ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.

ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു.

‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു. 

അഞ്ചോ ആറോ ദിവസം കൊണ്ട് ചിലപ്പോൾ, മുടക്കിയ തുകയുടെ ഇരട്ടിയോ ഇരട്ടിയിലേറെയോ ലഭിക്കുന്ന ഐപിഒകളോട് നിക്ഷേപകർക്ക് എങ്ങനെ പ്രിയമേറാതിരിക്കും. ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നവരിൽ ചെറുപ്പക്കാരും വനിതകളും വർധിക്കുന്നതുപോലെ ഐപിഒ നിക്ഷേപകരായി എത്തുന്ന ചെറുപ്പക്കാരുടെയും വനിതകളുടെയും എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്.

ADVERTISEMENT

∙ മികച്ച നേട്ടം വളരെപ്പെട്ടെന്ന്

ഓഹരിയിലെ ദീർഘകാല നിക്ഷേപകർപോലും ഐപിഒകളിലേക്ക് സ്ഥിരമായി നിക്ഷേപിക്കാനെത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വളരെ വേഗത്തിൽ ലഭിക്കുന്ന മികച്ച റിട്ടേണാണ്. സമീപകാലത്തെ ഐപിഒകളെല്ലാം ഇത്തരത്തിൽ മികച്ച നേട്ടം നിക്ഷേപകർക്കു നേടിക്കൊടുത്തിട്ടുമുണ്ട്. 2020ന് ശേഷം ലിസ്റ്റിങ്ങിൽ ഇരട്ടിയിലേറെ മൂല്യമുയർന്ന ഒട്ടേറെ കമ്പനികളുമുണ്ട്. ഇഷ്യു വിലയിൽത്തന്നെ മികച്ച കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി ദീർഘകാലാടിസ്ഥാനത്തിൽ വമ്പൻ നേട്ടം കൊയ്യാമെന്നു കരുതുന്ന ദീർഘകാല നിക്ഷേപകരുമുണ്ട്. എങ്കിലും സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കണക്കു പ്രകാരം 90 ശതമാനത്തിലേറെ ആളുകളും ഐപിഒ നേട്ടം (ലിസ്റ്റിങ് ഗെയ്ൻ) എടുക്കുന്നവരാണ്. മികച്ച പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യുന്ന ഓഹരികളെ വിപണിയിലെത്തി ആദ്യ ദിനംതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ വിൽക്കുന്നവർ.

(Representative image by: ishutterstock/sdx15 )

∙ ബജാജിന്റെ നേട്ടം പ്രതീക്ഷിച്ചതിലേറെ

114% പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാൻസ് ഓഹരി കഴിഞ്ഞ ദിവസം വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇത് ഗ്രേ മാർക്കറ്റ് പ്രീമിയത്തേക്കാൾ (ജിഎംപി) ഉയരത്തിലായിരുന്നു. ഐപിഒ സമയത്തുതന്നെ ഗ്രേ മാർക്കറ്റിൽ ഓഹരികളുടെ ട്രെൻഡ് എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കാം. 96% ശതമാനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ജിഎംപി. എന്നാൽ ഇരട്ടിയിലധികം വിലയ്ക്ക് അതായത്, 150 രൂപയ്ക്കായിരുന്നു ഓഹരിയുടെ അരങ്ങേറ്റം. 

ADVERTISEMENT

70 രൂപയായിരുന്നു ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില. 150 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ വീണ്ടും നിക്ഷേപകരെത്തിയതോടെ വില 165 രൂപ വരെ ഉയർന്ന് അപ്പർ സർക്കീറ്റിലെത്തി. കമ്പനിയുടെ വിപണി മൂല്യം 1.37 ലക്ഷം കോടി രൂപയായി കുതിച്ചുയരുകയും ചെയ്തു. അങ്ങനെ ഈ ബ്ലോക്ബസ്റ്റർ ഐപിഒയിലൂടെ രാജ്യത്തെ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള ഹൗസിങ് ഫിനാൻസ് കമ്പനിയായി ബജാജ് മാറുകയും ചെയ്തു. 608.99 ലക്ഷം ഓഹരികൾ ബിഎസ്‌ഇയിലും 6367.27 ലക്ഷം ഓഹരികൾ എൽഎസ്‌ഇയിലും ആദ്യദിനം വ്യാപാരം നടത്തി.

