ശ്രീനാരായണഗുരു, വിശ്വചൈതന്യം; ആ ജീവിതവും ദർശനവും സ്മരിക്കാനുള്ള പ്രചോദനം
ശിവഗിരി വൈദികമഠത്തിലായിരുന്നു ശ്രീനാരായണഗുരുദേവന്റെ അന്ത്യനിമിഷങ്ങൾ. സമീപമുണ്ടായിരുന്ന ശിഷ്യരോടും മഹാവൈദ്യന്മാരോടും ഗുരു തന്റെ സമാധിയടുത്ത വിവരം മുൻകൂട്ടി അറിയിച്ചിരുന്നു. ആ വേളയിലെല്ലാം ഗുരു പരമശാന്തനായിരുന്നു. ഒരു ശിഷ്യൻ ‘യോഗവാസിഷ്ഠം’ ചൊല്ലി. അതിനുശേഷം ഗുരു ഏറെ പ്രിയപ്പെട്ട ‘ദൈവദശകം’ ചൊല്ലിക്കേട്ടു. ഗുരുതന്നെ രചിച്ച മൃദുഭാഷയിലുള്ള ദാർശനിക പ്രാർഥനാഗീതം. അവസാന വരികളായ ‘ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ. ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം’ എത്തിയപ്പോൾ ശാന്തമായി മിഴികൾ പൂട്ടി സമാധി പ്രാപിച്ചു. നിരന്തരം ലോകത്തെ കണ്ടുകൊണ്ടിരുന്ന ആ കണ്ണുകൾ ഭൗതികമായി അടഞ്ഞെന്നു മാത്രം. ‘ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന യോഗനയന’ങ്ങളെന്നു മഹാകവി രബീന്ദ്രനാഥ ടഗോർ വിശേഷിപ്പിച്ച കണ്ണുകൾ. ‘ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖ’മെന്നു ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ടഗോർ രേഖപ്പെടുത്തിയിരുന്നു. വൈദികമഠത്തിന്റെ വരാന്തയിൽ ദീർഘനേരം നടന്ന കൂടിക്കാഴ്ചയിലുടനീളം ടഗോറിനെ ആകർഷിച്ചതു ഗുരുവിന്റെ നയനങ്ങളാണ്. സമാധി മുൻകൂട്ടി കണ്ടെന്നോണം ‘കന്നി അഞ്ച്’ നല്ല ദിവസമാണെന്നു ഗുരു പറഞ്ഞിരുന്നു.

ശിവഗിരി വൈദികമഠത്തിലായിരുന്നു ശ്രീനാരായണഗുരുദേവന്റെ അന്ത്യനിമിഷങ്ങൾ. സമീപമുണ്ടായിരുന്ന ശിഷ്യരോടും മഹാവൈദ്യന്മാരോടും ഗുരു തന്റെ സമാധിയടുത്ത വിവരം മുൻകൂട്ടി അറിയിച്ചിരുന്നു. ആ വേളയിലെല്ലാം ഗുരു പരമശാന്തനായിരുന്നു. ഒരു ശിഷ്യൻ ‘യോഗവാസിഷ്ഠം’ ചൊല്ലി. അതിനുശേഷം ഗുരു ഏറെ പ്രിയപ്പെട്ട ‘ദൈവദശകം’ ചൊല്ലിക്കേട്ടു. ഗുരുതന്നെ രചിച്ച മൃദുഭാഷയിലുള്ള ദാർശനിക പ്രാർഥനാഗീതം. അവസാന വരികളായ ‘ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ. ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം’ എത്തിയപ്പോൾ ശാന്തമായി മിഴികൾ പൂട്ടി സമാധി പ്രാപിച്ചു. നിരന്തരം ലോകത്തെ കണ്ടുകൊണ്ടിരുന്ന ആ കണ്ണുകൾ ഭൗതികമായി അടഞ്ഞെന്നു മാത്രം.
‘ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന യോഗനയന’ങ്ങളെന്നു മഹാകവി രബീന്ദ്രനാഥ ടഗോർ വിശേഷിപ്പിച്ച കണ്ണുകൾ. ‘ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖ’മെന്നു ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ടഗോർ രേഖപ്പെടുത്തിയിരുന്നു. വൈദികമഠത്തിന്റെ വരാന്തയിൽ ദീർഘനേരം നടന്ന കൂടിക്കാഴ്ചയിലുടനീളം ടഗോറിനെ ആകർഷിച്ചതു ഗുരുവിന്റെ നയനങ്ങളാണ്. സമാധി മുൻകൂട്ടി കണ്ടെന്നോണം ‘കന്നി അഞ്ച്’ നല്ല ദിവസമാണെന്നു ഗുരു പറഞ്ഞിരുന്നു. അന്ന് എല്ലാവർക്കും ആഹാരം കൊടുക്കണമെന്നും നിർദേശിച്ചു.
ഗുരു ഭൗതികദേഹം ഉപേക്ഷിച്ച ഇടമെന്ന നിലയിൽ വൈദികമഠം ഇന്ന് അനേകരെ ആകർഷിക്കുന്നു. ഗുരു ഉപയോഗിച്ചിരുന്ന കസേര, കട്ടിൽ, ഊന്നുവടികൾ എന്നിവയെല്ലാം കെടാവിളക്കിന്റെ ശോഭയിൽ കാണാം. നേരിൽക്കണ്ടാണ് ഗുരുവിന്റേതു യോഗനയനങ്ങളെന്നു ടഗോർ വിശേഷിപ്പിച്ചതെങ്കിൽ അതു ഭാവനയിൽക്കണ്ട് എഴുതിയ കവിയും മലയാളത്തിലുണ്ട്. ‘ശ്രീനാരായണഗുരു’ എന്ന കവിതയിൽ വയലാർ രാമവർമ കുറിച്ചു: ‘വടിയും കുത്തിച്ചെല്ലുമ, ക്കർമയോഗീന്ദ്രന്റെ വിടരും മിഴികളിൽ വിശ്രമം കൊണ്ടു വിശ്വം!’
ഗുരുവിന്റെ മഹാസമാധി ആ ജീവിതവും ദർശനവും സ്മരിക്കാനുള്ള പ്രചോദന ദിവസമാണ്. ഭൗതികശരീരം ത്യജിച്ച് പ്രത്യക്ഷത്തിൽ നമ്മെ അനാഥരാക്കുന്നതിനു മുൻപുതന്നെ ഗുരു അനർഘമായ ജീവിതദർശനം കൊണ്ടു മനുഷ്യരാശിയെ നിത്യമായി സനാഥരാക്കിയിരുന്നു. ഗുരു എവിടെയും പോയിട്ടില്ല. അരുളായി, പൊരുളായി, പ്രകാശമായി നമുക്കൊപ്പം നിലകൊള്ളുന്നു. അഖിലത്തിന്റെയും ചൈതന്യമായി ആ വെളിച്ചം നിലനിൽക്കുന്നു. ആ ചൈതന്യത്താൽ നമ്മുടെ അകം പ്രകാശപൂർണമാക്കാനാണു ശ്രമിക്കേണ്ടത്.
ഗുരു പഞ്ചഭൂത സംയുക്തമായ ശരീരം വെടിഞ്ഞു നിത്യത പ്രാപിച്ച ദിവസം മറ്റുള്ളവർക്കു ചെയ്യാനുള്ളത് ഗുരുവിന്റെ അമരമായ ആത്മദർശനം പ്രചരിപ്പിക്കാനും അതുവഴി ലോകത്തെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ഉയർത്താനും വീണ്ടും പ്രതിജ്ഞയെടുക്കുക എന്നതാണ്. മാതൃകാപരമായ ധന്യജീവിതത്തിലൂടെ മനുഷ്യമനസ്സുകളിൽ നിത്യതയുടെ വെളിച്ചം പ്രകാശിപ്പിച്ച ഗുരുവെന്ന അപൂർവത കനിവും കരുതലുമായി ഇനിയും അനേകരിലേക്ക് എത്തേണ്ടതുണ്ട്.
