ദശകങ്ങൾ നീണ്ട രക്തരൂഷിതമായ വംശീയകലാപവും അതിന്റെ അനുരണനങ്ങളും ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികൾക്കു ശേഷം ശ്രീലങ്കൻ ജനത നാളെ അനിതരസാധാരണമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. പ്രകടമായ തരംഗമോ വ്യക്തമായ ധ്രുവീകരണമോ ഇല്ലാത്തതുകൊണ്ടുതന്നെ, ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ആരും പ്രതീക്ഷിക്കാത്ത ചില അടിയൊഴുക്കുകളായേക്കും. ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെ നടന്ന 2022ലെ ജനകീയപ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. സാമ്പത്തികപ്രതിസന്ധിയും പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും മനുഷ്യാവകാശലംഘനങ്ങളും എല്ലാ പരിധിയും കടന്നപ്പോഴായിരുന്നു സാധാരണ മനുഷ്യർ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകൾ കയ്യേറിയത്. ഈ ജനകീയകലാപത്തിനു ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ശ്രീലങ്ക എന്ന ദ്വീപുരാഷ്ട്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശകങ്ങൾ നീണ്ട രക്തരൂഷിതമായ വംശീയകലാപവും അതിന്റെ അനുരണനങ്ങളും ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികൾക്കു ശേഷം ശ്രീലങ്കൻ ജനത നാളെ അനിതരസാധാരണമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. പ്രകടമായ തരംഗമോ വ്യക്തമായ ധ്രുവീകരണമോ ഇല്ലാത്തതുകൊണ്ടുതന്നെ, ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ആരും പ്രതീക്ഷിക്കാത്ത ചില അടിയൊഴുക്കുകളായേക്കും. ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെ നടന്ന 2022ലെ ജനകീയപ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 

സാമ്പത്തികപ്രതിസന്ധിയും പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും മനുഷ്യാവകാശലംഘനങ്ങളും എല്ലാ പരിധിയും കടന്നപ്പോഴായിരുന്നു സാധാരണ മനുഷ്യർ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകൾ കയ്യേറിയത്. ഈ ജനകീയകലാപത്തിനു ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ശ്രീലങ്ക എന്ന ദ്വീപുരാഷ്ട്രത്തിന്റെ ഭാവിയെയും രാഷ്ട്രീയ-സാമ്പത്തിക-വിദേശ നയങ്ങളെയും ആഴത്തിൽ സ്വാധീനിക്കും.

ശ്രീലങ്കൻ പ്രസിഡന്റും സ്വതന്ത്ര പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ റനിൽ വിക്രമസിംഗെ. (Photo by Ishara S. KODIKARA / AFP)
ADVERTISEMENT

നാളത്തെ തിരഞ്ഞെടുപ്പിൽ 39 സ്ഥാനാർഥികളാണുള്ളത്. ആറു ദശകങ്ങൾക്കു മുൻപ് ലോകത്തെത്തന്നെ ആദ്യ വനിതാപ്രധാനമന്ത്രിയെ അധികാരത്തിലേറ്റിയ രാജ്യത്ത് ഈ തിരഞ്ഞെടുപ്പിൽ, സ്ത്രീവോട്ടർമാർ നിർണായക ശക്തിയായിട്ടും ഒറ്റ വനിതപോലും സ്ഥാനാർഥിപ്പട്ടികയിൽ ഇല്ലെന്നത് അതിശയകരമാണ്. സ്ഥാനാർഥിബാഹുല്യമുണ്ടെങ്കിലും, ശക്തമായ പ്രചാരണപരിപാടികൾക്കു ശേഷം മാധ്യമങ്ങളും ജനങ്ങളും സാധ്യത കൽപിക്കുന്നത് 3 പ്രബല സ്ഥാനാർഥികൾക്കാണ്. ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ഏറ്റവും പ്രമുഖ സ്ഥാനാർഥി. അദ്ദേഹത്തിന്റെ കാലത്താണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) സഹായത്തോടെ ശ്രീലങ്ക അതിരൂക്ഷ സാമ്പത്തികപ്രതിസന്ധി മറികടന്നത് എന്നതു യാഥാർഥ്യമാണ്. 

പണപ്പെരുപ്പത്തെയും രാജ്യത്തെ സമ്പൂർണ തകർച്ചയിലേക്കു നയിച്ച സാമ്പത്തിക അരാജകത്വത്തെയും ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കിയ നേതാവെന്ന പ്രചാരണവുമായാണ് വിക്രമസിംഗെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ‘പുലുവാൻ ശ്രീലങ്ക’ (ശ്രീലങ്കയ്ക്കു കഴിയും) എന്നാണ് സ്വതന്ത്രസ്ഥാനാർഥിയായ അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഇന്ധനക്ഷാമത്തിന്റെയും വറുതിയുടെയും ഭീകരമായ ഇന്നലെകൾ ജനത്തെ ഓർമിപ്പിക്കുന്ന ‘ഗ്യാസ് സിലിണ്ടർ’ ആണ് ചിഹ്നം. 

