ബാങ്കിൽ രാവിലെ 9 മുതൽ 11 വരെ മീറ്റിങ്ങിൽ പങ്കെടുത്തശേഷമാണ് അസോഷ്യേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജി പുറത്തിറങ്ങി ആത്മഹത്യ ചെയ്തത്. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ ഒരു പ്രശ്നവുമില്ലാതിരുന്ന അലക്സ് ആത്മഹത്യ ചെയ്യാൻ കാരണമെന്ത്? തൊഴിൽസമ്മർദത്തിന്റെ ഇരയാണ് അലക്സെന്ന് ഭാര്യ ബെൻസിയുടെ ബന്ധുവും മുംബൈയിൽ വ്യവസായിയുമായ ഫിലിപ്പ് മാമ്മൻ ആരോപിക്കുന്നു. പുണെയിൽ ജനിച്ചുവളർന്ന അലക്സിന്റെ (35) കുടുംബവേരുകൾ പത്തനംതിട്ട പന്തളത്താണ്. ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്താണെന്നു കണ്ടെത്തണമെന്നു മാത്രമാണ് വീട്ടുകാർ പൊലീസിനോടും അലക്സ് ജോലി ചെയ്തിരുന്ന ബാങ്കിനോടും ആവശ്യപ്പെട്ടത്. എന്നാൽ, കൃത്യമായ ഒരുത്തരവും ലഭിച്ചിട്ടില്ല. സമാധാനമായി മുന്നോട്ടു പോയിരുന്ന ജീവിതം കീഴ്മേൽ മറിഞ്ഞതിന്റെ ആഘാതത്തിലാണ് അലക്സിന്റെയും ബെൻസിയുടെയും കുടുംബങ്ങൾ. ബാങ്കിലെ സമ്മർദമാണ് അലക്സിന്റെ മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ ആരോപിക്കുമ്പോൾതന്നെ ബാങ്കിങ് രംഗത്തു പ്രവർത്തിക്കുന്ന ഭാര്യ ബെൻസിക്ക് അപ്രതീക്ഷിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിൽ രാവിലെ 9 മുതൽ 11 വരെ മീറ്റിങ്ങിൽ പങ്കെടുത്തശേഷമാണ് അസോഷ്യേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജി പുറത്തിറങ്ങി ആത്മഹത്യ ചെയ്തത്. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ ഒരു പ്രശ്നവുമില്ലാതിരുന്ന അലക്സ്  ആത്മഹത്യ ചെയ്യാൻ കാരണമെന്ത്? തൊഴിൽസമ്മർദത്തിന്റെ ഇരയാണ് അലക്സെന്ന് ഭാര്യ ബെൻസിയുടെ ബന്ധുവും മുംബൈയിൽ വ്യവസായിയുമായ ഫിലിപ്പ് മാമ്മൻ ആരോപിക്കുന്നു. പുണെയിൽ ജനിച്ചുവളർന്ന അലക്സിന്റെ (35) കുടുംബവേരുകൾ പത്തനംതിട്ട പന്തളത്താണ്. 

അലക്സ് റെജി (Photo Arranged)

ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്താണെന്നു കണ്ടെത്തണമെന്നു മാത്രമാണ് വീട്ടുകാർ പൊലീസിനോടും അലക്സ് ജോലി ചെയ്തിരുന്ന ബാങ്കിനോടും ആവശ്യപ്പെട്ടത്. എന്നാൽ, കൃത്യമായ ഒരുത്തരവും ലഭിച്ചിട്ടില്ല. സമാധാനമായി മുന്നോട്ടു പോയിരുന്ന ജീവിതം കീഴ്മേൽ മറിഞ്ഞതിന്റെ ആഘാതത്തിലാണ് അലക്സിന്റെയും ബെൻസിയുടെയും കുടുംബങ്ങൾ. ബാങ്കിലെ സമ്മർദമാണ് അലക്സിന്റെ മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ ആരോപിക്കുമ്പോൾതന്നെ ബാങ്കിങ് രംഗത്തു പ്രവർത്തിക്കുന്ന ഭാര്യ ബെൻസിക്ക് അപ്രതീക്ഷിത ദുരന്തത്തിനുശേഷം എല്ലാ പിന്തുണയും നൽകുന്നത് അവർ ജോലി ചെയ്യുന്ന സ്ഥാപനവും സഹപ്രവർത്തകരുമാണ്. കരുതലും സഹാനുഭൂതിയുമുള്ള സ്ഥാപനങ്ങളും ഉണ്ടെന്നതിന്റെ തെളിവാണിത്. 

