മണിപ്പുരിൽ ‘കലാപജോലി’ക്ക് സ്ത്രീകൾക്കും ഡ്യൂട്ടി റജിസ്റ്റർ; നടക്കാതെ പോയ നീക്കം, മുന്നിൽ 6 വഴികൾ
‘ഞങ്ങളുടെ സൈനികസംഘത്തെ തടയാൻ നിന്ന ഒരു സ്ത്രീയെ കൂട്ടത്തിലുള്ളൊരാൾ തിരിച്ചറിഞ്ഞു. അന്വേഷിച്ചപ്പോൾ ആൾ അതു തന്നെ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സൈനികന്റെ ഭാര്യ. അവർ നിൽക്കുന്നതിന്റെ 10 കി.മീ. അപ്പുറത്ത് അതേ സൈനികൻ കലാപ നിയന്ത്രണ ജോലിയിലുണ്ട്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവുമാണ് ആ സാധാരണ സ്ത്രീയേയും കലാപഭൂമിയിലെത്തിച്ചത്. ആസൂത്രിത സംവിധാനങ്ങളായി ഓരോ സമുദായത്തിലെയും കലാപസംഘങ്ങൾ മാറി. ഇരു സമുദായങ്ങളിലും സ്ത്രീകൾക്കുൾപ്പെടെ ഡ്യൂട്ടി റജിസ്റ്ററുണ്ട്; 7 മണിക്കൂർ നേരം ‘കലാപ’ ജോലിക്കെത്തിയിരിക്കണം’. അപ്പോഴും നേർക്കുനേർ പോരിലുള്ള ഇരുസമുദായങ്ങളിലെയും 80% പേരും കലാപം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവും അവരെ ആയുധമെടുപ്പിക്കുന്നു’– കലാപം കലുഷിതമായ മണിപ്പുരിൽ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായിരുന്ന ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ‘മനോരമയ്ക്ക്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴും കെട്ടടങ്ങാത്ത കലാപ കനലിന്റെ ഉള്ളറകളെക്കുറിച്ചും പ്രശ്ന പരിഹാര സാധ്യതളെക്കുറിച്ചും കോഴിക്കോട് സ്വദേശിയായ ഡോ. പ്രദീപ് ചന്ദ്രൻ നായർ സംസാരിക്കുന്നു:

‘ഞങ്ങളുടെ സൈനികസംഘത്തെ തടയാൻ നിന്ന ഒരു സ്ത്രീയെ കൂട്ടത്തിലുള്ളൊരാൾ തിരിച്ചറിഞ്ഞു. അന്വേഷിച്ചപ്പോൾ ആൾ അതു തന്നെ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സൈനികന്റെ ഭാര്യ. അവർ നിൽക്കുന്നതിന്റെ 10 കി.മീ. അപ്പുറത്ത് അതേ സൈനികൻ കലാപ നിയന്ത്രണ ജോലിയിലുണ്ട്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവുമാണ് ആ സാധാരണ സ്ത്രീയേയും കലാപഭൂമിയിലെത്തിച്ചത്. ആസൂത്രിത സംവിധാനങ്ങളായി ഓരോ സമുദായത്തിലെയും കലാപസംഘങ്ങൾ മാറി.
ഇരു സമുദായങ്ങളിലും സ്ത്രീകൾക്കുൾപ്പെടെ ഡ്യൂട്ടി റജിസ്റ്ററുണ്ട്; 7 മണിക്കൂർ നേരം ‘കലാപ’ ജോലിക്കെത്തിയിരിക്കണം’. അപ്പോഴും നേർക്കുനേർ പോരിലുള്ള ഇരുസമുദായങ്ങളിലെയും 80% പേരും കലാപം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവും അവരെ ആയുധമെടുപ്പിക്കുന്നു’– കലാപം കലുഷിതമായ മണിപ്പുരിൽ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായിരുന്ന ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ‘മനോരമയ്ക്ക്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴും കെട്ടടങ്ങാത്ത കലാപ കനലിന്റെ ഉള്ളറകളെക്കുറിച്ചും പ്രശ്ന പരിഹാര സാധ്യതളെക്കുറിച്ചും കോഴിക്കോട് സ്വദേശിയായ ഡോ. പ്രദീപ് ചന്ദ്രൻ നായർ സംസാരിക്കുന്നു:
∙ മണിപ്പുരിന്റെ യഥാർഥ പ്രശ്നം എന്താണ്?