എന്നാൽ, സുസ്ഥിര ശ്രീലങ്കയ്ക്കായി വോട്ടു തേടുന്ന വിക്രമസിംഗെക്ക് വിജയം അത്ര എളുപ്പമല്ല. വർധിച്ചുവരുന്ന ദാരിദ്ര്യവും സാമ്പത്തിക അസമത്വവും ഭക്ഷ്യസുരക്ഷിതത്വമില്ലായ്മയും മാത്രമല്ല അദ്ദേഹത്തോടുള്ള താൽപര്യമില്ലായ്മയ്ക്കു കാരണം. ശ്രീലങ്കയുടെ രാഷ്ട്രീയസംസ്കാരം ജീർണിപ്പിക്കുന്നതിൽ ഗോട്ടബയ രാജപക്സെയെപ്പോലെ വിക്രമസിംഗെക്കും പങ്കുണ്ട്. 

ADVERTISEMENT

അധികാരം ഏറ്റെടുത്തശേഷവും രാജപക്സെയോടും കൂട്ടാളികളോടുമുള്ള മൃദുനയത്തിൽ വിക്രമസിംഗെ മാറ്റം വരുത്തിയില്ല. സുസ്ഥിരതയുടെ പേരിൽ ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്താനും തീവ്രവാദ നിരോധന നിയമം ഉപയോഗിച്ചു പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്യാനും പൗരാവകാശങ്ങൾ ലംഘിക്കാനും വിക്രമസിംഗെ പ്രകടിപ്പിച്ച അത്യുത്സാഹം അദ്ദേഹത്തെ ഒരുവിഭാഗം ജനങ്ങൾക്കിടയിൽ അനഭിമതനാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് മതവികാരം അവഗണിച്ചു നടത്തിയ നിർബന്ധിത സംസ്കാരച്ചടങ്ങുകൾ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ വിക്രമസിംഗെയുടെ സ്വീകാര്യതയെ ബാധിച്ചിട്ടുണ്ട്.

സമാഗി ജന ബലവേഗയ (യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട്) സ്ഥാനാർഥിയായ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ. (Photo by Ishara S. KODIKARA / AFP)

സമാഗി ജന ബലവേഗയ (യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട്) സ്ഥാനാർഥിയായ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ് വിജയസാധ്യത കൽപിക്കപ്പെടുന്ന മറ്റൊരാൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41.99% വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയ പ്രേമദാസ, സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള ബദൽനയങ്ങളും ദരിദ്രർക്കു സബ്സിഡിയും അടക്കമുള്ള മധ്യവർത്തി-ഇടതു നയങ്ങളുമായാണു ജനത്തെ അഭിമുഖീകരിക്കുന്നത്. ശ്രീലങ്ക മുസ്‌ലിം കോൺഗ്രസ്, ഓൾ സിലോൺ മക്കൾ കോൺഗ്രസ് എന്നിവയുൾപ്പെടെ പ്രധാന മുസ്‌‍ലിം പാർട്ടികളുടെയും ഒരു വിഭാഗം തമിഴ് വംശജരുടെയും പിന്തുണ അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്.

ADVERTISEMENT

വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളെയും യാഥാസ്ഥിതിക നയങ്ങളെയും വെല്ലുവിളിച്ച് പ്രചാരണരംഗത്തു ജനപ്രീതി നേടിയ നാഷനൽ പീപ്പിൾസ് പവറിന്റെ (എൻപിപി) നേതാവ് അനുരകുമാര ദിസനായകെയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. സമൂല നയംമാറ്റമാണു ദിസനായകെ മുന്നോട്ടുവയ്ക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും തുടച്ചുനീക്കിയും സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതിയും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ജീവിതസുരക്ഷ ഉറപ്പാക്കുന്ന പുതിയ രാഷ്ട്രം നിർമിക്കുമെന്ന ദിസനായകെയുടെ വാഗ്ദാനം വോട്ടർമാരിൽ പ്രതീക്ഷ വളർത്തിയിട്ടുണ്ട്. 2022ലെ ജനകീയപ്രക്ഷോഭത്തെ പിന്തുണച്ചയാൾ കൂടിയാണ് ദിസനായകെ. യുവജന-തൊഴിലാളി-വനിതാ സംഘടനകളുടെ കൂട്ടായ്മയാണ് എൻപിപിയെങ്കിലും ദിസനായകെയുടെ ആശയപരമായ വേരുകൾ ഇടതുപക്ഷ പാർട്ടിയായ ജനത വിമുക്തി പെരമുനയാണ്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏകദേശം 3% വോട്ടു മാത്രം നേടിയ എൻപിപി 2022 മുതലാണ് ജനപ്രീതിയിൽ കുത്തനെ ഉയർന്നത്.