∙ ലിസ്റ്റിങ്ങിൽ 100% കടന്ന് ഒട്ടേറെ കമ്പനികൾ

കോവിഡിനു ശേഷമുള്ള കണക്ക് പരിശോധിച്ചാൽതന്നെ നിക്ഷേപകരുടെ ഐപിഒ പ്രിയത്തിന്റെ കാരണം മനസ്സിലാകും. രണ്ടര ഇരട്ടി വരെ പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത കമ്പനികളുണ്ട്. 2023ൽ ലിസ്റ്റ് ചെയ്ത ടാറ്റ ടെക്നോളജീസ്, ആഴ്ചകൾക്കു മുൻപ് വിപണിയിലെത്തിയ പ്രീമിയർ എൻജിനീയേഴ്സ് തുടങ്ങിയ ഓഹരികൾ 100 ശതമാനത്തിലധികം നേട്ടം ലിസ്റ്റിങ് ദിനത്തിൽതന്നെ നിക്ഷേപകർക്കു നൽകി.

Representative image (Picture courtesy X /@TataTech_News)

2021ൽ സിഗാച്ചി ഇൻഡസ്ട്രീസ് 252.76% നേട്ടമാണ് നിക്ഷേപകർക്കു നൽകിയത്. പ്രതിരോധ മേഖലയിലെ കമ്പനിയായ പരാസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്നോളജീസ് 2021ൽ വിപണിയിലെത്തിയത് 171% നേട്ടം ഐപിഒയിലൂടെ നിക്ഷേപകർക്കു നൽകിക്കൊണ്ടാണ്. ഇതേവർഷം തന്നെ വിപണിയിലെത്തിയ ലേറ്റന്റ് വ്യൂ അനലിറ്റിക്സ് 169% പ്രീമിയത്തിലാണു ലിസ്റ്റ് ചെയ്തത്. ടാറ്റ കുടുംബത്തിൽ നിന്ന് ഏറ്റവും അവസാനം വിപണിയിലെത്തിയ ഓഹരിയാണ് ടാറ്റ ടെക്നോളജീസ്. ബജാജ് ഹൗസിങ് ഫിനാൻസ് പോലെ നിക്ഷേപകർ ഏറെ കാത്തിരുന്ന ഐപിഒ ആയിരുന്നു ടാറ്റ ടെക്കിന്റേത്. ‌

ADVERTISEMENT

ടാറ്റ ആരാധകരെ അൽപം പോലും നിരാശരാക്കിയില്ല, ഈ ടാറ്റ ഓഹരിയും 139.99% പ്രീമിയത്തിലായിരുന്നു ലിസ്റ്റിങ്. ഈ വർഷം ആദ്യം ഐപിഒയിലൂടെ വിപണിയിലെത്തിയ ബിഎൽഎസ്–ഇ സർവീസസ് 128.8% നേട്ടം നിക്ഷേപകർക്ക് ആദ്യ ദിനം നൽകി. പ്രീമിയർ എൻജിനീയേഴ്സ് നൽകിയത് 120% നേട്ടം. 2020 ൽ ലിസ്റ്റ് ചെയ്ത കെംകോൺ സ്പെഷ്യൽറ്റി കെമിക്കൽസ് 114.99% നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 2024ൽ വന്ന യൂണികൊമേഴ്സ് ഇ സൊല്യൂഷൻസ്  112.96% നേട്ടത്തിലും 2020ൽ ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസ് 111.45% നേട്ടത്തിലുമാണ് വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.

∙ ലാഭം മാത്രമല്ല, കാത്തിരിക്കുന്നത്

പെട്ടെന്നുള്ള ലാഭം മാത്രം മുന്നിൽക്കണ്ടാണ് സിംഹഭാഗം നിക്ഷേപകരും ഐപിഒയിലേക്ക് ഇറങ്ങുന്നത്. എന്നാൽ ഐപിഒയിലൂടെ കൈപൊള്ളുന്നവരുടെ എണ്ണവും കുറവല്ല. നെഗറ്റീവ് പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യുന്ന ഒട്ടേറെ കമ്പനികളുടെ ഓഹരികളുമുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ കണക്ക് പരിശോധിച്ചാൽ നേട്ടം നൽകുന്നവയാണു കൂടുതലെന്നു കാണാം. 100 ശതമാനത്തിനു മുകളിൽ വരെ കമ്പനികൾ നേട്ടം നൽകുമ്പോൾ നഷ്ടം 10 ശതമാനത്തിൽ താഴെയാണെന്നതും ആശ്വാസം. 