ADVERTISEMENT

ഐടി മേഖലയിൽ നല്ല തൊഴിൽ സമ്മർദമുണ്ടെന്നതു യാഥാർഥ്യമാണ്. അതെങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണു പ്രധാനം. തൊഴിൽസമ്മർദം കുറയ്ക്കുന്നതിൽ ജീവനക്കാർക്കും കമ്പനികൾക്കും ഉത്തരവാദിത്തമുണ്ട്. കൃത്യസമയത്ത് ക്ലയന്റിനു ജോലി തീർത്തുകൊടുക്കാനുള്ള സമ്മർദം കമ്പനികൾക്കുമേൽ വരുമ്പോൾ അവർ ജീവനക്കാരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കാറുണ്ട്. അതിനു പകരമായി കോംപൻസേറ്ററി ഓഫ് കൊടുക്കുന്ന രീതി നല്ല കമ്പനികൾക്കുണ്ട്. അങ്ങനെയല്ലാത്തവയിലാണു പ്രശ്നം എന്നു പറയുകയാണ് ടെക്നോപാർക്ക് ഫൗണ്ടർ സിഇഒ ആയ  ജി.വിജയരാഘവൻ.

(Representative image by fizkes / shutterstock)

∙ ശമ്പളം കൂടും; പിരിമുറുക്കവും 

മുംബൈയിലെ പരമ്പരാഗത കൺസൽറ്റിങ് സ്ഥാപനത്തിലാണ് ആ ദമ്പതികൾ ജോലി ചെയ്തിരുന്നത്. വലിയ ജോലിസമ്മർദം ഇല്ലാത്ത ഇടം. ഏതാനും വർഷം കഴിഞ്ഞപ്പോഴാണ് ഭാര്യയ്ക്കു കൂടുതൽ മെച്ചപ്പെട്ട ഓഫറെത്തിയത്. അതും ഒരു ‘ബിഗ്–4’ കൺസൽറ്റിങ് ഗ്രൂപ്പിൽനിന്ന്. തനി കോർപറേറ്റ് രീതികൾ. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. പതിയെ കഷ്ടപ്പാട് തുടങ്ങി. അധികമാകുംമുൻപ് മറ്റൊരു വമ്പൻ കോർപറേറ്റ് കൺസൽറ്റിങ് ഗ്രൂപ്പിൽ നിന്നെത്തി അടുത്ത ഓഫർ.‌

അൽപം മികവു തെളിയിച്ചാൽ കൊത്തിക്കൊണ്ടുപോകാൻ ഇത്തരം കമ്പനികൾ തയാറാണ്. അതുകൊണ്ട് അധികകാലം ഒരു കമ്പനിയിൽ തുടരുന്ന പതിവ് കോർപറേറ്റ് കൺസൽറ്റിങ്ങിൽ ഇല്ലെന്നു പറയാം. പുതിയ സ്ഥാപനത്തിലെത്തിയതോടെ, ഭർത്താവിന്റെ പകുതി ജോലിപരിചയം മാത്രമുള്ള ഭാര്യയ്ക്കു ലഭിച്ചത് ഭർത്താവിനെക്കാളും ഇരട്ടി ശമ്പളം. കൂടെ വർക് ഫ്രം ഹോം അടക്കമുള്ള ‘ഫ്ലെക്സിബിലിറ്റി’ ആനുകൂല്യങ്ങളും. 