ലാളിത്യവും സ്നേഹവും സഹനവും ഉൾച്ചേർന്ന ഗുരു അയിത്താചാരങ്ങൾക്കെതിരെ ശാന്തമായി പോരാടി. സമദർശനവും മനുഷ്യനന്മയുമായിരുന്നു ആത്യന്തിക ലക്ഷ്യം. ഗുരുവിന്റെ ചിന്ത കേരളത്തിൽ വലിയ വിപ്ലവമായി മാറുകയും നവോത്ഥാനത്തിനു ചാലു കീറുകയും ചെയ്തു. വിവേചനമില്ലാത്ത വെളിച്ചം ചൊരിഞ്ഞ ഗുരുസന്ദേശം സമൂഹത്തെ നീതിയിലേക്കും മൈത്രിയിലേക്കും നയിച്ചു. ഒരു ആത്മീയവ്യക്തിത്വത്തിനു മാത്രം സാധ്യമായ പരിവർത്തനമാണു ഗുരു നിർവഹിച്ചത്.
ഏകാന്തവും സുദീർഘവുമായ തപസ്സും കന്മഷമില്ലാത്ത ജീവിതചര്യയും അധഃസ്ഥിത സമുദായങ്ങളുടെ ഉന്നമനത്തിനായി ചെയ്ത മഹായജ്ഞവും കാരണമാണു ഗുരു നിത്യാരാധ്യനാകുന്നത്. ജാതീയതയുടെ രൗദ്രഭാവം ഗുരുവിനെ വേദനിപ്പിച്ചു. ശരിയായ മാറ്റമുണ്ടാകേണ്ടതു സമൂഹത്തിന്റെ നാക്കിലും നോക്കിലുമല്ല, ബുദ്ധിയിലും മനസ്സിലുമാണെന്നു തിരിച്ചറിഞ്ഞു. എല്ലാവർക്കും പ്രവേശനമുള്ള ക്ഷേത്രങ്ങളും പാഠശാലകളും സ്ഥാപിച്ചു. ജാതിയിൽ താഴ്ന്നവരെന്നു വിളിക്കപ്പെട്ടവർക്ക് മറ്റുള്ളവരുമായി ഒരുമിച്ചിരുന്നു പഠിക്കാൻ സൗകര്യങ്ങളൊരുക്കി. ഒരുമിച്ചുള്ള ഇരിപ്പും പഠിപ്പും കൊണ്ടു വളർന്നവരിൽനിന്നു ജാതീയമായ ഉച്ചനീചത്വങ്ങളും മറ്റ് അസമത്വങ്ങളും നീങ്ങിത്തുടങ്ങി. സമൂഹം ഏറെ മുന്നോട്ടുപോയെങ്കിലും വിഷലിപ്തമായ വികാരങ്ങളും ചിന്തകളും ഇനിയും ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ട്.
ഗുരു തന്റെ ഭൗതികസാന്നിധ്യംകൊണ്ടു ലോകത്തിന്റെ മാറാവ്യാധികൾക്ക് അമൂല്യമായ സിദ്ധൗഷധം ഒരുക്കുകയായിരുന്നു. സമത്വത്തിന്റെ, സമാധാനത്തിന്റെ, കാരുണ്യത്തിന്റെ ആത്മദർശനം. പലവിധ വിഭാഗീയതകളാൽ ചതഞ്ഞരയുന്ന മാനവികത വീണ്ടെടുക്കാൻ, ടഗോർ എഴുതിയതുപോലെ ആ ചൈതന്യമൂർത്തിയുടെ ദിവ്യൗഷധം കൊണ്ടേ സാധ്യമാകൂ.