കുടുംബത്തിൽ ഒറ്റക്കുട്ടിയാണെങ്കിൽ എന്താണ് ദോഷം? അവർ സ്വാർഥരാണോ?– ഡോ. എ.പി. ജയരാമൻ പറയുന്നു
സാമൂഹികശാസ്ത്രത്തിൽ ഒറ്റക്കുട്ടി കേട്ടിട്ടുള്ള ചീത്തപ്പേര് ചില്ലറയല്ല. തന്റേടി, സ്വാർഥി, സ്വാനുരാഗി... അങ്ങനെ നീളുന്നു. ഇതിൽ വാസ്തവമുണ്ടോ? എഴുപതുകളോടെയാണ് ഏകസന്താന പ്രതിഭാസം യുഎസിലും ബ്രിട്ടനിലും വ്യാപകമായത്. യൂറോപ്പിൽ ഏതാണ്ടു പകുതിയോളം കുടുംബങ്ങൾ ഒറ്റക്കുട്ടിയിലേക്ക് ഒതുങ്ങിയതായി വിയന്ന സർവകലാശാലയിലെ ഡോ. ഈവ ബ്യൂജൗൻ രേഖപ്പെടുത്തി. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ ഇന്ന് സമ്പന്നരാജ്യങ്ങളിൽ ഏകസന്താനകുടുംബങ്ങളുടെ എണ്ണമേറുകയാണ്. അമേരിക്കൻ മനഃശാസ്ത്ര സംഘടനയുടെ അധ്യക്ഷനായിരുന്ന ഡോ. സ്റ്റാൻലി ഹാളും ശിഷ്യൻ ഡോ. ബൊഹാന്നോനും ഒറ്റക്കുട്ടിയെ സംശയനിഴലിൽ നിർത്തിയവരാണ്. ഒറ്റക്കുട്ടികൾ രോഗഗ്രസ്തരാണെന്നുപോലും മുദ്ര കുത്തി. ബൊഹാന്നോൻ ആയിരം കുട്ടികളെ പഠിക്കുകയും അവരിൽ 46 പേർ കൂടപ്പിറപ്പില്ലാത്തതിനാൽ സ്വാർഥത ഉൾപ്പെടെ സ്വഭാവദൂഷ്യങ്ങളുള്ളവരാണെന്നു

സാമൂഹികശാസ്ത്രത്തിൽ ഒറ്റക്കുട്ടി കേട്ടിട്ടുള്ള ചീത്തപ്പേര് ചില്ലറയല്ല. തന്റേടി, സ്വാർഥി, സ്വാനുരാഗി... അങ്ങനെ നീളുന്നു. ഇതിൽ വാസ്തവമുണ്ടോ? എഴുപതുകളോടെയാണ് ഏകസന്താന പ്രതിഭാസം യുഎസിലും ബ്രിട്ടനിലും വ്യാപകമായത്. യൂറോപ്പിൽ ഏതാണ്ടു പകുതിയോളം കുടുംബങ്ങൾ ഒറ്റക്കുട്ടിയിലേക്ക് ഒതുങ്ങിയതായി വിയന്ന സർവകലാശാലയിലെ ഡോ. ഈവ ബ്യൂജൗൻ രേഖപ്പെടുത്തി. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ ഇന്ന് സമ്പന്നരാജ്യങ്ങളിൽ ഏകസന്താനകുടുംബങ്ങളുടെ എണ്ണമേറുകയാണ്.
അമേരിക്കൻ മനഃശാസ്ത്ര സംഘടനയുടെ അധ്യക്ഷനായിരുന്ന ഡോ. സ്റ്റാൻലി ഹാളും ശിഷ്യൻ ഡോ. ബൊഹാന്നോനും ഒറ്റക്കുട്ടിയെ സംശയനിഴലിൽ നിർത്തിയവരാണ്. ഒറ്റക്കുട്ടികൾ രോഗഗ്രസ്തരാണെന്നുപോലും മുദ്ര കുത്തി. ബൊഹാന്നോൻ ആയിരം കുട്ടികളെ പഠിക്കുകയും അവരിൽ 46 പേർ കൂടപ്പിറപ്പില്ലാത്തതിനാൽ സ്വാർഥത ഉൾപ്പെടെ സ്വഭാവദൂഷ്യങ്ങളുള്ളവരാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.
