രാസവളവും കീടനാശിനിയും ഇല്ലാത്ത കൃഷിയോ? ശ്രീലങ്കയാക്കരുത് ഇന്ത്യയെ! ചൗഹാനേ, ഇരിക്കുന്ന കൊമ്പ് മുറിക്കരുതേ...
എഴുപതുകളിലും എൺപതുകളിലും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരുടെ ഓർമകളിൽ സസ്യഎണ്ണയിൽ പാകംചെയ്ത ചൂടൻ ഗോതമ്പ് ഉപ്പുമാവിന്റെ മണവും രുചിയുമുണ്ട്. അതിനു മുൻപ് പഠിച്ച കുറേപ്പേർക്കെങ്കിലും അമേരിക്കൻ പാൽപ്പൊടിയുടെ രുചിയറിയാം. എൺപതുകളുടെ മധ്യത്തോടെ ഉച്ചക്കഞ്ഞിയായി, സ്കൂളിൽ കഞ്ഞിപ്പുരകളായി. പിന്നെ എല്ലാവർക്കും ചോറായി. രണ്ടുകൂട്ടം കൂട്ടാനും പിന്നെ മുട്ടയും പാലും വന്നു. അരനൂറ്റാണ്ടിനിടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ മെനുവിൽ വന്ന ഈ മാറ്റം നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയുടെ ചരിത്രം കൂടിയാണ്. അതിന് ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ശാസ്ത്രജ്ഞരുടെയും കോടിക്കണക്കിനു കർഷകരുടെയും കഠിനാധ്വാനത്തിന്റെയും അനേകം ഉപാധ്യായങ്ങളുണ്ട്. ഇന്ന് ‘തിന്ന് തൊണ്ണയിൽ (തൊണ്ട കുത്തു’ന്ന സ്ഥിതിയിലെത്തി നമ്മൾ. 142 കോടി ജനങ്ങളിൽ 3.44– 4.69 കോടിപ്പേർ അതീവ ദരിദ്രരാണെങ്കിലും കോടിക്കണക്കിനാളുകൾ കരകയറി. ആ വിചാരം ഭരണാധികാരികളുടെ കാഴ്ചപ്പാടിലും പ്രതിഫലിക്കുന്നതാകാം ‘വിട്ട കളി’ക്കുള്ള ആത്മവിശ്വാസം നൽകുന്നത്. പക്ഷേ, ഒരു രാജ്യത്തിന്റെ കാര്യത്തിൽ അങ്ങനെ ചെയ്യാമോ? അത്യുൽപാദന ശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനികളും ഉപയോഗിച്ചുള്ള ഇപ്പോഴത്തെ കൃഷിരീതി ഉപേക്ഷിച്ച് നാചുറൽ ഫാമിങ്

എഴുപതുകളിലും എൺപതുകളിലും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരുടെ ഓർമകളിൽ സസ്യഎണ്ണയിൽ പാകംചെയ്ത ചൂടൻ ഗോതമ്പ് ഉപ്പുമാവിന്റെ മണവും രുചിയുമുണ്ട്. അതിനു മുൻപ് പഠിച്ച കുറേപ്പേർക്കെങ്കിലും അമേരിക്കൻ പാൽപ്പൊടിയുടെ രുചിയറിയാം. എൺപതുകളുടെ മധ്യത്തോടെ ഉച്ചക്കഞ്ഞിയായി, സ്കൂളിൽ കഞ്ഞിപ്പുരകളായി. പിന്നെ എല്ലാവർക്കും ചോറായി. രണ്ടുകൂട്ടം കൂട്ടാനും പിന്നെ മുട്ടയും പാലും വന്നു.
അരനൂറ്റാണ്ടിനിടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ മെനുവിൽ വന്ന ഈ മാറ്റം നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയുടെ ചരിത്രം കൂടിയാണ്. അതിന് ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ശാസ്ത്രജ്ഞരുടെയും കോടിക്കണക്കിനു കർഷകരുടെയും കഠിനാധ്വാനത്തിന്റെയും അനേകം ഉപാധ്യായങ്ങളുണ്ട്.
