിരുന്നെങ്കിലും നാഷനൽ കോൺഫറൻസിന്റെ ശക്തമായ എതിർപ്പുമൂലം കോൺഗ്രസ് ഒഴിവാക്കുകയായിരുന്നു. തനിച്ചു മത്സരിച്ച അവർക്ക് 5 മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടാക്കാനായി. ആകെ 8% വോട്ട് ലഭിച്ചു. ഈ കണക്കനുസരിച്ചു നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യവും പിഡിപിയും ചേർന്നാൽ ജമ്മു കശ്മീരിലെ വോട്ടുവിഹിതത്തിന്റെ 50 ശതമാനത്തിലേറെ നേടിയെന്നു കാണാം. ഇതേ ശക്തി നിയമസഭയിലും നിലനിർത്താനായാൽ അവർക്കു സർക്കാരുണ്ടാക്കാനാകും.
എന്നാൽ, പ്രാദേശിക താൽപര്യങ്ങളുടെ ബലപരീക്ഷയും സ്ഥാനാർഥിനിർണയവും വിധിയെഴുത്തിൽ നിർണായകമാറ്റങ്ങൾക്കു കാരണമായേക്കുമെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിവിധ കക്ഷികളിൽ സീറ്റ് കിട്ടാതെപോയ ഒട്ടേറെപ്പേർ സ്വതന്ത്ര സ്ഥാനാർഥികളായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഗുജ്ജർ, ബേക്കർവാൽ, പഹാരി എന്നീ സമുദായങ്ങളുടെ സമ്മിശ്ര സാന്നിധ്യമുള്ള ചെനാബ് വാലിയിലും പിർ പഞ്ചലിലും വിമതരുടെ സാന്നിധ്യം വോട്ടുകൾ ഭിന്നിപ്പിക്കും. എൻസി– കോൺഗ്രസ് സഖ്യത്തെ നേരിടാൻ പഹാരികൾക്കു ബിജെപി പട്ടികവർഗ (എസ്‌ടി) പദവി അനുവദിക്കുകയും ഗുജ്ജർ സമുദായത്തിലെ ഒട്ടേറെ മുസ്‌ലിംകളെ സ്ഥാനാർഥികളാക്കുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിംകളും ഹിന്ദുക്കളും തുല്യമായ ബദേർവ പോലെയുള്ള മണ്ഡലങ്ങളിൽ വോട്ടുഭിന്നിക്കുന്നതു ഗുണം ചെയ്യുക ബിജെപിക്കായിരിക്കും. പക്ഷേ, ബിജെപിയിലും ആഭ്യന്തരപ്രശ്നങ്ങളുണ്ട്. ഒട്ടേറെ മുതിർന്ന നേതാക്കൾക്കു സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ചിലർ വിമതരായി മത്സരരംഗത്തുണ്ട്. ഇതു ബിജെപിപക്ഷത്തെ വോട്ടുകളും വിഭജിക്കാൻ കാരണമാകും. എന്നാൽ, ജമ്മുവിൽ 35 സീറ്റും കശ്മീരിൽ 10 സീറ്റും നേടുമെന്ന ആത്മവിശ്വാസമാണു ബിജെപി നേതാവായ റാം മാധവ് പ്രകടിപ്പിക്കുന്നത്.
എൻജിനീയർ റഷീദിന്റെ എഐപിയുടെ സാന്നിധ്യം ഈ തിരഞ്ഞെടുപ്പിലെ സ്ഥിതി സങ്കീർണമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എഐപിയുടേതു മികച്ച പ്രകടനമായിരുന്നു. അവർ ഒട്ടേറെ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ ആശങ്കയോടെയാണു നാഷനൽ കോൺഫറൻസും പിഡിപിയും കാണുന്നത്. വോട്ടു ഭിന്നിപ്പിക്കാൻ എഐപിക്കു ബിജെപി പിന്തുണ നൽകുന്നുമുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എഐപിയുടെ ബിജെപി ബന്ധം ചോദ്യം ചെയ്തു രംഗത്തുവന്നു. റഷീദിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ജാമ്യത്തിൽ വിട്ടതു കശ്മീരിൽ വോട്ടുവിഭജിക്കാനുള്ള ബിജെപി തന്ത്രമാണെന്ന് ഒമർ അബ്ദുല്ലയും ആരോപിച്ചു.
ജമ്മു മേഖലയിൽ കോൺഗ്രസിനു നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നതു മറ്റൊരു നിർണായക ഘടകമാണ്. ബിജെപി സ്വാധീനമണ്ഡലങ്ങളായ ഉധംപുർ, സാംബ, കഠ്‌വ, ജമ്മു എന്നിവിടങ്ങളിലെ സീറ്റുകൾ സ്വന്തമാക്കാൻ കോൺഗ്രസിനു കഴിഞ്ഞാൽ ജമ്മു കശ്മീരിൽ സ്വന്തം മുഖ്യമന്ത്രിയെ വാഴിക്കുക എന്ന ബിജെപിയുടെ സ്വപ്നം തകരും.