ഏകാഭിപ്രായത്തിനു വഴിയുണ്ടോ? - ബി.എസ്. വാരിയർ എഴുതുന്നു
മനുഷ്യനുള്ള കാലത്തോളം കാണും അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുള്ള ചെറുതും വലുതുമായ കലഹങ്ങളും. അവ പരിഹരിക്കാതെ ഒരു സ്ഥാപനത്തിനുമെന്നല്ല, സമൂഹത്തിനുതന്നെയും മുന്നോട്ടു പോകാൻ കഴിയില്ല. എത്ര അടുപ്പമുള്ളവരാണെങ്കിൽപ്പോലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാം പരസ്പരം പറയുന്ന ദമ്പതികൾക്കിടയിൽ ഈ
മനുഷ്യനുള്ള കാലത്തോളം കാണും അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുള്ള ചെറുതും വലുതുമായ കലഹങ്ങളും. അവ പരിഹരിക്കാതെ ഒരു സ്ഥാപനത്തിനുമെന്നല്ല, സമൂഹത്തിനുതന്നെയും മുന്നോട്ടു പോകാൻ കഴിയില്ല. എത്ര അടുപ്പമുള്ളവരാണെങ്കിൽപ്പോലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാം പരസ്പരം പറയുന്ന ദമ്പതികൾക്കിടയിൽ ഈ
മനുഷ്യനുള്ള കാലത്തോളം കാണും അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുള്ള ചെറുതും വലുതുമായ കലഹങ്ങളും. അവ പരിഹരിക്കാതെ ഒരു സ്ഥാപനത്തിനുമെന്നല്ല, സമൂഹത്തിനുതന്നെയും മുന്നോട്ടു പോകാൻ കഴിയില്ല. എത്ര അടുപ്പമുള്ളവരാണെങ്കിൽപ്പോലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാം പരസ്പരം പറയുന്ന ദമ്പതികൾക്കിടയിൽ ഈ
മനുഷ്യനുള്ള കാലത്തോളം കാണും അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുള്ള ചെറുതും വലുതുമായ കലഹങ്ങളും. അവ പരിഹരിക്കാതെ ഒരു സ്ഥാപനത്തിനുമെന്നല്ല, സമൂഹത്തിനുതന്നെയും മുന്നോട്ടു പോകാൻ കഴിയില്ല. എത്ര അടുപ്പമുള്ളവരാണെങ്കിൽപ്പോലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാം പരസ്പരം പറയുന്ന ദമ്പതികൾക്കിടയിൽ ഈ വ്യത്യാസങ്ങൾ സർവസാധാരണം. പക്ഷേ അവയെല്ലാം അപ്പപ്പോൾ ഇരുവരും സഹകരിച്ച് സമരസപ്പെട്ടുപോകുന്നു. വിജയകരമായ ദാമ്പത്യം അനുരഞ്ജനത്തിന്റെ പരമ്പരയാണെന്നു പറയാറുണ്ട്. വിട്ടുവീഴ്ചയില്ലാത്തവരുടെ ബന്ധം തകർന്നുപോകാൻ സാധ്യതയേറെ.
തട്ടും തടവുമില്ലാതെ ജീവിതം മുന്നോട്ടുപോകണമെങ്കിൽ വലുപ്പച്ചെറുപ്പം നോക്കാതെതന്നെ വിട്ടുവീഴ്ച ചെയ്യാനുള്ള സൗമനസ്യം കാട്ടേണ്ടതുണ്ട്. സ്വാഭിപ്രായമാണ് അന്തിമമായ അഭിപ്രായം എന്ന കടുംപിടിത്തവും മുട്ടാപ്പോക്കും ഉപേക്ഷിച്ചേ മതിയാകൂ. ചെറിയ ഭിന്നതപോലും അഭിമാനപ്രശ്നമാക്കുന്നവരുണ്ട്. ഇത് അഭികാമ്യമല്ല. പിൽക്കാലത്തു ദുഃഖിക്കാൻ ഇടവരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്? അതല്ലേ നിത്യജീവിതത്തിലെ പ്രയാസം കുറയ്ക്കാൻ സഹായിക്കുന്നത്?