ഇന്ന് ‘തിന്ന് തൊണ്ണയിൽ (തൊണ്ട) കുത്തു’ന്ന സ്ഥിതിയിലെത്തി നമ്മൾ. 142 കോടി ജനങ്ങളിൽ 3.44– 4.69 കോടിപ്പേർ അതീവ ദരിദ്രരാണെങ്കിലും കോടിക്കണക്കിനാളുകൾ കരകയറി. ആ വിചാരം ഭരണാധികാരികളുടെ കാഴ്ചപ്പാടിലും പ്രതിഫലിക്കുന്നതാകാം ‘വിട്ട കളി’ക്കുള്ള ആത്മവിശ്വാസം നൽകുന്നത്. പക്ഷേ, ഒരു രാജ്യത്തിന്റെ കാര്യത്തിൽ അങ്ങനെ ചെയ്യാമോ?
അത്യുൽപാദന ശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനികളും ഉപയോഗിച്ചുള്ള ഇപ്പോഴത്തെ കൃഷിരീതി ഉപേക്ഷിച്ച് നാചുറൽ ഫാമിങ് (പ്രകൃതി കൃഷി) തിരഞ്ഞെടുക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാൻ, സബ്സിഡി ഹെക്ടറിന് 15,000 രൂപയിൽ നിന്ന് 20,000 രൂപയായി വർധിപ്പിക്കാനുള്ള കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ നിർദേശമാണ് ഈ ചിന്തയിലേക്കു നയിച്ചത്. കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിർദേശം നിർമല സീതാരാമൻ നേതൃത്വം നൽകുന്ന ധനമന്ത്രാലയം നിരസിച്ചെങ്കിലും ഇത്തരം പരിഷ്കാരം വരുത്തിവച്ചേക്കാവുന്ന ദുരന്തം അവഗണിക്കാവുന്നതല്ല. ചരിത്രം അറിയുന്നവരും മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ ശേഷിയുള്ളവരും ഇത്തരം അവിവേകം ചെയ്യില്ലതന്നെ.
∙ ഇപ്പോൾ എല്ലാം മിച്ചം, മഴ ചതിച്ചാലോ?
ചൗഹാന്റെയും കൃഷി മന്ത്രാലയത്തിലെ ‘ബാബു’മാരുടെയും കണക്കുകളിൽ ഇന്ത്യ ഭക്ഷ്യോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. 2023ൽ അരിയുടെ ഉൽപാദനം 1357.55 ലക്ഷം ടൺ ആയിരുന്നു. 1105.54 ലക്ഷം ഗോതമ്പ് വിളയിച്ചു. ഇതിൽ 165 ലക്ഷം ടൺ അരി കയറ്റുമതി ചെയ്ത് 5300 കോടി ഡോളർ (4,43,981 കോടി രൂപ) വിദേശനാണ്യം നേടി. 1950ൽ വെറും 205.8 ലക്ഷം ടൺ അരിയും 64.6 ലക്ഷം ടൺ ഗോതമ്പും കൊണ്ട് 36.1 കോടി ജനങ്ങളെ എങ്ങനെ തീറ്റിപ്പോറ്റുമെന്നു ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ട ഭരണാധികാരികളുടെ പിന്മുറക്കാർക്കും ഇന്നത്തെ സ്ഥിതിയിൽ അഭിമാനിക്കാം, അൽപമൊക്കെ ആർഭാടവുമാകാം.