(Representative image by Sean Fleming / shutterstock)
ADVERTISEMENT

ഭാര്യയ്ക്കു ലഭിക്കുന്ന ഉയർന്ന വരുമാനത്തിന്റെ സന്തോഷം അധികകാലം നീണ്ടില്ല. രാപകൽ വ്യത്യാസമില്ലാതെ ജോലി. ഏതു സമയത്തും ക്ലയന്റിന്റെ കോൾ അറ്റൻഡ് ചെയ്യണം. ഇമെയിലുകൾക്കു മറുപടി അയയ്ക്കണം. ബാങ്ക് അക്കൗണ്ടിൽ വലിയ തുക വന്നു നിറയുന്നുണ്ടെങ്കിലും, അവർ തിരിച്ചറിഞ്ഞു: സ്വസ്ഥമായി ജീവിക്കാനേ കഴിയുന്നില്ല. 

ജോലിയും ജീവിതവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതായി. ഉള്ളിലെ വിങ്ങൽ പതിയെ വിഷാദമായി. രാത്രി വൈകുമ്പോൾ മുറിക്കുള്ളിൽ കരച്ചിലടക്കാൻ പാടുപെടുന്ന ഭാര്യയെയാണ് ഭർത്താവ് മിക്ക ദിവസവും കണ്ടത്. ഭർത്താവിനു പിന്നീടു പലപ്പോഴും വലിയ ഓഫറുകൾ വന്നെങ്കിലും ഒരു തവണപോലും തിരിഞ്ഞുനോക്കിയില്ല. ശമ്പളമല്ല, ജീവിതമാണ് വലുതെന്നു മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നുണ്ട് അവരിപ്പോൾ. ഉയർന്ന ശമ്പളവും ആനുകൂല്യവും നോക്കി കോർപറേറ്റ് കമ്പനികളിലേക്കു പോയശേഷം ശമ്പളം കുറഞ്ഞ ജോലികളിലേക്കു മാറുന്നവരുമുണ്ട്. 

ഏതു രംഗത്തും ഉപഭോക്താവാണ് രാജാവ്. തുണിക്കടയിലെ സെയിൽസ് ജീവനക്കാർക്കും കോർപറേറ്റ് രംഗത്തുള്ളവർക്കും അങ്ങനെ തന്നെ. പക്ഷേ, തുണിക്കട ഒരു സമയം കഴിഞ്ഞാൽ അടയ്ക്കും. അതുകഴിഞ്ഞ് ഉപഭോക്താവിന്റെ വേവലാതികൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം സെയിൽസ് ജീവനക്കാർക്കില്ല. കൺസൽറ്റിങ് രംഗത്ത് അങ്ങനെയല്ല, ക്ലയന്റ് ഏതു സമയത്തും വിളിക്കാം. ഏതു സമയത്തും സാങ്കേതികസഹായം തേടാം. ഉയർന്ന ശമ്പള പാക്കേജുള്ളതിനാൽ ഇതെല്ലാം ജോലിയുടെ ഭാഗമാണെന്നാണ് കോർപറേറ്റ് കമ്പനികൾ പറഞ്ഞു പഠിപ്പിക്കുന്നത്. 

∙ മണിക്കൂറിൽ കാര്യമുണ്ടോ?

ഓൺഷ്യൂരിറ്റി എന്ന ഹെൽത്ത്കെയർ പ്ലാറ്റ്ഫോമും നോളജ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഏതാനും മാസം മുൻപു കൊച്ചിയടക്കം 5 നഗരങ്ങളിലെ 300 ഐടി ജീവനക്കാർക്കിടയിലൊരു സർവേ നടത്തി. ഇതിൽ പകുതിപ്പേരും ദിവസവും 9 മണിക്കൂറിലേറെ ജോലി ചെയ്യുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. അതായത് ഒരാഴ്ച ശരാശരി 52.5 മണിക്കൂർ! ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ വാക്കുകളും ഇവിടെയാണ് ചർച്ചയാകുന്നത്. 70 മണിക്കൂർ പൂർത്തിയാക്കാൻ ആഴ്ചയിൽ 5 പ്രവൃത്തി ദിവസമുള്ള വ്യക്തി ദിവസം 14 മണിക്കൂർ ജോലി ചെയ്യണം. അതായത്, രാവിലെ 9നു ജോലി തുടങ്ങിയാൽ രാത്രി 11 വരെ. 6 പ്രവൃത്തിദിവസമെങ്കിൽ പ്രതിദിനം ചെയ്യേണ്ടത് 11.6 മണിക്കൂർ ജോലി. രാവിലെ 9നു കയറിയാൽ രാത്രി എട്ടേമുക്കാലോടെ മാത്രമേ ഇറങ്ങാനാകൂ! 