‘വിട്ടുവീഴ്ച ലവലേശമില്ല’ എന്ന സമീപനം ഒരു മഹാരാജ്യത്തെ രണ്ടായി പിളർക്കുകയും അസംഖ്യം പേർക്കു ജീവഹാനി വരുത്തുകയും ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. ഗാന്ധിജിയും മുഹമ്മദാലി ജിന്നയും തമ്മിൽ ചർച്ചകൾ പലതും നടത്തിയെങ്കിലും മുസ്‌ലിങ്ങൾക്കു തനതായ രാജ്യം തന്നെ വേണമെന്ന ശാഠ്യത്തിൽ നിന്നു മാറാൻ ജിന്നയ്ക്കു കഴിഞ്ഞില്ല. ക്വിറ്റിന്ത്യാ സമരവുമായി മുസ്‍ലിം ലീഗ് സഹകരിച്ചില്ല. മുസ്‌ലിങ്ങൾ മുസ്‌ലിങ്ങളെ മാത്രം തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യയിൽ വേണമെന്നു ജിന്നയും, എല്ലാ ഇന്ത്യക്കാരെയും ഒന്നായിക്കാണുന്നതാവണം നമ്മുടെ ഭരണകൂടം എന്നു ഗാന്ധിയും വാദിച്ചുകൊണ്ടേയിരുന്നു. വാദങ്ങൾ എങ്ങുമെങ്ങും എത്താത്തതിനെത്തുടർന്ന് ‘agree to disagree’ എന്ന ശൈലിക്ക് ഇവിടെ പ്രചാരം കൈവന്നു.
അക്കഥ ഇരിക്കട്ടെ. അതെപ്പറ്റി നമുക്കാർക്കും ഒന്നും ചെയ്യാനാവില്ല. നമ്മുടെ യുവജനങ്ങൾ പലപ്പോഴും നേരിടാറുള്ള പ്രയാസമേറിയ സാഹചര്യത്തെയും അതിനെ നേരിടാനുള്ള പ്രായോഗികമാർഗ്ഗങ്ങളെയും കുറിച്ചു നമുക്കു ചിന്തിക്കാം. മേലധികാരിയുമായി ജോലിസംബന്ധമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ എന്തു ചെയ്യാം? വൈകാരികമായി പ്രശ്നത്തെ സമീപിച്ച് അനിയന്ത്രിതമായി വാക്കുകൾ പ്രയോഗിച്ചു കുഴപ്പത്തിലാകുന്നവരുണ്ട്. ‘അങ്ങു പറയുന്നതു തെറ്റാണ്, മണ്ടത്തരമാണ്’ എന്നു കേൾക്കുന്നത് ഒരു മേലാവും ഇഷ്ടപ്പെടില്ല. ചെറിയ അനിഷ്ടമുണ്ടായാൽ നാം പിന്നീടു പറയുന്നതിലും ചെയ്യുന്നതിലും എല്ലാം കുറ്റം കണ്ടെത്താനും, നമ്മെ പഴിക്കാനും മേലധികാരി ശ്രമിച്ചെന്നു വരാം. വ്യക്തിബന്ധങ്ങളിലെ പിരിമുറുക്കം വലിയ സംഘർഷത്തിലേക്കും, തുടർന്ന് ജോലിനഷ്ടത്തിലേക്കും മറ്റും പോയേക്കാം എന്നതു മനസ്സിൽ വയ്ക്കേണ്ടതുണ്ട്.