മതമല്ല അവരെ കൂടുതൽ പ്രശ്നത്തിലാക്കുന്ന ഘടകം. പകരം, വംശീയതയാണ്. അവരെ സംബന്ധിച്ചു മതം അവിടേക്കു വൈകി വന്ന കാര്യമാണ്. ഭൂമി നിയമങ്ങൾ മറ്റൊരു പ്രശ്നമായി. മെയ്തെയ്കൾക്ക് മലമുകളിൽ ഭൂമി വാങ്ങാൻ കഴിയില്ല. ഗോത്ര വർഗങ്ങൾക്ക് താഴ്‌വാരത്തു ഭൂമി വാങ്ങാം. ഇതുൾപ്പെടെ ജനസംഖ്യാപരമായി മുൻതൂക്കമുണ്ടായിട്ടും തങ്ങൾക്കുള്ള നിയന്ത്രണവും അവകാശ നിഷേധവും കൂടുതലാണെന്ന തോന്നൽ മെയ്തെയ്കൾക്കുണ്ടായി. വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്ള സംവരണ നിയമമാണ് മറ്റൊരു പ്രശ്നം.
ഉദാഹരണം പറയാം, അവിടെ ഉന്നത സ്ഥാനത്തുള്ള 4 ഐപിഎസ് ഉദ്യോഗസ്ഥർ ചെറിയ ജനസംഖ്യാബലമുള്ള കുക്കി സമുദായത്തിൽ നിന്നാണെന്നു വന്നു. ഇതും മെയ്തെയികൾക്കു പ്രശ്നമായി. വികസനപരമായ പിന്നാക്കാവസ്ഥയും എല്ലാ മേഖലയിലേക്കും എത്തിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ചെറിയ മാറ്റങ്ങൾ വന്നെങ്കിലും ഇതൊക്കെ മണിപ്പുരിന്റെ പ്രശ്നങ്ങളായി നീറിക്കൊണ്ടിരുന്നു. മറ്റൊന്ന്, അയൽരാജ്യങ്ങളിലേക്കു മണിപ്പുരിന് ഏറക്കുറെ തുറസ്സായ അതിർത്തിയാണ്. വളരെ ചെറിയ തൂണുകൾ നിശ്ചിത ദൂരത്തിട്ടിരിക്കുന്നുവെന്നു മാത്രം. വരുന്നതും പോകുന്നതുമായ ആളുകൾക്കിടയിൽ കള്ളക്കടത്തും കലാപസാധ്യതയും വർധിച്ചു.
∙ അതിർത്തി സുരക്ഷ അങ്ങയുടെ നേതൃത്വത്തിലുള്ള അസം റൈഫിൾസിനായിരുന്നല്ലോ?
ഇന്ത്യയും മ്യാൻമറിനുമിടയിലെ അതിർത്തി 1623 കിലോ മീറ്റർ ദൂരമാണ്. സേനാബലം കുറവും. കണക്ക് പറഞ്ഞാൽ 20 കി.മീ. ദൂരം 50–60 അംഗങ്ങളെ വച്ചു കാക്കണം. പിന്നെ ഭൂപ്രകൃതിയിലെ തടസ്സങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെ വെല്ലുവിളികളുണ്ട്. അതിനെക്കാൾ പ്രതിസന്ധിയായത് ഫ്രീ മൂവ്മെന്റ് റജീം രീതിയാണ്. വീസ ഇല്ലാതെ അതിർത്തി കടന്ന് 16 കി.മീ. വരെ സ്വതന്ത്രമായി സഞ്ചരിക്കാൻ അതിലൂടെ കഴിയും. അതിർത്തി പിന്നീട് വന്നതാണ്, നൂറ്റാണ്ടുകളായി ഒന്നിച്ചു കഴിഞ്ഞവരെന്ന വാദം അവിടത്തുകാർക്കുണ്ട്. പെട്ടെന്നൊരു ദിവസം ഇതവസാനിപ്പിക്കാൻ കഴിയാത്തതു സുരക്ഷയിൽ വെല്ലുവിളിയായി തുടരുന്നു.
