ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവി സിപിഎം കേരളഘടകം ആഴത്തിൽ പരിശോധിക്കണമെന്നു നിഷ്കർഷിച്ച നേതാവായിരുന്നു അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അതിനായി ഇവിടെ തിരുത്തൽ മാർഗരേഖ നടപ്പിൽ വരുത്തിയേ തീരൂ എന്ന് കേന്ദ്രനേതൃത്വം നിർദേശിച്ച കാര്യം ജൂലൈ 21,22 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ ഭാഗമായ പരിശോധനകളിൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്കു താൽപര്യം ഉണർത്തുന്നതും ശ്രദ്ധേയവുമായ ഒരു വസ്തുത സംസ്ഥാന നേതൃത്വം കണ്ടെത്തി. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം പാർട്ടി അംഗങ്ങളിൽ 3,08,581 പേർ 2015നു ശേഷം പാർട്ടിയിൽ ചേർന്നവരാണ് എന്നതാണത്. അതായത്, പ്രതിപക്ഷത്തിരുന്ന അനുഭവംതന്നെ ഇല്ലാത്തവരാണ് സിപിഎമ്മിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവി സിപിഎം കേരളഘടകം ആഴത്തിൽ പരിശോധിക്കണമെന്നു നിഷ്കർഷിച്ച നേതാവായിരുന്നു അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അതിനായി ഇവിടെ തിരുത്തൽ മാർഗരേഖ നടപ്പിൽ വരുത്തിയേ തീരൂ എന്ന് കേന്ദ്രനേതൃത്വം നിർദേശിച്ച കാര്യം ജൂലൈ 21,22 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

അതിന്റെ ഭാഗമായ പരിശോധനകളിൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്കു താൽപര്യം ഉണർത്തുന്നതും ശ്രദ്ധേയവുമായ ഒരു വസ്തുത സംസ്ഥാന നേതൃത്വം കണ്ടെത്തി. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം പാർട്ടി അംഗങ്ങളിൽ 3,08,581 പേർ 2015നു ശേഷം പാർട്ടിയിൽ ചേർന്നവരാണ് എന്നതാണത്. അതായത്, പ്രതിപക്ഷത്തിരുന്ന അനുഭവംതന്നെ ഇല്ലാത്തവരാണ് സിപിഎമ്മിലെ പകുതിയിൽ കൂടുതൽപേർ!

സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും.( Photo: PTI)
ADVERTISEMENT

എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും കൈവരിക്കാൻ കഴിഞ്ഞ വലിയനേട്ടം തന്നെയാണ് തുടർഭരണം. പക്ഷേ, അധികാരത്തിന്റെ നീണ്ട കാലയളവ് പാർട്ടിയെ ദുഷിപ്പിക്കുകയാണെന്ന വിലയിരുത്തലും വികാരവും സിപിഎമ്മിൽ തീവ്രമാണ്. കേരളത്തിലെ സഖാക്കൾ അഹങ്കാരം അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നു യച്ചൂരിയുടെ കേന്ദ്രനേതൃത്വം നിർദേശിച്ചത് അതുകൊണ്ടാണ്. ഈ മാസം ആരംഭിച്ച സമ്മേളനങ്ങൾ തിരുത്തലിനും ശുദ്ധീകരണത്തിനും വേദിയാകണമെന്നു സംസ്ഥാന നേതൃത്വം നിഷ്കർഷിക്കുന്നത് ഈ പശ്ചാത്തലത്തിൽതന്നെ.

ആ തിരുത്തൽ പ്രക്രിയ പക്ഷേ, എളുപ്പമാകില്ലെന്ന വാദഗതിയാണ് പ്രബലം. അംഗങ്ങളെക്കുറിച്ച് ആദ്യം വിവരിച്ച കണക്കിൽ തെളിഞ്ഞുവരുന്ന വസ്തുത അതിനു കാരണവുമാണ്. തുടർഭരണത്തോടെ ആ ഭരണത്തിനു ചുറ്റും എന്നതിലേക്കു പാർട്ടി മാറി. അധികാരം നൽകുന്ന സുഖസൗകര്യങ്ങൾക്കും സാധ്യതകൾക്കുമായി ഊന്നൽ. ‘നമ്മുടെ പാർട്ടി മറ്റു പാർട്ടികളിൽനിന്നു വ്യത്യസ്തമാണെന്നു സഖാക്കളെ പഠിപ്പിക്കുന്നതിൽ വലിയ വീഴ്ച ഉണ്ടാകുന്നു’ എന്നാണ് തോൽവിക്കുശേഷം സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

സിപിഎം പതാകയേന്തിയ പ്രവർത്തകർ. (AP Photo/ Bikas Das)

പ്രത്യയശാസ്ത്രത്തിലും അതിന്റെ പ്രയോഗത്തിലുമുള്ള പ്രാഗല്ഭ്യമായിരുന്നു സീതാറാം യച്ചൂരിയെ ശ്രദ്ധേയനാക്കിയത്. പ്രത്യയശാസ്ത്ര അടിത്തറ ഉണ്ടെങ്കിലേ ജീർണതകളിൽനിന്ന് അകന്നുനിൽക്കാൻ അംഗങ്ങൾക്കു സാധിക്കൂ എന്നാണ് സിപിഎം കാഴ്ചപ്പാട്. തുടർഭരണം പക്ഷേ സഖാക്കളുടെ മുൻഗണനയിൽ മാറ്റം വരുത്തി.