സ്ഥാപനങ്ങളിലെ പ്രവർത്തനശൈലി നമ്മുെട അഭിമാനപ്രശ്നമാക്കണോ?. വലിയ യന്ത്രത്തിലെ ചെറിയൊരു ഭാഗം മാത്രമാണു നാം എന്ന സത്യം മറന്നുകൂടാ. എന്തു പറയുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ പറയുന്നു, എപ്പോൾ പറയുന്നു എന്നിവയും. സ്ഥാപനത്തിലെ പലരും കൂടിയിരിക്കുന്ന യോഗത്തിൽവച്ച് എതിരഭിപ്രായം പറയേണ്ടതില്ല. മേലാവ് മാത്രമുള്ളപ്പോഴാവണം അഭിപ്രായത്തിലെ വ്യത്യാസം മയത്തിൽ സൂചിപ്പിക്കുന്നത്. നമ്മുെട അഭിപ്രായത്തെ ശരിവയ്ക്കുന്ന പരമാവധി വസ്തുതകൾ കാലേകൂട്ടി സമാഹരിച്ചു വച്ചിരിക്കണം. അവയിൽനിന്ന് ഏറ്റവും പ്രസക്തമായവയെപ്പറ്റി സംസാരിക്കാം, നമ്മുടെ അഭിപ്രായം തീർത്തും കുറ്റമറ്റതാണെന്ന ഭാവമേ വേണ്ട. സംഗതി സംശയരൂപത്തിലാക്കാം. തുടക്കത്തിൽ ഇരുപക്ഷത്തിനും സ്വീകാര്യമായ കാര്യങ്ങൾ എടുത്തകാട്ടാം. അവിടെ നിന്ന് ലഘുചർച്ചയിലൂടെ വ്യത്യാസങ്ങൾ ക്രമേണ ചൂണ്ടിക്കാട്ടാം.
മേലാവ് മറുവശം സൂചിപ്പിക്കുന്നത് ശ്രദ്ധയോടെ കേൾക്കണം. അവയെപ്പറ്റി ചെറുസംശയങ്ങൾ ചോദിച്ച് ശ്രദ്ധിച്ചുകേൾക്കുന്നുണ്ടെന്ന കാര്യം ബോദ്ധ്യപ്പെടുത്തണം. പരമാവധി ക്ഷമ വേണ്ട സന്ദർഭമാണിത്. ഏകാഭിപ്രായമെന്ന ലക്ഷ്യം മറക്കരുത്. ‘ഉള്ള കാര്യം ഞാൻ വെട്ടിത്തറന്നു പറയും, സത്യമല്ലേ ഞാൻ പറയുന്നത്? അതിൽ തെറ്റെന്ത്?’ എന്ന സമീപനം വേണ്ട. സത്യത്തിനു പല മുഖങ്ങളുണ്ടെന്നതു മറന്നുകൂടാ. കാപ്പിരികളുടെ സമൂഹത്തിലെ ചില ആചാരങ്ങൾ ചോദ്യം ചെയ്യാനാവാത്തവയാണെന്ന് അവർ വിശ്വസിക്കുമ്പോൾ, അവർക്കതു സത്യം മാത്രമാണ്. പക്ഷേ വ്യത്യസ്ത സാംസ്കാരികപാരമ്പര്യമുള്ള നമുക്ക് അവ യുക്തിരഹിതവും അസ്വീകാര്യവുമാണെന്നു വരാം. അതു മറ്റൊരു സത്യം.
സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനാവാതെ പിരിമുറുക്കത്തിലിരിക്കുന്ന മേലാവിന്റെ മുന്നിൽ മറ്റൊരു കാര്യത്തിലെ അഭിപ്രായഭിന്നത അവതരിപ്പിക്കാൻ ശ്രമിക്കരുത്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അന്തരീക്ഷമുള്ളപ്പോൾ മാത്രമാണ് അനുരഞ്ജനചർച്ചകളിൽ ആർക്കും താല്പര്യമുണ്ടാവുക. എതിർത്തു തോല്പ്പിക്കുകുയാകരുത് നമ്മുെട ലക്ഷ്യം. ആ ലക്ഷ്യം സ്ഥാപനത്തിന്റെ വിജയം മാത്രമായിരിക്കണം. എല്ലാം വാക്കുകൊണ്ടു പറയുന്നതിനു പകരം പലതും ഭാവംകൊണ്ടു സൂചിപ്പിക്കാം. പറഞ്ഞ കാര്യങ്ങളിൽ അപ്രധാനമായ ചിലതിൽനിന്നു പിൻവാങ്ങുന്നത് നയപരമായ വിജയത്തിനു സഹായകമാകാം. സന്ദർഭത്തിനു ചേരുമെങ്കിൽ അൽപം നർമവുമാകാം. ഏതു പിരിമുറുക്കത്തെയും തെല്ല് അയയ്ക്കാൻ നർമത്തിനു കഴിയും. ‘ഞാൻ അങ്ങയോടു യോജിക്കാം. അപ്പോൾ നമ്മൾ രണ്ടും തെറ്റിലാകും’ എന്ന മട്ടിലുള്ള വ്യംഗ്യം വേണ്ട.
