ഭീതിപ്പെടുത്തുന്ന നിശ്ശബ്ദതയാണ് മണിപ്പുരിൽ. 16 മാസമായി പരസ്പരം യുദ്ധം ചെയ്യുകയാണ് ജനസംഖ്യയുടെ ഭൂരിപക്ഷമായ മെയ്തെയ്കളും ന്യൂനപക്ഷമായ കുക്കി ഗോത്രങ്ങളും. വൻതോതിലുള്ള ആയുധങ്ങളാണ് ഇരുവിഭാഗവും സംഭരിച്ചിട്ടുള്ളത്. വീണ്ടും അക്രമമുണ്ടായാൽ അതു രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിയേക്കാമെന്നു സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നു. മണിപ്പുർ കലാപം വഴിത്തിരിവിലെത്തിയത് ജനവാസ കേന്ദ്രങ്ങൾക്കു നേരെ കുക്കികൾ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെയാണ്. അതിർത്തികളിൽനിന്നു പരസ്പരം വെടിയുതിർത്തിരുന്നവർ പുതിയ ആക്രമണരീതി പുറത്തെടുത്തത് സാധാരണക്കാരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലാക്കി. അതിർത്തികളിൽനിന്ന് അഞ്ചും ആറും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ ജീവഭയത്തിലാണ്. 15 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഇരുവിഭാഗങ്ങളും പ്രാദേശികമായി വികസിപ്പിച്ചെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീതിപ്പെടുത്തുന്ന നിശ്ശബ്ദതയാണ് മണിപ്പുരിൽ. 16 മാസമായി പരസ്പരം യുദ്ധം ചെയ്യുകയാണ്  ജനസംഖ്യയുടെ ഭൂരിപക്ഷമായ മെയ്തെയ്കളും ന്യൂനപക്ഷമായ കുക്കി ഗോത്രങ്ങളും. വൻതോതിലുള്ള ആയുധങ്ങളാണ് ഇരുവിഭാഗവും സംഭരിച്ചിട്ടുള്ളത്. വീണ്ടും അക്രമമുണ്ടായാൽ  അതു രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിയേക്കാമെന്നു സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നു.

മണിപ്പുർ കലാപം വഴിത്തിരിവിലെത്തിയത് ജനവാസ കേന്ദ്രങ്ങൾക്കു നേരെ കുക്കികൾ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെയാണ്. അതിർത്തികളിൽനിന്നു പരസ്പരം വെടിയുതിർത്തിരുന്നവർ പുതിയ ആക്രമണരീതി പുറത്തെടുത്തത് സാധാരണക്കാരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലാക്കി. അതിർത്തികളിൽനിന്ന് അഞ്ചും ആറും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ ജീവഭയത്തിലാണ്. 15 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഇരുവിഭാഗങ്ങളും പ്രാദേശികമായി വികസിപ്പിച്ചെടുത്തത്. 

മണിപ്പുരിലെ വംശീയ അക്രമത്തിൽ കത്തിയമരുന്ന വീടുകൾ (Photo by AFP)
ADVERTISEMENT

∙ പ്രഥമ മുഖ്യമന്ത്രിയുടെ വീടിനുനേർക്കും ആക്രമണം

മണിപ്പുരിന്റെ പ്രഥമ മുഖ്യമന്ത്രിയും ഐഎൻഎ സ്വാതന്ത്ര്യസമരപോരാളിയുമായ എം.കൊയ്റാങ് സിങ്ങിന്റെ ബിഷ്ണുപുർ മൊയ്റാങ്ങിലെ വീട്ടിൽ ചുരാചന്ദ്പുരിലെ കുക്കി കുന്നുകളിൽനിന്നു തൊടുത്തുവിട്ട റോക്കറ്റ് പതിച്ചത് ഈ മാസം ആറിന് ഉച്ചയ്ക്കു ശേഷമാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഐഎൻഎയുടെ പതാക ഇന്ത്യൻ മണ്ണിൽ ആദ്യമായി ഉയർത്തിയത് ഈ വീടിനു നൂറുമീറ്റർ അകലെയാണ്. ‘‘വീട്ടിൽ പ്രാർഥനാച്ചടങ്ങ് നടക്കുകയായിരുന്നു. വൻ സ്ഫോടന ശബ്ദമാണു കേട്ടത്. മുറ്റത്തുണ്ടായിരുന്ന പൂജാരി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് ഓടിയെത്തിയപ്പോൾ കണ്ടത്. ഇരുമ്പുതകിടുകൾ ചിതറിക്കിടക്കുന്നു. എന്റെ സഹോദരിക്കും മുറിവേറ്റു.’’ കൊയ്റാങ് സിങ്ങിന്റെ കൊച്ചുമകന്റെ മകൻ കെൽവിൻ സിങ് മനോരമയോടു പറഞ്ഞു. 