∙ ഈ കലാപകാലത്ത് മണിപ്പുരിൽ അസം റൈഫിൾസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. കലാപം വളരെ വലിയ തോതിൽ പെട്ടെന്നു പടർന്നു. ഒരേ സമയം, പല സ്ഥലങ്ങളിൽ സ്ഥിതി വഷളായി. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു. മെഡിക്കൽ ക്യാംപ്, ദുരിതാശ്വസ ക്യാംപ് എന്നിവ സജ്ജമാക്കൽ വെല്ലുവിളിയായി. പൊലീസിന്റെ ചുമതലയായിരിക്കെ ഇതു പെട്ടെന്ന് ഏറ്റെടുക്കേണ്ടി വന്നപ്പോൾ കലാപ നിയന്ത്രണത്തിന് യോജിച്ച ഉപകരണ സംവിധാനങ്ങൾ പോലുമില്ലായിരുന്നു.
∙ വിഭജന മുറിവുള്ള മണിപ്പുരിലെ സേവനം എത്ര ബുദ്ധിമുട്ടേറിയതായി?
ജോലികാര്യങ്ങൾക്കായി പോകുമ്പോൾ ഒട്ടേറെ തടസ്സങ്ങൾ സൈനികർക്ക് നേരിടേണ്ടി വന്നു. കുക്കി, മെയ്തെയ് ഗ്രാമങ്ങളിൽ നിന്ന് മാറിമാറി ഈ പ്രതിസന്ധി അനുഭവിച്ചു. ഉദാഹരണത്തിന്, മെയ്തെയ് വനിത കൂട്ടായ്മകളിലൊന്നായ മെയ്‌ര പൈബിസിലെ നൂറുകണക്കിനു സ്ത്രീകൾ ചേർന്ന് സൈനികരെ തടയുന്ന സ്ഥിതിയുണ്ടായി.
∙ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് മണിപ്പുരിലെ സ്ഥിതി എത്രമാത്രം രൂക്ഷമാക്കി?
മണിപ്പുരിൽ മേയ് 3ൽ അക്രമം തുടങ്ങിയത് തെറ്റായ വിഡിയോകളെ തുടർന്നായിരുന്നു. ഡൽഹിയിൽ മുൻപ് നടന്ന സംഭവം മണിപ്പുരിലേതാണെന്ന് തെറ്റിദ്ധരിപ്പിച്ചു പ്രചരിപ്പിച്ചു. അതിപ്പോഴും സംഭവിക്കുന്നു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുന്നത് അനന്തകാലത്തേക്കു തുടരാൻ കഴിയില്ലെങ്കിലും അത്തരം സാഹചര്യങ്ങളിൽ അത് അനിവാര്യമാണ്.
∙ ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബിങ് നടക്കുന്നതായി വാർത്തകളുണ്ട്. അതേക്കുറിച്ച്?
തെറ്റാണ്. ഡ്രോണുകൾ നിരീക്ഷണത്തിന് ഉപയോഗിച്ച ശേഷം മറ്റൊരിടത്തു നിന്ന് ബോംബിങ് നടത്തുകയാണ് ചെയ്യുന്നതെന്നാണ് എനിക്കു മനസ്സിലായത്. ഡ്രോൺ വഴിയുള്ള ബോംബിങ് സാധ്യതയില്ല. ഇക്കാര്യമിപ്പോൾ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
∙ അവർക്ക് ആയുധങ്ങൾ ലഭ്യമാകുന്നത് എങ്ങനെയാണ്?
ഇരുപക്ഷത്തും 5 കി.മീറ്റർ വരെ ശേഷിയുള്ള റോക്കറ്റ് ഉൾപ്പെടെ ആയുധങ്ങൾ സുലഭമായുണ്ട്. അതിൽ, പോംപി എന്നൊരു റോക്കറ്റ് മോഡൽ നൂറു വർഷത്തോളം പഴക്കമുള്ളതാണ്. നാടൻ രീതിയിൽ വികസിപ്പിച്ചെടുത്തവയാണ് അധികവും. ഇക്കാര്യത്തിൽ മ്യാൻമറിൽ നിന്നുള്ള കലാപകാരികളുടെ സഹായം കിട്ടിയിട്ടുണ്ടാകാമെന്നു കരുതുന്നു.