ചില മേലധികാരികൾ എതിരഭിപ്രായത്തിലെ കണികപോലും സ്വീകരിക്കാൻ തയാറില്ലാത്ത കടുംപിടിത്തക്കാരാണെന്നു വരാം. ആരെന്തു പറഞ്ഞാലും ‘ഞാൻ പിടിച്ച മുയലിനു കൊമ്പു മൂന്ന്’ എന്ന മട്ടുകാർ. അവരോടു മറുത്തു പറഞ്ഞിട്ടു കാര്യമല്ല. കന്മതിലിൽ തലയിട്ടടിച്ചാൽ മതിൽ ഒരിക്കലും പൊളിയില്ല. നമ്മുടെ തല പൊട്ടിപ്പിളരുകയും ചെയ്യും. അപ്രിയസത്യം അംഗീകരിച്ചു മുന്നോട്ടു പോകുന്നതാവും പ്രായോഗികസമീപനം.
രാഷ്ട്രീയപ്രവർത്തകരുടെ ഒരു പരിമിതി ശ്രദ്ധിച്ചിട്ടുണ്ടോ? കക്ഷിയുടെ നയവുമായി നേരിയ വ്യത്യാസമുള്ളപക്ഷം അക്കാര്യം അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ പറയാൻ അവസരം ലഭിച്ചേക്കാം. പക്ഷേ അത് കക്ഷിയുെട തലപ്പത്തുള്ളവർ സ്വീകരിച്ചില്ലങ്കിൽ, സ്വന്തം മനസ്സിനിണങ്ങാത്ത കാര്യം പരമസത്യമാണെന്ന രീതിയിൽ പരസ്യചർച്ചകളിലും മറ്റും വാദിക്കേണ്ടിവരും. അതിനു വിസമ്മതിക്കുന്നവർ പാർട്ടിക്കു പുറത്താകും. വിയോജിപ്പ് നിലനിൽക്കെത്തന്നെ പൊതുമനസ്സിലെ ചിന്തയുമായി പൊരുത്തപ്പെട്ട്, അതിനുവേണ്ടി പ്രവർത്തിക്കുമ്പോഴാവും സമാധാനം. ആരോഗ്യകരമായ വിയോജിപ്പ് പുരോഗതിയുടെ ലക്ഷണമെന്നു ഗാന്ധിജി. ചെറിയ എതിർപ്പുകളാണ് അധികാരികളെ നേർവഴി നടത്തുന്നത്. സ്തുതിപാഠകർ മാത്രം ചുറ്റുമുള്ള അധികാരികൾ പരാജയത്തിലേക്കു കൂപ്പുകുത്താറുള്ളതു ചരിത്രം. വിയോജിപ്പ് അപായകരമല്ല.
‘സമൂഹത്തിലെ മുൻവിധികൾക്കെതിരെ ചിന്തിക്കാൻ കഴിവുള്ളവർ ചുരുക്കം. സമചിത്തതയോടെ ഭിന്നാഭിപ്രായം അവതരിപ്പിക്കാൻ കഴിവുള്ളവർ അതിലും കുറവ്’ എന്ന് ഐൻസ്റ്റൈൻ. ഐസിനെപ്പറ്റി ചിന്തിക്കാനാവാത്തവർ തർക്കത്തിന്റെ കൊടുംചൂടിലേക്കു കടക്കരുതെന്ന് ജർമ്മൻ ദാർശനികന്റെ മുന്നറിയിപ്പ്. ജോലിസ്ഥലത്ത് സ്ഥാപനനന്മയെ ലക്ഷ്യമാക്കി വേറിട്ട നിർദേശങ്ങൾ നൽകുന്നവർ സംഭാഷണത്തിലും പെരുമാറ്റത്തിലും അതിരു കടക്കാതെ നോക്കണം. മികച്ച മാനേജർമാർ പുരോഗതിക്കുള്ള കരുക്കളായി ഭിന്നാഭിപ്രായങ്ങളെ സ്വികരിക്കും.