എനിക്ക് ഒരു കുട്ടിയേ ഉള്ളൂ, മകൾ. ‘സിംഗിൾട്ടൻ, വൺ ആൻഡ് ഡൺ’ മാതാപിതാക്കളിൽ സ്വാർഥത ആരോപിച്ചും കൂടപ്പിറപ്പുകളുടെ സൗഭാഗ്യം നിഷേധിച്ചവർ എന്ന കുത്തുവാക്കു പറഞ്ഞും സമൂഹം മുന്നോട്ടുപോകുന്നു. വിഭവങ്ങളെല്ലാം ഒറ്റക്കുട്ടിക്കായി നീക്കിവച്ചു സംതൃപ്തി തേടിയവർ ചുമതലാബോധത്തിൽ അർഥം കാണുന്നുവെന്നാണു ലൗറെൻ സാൻഡ്‌ലെർ ‘വൺ ആൻഡ് ഒൺലി വൺ’ എന്ന കൃതിയിൽ പറയുന്നത്.
കാർഷിക സമ്പദ്‌വ്യവസ്ഥയിൽ കുട്ടികൾ അമിതവിലയുള്ള മൂലധനമായിരുന്നു, അധ്വാനിക്കുന്ന മൂലധനം. അന്ന് ശിശുമരണനിരക്ക് വളരെ കൂടുതലുമായിരുന്നു. പിന്നീട് ഇതിൽ മാറ്റം വന്നു. യുഎസിൽ അണുകുടുംബങ്ങളിൽ ശരാശരി 2.5 കുട്ടികളുണ്ടായിരുന്നത് 1.9 ആയി ചുരുങ്ങി. സാമ്പത്തികശാസ്ത്രത്തിന്റെ കണക്കനുസരിച്ച് സുസ്ഥിരമായ സാമൂഹികവ്യവസ്ഥയിൽ സന്താനോൽപാദന നിരക്ക് 2.1 ആണ്. കാർബൺ ഫുട്പ്രിന്റ് കുറയുമെന്നതിനാൽ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതു പരിസ്ഥിതിക്കു നല്ലതാണെന്ന പക്ഷവുമുണ്ട്.
നിർദാക്ഷിണ്യമായ ജനസംഖ്യാനിയന്ത്രണത്തിൽ ഊന്നി ചൈന 1979ൽ ഏകസന്താന നയം നടപ്പിലാക്കി. ആൺകുട്ടികൾ അധികമാകുകയും ലിംഗതുല്യത നഷ്ടപ്പെടുകയും ചെയ്തതോടെ 2016ൽ അതിൽ അയവുവരുത്തി. സമീപകാല പഠനങ്ങളിലൊന്നും ഒറ്റക്കുട്ടികൾ സ്വാർഥരോ അവരവരുടെ ഗുണങ്ങളിൽ മതിമറക്കുന്നവരോ ആയി കണ്ടിട്ടില്ല. 2019ലെ ഒരു പഠനത്തിൽ ഒറ്റക്കുട്ടികളും സഹോദരങ്ങൾക്കൊപ്പം വളർന്നു വലുതായവരും തമ്മിൽ ആത്മരതിയിൽ സവിശേഷവ്യത്യാസമൊന്നും കണ്ടില്ല. മാത്രമല്ല, മറ്റുള്ളവരുമായി സഹകരിക്കുന്നതിൽ ഒറ്റക്കുട്ടികൾ മുൻപന്തിയിലുമാണത്രേ.
ഒറ്റക്കുട്ടികൾക്കു സാമൂഹിക – വൈകാരിക ശേഷി കുറവാണെന്നും ധാരണയുണ്ടായിരുന്നു. കിൻഡർഗാർട്ടൻ ക്ലാസിലാണ് അവർക്കു സാമൂഹികശേഷി അൽപം കുറവാണെന്നു കണ്ടത്. എന്നാൽ അഞ്ചാം ക്ലാസിലെത്തുമ്പോഴേക്കു വ്യത്യാസമില്ലാതാകുന്നു. 2022ലെ മറ്റൊരു പഠനം ഏകാന്തതയുടെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. യൗവനത്തിലെത്തിയപ്പോൾ ചൈനയിലെ ഒറ്റക്കുട്ടികൾക്ക് ഏകാന്തതയോ കൂട്ടുകാരില്ലായ്മയോ അനുഭവപ്പെട്ടില്ല. കൂട്ടുകാരുടെ എണ്ണമല്ല, സ്നേഹബന്ധത്തിന്റെ ഗുണവും ആഴവുമാണു കൂട്ടായ്മയെ ഊട്ടിയുറപ്പിക്കുന്നതെന്നായി. മാതാപിതാക്കൾക്കു കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവിടാനാകുമെന്നതും കൂടുതൽ വിഭവങ്ങൾ പങ്കിടാനാകുമെന്നതും ശ്രദ്ധേയമാണ്. സാമൂഹികവും വൈകാരികവുമായി ഒറ്റക്കുട്ടികൾ ദുർബലരാണെന്ന മിഥ്യാധാരണ അപ്പോഴും മാറുന്നില്ല. എന്നാൽ, ഇത്തരം കുട്ടികൾക്കു വിഷാദരോഗം, ആകുലത തുടങ്ങിയവ കുറവാണെന്ന് 2023ൽ ചൈനയിൽ നടത്തിയ പഠനത്തിൽ പറയുന്നു.