ADVERTISEMENT

ഇതിന്റെ ചുവടുപിടിച്ച് ഐടി, അനുബന്ധ, ബിപിഒ കമ്പനികളുടെ പ്രതിദിന തൊഴിൽസമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള നിയമഭേദഗതി പാസാക്കാൻ കർണാടക സർക്കാർ കഴിഞ്ഞ ജൂലൈയിൽ ശ്രമം നടത്തിയിരുന്നു. 12 മണിക്കൂർ പതിവുജോലിയും 2 മണിക്കൂർ ഓവർടൈമും. ഐടി കമ്പനികളുടെ സമ്മർദത്തിനു വഴങ്ങിയായിരുന്നു ഇത്. ഓവർടൈം ഉൾപ്പെടെ പ്രതിദിനം 10 മണിക്കൂർ ജോലി ചെയ്യണമെന്ന 1961ലെ കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ബിൽ ഭേദഗതി ചെയ്യാനാണ് സർക്കാർ തുനിഞ്ഞത്. എന്നാൽ, കർണാടക ഐടി, അനുബന്ധ തൊഴിലാളി യൂണിയന്റെ (കെഐടിയു) നേതൃത്വത്തിൽ യുവാക്കൾ തെരുവിലിറങ്ങി.

(Representative image by Elnur / shutterstock)

ആരോഗ്യപ്രശ്നം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതോടെ സർക്കാർ താൽക്കാലികമായെങ്കിലും പിന്തിരിഞ്ഞു. നിലവിലുള്ള 3 ജോലി ഷിഫ്റ്റ് 2 ഷിഫ്റ്റാക്കാൻ കമ്പനികൾക്ക് അവസരം ഒരുക്കാനായിരുന്നു നിയമഭേദഗതി. ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കുകയായിരുന്നു കമ്പനികളുടെ ലക്ഷ്യം. 2023ൽ മികച്ച ടെക് കമ്പനികളായി ഫോബ്സ് മാസിക തിരഞ്ഞെടുത്ത ചില കമ്പനികളിലെ പ്രതിവാര പ്രവൃത്തിസമയം ഒന്നു കാണുക. സാംസങ് ഇലക്ട്രോണിക്സ്: 45 മണിക്കൂർ, മൈക്രോസോഫ്റ്റ്: 40 മണിക്കൂർ, ആൽഫബെറ്റ് (ഗൂഗിൾ): 40 മണിക്കൂർ (പ്രതിദിനം 8 മണിക്കൂർ), ആപ്പിൾ: 40 മണിക്കൂർ,  അഡോബി: 40 മണിക്കൂർ, ആമസോൺ: 40 മണിക്കൂർ, ഐബിഎം: ദിവസം 8 മണിക്കൂർ. ഇവയിൽ ഒരിടത്തുപോലും സമയം 50 മണിക്കൂർ പോലും കടക്കുന്നില്ലെന്നതു ശ്രദ്ധേയം. 

∙രാവിലെയും വൈകിട്ടും ഇമെയിൽ വേണ്ട

ജോലിഭാരം സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ ജീവനക്കാരുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി പുതിയ നയങ്ങൾ നടപ്പാക്കിയ ഒട്ടേറെ കമ്പനികളുണ്ട്. പ്രമുഖ റീട്ടെയ‍്ൽ ബ്രാൻഡ് മാർക്സ് ആൻഡ് സ്പെൻസർ ഇന്ത്യ ആരംഭിച്ച ഡെയർ ടു കെയർ ശ്രദ്ധേയമാണ്. അതിലെ ചില നിർദേശങ്ങൾ ചുവടെ:

∙ കഴിവതും രാവിലെ എട്ടിനു മുൻപും വൈകിട്ട് ഏഴിനുശേഷവും മാനേജർമാർ ടീം അംഗങ്ങൾക്ക് ഇമെയിൽ അയയ്ക്കരുത്.
∙ വാരാന്ത്യങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം ഇമെയിൽ.
∙ ഇമെയിലിന്റെ ഉള്ളടക്കം സംബന്ധിച്ചു കൃത്യമായ സബ്ജക്ട് ലൈൻ ഉറപ്പാക്കുക. ആവശ്യമുള്ളവരെ മാത്രം കോപ്പിയിൽ (സിസി) വയ്ക്കുക.
∙ എല്ലാ ഇമെയിലുകൾക്കും നോട്ടിഫിക്കേഷൻ നൽകുന്ന പുഷ് മോഡ് ഒഴിവാക്കുക.
∙ എല്ലാ കാര്യങ്ങൾക്കും ഇമെയിൽ അയയ്ക്കുന്നതിനു പകരം പരമാവധി നേരിട്ടു സംസാരിക്കുക.
∙ ഇമെയിലുകൾക്കു പകരം പരമാവധി എസ്എംഎസ് ഉപയോഗിക്കുക.

(Representative image by MilanMarkovic78 / shutterstock)

∙ മറ്റു ചില കമ്പനികളിലെ ഗുഡ് പ്രാക്ടീസുകൾ

∙ വർക്ക് ഔട്ട്‍സൈഡ്: വർഷത്തിൽ 90 ദിവസമെങ്കിലും ഓഫിസിനു പുറത്തുനിന്നു ജോലി ചെയ്യാം.
∙ വെക്കേഷൻ അപ്രൂവൽ: നാലാഴ്ച മുൻപേ വെക്കേഷൻ റിക്വസ്റ്റ് നൽകിയാൽ മാനേജരുടെ അപ്രൂവൽ വേണ്ട. അനുമതി തനിയെ ലഭിച്ചതായി കണക്കാക്കും.
∙ നിർബന്ധിത ഓഫ് ടൈം: പ്രതിമാസം അല്ലെങ്കിൽ പ്രതിവർഷം നിശ്ചിതദിവസം നിർബന്ധമായും ഓഫ് ആയിരിക്കണം.
∙ ഇആർജി: ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു മാനേജ്മെന്റിനെ നേരിട്ടറിയിക്കാൻ എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾ.

സബാറ്റിക്കൽ

നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ബഹുരാഷ്ട്ര കമ്പനികൾ ജീവനക്കാർക്കു നൽകുന്ന അവധിയുടെ പേരാണിത്. ഒരു മാസം മുതൽ രണ്ടു വർഷം വരെ ജോലിയിൽനിന്നു ശമ്പളമില്ലാതെ മാറിനിൽക്കാൻ അവസരം നൽകുന്ന സംവിധാനം. ഇക്കാലയളവിൽ ഭാഗികമായി ശമ്പളം നൽകുന്ന കമ്പനികളുമുണ്ട്. ഇത്തരത്തിൽ തൊഴിലാളികളുടെ മാനസിക–ശാരീരിക ആരോഗ്യം ഉറപ്പുവരുത്താൻ വേണ്ട നടപടികൾക്ക് ഇന്ത്യൻ കമ്പനികൾ തയാറാകേണ്ടതുണ്ടെന്നു വിദഗ്ധർ പറയുന്നു. 

(ജോലിസ്ഥലത്തെ മാനസിക സമ്മർദത്തിന് ഇടയാക്കുന്ന പല കാരണങ്ങൾ മനസ്സിലാക്കാതെയാണ് പലപ്പോഴും കമ്പനികളുടെ നിലപാടുകൾ, വായിക്കാം ‘ ഡെഡ് ’ ലൈൻ പരമ്പര രണ്ടാം ഭാഗത്തില്‍)

English Summary:

Work Pressure Claims Life: When Corporate Culture Turns Deadly