എഴുപതു വയസ്സുകാരനായ പൂജാരി സംഭവസ്ഥലത്തു മരിച്ചു. റോക്കറ്റിന്റെ മുൻഭാഗം മതിലിൽ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മതിൽ പാടേ നിലം പതിച്ചു. റോക്കറ്റിന്റെ മുൻഭാഗത്തു നിറച്ച ഇരുമ്പുതകിടുകൾ കെട്ടിടങ്ങൾക്കും കൊയ്റാങ് സിങ്ങിന്റെ പ്രതിമയ്ക്കും കേടുപാടു വരുത്തി.

റോക്കറ്റ് ആക്രമണത്തിൽ എം.കൊയ്റാങ് സിങ്ങിന്റെ പ്രതിമയ്ക്കു കേടുപറ്റിയ നിലയിൽ. (ചിത്രം: മനോരമ)

അതേദിവസം പുലർച്ചെ നാലരയോടെ ബിഷ്ണുപുരിൽ തന്നെയുള്ള ട്രോങ്ഗ്ലാവോബി ഗ്രാമത്തിനു നേരെയും റോക്കറ്റ് ആക്രമണം നടന്നു. സൈന്യത്തിൽ ടാങ്ക് ഡ്രൈവറായിരുന്ന ലോക്കൻ കെയ്ഷാമിന്റെ വീടിന്റെ ശുചിമുറിയിലാണ് റോക്കറ്റ് പതിച്ചത്. കൃഷിസ്ഥലത്തേക്കു പോകും മുൻപു ശുചിമുറിയിൽ പോയ ലോക്കൻ പുകയിലയെടുക്കാൻ വീട്ടിലേക്കു കയറിയ നേരത്തായിരുന്നു സ്ഫോടനം. ഭാഗ്യം കൊണ്ടുമാത്രമാണ് ഭർത്താവ് രക്ഷപ്പെട്ടതെന്നു ഭാര്യ സരോജിനി കെയ്ഷാം പറയുന്നു. സ്ഫോടനത്തിൽ ശുചിമുറി തകർന്നു. 

ADVERTISEMENT

കഴിഞ്ഞ ഓഗസ്റ്റ് പത്തിനും ഗ്രാമവാസികൾ ഉഗ്രസ്ഫോടന ശബ്ദം കേട്ടിരുന്നു. അന്നു പരിശോധനയിൽ പാടത്ത് ചെളിയിൽ പുതഞ്ഞ പൈപ്പു മാത്രമാണ് കണ്ടെത്താനായത്. അന്നാരും അതു കാര്യമാക്കിയില്ല. കഴിഞ്ഞവർഷം അവസാനത്തോടെതന്നെ കുക്കി ഗോത്രങ്ങൾ ആയുധങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. പല സ്ഥലങ്ങളിൽനിന്നു വൈദ്യുത പോസ്റ്റുകളും ജലവിതരണ പൈപ്പുകളും നഷ്ടപ്പെടുന്നതു റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും സർക്കാർ അതു ഗൗരവത്തിലെടുത്തില്ല. ആയുധ നിർമാണത്തിനാകാം ഈ മോഷണമെന്നു സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നതാണ്. കുക്കി കുന്നുകളിൽനിന്നു പരീക്ഷണാർഥം തൊടുത്തുവിട്ട റോക്കറ്റിന്റെ ഭാഗമായിരിക്കാം ഓഗസ്റ്റ് പത്തിനു പാടത്തു ചെളിയിൽ കണ്ടതെന്നാണു കരുതുന്നത്.

മണിപ്പൂരിലെ കുക്കി ഗോത്രത്തിന്റെ ശക്തികേന്ദ്രത്തിൽ കാവൽ നിൽക്കുന്ന ആയുധധാരി. (Photo by Arun SANKAR / AFP)

മൊയ്‌രാങ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റോക്കറ്റിനെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. നാലു റോക്കറ്റുകളിൽ ചിലതു സ്ഫോടനത്തിൽ ചിതറി. 9 അടി നീളവും 23.8 കിലോഗ്രാം ഭാരവുമുള്ളതായിരുന്നു ഒരു റോക്കറ്റെന്നു പൊലീസ് രേഖകളിലുണ്ട്. പ്രാകൃതരൂപത്തിലുള്ള ഇവ കൃത്യമായ ദിശയോ ലക്ഷ്യങ്ങളോ ഇല്ലാതെയാണ് ജനവാസകേന്ദ്രങ്ങളിൽ പതിച്ചത്. 

കുക്കി ഗോത്രങ്ങൾക്കു മ്യാൻമർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സാങ്കേതിക സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കഴിഞ്ഞ ദിവസം ചന്ദേൽ ജില്ലയിൽ അറസ്റ്റിലായ മ്യാൻമർ സ്വദേശി ആയുധക്കടത്തുകാരനാണെന്നും പൊലീസ് പറയുന്നു. കുക്കികളുടെ സഹോദരഗോത്രമായ ചിൻ ഗോത്രവിഭാഗക്കാർ മ്യാൻമറിലെ പട്ടാള ഭരണകൂടവുമായി ഏറ്റുമുട്ടുകയാണ്. ആധുനിക ആയുധങ്ങളാണ് ചിൻ ഗോത്രങ്ങൾ ഉൾപ്പെടുന്ന പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ (പിഡിഎഫ്) കൈവശമുള്ളത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്നതാണ് ചുരാചന്ദ്പുരും ചന്ദേലും ഉൾപ്പെടെയുള്ള ജില്ലകൾ. 

മണിപ്പൂർ അക്രമങ്ങളുടെ ഭാഗമായി വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജന്റെ വീട് ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയപ്പോൾ. (Photo by - / AFP)

∙ ഉഗ്രൻ ആയുധങ്ങൾ; പൊലീസിനും ഇല്ലാത്തത്

ADVERTISEMENT

മണിപ്പുരിൽ സുരക്ഷാ സൈനികർ പിടിച്ചെടുത്ത ആയുധങ്ങൾ പേടിപ്പെടുത്തുന്നതാണ്. ഇതിൽ 30 ശതമാനമെങ്കിലും സംസ്ഥാന പൊലീസ് സേനയുടെ ആയുധപ്പുരയിൽപോലും ഇല്ലാത്തവയാണ്. പലതും വിദേശനിർമിതവും. അപാരപ്രഹരശേഷിയുള്ള എം16, എം18, എം4എ1 കാർബൈൻ തോക്കുകൾ വരെ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. പൊലീസിന്റെ ആയുധപ്പുര കവർന്നെടുത്ത അയ്യായിരത്തോളം തോക്കുകൾ മെയ്തെയ് വിഭാഗത്തിന്റെ കൈവശമുണ്ട്. 

കുക്കി അതിർത്തികളിലൂടെ യാത്ര ചെയ്യുമ്പോൾ, പ്രാദേശികമായി തയാറാക്കിയ ഒട്ടേറെ റോക്കറ്റുകളും ഗ്രനേഡ് ലോഞ്ചറുകളും കാണാം. വർക്‌ഷോപ്പുകളിൽ പലതിലും വലിയ യുദ്ധത്തിനെന്നപോലെ ആയുധനിർമാണം നടക്കുന്നു. ചൈനീസ് ആയുധങ്ങൾ ഉൾപ്പെടെയുള്ളവ മെയ്തെയ് വിഭാഗത്തിന്റെ കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.