പക്ഷേ, പ്രധാനമായി മഴയെ ആശ്രയിക്കുന്ന നമ്മുടെ കൃഷിമേഖലയിൽ ഒരു സീസണിൽ കാലാവസ്ഥ ചതിച്ചാലോ? മറ്റ് വല്ല കാരണങ്ങൾ കൊണ്ടും ഒരു കൃഷിപ്പിഴ സംഭവിച്ചാലോ? ഇത്രയേറെ ജനങ്ങളെ ഊട്ടാനുള്ള അരിയും ഗോതമ്പും പണം കൈവശമുണ്ടെങ്കിൽപ്പോലും എവിടെനിന്നു വാങ്ങും? ഇങ്ങനെയെല്ലാം സംഭവിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ടെന്നോർക്കണം.
രാസവള ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാനാണ് പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്തമായ വളങ്ങളും കീടനിയന്ത്രണ ഉപാധികളും ഉപയോഗിച്ചുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 2023ൽ ഇന്ത്യ 22.58 ലക്ഷം ടൺ പൊട്ടാഷും 18.65 ലക്ഷം ടൺ യൂറിയയും ഉറക്കുമതി ചെയ്തു. ഇതിന് 1700 കോടി ഡോളർ (1,42,409 കോടി രൂപ) വേണ്ടിവന്നു. 2030 ആകുമ്പോൾ രാസവളം പുറമേനിന്നു വാങ്ങാൻ 2000 കോടി ഡോളർ (1,67,540 കോടി രൂപ) വേണ്ടിവരുമെന്നാണ് അനുമാനം. ഈ ഭാരിച്ച ബാധ്യത ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനാണ് ‘പ്രകൃതിയിലേക്കുള്ള മടക്കം’ പ്രോത്സാഹിപ്പിക്കുന്നതെന്ന ന്യായം ഒറ്റനോട്ടത്തിൽ സ്വീകാര്യമായി തോന്നാം. എന്നാൽ, നമുക്കു മുൻപേ ഈ വഴി ചിന്തിച്ചവരുടെ ഗതി എന്തായി എന്നുകൂടി നോക്കേണ്ടേ ?
∙ ശ്രീലങ്ക നേടിയ ‘ലാഭം’; ഗിനിപ്പന്നികളായ ജനത
ഇക്കാര്യത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഗിനിപ്പന്നികളാകുകയായിരുന്നു ശ്രീലങ്കയിലെ ജനങ്ങൾ എന്നു കരുതേണ്ടിയിരിക്കുന്നു. രാസവളം ഇറക്കുമതി അവർക്കും വൻ ബാധ്യതയായിരുന്നു. 2021ൽ കോവിഡിനെ തുടർന്ന് വിദേശനാണ്യശേഖരം ശുഷ്കിച്ചപ്പോൾ, പ്രതിസന്ധി മറികടക്കാൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ രാസവള ഇറക്കുമതി നിരോധിച്ചു. ഈയിനത്തിൽ 40 കോടി ഡോളർ അദ്ദേഹം ലാഭം കണക്കുകൂട്ടി. എന്നാൽ, പ്രത്യാഘാതം ഭയാനകമായിരുന്നു. 6 മാസം കൊണ്ട് രാജ്യത്തെ അരിയുടെ ഉൽപാദനം 20 ശതമാനം (അഞ്ചിലൊന്ന്) കുറഞ്ഞു.
ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. വിലക്കയറ്റം 54.6 ശതമാനമായി. വെറും 2.31 കോടി ജനങ്ങൾ മാത്രമുള്ള രാജ്യത്തെ പത്തിൽ 9 പേരും ഭക്ഷണ ദൗർലഭ്യം മൂലം ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ, കൊടുംപട്ടിണിയിലേക്കു നീങ്ങുമെന്ന ഘട്ടത്തിൽ 45 കോടി ഡോളർ മുടക്കി അരി ഇറക്കുമതി ചെയ്തു. അവിടം കൊണ്ടും തീർന്നില്ല. ശ്രീലങ്കയുടെ മുഖ്യകയറ്റുമതി വിഭവമായ തേയിലയുടെ ഉൽപാദനവും 18 ശതമാനം കുറഞ്ഞു. വിദേശനാണ്യ ശേഖരം കൂടുതൽ ശുഷ്കമായി.