∙ ചൈനയുടെ സ്വാധീനവുമുണ്ടാകില്ലേ?
തീർച്ചയായും ഉണ്ട്. പഴയ നാഗ സായുധകലാപം തുടങ്ങിയത് അവരാണ്. മീസോ, മെയ്തെയ്, ഉൽഫ തുടങ്ങി വടക്കുകിഴക്ക് സജീവമായ പല ഗ്രൂപ്പുകൾക്കും പരിശീലനം, ഫണ്ടിങ്, ആയുധങ്ങൾ എന്നിവ ചൈനയിൽ നിന്ന് ലഭിക്കുന്ന രീതിയുണ്ടായിരുന്നു. അതിപ്പോഴും സംഭവിക്കുന്നുണ്ടാകും. ഇത്തരം സംഘങ്ങൾ പരസ്പരം ബന്ധിച്ചു കിടക്കുന്നുവെന്ന് ഉറപ്പാണ്.
∙ അതിർത്തി കടന്നുള്ള ലഹരി തീവ്രവാദം എത്രമാത്രം ഭീഷണിയാണ്?
ജലനിരപ്പിൽ നിന്നുള്ള ഉയരം, മണ്ണിന്റെ ഘടന, ഈർപ്പം എന്നീ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പോപ്പി(കറുപ്പ്) ചെടികളുടെ വളർച്ചയ്ക്കു പറ്റിയ മണ്ണാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മലമ്പ്രദേശങ്ങൾ. അയലത്തുള്ള മ്യാൻമറിലും മറ്റും ഉൽപാദനം കാര്യമായി കൂടി. നേരത്തേ ഇതു ശക്തമായിരുന്ന അഫ്ഗാനിസ്ഥാനിൽ കുറഞ്ഞപ്പോഴാണ് ഈ മാറ്റം. അതിന്റെ സ്വാധീനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബാധിച്ചു. ലഹരിപ്പണത്തിന്റെ വരവ് മണിപ്പുർ കലാപത്തെ സ്വാധീനിക്കുന്നുണ്ടെന്നത് ശരിയാണ്.
∙ മണിപ്പുരിലേതിനു സമാനമായ വംശീയപ്രശ്നങ്ങൾ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങിലും ഉണ്ടാകില്ലേ? ആശങ്ക തുടരുന്നുണ്ടോ?
എല്ലായിടത്തും സായുധകലാപപ്രശ്നങ്ങളുണ്ടായിരുന്നു. ചെറിയ ഒരു വിഭാഗം മാത്രമാണ് വെടിനിർത്തൽ കരാറിൽ ഇല്ലാത്തത്. മറ്റിടങ്ങൾ ആശങ്ക നൽകുന്നില്ല. മിസോറമിൽ സായുധകലാപ സാധ്യതകൾ കടന്നുപോയി. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ അവസാനിപ്പിക്കണമെന്നതിന്റെ നല്ല മാതൃകയാണ് മിസോറമിലേത്. ചർച്ചയിലൂടെ എല്ലാവരെയും വിശ്വാസത്തിലെടുത്തു.
∙ വംശീയവിഭജനം അംഗീകരിച്ചുകൊണ്ട് മണിപ്പുരിൽ പരിഹാരം ആലോചിക്കാനാകുമോ?
പ്രത്യേക ഭരണമാണ് അവർ ആവശ്യപ്പെടുന്നത്. കുക്കികളും മെയ്തെയികളും എടുത്തിരിക്കുന്ന നിലപാട് തീർത്തും വിഭിന്നമാണ്. 1990കളിലെ നാഗ–കുക്കി പോര് ഇതിനെക്കാൾ മോശമായിരുന്നു. മരണസംഖ്യ കൂടുതലായിരുന്നു. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളും തെറ്റായ വാർത്ത പ്രചരിപ്പിക്കൽ പോലെ കുടിലതന്ത്രങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് അന്ന് കാര്യങ്ങൾ ഇത്രമേൽ പ്രശ്നമായില്ല. പതിയെ സമുദായങ്ങൾ സ്വയം തിരിച്ചറിഞ്ഞ് തീരുമാനമെടുത്ത് പരിഹാരം കണ്ടെത്തി. സമയമെടുത്തായാലും അത് മണിപ്പുരിലും സംഭവിക്കും.