നാഷനൽ പീപ്പിൾസ് പവറിന്റെ (എൻപിപി) നേതാവ് അനുരകുമാര ദിസനായകെ. (Photo by Ishara S. KODIKARA / AFP)

രാജപക്സെ കുടുംബത്തിലെ ഇളമുറക്കാരനായ നമൽ രാജപക്സെ, ജനകീയപ്രക്ഷോഭത്തിന്റെ നേതാവായിരുന്ന നുവാൻ ബോപേജ്, വംശീയയുദ്ധത്തിൽ തമിഴ് പുലികളെ തുടച്ചുനീക്കിയ മുൻ ഫീൽഡ് മാർഷൽ ശരത് ഫൊൻസേക, തമിഴരുടെ പൊതുസ്ഥാനാർഥി പി.അരിയനേതിരൻ എന്നിവരും പ്രമുഖ സ്ഥാനാർഥികളാണ്. ആഭ്യന്തരയുദ്ധം അവസാനിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും തങ്ങളുടെ നൈതികമായ ആവശ്യങ്ങൾ തിരസ്കരിക്കപ്പെട്ടതിൽ ശ്രീലങ്കൻ തമിഴർ അങ്ങേയറ്റം നിരാശരാണെങ്കിലും ഭൂരിപക്ഷം വരുന്ന സിംഹളർക്കിടയിൽ തിരഞ്ഞെടുപ്പുജയം പ്രായോഗികമല്ലെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ അരിയനേതിരന്റെ സ്ഥാനാർഥിത്വം തമിഴ് രാഷ്ട്രീയസ്വത്വത്തിന്റെ പ്രതീകമായി മാത്രമാണ് അവർ കാണുന്നത്. പ്രബലകക്ഷികൾക്കു പിന്തുണ നൽകി ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു പകരം സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്ന വിമർശനവും തമിഴ് ജനതയ്ക്കിടയിൽ ശക്തമാണ്.

ബംഗ്ലദേശിലെ ജനകീയകലാപത്തിനു ശേഷം മറ്റൊരു അയൽരാജ്യത്തു നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ചും ശ്രീലങ്കയിലെ പുതിയ സർക്കാരിന്റെ മുൻഗണനകൾ ഏറെ പ്രാധാന്യമുള്ളതാണ്. ദ്വീപുരാഷ്ട്രത്തിന്റെ നയങ്ങളിൽ ചൈനയുടെ താൽപര്യങ്ങൾ പിടിമുറുക്കുന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ശ്രീലങ്കയെ സാമ്പത്തികപ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിൽ ഇന്ത്യയുടെ സഹായവും നിക്ഷേപങ്ങളും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യയെ പിണക്കുന്നതിൽ താൽപര്യമില്ലെന്ന സന്ദേശമാണു മുൻനിര സ്ഥാനാർഥികൾ നൽകുന്നത്. ചൈനയുമായി അടുപ്പമുള്ളയാളായി അറിയപ്പെടുന്ന ദിസനായകെ ഈയിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. 

കൊളംബോയില്‍ സമാഗി ജന ബലവേഗയ സ്ഥാനാർഥി സജിത് പ്രേമദാസയുടെ തിരഞ്ഞെടുപ്പു റാലിയിൽനിന്ന്. (ചിത്രം∙ റോയിട്ടേഴ്സ്)

ചുരുക്കിപ്പറഞ്ഞാൽ, പ്രവചനാതീതമാണ് ശ്രീലങ്കയിലെ തിരഞ്ഞെടുപ്പുഫലം. നഗരവോട്ടർമാരും യാഥാസ്ഥിതികരും വിക്രമസിംഗെയെ പിന്തുണച്ചേക്കാം. പക്ഷേ, ഗ്രാമവാസികളും യുവാക്കളും ദരിദ്രരും അടങ്ങുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ മാറ്റത്തിനായി നിലകൊള്ളുന്ന ദിസനായകെയുടെ പിന്നിൽ അടുത്തകാലത്തായി അണിനിരന്നിട്ടുണ്ട്. അതേസമയം, മുസ്‌ലിം-തമിഴ് ന്യൂനപക്ഷങ്ങളുടെയും കർഷകരുടെയും പ്രഫഷനലുകളുടെയും പിന്തുണയും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും വേരുകളുമുള്ള സജിത്ത് പ്രേമദാസയാണ് ശ്രീലങ്കയുടെ ഭാവിക്ക് ഏറ്റവും യോജ്യമെന്നു കരുതുന്ന വോട്ടർമാരും ഏറെയുണ്ട്. ശ്രീലങ്കൻ ജനതയുടെ അടിയന്തരാവശ്യം സാമ്പത്തിക അരക്ഷിതാവസ്ഥയിൽനിന്നുള്ള മോചനമാണ്. അതുകൊണ്ടുതന്നെ, യാഥാർഥ്യബോധത്തോടെയും പ്രായോഗിക നയങ്ങളിലൂടെയും രാഷ്ട്രത്തെ നയിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുള്ളയാൾ പുതിയ പ്രസിഡന്റ് ആകുമെന്നു പ്രതീക്ഷിക്കാം.

English Summary:

Sri Lanka's Future Hangs in the Balance: A Deep Dive into the Presidential Election