ഇതോടെ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഡോളർ ഇല്ലാതായി. പൊറുതിമുട്ടിയ ജനം തലസ്ഥാനം ഉപരോധിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിക്കുകയും ചെയ്തു. ഇന്ത്യ ഉൾപ്പെടെ അയൽരാജ്യങ്ങളെല്ലാം പലവിധത്തിൽ പലതവണ സഹായിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് അധികാരം ഉപേക്ഷിച്ച് നാടുവിടേണ്ടിവന്നു. ലോകബാങ്കിന്റെ സഹായത്തോടെ, റെനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ പലതരം സാമ്പത്തിക പരിഷ്കാരങ്ങൾ വരുത്തി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് ഇപ്പോൾ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ.
∙ പ്രകൃതി കൃഷി: പ്രായോഗികതയില്ലാത്ത മികച്ച ആശയം
പ്രകൃതിയെ, വിഭവങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതി തീർച്ചയായും ആകർഷകമായൊരു ആശയമാണ്. എന്നാൽ, വൻതോതിലുള്ള കൃഷിക്ക് ഈ മാർഗം വിജയകരമായതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ ഇത്തരം കൃഷിരീതിയുടെ പിതാവെന്നു വിളിക്കുന്ന സുഭാഷ് പലേക്കർ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ ഉൽപാദനക്ഷമത കൂടിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ ഏക്കറിനപ്പുറം ഈ മാതൃക വിജയിപ്പിച്ചതിന്റെ തെളിവുകളില്ല. ജപ്പാനിലെ ലോകപ്രശസ്ത ജൈവ കർഷകൻ മസാനോബു ഫുകുവോകയും വൻ ഉൽപാദനക്ഷമത അവകാശപ്പെടുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന കർഷകർക്ക് ആർക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
കൃഷിച്ചെലവിന്റെ കാര്യത്തിലും കാര്യമായ അന്തരമില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നാചുറൽ ഫാമിങ്ങിലൂടെ നെൽകൃഷി നടത്തിയവർക്ക് ഹെക്ടറിന് 12,200 രൂപ വേണ്ടിവന്നപ്പോൾ രാസവളങ്ങൾ ഉപയോഗിച്ചവർ 14,700 രൂപ ചെലഴിക്കേണ്ടിവന്നു. ഒരേക്കറിൽ കടല കൃഷി ചെയ്യാൻ പ്രകൃതിവളം ഉപയോഗിച്ചവർക്ക് 780 രൂപ വേണ്ടിവന്നു. രാസവളങ്ങൾ ഉപയോഗിച്ച കർഷകന് 1187 രൂപ ചെലവായി. അതേസമയം, പ്രകൃതിവളങ്ങൾ ഉപയോഗിച്ചവർക്ക് വിളവിൽ 20 മുതൽ 34 ശതമാനം വരെ കുറവു വന്നു. പ്രകൃതിവളങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ, രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്നത്ര ഉൽപാദനം നേടാൻ 84 ശതമാനം കൂടുതൽ കൃഷിസ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് വനഭൂമി വെട്ടിത്തെളിക്കാതെ കൂടുതൽ കൃഷിസ്ഥലം എങ്ങനെ കണ്ടെത്തും? ജൈവ ഉൽപന്നങ്ങൾക്ക് എത്രകണ്ട് അധികവില ലഭിച്ചാൽ ഈ രീതി ലാഭകരമാകും? അത്ര ഉയർന്ന വില നൽകി ഇത്തരം ജൈവ ഉൽപന്നങ്ങൾ ആരു വാങ്ങും? അമേരിക്കയിലെയും യൂറോപ്പിലെയും ധനികർ എത്ര ഉയർന്ന വില നൽകിയും ജൈവ ഉൽപന്നങ്ങൾ വാങ്ങുമെന്ന പ്രചാരണം പൊടിപൊടിക്കുന്നുണ്ട്. എൺപതുകളുടെ തുടക്കത്തിൽ കൊക്കോയും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വാനിലയും കൃഷി ചെയ്തവർ ആരും ഈ വാദം മുഖവിലയ്ക്കെടുക്കുമെന്നു തോന്നുന്നില്ല.