∙ ഇരു സമുദായവും വഴങ്ങുന്നില്ലെന്ന തോന്നലുണ്ടോ?
തീർച്ചയായും. അതിന് അവർക്ക് കാരണമുണ്ട്. ഇരുവിഭാഗങ്ങളും അവരവരുടേതായ പ്രശ്നങ്ങൾ നേരത്തേ മുതലേ ഉയർത്തുന്നു. മലമുകളിൽ വികസനം എത്തുന്നില്ലെന്ന് കുക്കികൾ, തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നതിന്റെയും സംവരണത്തിന്റെയും പ്രശ്നങ്ങൾ മെയ്തെയ്കൾക്ക്. അതിനിടയിൽ, 2015 മുതൽ സർക്കാർ 3 ബില്ലുകൾ കൊണ്ടുവന്നതു സ്ഥിതി വഷളാക്കി. ആരാണ് മണിപ്പുരിയെന്നതുൾപ്പെടെ നിർവചിക്കുന്ന ബില്ലുകൾക്കെതിരെ
വലിയ പ്രക്ഷോഭം ഉയർന്നു. പൊലീസ് വെടിവയ്പിൽ 9 പേർ മരിച്ചു. മൃതദേഹങ്ങൾ അടക്കം ചെയ്യാതെ 632 ദിവസം ആളുകൾ പ്രതിഷേധമിരുന്നു. അന്നു ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് വിടുകയും അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അവ നിരാകരിക്കുകയും ചെയ്തു. തങ്ങൾ മണിപ്പുരിനു പുറത്തുപോകുമെന്ന ആശങ്ക സൃഷ്ടിക്കാനാണ് ഈ നീക്കം വഴിവച്ചത്. ആ അടിയൊഴുക്ക് പിന്നീടുള്ള കാലമത്രയും തുടർന്നു. സമാന സാഹചര്യം ഇപ്പോഴുമുണ്ടായി. മൃതദേഹം അടക്കം ചെയ്യാൻ കുക്കികൾ തയാറാകാതെ ദിവസങ്ങൾ തുടർന്നു. അസം റൈഫിൾസും സൈന്യവും മുൻകയ്യെടുത്താണ് വീട്ടുകാരെയും മറ്റും സമ്മതിപ്പിച്ച് ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ അടക്കം ചെയ്യിച്ചത്. മൃതദേഹങ്ങൾ വച്ചുള്ള പ്രതിഷേധം സ്ഥിതി കൂടുതൽ ആളിക്കത്തിക്കും.
∙ സൈന്യം എന്ന നിലയിൽ പ്രശ്നപരിഹാരത്തിന് നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയാമോ?
തുടക്കത്തിനു ശേഷം, പിന്നീട് അക്രമം ഏറ്റവും രൂക്ഷമായത് ആഭ്യന്തര മന്ത്രി മണിപ്പുർ സന്ദർശിച്ചു മടങ്ങിയ ശേഷമാണ്. തങ്ങളുടെ ശക്തി കേന്ദ്രത്തെ അറിയിക്കാൻ ഇരുകൂട്ടരും നടത്തിയ അക്രമമായിരുന്നു അത്. സ്ഥിതി ശാന്തമാക്കാൻ അസം റൈഫിൾസും സൈന്യവും ചേർന്ന് എല്ലാ വിഭാഗം ആളുകളെയും ഒരു മാസത്തിനിടെ സമീപിച്ചു. മണിപ്പുരിനു പുറത്തേക്ക് ഒരു സ്ഥലത്തുവച്ചു മണിപ്പുരിലെ വിവിധ വിഭാഗം ആളുകളുടെ ചർച്ചയാണ് നിർദേശിച്ചത്. ഒരുവിധം എല്ലാവരും തയാറായെന്നതാണ് സവിശേഷത.