∙ നിരോധിത സംഘടനകൾ മുൻനിരയിലേക്ക്

മണിപ്പുർ കലാപത്തിന്റെ ആരംഭഘട്ടത്തിൽ വിദ്യാർഥികളും സാധാരണക്കാരും ഉൾപ്പെടെയുള്ളവരാണ് തങ്ങളുടെ ഗ്രാമങ്ങൾക്കു കാവൽനിന്നിരുന്നത്. ആരംഭായ് തെംഗോൽ ഉൾപ്പെടെയുള്ള മെയ്തെയ് തീവ്ര സംഘടനകൾ പൊലീസ് ആയുധപ്പുരയിൽ നിന്നെടുത്ത തോക്കുകളുമായി ഇവർക്കൊപ്പം അണിനിരന്നു. എന്നാൽ, കേന്ദ്ര സർക്കാർ നിരോധിച്ച വിഘടന സംഘടനകൾ ഇപ്പോൾ കലാപത്തിന്റെ മുൻനിരയിൽ എത്തിയിരിക്കുകയാണ്.  ഈ മാസം ആദ്യം മണിപ്പുർ- അസം അതിർത്തിയിലെ ജിറിബാമിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ വിഘടന സംഘടനയായിരുന്ന യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) പാംപെയ് വിഭാഗത്തിൽപ്പെട്ടതായിരുന്നു. 

കഴിഞ്ഞവർഷം സർക്കാരുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചെങ്കിലും യുഎൻഎൽഎഫിന്റെ പരിശീലനം ലഭിച്ച അംഗങ്ങളാണ് കുക്കികൾക്കെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിലുള്ളത്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യുമായി ആയുധക്കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞ യുഎൻഎൽഎഫ്, യുദ്ധമേഖലകളിൽ മാത്രം ഉപയോഗിക്കുന്ന യന്ത്രത്തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായാണ് ഇംഫാലിൽ പരേഡ് നടത്തുന്നത്. സസ്പെൻഷൻ ഓപ്പറേഷൻ കരാറിൽ ഒപ്പിട്ട കുക്കി സായുധ ഗ്രൂപ്പുകളിലെ അംഗങ്ങൾ കുക്കി അതിർത്തികളിലും കാവൽ നിൽക്കുന്നു.

മണിപ്പുരിലെ വംശീയ അക്രമത്തെത്തുടർന്ന്, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിനിടെ, മെയ്തി സമൂഹത്തെ പ്രതിനിധീകരിക്കുന്ന 'മീരാ പൈബിസ്' എന്ന സ്ത്രീകളുടെ കൂട്ടായ്മ പ്രതിഷേധിക്കുന്നു. (Photo by AFP)

ജിറിബാമിലും ഇംഫാൽ താഴ്‌വരയിലെ അതിർത്തികളിലും ഈ മാസം ആദ്യമുണ്ടായ ഏറ്റുമുട്ടലിനുശേഷം ശാന്തമാണ് മണിപ്പുർ. വിദ്യാർഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുള്ള ഭാഗികമായ കർഫ്യു തുടരുന്നു. ബഫർസോണിൽനിന്ന് ഉൾപ്പെടെ അസം റൈഫിൾസിനെ പിൻവലിച്ച്  സിആർപിഎഫിനു ചുമതല നൽകിയിരിക്കുകയാണ്. കലാപത്തിന്റെ ആദ്യനാളുകളിൽ മെയ്തെയ്കളുടെ ആക്രമണത്തിൽനിന്നു കുക്കി വിഭാഗത്തെ സംരക്ഷിച്ചത് അസം റൈഫിൾസാണ്. മെയ്തെയ് ആക്രമണത്തെ ചെറുത്തുനിന്നിരുന്ന അസം റൈഫിൾസ് പിന്മാറുന്നതോടെ  കുക്കി ഗോത്രങ്ങൾ പ്രതിരോധത്തിനും സ്വരക്ഷയ്ക്കുമായി റോക്കറ്റുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചാൽ മണിപ്പുർ കലാപം കൂടുതൽ രക്തരൂഷിതമാകും.

(‘ആയുധമേന്തുന്ന വിദ്യാർഥികൾ; ഭരണം നടത്തുന്ന സായുധസംഘങ്ങൾ’  വായിക്കാം  ‘പുകയിൽ പുകഞ്ഞ് മണിപ്പുർ’ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ)

English Summary:

From Rocket Attacks to Smuggled Arms: Understanding the Manipur Crisis