പണപ്പിരിവുകളുടെ ഭാഗമായ അഴിമതി, വലിയ സംഭാവനകൾ നൽകുന്നവർ പാർട്ടിക്കാരെ വിലയ്ക്കെടുക്കുന്നത്, പരാതികൾ രഹസ്യമായി ഒത്തുതീർക്കാൻ കോഴ വാങ്ങുന്ന രീതി, പാർട്ടി –സർക്കാർ പദവികളിൽ കയറിപ്പറ്റാൻ പരസ്പര സഹായസംഘമായി പ്രവർത്തിക്കുന്നത്, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ തുടങ്ങിയവ സംബന്ധിച്ച പരാതികൾ സിപിഎമ്മിൽ ഇന്നു വ്യാപകം. യഥാർഥത്തിൽ വിഎസ്– പിണറായി വിഭാഗീയതയും അതിന്റെ ഭാഗമായി പാർട്ടി പിടിക്കാനുള്ള മത്സരങ്ങളുമാണ് ഈ അപചയത്തിനു തുടക്കംകുറിച്ചത്.

ADVERTISEMENT

തുടർഭരണം ആ ജീർണതയ്ക്കു വളക്കൂറുള്ള മണ്ണായി. മറ്റൊരു ബംഗാളായി കേരളം മാറരുതെന്ന ഉറച്ച ബോധ്യത്തോടെയാണ്, ജനറൽ സെക്രട്ടറിയായ ഉടൻ കൊൽക്കത്തയിൽ ദേശീയ സംഘടനാ പ്ലീനം നടത്താൻ യച്ചൂരി മുന്നിട്ടിറങ്ങിയത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കിട്ടിയ വെറും 33 ശതമാനം വോട്ട് അങ്ങനെ ഒരു അപകടമണി മുഴക്കുന്നു.

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഇന്ത്യൻ പാർട്ടിക്കുണ്ടായ പതർച്ചയെ നേരിടുന്നതിൽ യച്ചൂരി വഹിച്ച പങ്ക് പ്രധാനമാണ്. അതിനു പിറ്റേവർഷം ചെന്നൈയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അദ്ദേഹം അവതരിപ്പിച്ച ‘ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ’ എന്ന രേഖ ഇന്ത്യൻ ഘടകത്തിനു വെളിച്ചവും ആത്മവിശ്വാസവും പകർന്നു. മറ്റൊരു സമീപകാല കണ്ടെത്തൽ ഇവിടെ പ്രസക്തമാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ ആ സോവിയറ്റ് തകർച്ചയുടെ അനുഭവപാഠം നേരിട്ട് ഉൾക്കൊള്ളാൻ അവസരം കിട്ടാഞ്ഞവരും അതിനുശേഷം പാർട്ടിയിൽ ചേർന്നവരുമാണ് കേരളത്തിലെ 88.89% അംഗങ്ങളും!

തലമുറമാറ്റം ഗുണപരമല്ലെങ്കിൽ അത് എവിടേക്കു കേരളഘടകത്തെ കൊണ്ടുചെന്നെത്തിക്കാമെന്നതിന്റെ ഉരകല്ലു കൂടിയാകും പാർട്ടി സമ്മേളനങ്ങളും പിന്നാലെ വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളും.

∙ പ്രതിപക്ഷത്തോ?

സമരസംഘടനയെന്നു പേരുകേട്ട സിപിഎമ്മിനും അനുബന്ധ സംഘടനകൾക്കും കാര്യമായി സമരം ചെയ്യേണ്ടി വരാത്ത എട്ടു വർഷങ്ങളാണ് കഴിഞ്ഞു പോയത്. കേന്ദ്രവിരുദ്ധ സമരങ്ങളും പ്രചാരണങ്ങളും മുറയ്ക്കു നടക്കുന്നുണ്ടെന്ന ന്യായം പറയാമെങ്കിലും അവ ഏശിയതായി പൊതു തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നില്ല.

ADVERTISEMENT

മറുഭാഗത്ത്, തീവ്രസമരങ്ങൾക്ക് അറച്ചു നിൽക്കുന്നവരെന്ന ആക്ഷേപം കേൾക്കാറുള്ള കോൺഗ്രസിനും പോഷക സംഘടനകൾക്കും കേന്ദ്ര–കേരള സർക്കാരുകൾക്കെതിരെ നിരന്തരം സമരം നടത്തേണ്ടി വന്നു. ആ പോർമുഖങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിലും കണ്ട യുവ പങ്കാളിത്തം കോൺഗ്രസിനു പ്രതീക്ഷ പകരുന്നതുമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ. (ചിത്രം: മനോരമ)

പക്ഷേ, പ്രധാന തീരുമാനങ്ങളുടെയും നയങ്ങളുടെയും രൂപീകരണത്തിൽ തങ്ങൾക്കു കാര്യമായ പങ്കാളിത്തമുള്ളതായി കോൺഗ്രസിലെ യുവാക്കൾ കരുതുന്നില്ല. നിർണായകമായ സംഘടനാചുമതലകൾ വിശ്വസിച്ച് ഏൽപിക്കാൻ പറ്റുന്നവരായി യുവാക്കളെ മുതിർന്നവർ കാണുന്നുമില്ല. സമൂഹമാധ്യമങ്ങളിൽ വിഹരിക്കുന്നവരും അങ്ങനെ ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുന്നവരുമായിട്ടാണ് അവരിൽ പലരെയും നേതാക്കൾ കാണുന്നത്.

കോൺഗ്രസിലും തലമുറകൾ തമ്മിലെ വിടവും തർക്കങ്ങളും ഉണ്ടെന്നു വ്യക്തം. കേന്ദ്രത്തിലും കേരളത്തിലും അധികാരം ഇല്ലാത്തതുകൊണ്ടുതന്നെ അഴിമതിയുടെ ആക്ഷേപങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയുന്നുവെന്നെങ്കിലും അവർക്ക് ആശ്വസിക്കാം.

English Summary:

CPM Kerala Grapples with Introspection, Corruption Allegations After Election Debacle