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിൽനിന്ന് (Photo by INDRANIL MUKHERJEE / AFP)

കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത എക്സലന്റ് വയേഴ്സ് നിക്ഷേപകർക്ക് 3.89% നഷ്ടമാണു സമ്മാനിച്ചത്. അതേസമയം, ഇന്നോമെറ്റ് അഡ്വാൻസ് മെറ്റീരിയൽസ് 99.5% നേട്ടം നൽകി. എസ്പിപി പോളിമർ ലിമിറ്റഡ് 1.4% മാത്രം നേട്ടം നൽകി. പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ് 72% പ്രീമിയത്തിലാണ് കഴിഞ്ഞയാഴ്ച ലിസ്റ്റ് ചെയ്തത്. ഗജാനന്ദ് ഇന്റർനാഷനൽ– 10 ശതമാനം, ശുഭശ്രീ ബയോഫ്യുവൽസ് –66.77 ശതമാനം, കേരളത്തിൽ നിന്നുള്ള കമ്പനിയായ ടോളിൻസ് ടയർ 5.9 ശതമാനം, ക്രോസ് ലിമിറ്റഡ്–10 ശതമാനം എന്നിങ്ങനെ നേട്ടം നൽകി. ഷെയർ സമാദാൻ ലിമിറ്റഡ്, ജെയ്യാം ഗ്ലോബൽ ഫുഡ്സ് എന്നിവ കഴിഞ്ഞ ആഴ്ചകളിൽ നഷ്ടത്തിൽ ലിസ്റ്റ് ചെയ്ത കമ്പനികളാണ്. 

അതേസമയം, 90 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തിട്ടും ദിവസങ്ങൾക്കുള്ളിൽ ആ നേട്ടം മുഴുവൻ ചോർന്നുപോയ കമ്പനികളുമുണ്ട്. സൺലൈറ്റ് റീസൈക്ലിങ് ലിമിറ്റഡ്, ഏസ്തെറ്റിക് എൻജിനീയേഴ്സ് ലിമിറ്റഡ് തുടങ്ങിയവ ഉദാഹരണം. എങ്കിലും കഴിഞ്ഞ ആഴ്ചകളിലെ ഐപിഒകളുടെ കണക്കു പരിശോധിച്ചാൽ ഭൂരിഭാഗവും നേട്ടത്തിലാണ് ലിസ്റ്റ് ചെയ്തതെന്നു കാണാം.

∙ മുന്നറിയിപ്പുമായി സെബി

വിപണികൾ മികച്ച മുന്നേറ്റം നടത്തുന്നതിന്റെ ചുവടുപിടിച്ച് ഐപിഒ വഴി ഒട്ടേറെ കമ്പനികൾ ഓഹരിവിപണിയിലേക്ക് ഇറങ്ങുമ്പോൾ നിക്ഷേപകരോട് കരുതലോടെയിരിക്കാൻ സെബി മുന്നറിയിപ്പും നൽകുന്നുണ്ട്. ഐപിഒയ്ക്ക് ശേഷം ക്രമേണ മൂല്യം കുറയുകയും അവസാനം ഡി–ലിസ്റ്റ് ആയി പോകുകയും ചെയ്യുന്ന ഒട്ടേറെ ചെറുകമ്പനികളുടെ ഉദ്ദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഐപിഒ ഓപൺ ആകുന്നതിനു മുൻപു തന്നെ കമ്പനികളെ കുറിച്ചുള്ള സമഗ്രമായ പഠനം ആവശ്യമാണ്, പ്രത്യേകിച്ചും ദീർഘകാല നിക്ഷേപത്തിനു തയാറെടുക്കുന്നവർ. 

ഭാഗ്യപരീക്ഷണമെന്ന നിലയിൽ ഐപിഒയിൽ നിക്ഷേപിക്കരുത്. കമ്പനിയുടെ മുൻ പ്രവർത്തനഫലങ്ങൾ, വളർച്ച, ഐപിഒ വഴിയുള്ള ഫണ്ട് സമാഹരണത്തിന്റെ ലക്ഷ്യങ്ങൾ, കടം തുടങ്ങിയവയെല്ലാം വ്യക്തമായി പഠിച്ചശേഷം നിക്ഷേപ തീരുമാനമെടുക്കണം.

∙ ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ കുത്തൊഴുക്ക്

ഐപിഒ നിക്ഷേപകരുടെ എണ്ണം മാത്രമല്ല, ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ തന്നെ വലിയ വർധനയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായെന്നാണ് ഔദ്യോഗിക കണക്ക്. ഇലക്ട്രോണിക് ഫോമിലുള്ള ഓഹരികൾ കൈവശം വയ്ക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. 2024 ഓഗസ്റ്റ് മാസത്തിൽ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്. ഓഹരി വിപണിയിൽ വലിയ അനിശ്ചിത്വങ്ങളുണ്ടായ ഓഗസ്റ്റിലും ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വർധന, ഓഹരി നിക്ഷേപത്തിലേക്കിറങ്ങുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വൻവർധനയെയാണു സൂചിപ്പിക്കുന്നത്. 