അസമിലെ ഗുവാഹത്തിയിലേക്കു വിമാനടിക്കറ്റ് ഉൾപ്പെടെ നൽകി ആളുകളെ കൊണ്ടുപോകാനായിരുന്നു തീരുമാനം. എല്ലാവർക്കും തൃപ്തികരമായൊരിടം എന്ന നിലയിലാണ് ചർച്ച മണിപ്പുരിനു പുറത്തേക്ക് തീരുമാനിച്ചത്. അതിനുള്ള അവസാന ഒരുക്കങ്ങൾ നടക്കുമ്പോഴാണ് മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിഡിയോ വൈറലായതും കലാപാന്തരീക്ഷം വീണ്ടും കലുഷിതമായതും. ഒരുപക്ഷേ, ഫലം കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ച ചർച്ച അതോടെ വഴിമുട്ടി.
∙ അത്തരം ശ്രമങ്ങൾക്ക് ഇനി സാധ്യതയുണ്ടോ?
മണിപ്പുർ പ്രശ്ന പരിഹാരത്തിന് ആറ് കാര്യങ്ങൾ അതിനായി ചെയ്യണം. ഒന്ന്, കലാപകാരികളിൽ നിന്ന് ആയുധങ്ങൾ തിരിച്ചുപിടിക്കുക, ഇപ്പോഴും ആളുകളുടെ കയ്യിലുണ്ട്. പുറത്തു നിന്ന് എത്തുന്നുമുണ്ട്. രണ്ട്, സമാശ്വാസവും ഭരണപരമായ ആനുകൂല്യങ്ങളും എല്ലാവിഭാഗം ആളുകളിലേക്കും എത്തുക എന്നതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന തോന്നൽ വേണം. എല്ലാവർക്കുമായുള്ള പ്രഖ്യാപനങ്ങൾ വേണം. മൂന്ന്, ആനുകൂല്യങ്ങളും നഷ്ടപരിഹാരവുമെല്ലാം തുല്യമായി വിതരണം ചെയ്യപ്പെടണം, എല്ലാവർക്കും വിശ്വാസം വരണം.
നാല്, പൗരസംഘടനകൾ, മുതിർന്നവർ, യുവാക്കൾ, യുദ്ധസന്നദ്ധരായി നിൽക്കുന്നവർ തുടങ്ങിയവരിൽ കലാപസാഹചര്യം നിലയ്ക്കണമെന്ന ബോധ്യം സൃഷ്ടിച്ചെടുക്കണം. അതിനുള്ള ബോധവൽക്കരണ ശ്രമം വേണം. അഞ്ച്, അവരുടെ ഉറച്ച നിലപാടിൽ നിന്ന് അയയാനും വിട്ടുവീഴ്ചയുണ്ടാകാനും ഒന്നിച്ചിരുന്നുള്ള കൂടിക്കാഴ്ചയ്ക്കും സ്വീകാര്യമായൊരിടം വേണം. ആറ്, സമാധാന ശ്രമങ്ങൾക്കായി പക്ഷപാതമില്ലാത്തവരും പ്രാദേശിക നേതാക്കളും ചേരുന്ന ഒരു സമീകൃത സംഘം വേണം.
∙ മണിപ്പുരിന്റെ മുറിവുണങ്ങി സ്ഥിതി നേരെയാകാൻ എത്ര കാലമെടുക്കും?
അത് ആർക്കും പറയാൻ കഴിയില്ല. ഇപ്പോഴും പ്രശ്നപരിഹാരത്തിനുള്ള സാധ്യത ഞാൻ കാണുന്നു. അല്ലാതെ തരമില്ല. ‘90കളിലെ നാഗ–കുക്കി കലാപകാലത്തിന് ഞാൻ സാക്ഷിയായതാണ്. സംസ്ഥാനം ചിതറിപ്പോകുമെന്ന് എല്ലാവരും പറയുന്നുണ്ട്. വ്യക്തിപരമായി സംസാരിക്കുമ്പോൾ അതല്ല സ്ഥിതി. എല്ലാം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.