കുട്ടികളുടെ എണ്ണവുമായി ബന്ധപ്പെടുത്തി ഒട്ടേറെ കൗതുകകരമായ പഠനങ്ങൾ നടന്നിട്ടുണ്ട്. പോഷകാഹാരത്തിന്റെ കാര്യത്തിൽ ഒറ്റക്കുട്ടിയുള്ള വീട് അൽപം പിന്നിലാണെന്നും കൂടുതൽ കുട്ടികളുള്ള വീട്ടിൽ ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം കാരണം ആരോഗ്യപൂർണമായ ഭക്ഷണശൈലിയുടെ സൂചകം ഉയർന്നിരിക്കുന്നുവെന്നും ഡോ. ചെൽസി ക്രാച്ചും 6 സഹഗവേഷകരും ചേർന്ന് 3 കൊല്ലം മുൻപ് ജേണൽ ഓഫ് ന്യൂട്രിഷൻ എജ്യുക്കേഷനിൽ വിവരിച്ചിട്ടുണ്ട്.
ഒറ്റക്കുട്ടിയുടെ അമ്മയ്ക്ക് സുഖമായ ഉറക്കം ലഭിക്കുന്നതായാണ് കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിൽ 3 കൊല്ലം മുൻപ് ഡോ. സാമന്ത കെന്നിയുടെ നേതൃത്വത്തിൽ നടന്ന പഠനം പറയുന്നത്. ഒന്നിലേറെ കുട്ടികളുള്ള അമ്മമാരുടെ ഉറക്കത്തിനു ഭംഗം നേരിടുന്നു. കുട്ടികളുടെ എണ്ണം അച്ഛന്മാരുടെ കുംഭകർണസേവയെ ബാധിക്കുന്നില്ലെന്നുകൂടി പറയണം!
കൂടപ്പിറപ്പുകളുടെ എണ്ണം കൂടുന്നതനുസരിച്ചു വിവാഹമോചന സാധ്യത 2% വീതം കുറയുന്നതായി 11 കൊല്ലം മുൻപ് ഒഹായോ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു. അതിലേറെ കൗതുകകരമായ വെളിപ്പെടുത്തലാണ് കോപ്പൻഹേഗൻ സർവകലാശാലയിലെ ഡോ. എമിൽ ഡാൽഗാർഡിന്റേത്. സഹോദരങ്ങളില്ലാത്ത കുട്ടികളിൽ ഒരുവയസ്സുവരെ വയറ്റിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യം കുറവായിരിക്കുമത്രേ; ആസ്മ സാധ്യത കൂടുതലും. പക്ഷേ, അതിനുള്ള പരിഹാരം കുട്ടികളുടെ എണ്ണം കൂട്ടുകയല്ലെന്ന് മറ്റൊരു ഗവേഷക ഡോ. കീനാൻ അഭിപ്രായപ്പെട്ടു. പുറംലോകവുമായി ഇടപെടുന്നതും വളർത്തുമൃഗമുണ്ടാകുന്നതുമൊക്കെ ലളിതമായ പരിഹാരമാണെന്ന് അവർ പറഞ്ഞു.
സഹോദരങ്ങളുള്ള കുട്ടികളെ അപേക്ഷിച്ച് ഒറ്റക്കുട്ടികൾക്കു മനോദൗർബല്യത്തിനു സാധ്യത കുറവാണെന്നാണ് ചൈനയിലെ മക്കാവു സർവകലാശാലയിലെ ഡോ. യൂ തായോ 2,40,000 പേരെ നിരീക്ഷിച്ചു കണ്ടെത്തിയത്. ഒറ്റക്കുട്ടി പെൺകുട്ടിയാണെങ്കിൽ മാതാപിതാക്കൾക്കു ദാനശീലം കൂടുതലായിരിക്കുമത്രേ; ഒറ്റആൺകുട്ടിയുടെ മാതാപിതാക്കൾ കൊടുക്കുന്നതിനെക്കാൾ 20.3% കൂടുതൽ. ഒറ്റപ്പെൺകുട്ടിയുള്ളവർ വിദ്യാഭ്യാസത്തിനും മൗലികാവശ്യങ്ങൾക്കും പണം സംഭാവന നൽകിയപ്പോൾ ആൺകുട്ടിയുടെ കൂട്ടർ മുൻതൂക്കം കൊടുത്തത് വിദ്യാഭ്യാസത്തോടൊപ്പം കുടുംബസേവനത്തിനും യുവജനക്ഷേമത്തിനും ആയിരുന്നെന്നാണ് 9 കൊല്ലം മുൻപ് ഇൻഡ്യാന സർവകലാശാലയിൽ നടന്ന പഠനത്തിൽ പറയുന്നത്.