ജൂലൈ മാസത്തിൽ 44.44 ലക്ഷം അക്കൗണ്ടുകളാണു തുടങ്ങിയത്. 2023 ഓഗസ്റ്റിൽ 31 ലക്ഷം അക്കൗണ്ടുകൾ തുടങ്ങി. അക്കൗണ്ട് തുടങ്ങൽ ലളിതമായതും ഓഹരി നിക്ഷേപത്തെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അറിവു ലഭിച്ചതും വിപണികളിൽ നിന്നു മികച്ച നേട്ടമുണ്ടാകുന്നതും വ്യക്തിഗത നിക്ഷേപകർ കൂടുതൽ അക്കൗണ്ടുകൾ കുടുംബാംഗങ്ങളുടെയും മറ്റും പേരിൽ തുടങ്ങുന്നതുമെല്ലാം അക്കൗണ്ടുകളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ആകെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണമെടുത്താൽ അത് റഷ്യയുടെ ജനസംഖ്യയേക്കാൾ മുകളിലാണ്. ഇത്യോപ്യ, മെക്സികോ, ജപ്പാൻ തുടങ്ങിയ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളുടെ ജനസംഖ്യ പോലും ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ എണ്ണത്തേക്കാൾ താഴെ. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)

ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ബംഗ്ലദേശിന്റെ ജനസംഖ്യയുടെ അത്രയും വരും. 2023 ജനുവരിയിൽ മുതൽ തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 6 കോടിയിലധികമാണെന്നും സിഡിഎസ്എൽ, എൽഡിഎസ്എൽ തുടങ്ങിയ ഡിപ്പോസിറ്ററി സ്ഥാപനങ്ങളിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു മാസത്തിലും 40 ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകൾ വീതം രാജ്യത്തു തുറന്നിട്ടുണ്ട്. 2023 ജനുവരിയിൽ 22 ലക്ഷം പുതിയ അക്കൗണ്ടുകളെങ്കിൽ 2024 ജനുവരിയിൽ 47 ലക്ഷത്തോളം അക്കൗണ്ടുകൾ തുടങ്ങി. ഈ വർഷം ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ്. കഴിഞ്ഞ വർഷം ആകെ തുറന്ന അക്കൗണ്ടുകളേക്കാൾ കൂടുതലാണിത്. 2023ൽ 3.10 കോടി പുതിയ ഡിമാറ്റ് അക്കൗണ്ടുകളാണു തുറന്നത്.

∙ ഇനിയും വരാനുണ്ട് വമ്പൻമാർ

ഹ്യുണ്ടായ് ഇന്ത്യയുടെ ഐപിഒയ്ക്കു വേണ്ടിയാണ് ഇപ്പോൾ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്കാണ്. സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ നിന്ന് 25,000 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലുതായിരുന്ന എൽഐസിയുടെ ഓഹരി വിൽപന 21,000 കോടിക്കായിരുന്നു. അതിനേക്കാൾ വലിയ ഐപിഒ ആണ് വരാൻ പോകുന്നത്. തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. പ്രമോട്ടർമാരുടെ കൈവശമുള്ള 13% ഓഹരികളാണു വിൽക്കുന്നത്. 

Representative image (Picture courtesy: hyundai.com)

ലിസ്റ്റ് ചെയ്യുമ്പോൾ 10 രൂപ മുഖവിലയുള്ള 14.2 കോടി ഓഹരികൾ വിപണിയിലെത്തും. അതിൽ 15% സ്ഥാപന നിക്ഷേപകർക്കും 50% ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും (ക്യൂഐബി), ബാക്കി 35% വ്യക്തിഗത നിക്ഷേപകർക്കുമാണ്. ഇന്ത്യൻ വിപണി വളരെ വലുതായതിനാൽ കൊറിയയിൽ ലഭിക്കുന്നതിനേക്കാൾ മൂല്യം ഇവിടെ ലഭിക്കുമെന്നതാണ് ഹ്യുണ്ടായ് ഇന്ത്യയിൽ ഐപിഒ നടത്താനുള്ള കാരണം. ടാറ്റ, മാരുതി സുസുക്കി, മഹീന്ദ്ര തുടങ്ങിയ വമ്പൻമാർക്കിടയിലേക്കാണ് അരങ്ങേറ്റം. സ്വിഗ്ഗി, ഫാബ് ഇന്ത്യ, എൻടിപിസി ഗ്രീൻ എനർജി, ആരോഹൻ ഫിനാൻഷ്യൽ, ബജാജ് എനർജി, സ്നാപ്ഡീൽ, ബോട്ട്, മൊബിക്വിക്ക് തുടങ്ങി ഒട്ടേറെ പരിചിതമായ കമ്പനികളുടെ ഐപിഒകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

English Summary:

IPO Boom in India: Kerala Investors Riding the IPO Wave: Can You Really Double Your Money?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT