ലബനനിലും സിറിയയിലും ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതിനു പിന്നിൽ ഇസ്രയേൽ ആണെന്നാണു ഹിസ്ബുല്ലയുടെ ആരോപണം. ഹിസ്ബുല്ല പ്രവർത്തകർ മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തുമ്പോൾ ഇസ്രയേലിന്റെ നിരീക്ഷണത്തിൽപെടുന്നെന്ന ആശങ്ക മൂലമാണ് സാങ്കേതികമായി പഴയതായ പേജറുകൾ നൽകിയത്. ഈ പേജറുകൾ അവരുടെ കൈകളിലെത്തുംമുൻപ് ആരോ അവയിൽ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണു കരുതുന്നത്. തയ്‌വാനിൽ നിർമിച്ച പേജറുകളിൽ അവിടെവച്ചുതന്നെയോ ലബനനിലേക്കു കൊണ്ടുവരുന്നതിനിടെ എവിടെയോ വച്ചോ ഇസ്രയേൽ ഏജന്റുമാർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്നു കരുതുന്നു. ഏതായാലും ഭീകരവാദവും സാങ്കേതികവിദ്യയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്ക് സംഭവം വിരൽചൂണ്ടുന്നു. സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് ഭീകരരും ഭീകരവേട്ടക്കാരും അവരുടെ സാങ്കേതികവിദ്യ മാറ്റാറുണ്ട്. സാങ്കേതികവിദ്യാമാറ്റത്തിന് അനുസരിച്ചു ശൈലി മാറ്റാനാകാത്ത സംഘങ്ങൾ പരാജയപ്പെടാറുമുണ്ട്. ദക്ഷിണേഷ്യയിൽ ഇതു നേരത്തേ വ്യക്തമായതാണ്. 1990കളുടെ തുടക്കം വരെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ആയിരുന്നു കശ്മീരിൽ പ്രവർത്തിച്ചിരുന്ന പ്രധാന സംഘം. മിക്കവരും ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്നുള്ള വിഘടനവാദികൾ. പാക്കിസ്ഥാനിൽനിന്നോ മറ്റു സ്രോതസ്സുകളിൽനിന്നോ ലഭിച്ച വെറും റൈഫിളും ഗ്രനേഡും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലബനനിലും സിറിയയിലും ഹിസ്ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതിനു പിന്നിൽ ഇസ്രയേൽ ആണെന്നാണു ഹിസ്ബുല്ലയുടെ ആരോപണം. ഹിസ്ബുല്ല പ്രവർത്തകർ മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തുമ്പോൾ ഇസ്രയേലിന്റെ നിരീക്ഷണത്തിൽപെടുന്നെന്ന ആശങ്ക മൂലമാണ് സാങ്കേതികമായി പഴയതായ പേജറുകൾ നൽകിയത്. ഈ പേജറുകൾ അവരുടെ കൈകളിലെത്തുംമുൻപ് ആരോ അവയിൽ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണു കരുതുന്നത്. തയ്‌വാനിൽ നിർമിച്ച പേജറുകളിൽ അവിടെവച്ചുതന്നെയോ ലബനനിലേക്കു കൊണ്ടുവരുന്നതിനിടെ എവിടെയോ വച്ചോ ഇസ്രയേൽ ഏജന്റുമാർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്നു കരുതുന്നു. ഏതായാലും ഭീകരവാദവും സാങ്കേതികവിദ്യയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്ക് സംഭവം വിരൽചൂണ്ടുന്നു.

സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് ഭീകരരും ഭീകരവേട്ടക്കാരും അവരുടെ സാങ്കേതികവിദ്യ മാറ്റാറുണ്ട്. സാങ്കേതികവിദ്യാമാറ്റത്തിന് അനുസരിച്ചു ശൈലി മാറ്റാനാകാത്ത സംഘങ്ങൾ പരാജയപ്പെടാറുമുണ്ട്. ദക്ഷിണേഷ്യയിൽ ഇതു നേരത്തേ വ്യക്തമായതാണ്. 1990കളുടെ തുടക്കം വരെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ആയിരുന്നു കശ്മീരിൽ പ്രവർത്തിച്ചിരുന്ന പ്രധാന സംഘം. മിക്കവരും ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്നുള്ള വിഘടനവാദികൾ. പാക്കിസ്ഥാനിൽനിന്നോ മറ്റു സ്രോതസ്സുകളിൽനിന്നോ ലഭിച്ച വെറും റൈഫിളും ഗ്രനേഡും ഉപയോഗിച്ച് സായുധസേനയോടു ഗറിലായുദ്ധം നടത്തുകയായിരുന്നു അവരുടെ ശൈലി. കേന്ദ്രസർക്കാർ ഗറിലാവിരുദ്ധ പരിശീലനം നൽകി സൈന്യത്തിന്റെ കാലാൾപ്പട യൂണിറ്റുകളെ വിന്യസിച്ചതോടെ പിൻവാങ്ങാൻ അവർ നിർബന്ധിതരായി.

പൊട്ടിത്തെറിച്ച പേജറുകളുടെ അവശിഷ്ടങ്ങൾ (Photo by AFP)
ADVERTISEMENT

പരമ്പരാഗത ഇലക്ട്രിക് സർക്കീറ്റ് സ്ഫോടനങ്ങളും അക്കാലത്തേതാണ്. ശ്രീലങ്കൻ പുലികളും പഞ്ചാബ് ഭീകരരുമായിരുന്നു അത് ഏറ്റവും വിപുലമായി ഉപയോഗിച്ചത്. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ട്രാൻസിസ്റ്റർ ബോംബ് വയ്ക്കുകയാണ് പഞ്ചാബ് ഭീകരർ ചെയ്തിരുന്നത്. ആരെങ്കിലും അതെടുത്ത് ഓൺ ചെയ്യുമ്പോൾ അതിലെ ഇലക്ട്രിക് സർക്കീറ്റ് പ്രവർത്തിക്കുകയും സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്യും. പുലികളാകട്ടെ അവയെ ശത്രുസൈനികരുടെ ബാരക്കുകളിലും മറ്റും വച്ചു; വാതിൽ തുറക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന വിധത്തിൽ. അപരിചിതവസ്തുക്കളിൽ തൊടരുതെന്ന് പൊതുജനത്തെ ബോധവൽക്കരിക്കുകയും ഓരോ സ്ഥലത്തും പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച സൈനികഡ്രില്ലുകൾ പരിഷ്കരിക്കുകയും ചെയ്തതോടെ ഈ ഭീകരശൈലി പണ്ടത്തെപ്പോലെ ഫലിക്കാതായി.

സൂര്യപ്രകാശം ഉപയോഗിച്ചു ചാർജാകുന്ന സോളർ സെല്ലുകൾ അതിനിടെ പ്രചാരത്തിൽ വന്നു. സൈന്യം കടന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ രാത്രിയിൽ സ്ഫോടകവസ്തു വച്ച്, അവയിലെ സോളർ സെൽ രാവിലെ സൂര്യപ്രകാശമേറ്റു ചാർജാകുമ്പോൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനു പിന്നിൽ പാക്ക് അധിനിവേശ കശ്മീരിൽ പരിശീലനം ലഭിച്ച ചെറുസംഘങ്ങളായിരുന്നു. സ്ഫോടനസമയം കൃത്യമായി നിയന്ത്രിക്കാനാകാത്തതിനാൽ ഫലപ്രദമല്ലെന്നു വന്നതോടെ ഇത് അധികനാൾ നീണ്ടുനിന്നില്ല.

ലബനനിൽ പേജർ സ്ഫോടനങ്ങളിൽ പരുക്കേറ്റവരെ എത്തിച്ച ബെയ്റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിനു മുൻപിൽ പരിഭ്രാന്തരായി തടിച്ചുകൂടിയ ജനം. ചിത്രം: എഎഫ്പി
ADVERTISEMENT

ഒപ്പം സൈന്യങ്ങൾ ഡ്രില്ലുകളിൽ മാറ്റംവരുത്തി. പരമ്പരാഗതമായ ‘ഫസ്റ്റ് ലൈറ്റി’ൽ (നാടൻ ഭാഷയിൽ പറഞ്ഞാൽ പരാപരാ വെളുക്കുമ്പോൾ) നീക്കം നടത്തുന്നതിനു പകരം നേരം വെളുക്കുന്നതിനുമുൻപേ നീങ്ങുക, പ്രധാന കോളം നീങ്ങുന്നതിനു മുൻപ് ‘റോഡ് ഓപ്പണിങ് പാർട്ടി’യെ അയച്ച് റൂട്ട് സാനിറ്റൈസ് ചെയ്യുക തുടങ്ങിയ ഡ്രില്ലുകൾ ആവിഷ്കരിച്ചതോടെ സോളർ സാങ്കേതികവിദ്യ പരാജയമായിത്തുടങ്ങി.

ലാൻഡ്ഫോണുകളിൽ ഉപയോഗിക്കുന്ന കോഡ്‌ലെസ് ഫോണുകളും ടിവി സെറ്റുകളിലെ റിമോട്ട് കൺട്രോളും അതിനിടെ പ്രചാരത്തിലായി. സ്ഫോടനം നടത്തേണ്ട സ്ഥലത്ത് സ്ഫോടകവസ്തു നേരത്തേ പ്ലാന്റ് ചെയ്ത്, ശത്രു (സൈനികർ) അവിടെയെത്തുമ്പോൾ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് അതു പൊട്ടിത്തെറിപ്പിക്കുന്ന രീതി വന്നു. മേൽപറഞ്ഞവയെക്കാൾ സാങ്കേതികപരിശീലനം ആവശ്യമാണെന്നതിനാൽ പാക്ക് അധിനിവേശ കശ്മീരിൽത്തന്നെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച യുവാക്കളെയാണ് പാക്കിസ്ഥാൻ ഇതിന് ഉപയോഗിച്ചിരുന്നത്. പ്രധാനമായും ഹിസ്ബുൽ മുജാഹിദീൻ ഭീകരരായിരുന്നു ഇതിൽ പ്രാവീണ്യം നേടിയവർ.

ഹിസ്ബുലിന്റെ വാഴ്ച ഏറെനാൾ നീണ്ടുനിന്നു. റിമോട്ട് സാങ്കേതികവിദ്യയെ മറികടക്കാനുള്ള വിദ്യകൾ സൈനികവിപണിയിലെത്താൻ താമസിച്ചതാണ് അതിനൊരു കാരണം. ഒടുവിൽ റിമോട്ട് കൺട്രോളുകളെ നിർവീര്യമാക്കുന്ന ജാമറുകൾ സൈനികർക്കു ലഭിച്ചുതുടങ്ങിയതോടെ ഹിസ്ബുലിന്റെ മേധാവിത്വം അവസാനിച്ചുതുടങ്ങി.

ADVERTISEMENT

തുടർന്നാണ് ചാവേറുകളുടെ കാലം ആരംഭിച്ചത്. ശരീരം മുഴുവൻ സ്ഫോടകവസ്തു ഘടിപ്പിച്ച് സ്വയം പൊട്ടിത്തെറിക്കാൻ തയാറായി വരുന്നവർ. ഇതിനെതിരെ സാങ്കേതികവിദ്യ പോരാ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായത്. എഴുപതുകളിൽ പശ്ചിമേഷ്യയിലും എൺപതുകളുടെ അന്ത്യത്തിൽ ശ്രീലങ്കൻ പുലികളും വിജയകരമായി നടപ്പാക്കിയിരുന്ന ഈ തന്ത്രം (1991ലെ രാജീവ് ഗാന്ധി വധം ഓർക്കുക) മതമൗലികവാദികളുടെ ആയുധമായത് തൊണ്ണൂറുകളുടെ അന്ത്യത്തോടെയാണ്. ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘങ്ങളായിരുന്നു കശ്മീരിൽ ഇതിന്റെ ഉപ‍ജ്ഞാതാക്കൾ. ആഗോളഭീകരപ്രസ്ഥാനത്തിൽ അത് എത്തിയതിന്റെ വിളിച്ചോതലായിരുന്നു ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം.

ലബനനിൽ പേജർ സ്ഫോടനങ്ങളിൽ പരുക്കേറ്റവരെ എത്തിച്ച ബെയ്റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിനു മുൻപിൽ പരിഭ്രാന്തരായി തടിച്ചുകൂടിയ ജനം.(Photo by FADEL ITANI/AFP)

പക്ഷേ, ഇതിനു യുവാക്കളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. നൂറുകണക്കിനു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ ഒന്നോ രണ്ടോ പേരെ മാത്രമേ ദീർഘനാളത്തെ സ്വാധീനം ചെലുത്തലിലൂടെ ചാവേറാക്കി മാറ്റാനാകൂ. അങ്ങനെവന്നതോടെ വെറുതേ സൈനികലക്ഷ്യങ്ങൾ ആക്രമിക്കുന്ന തന്ത്രം മാറ്റി വാല്യു ടാർഗറ്റുകൾക്കു (മൂല്യമേറിയ ലക്ഷ്യങ്ങൾ) നേരെ മാത്രമായി ആക്രമണം – ഉയർന്ന രാഷ്ട്രീയനേതാക്കൾ, ഉന്നത സൈനികാസ്ഥാനങ്ങൾ തുടങ്ങിയവ.

കശ്മീരിലെ ഭീകരചിത്രത്തിലും ഇതോടൊപ്പം മാറ്റമുണ്ടായിത്തുടങ്ങി. ആത്യന്തികമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭൂമിത്തർക്കം എന്നതു മാറി പ്രശ്നം വെറും മതമൗലിക ഭീകരവാദമായി. ആഗോളതലത്തിൽത്തന്നെ ഭീകരവാദത്തിനെതിരെ സഹകരണമുണ്ടായതോടെ ഇത് ഒട്ടൊക്കെ നിയന്ത്രണാധീനമായിരിക്കുകയാണ്.

ഭീകരപ്രവർത്തനത്തിൽ പരമ്പരാഗത സാങ്കേതികവിദ്യയുടെ പങ്ക് ഏതാണ്ടു പാരമ്യത്തിലെത്തിയിരിക്കുകയാണ്. പേജർ സ്ഫോടനം അതിലേക്കാണു വിരൽചൂണ്ടുന്നത്. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചു ലക്ഷ്യങ്ങൾ തകർക്കുക എന്നതാകാം അടുത്തത്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള നശീകരണത്തിൽനിന്നു മാറി നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് സാമൂഹികവും സാങ്കേതികവുമായ തടസ്സപ്പെടുത്തലുകളും നശീകരണവുമാകാം അതിലും വലിയ വെല്ലുവിളി.

English Summary:

From Pagers to Drones: The Ever-Evolving Face of Terrorism