∙ കർഷകനെ പഠിപ്പിക്കാം ശാസ്ത്രീയ ഉപയോഗം
രാസവളത്തിന്റെയും കീടനാശിനികളുടെയും അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗം മണ്ണും വെള്ളവും മലിനമാക്കിയെന്നും പ്രകൃതിയുടെ സന്തുലനം താളംതെറ്റിച്ചുവെന്നും പ്രകൃതിക്കൃഷിക്കുവേണ്ടി വാദിക്കുന്നവർ പറയുന്നതിൽ സത്യം കുറച്ചൊക്കെയുണ്ട്. പരമ്പരാഗതമായി മനസ്സിലാക്കിയിട്ടുള്ള നാട്ടറിവുകൾ വച്ച് കൃഷി ചെയ്യുന്ന പാവം കർഷകന് രാസവളത്തിന്റെയും കീടനാശിനിയുടെയും ശാസ്ത്രീയ ഉപയോഗം അറിയണമെന്നില്ല. ശരിയായ ഡോസിൽ ഇവ ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് അധികാരികളും ശാസ്ത്രസമൂഹവും ചെയ്യേണ്ടത്.
ഇക്കാര്യത്തിൽ ചൈന ഏറെ മുന്നോട്ടുപോയതായി കാണാം. രാസവളത്തിന്റെയും കീടനാശിനിയുടെയും വെള്ളത്തിന്റെയും ശാസ്ത്രീയ ഉപയോഗത്തെക്കുറിച്ച് അവിടത്തെ 2.1 കോടി കോടി കർഷകർക്ക് കഴിഞ്ഞ 10 വർഷത്തിനെ പരിശീലനം നൽകി. ഫലം അദ്ഭുതാവഹമായിരുന്നു. അരി, ഗോതമ്പ്, ചോളം തുടങ്ങിയ വിളകളുടെ ഉൽപാദനം 11 ശതമാനം കൂടി. നൈട്രജൻ അധിഷ്ഠിത രാസവളങ്ങളുടെ ഉപയോഗം 15 മുതൽ 18 ശതമാനം വരെ കുറഞ്ഞു. ചൈനയുടെ ആകെ അരി ഉൽപാദനം 2023ൽ 2066 ലക്ഷം ടൺ ആയിരുന്നു. ഗോതമ്പ് 1366 ലക്ഷം ടണ്ണും. അവരുടെ ഉൽപാദനക്ഷമത ഇന്ത്യയുടെ മൂന്നിരട്ടിയോളം വരും. ചൈനയിൽ ഒരു ഹെക്ടറിൽ 4.838 ടൺ ഗോതമ്പ് വിളയുമ്പോൾ ഇന്ത്യയിൽ അത് 1.661 ടൺ ആണ്.
കൃഷി മുഖ്യതൊഴിലായുള്ള ഏതാണ്ട് 15 കോടിയോളം ജനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ആകെ ജനസംഖ്യയിൽ 54.6 ശതമാനം പേർ ഏതെങ്കിലും വിധത്തിൽ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. വിളകളുടെ വൈവിധ്യവൽക്കരണംകൊണ്ടും ഉൽപാദനക്ഷമത വർധിപ്പിച്ചും അവരെ ഈ രംഗത്തു പിടിച്ചുനിൽക്കാൻ നമുക്കു സഹായിക്കാം. ആധുനിക ശാസ്ത്രത്തെ നിഷേധിച്ചുകൊണ്ടുള്ള ഏതു പരിഷ്കാരവും രാജ്യത്തു ദുരിതം വിളയിക്കും.