‘പുലർച്ചെ 5 മണിക്കും ഓഫിസിൽ നിന്ന് വിളിയെത്തും; ബോസിനെ എതിർത്താൽ പുറത്ത്’; സ്വയം ഷോക്കടിപ്പിച്ച് മരിക്കുന്നവർ!
7,45,000! ദീർഘസമയം ജോലി ചെയ്യുന്നതുമൂലമുണ്ടായ ഹൃദയരോഗങ്ങളെ തുടർന്നും പക്ഷാഘാതത്തെ തുടർന്നും 2016ൽ മരിച്ചവരുടെ എണ്ണം. രണ്ടായിരത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർധനവ്. 2021 മേയിൽ എൻവയേൺമെന്റ് ഇന്റർനാഷനലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയും രാജ്യാന്തര തൊഴിൽ സംഘടനയും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്തവർക്കാണ് ജീവൻ തന്നെ നഷ്ടപ്പെട്ടത്. ഏണസ്റ്റ് യങ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം കോർപറേറ്റ് ലോകത്തെ ഉയർന്ന തൊഴിൽ സമ്മർദത്തെ കുറിച്ചുള്ള തുറന്ന ചർച്ചകളിലേക്ക് വഴി തുറക്കുമ്പോൾ ഈ കണക്കുകളും പ്രസക്തമാണ്. അന്നയുടെ മരണത്തിനു തൊട്ടുപിറകേ അടുത്ത വാർത്തയെത്തി. തൊഴിൽ സമ്മർദം താങ്ങാനാകാതെ ചെന്നൈ സ്വദേശി സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യ ചെയ്തു. തൊഴിൽ സമ്മർദം താങ്ങാനാകാതെ വിഷാദത്തിലേക്ക് കൂപ്പുകുത്തി ചികിത്സ തേടുന്നവരുടെ അനുഭവങ്ങൾ പലരും പങ്കുവച്ചു. ബാങ്ക്, പൊലീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വൻതോതിൽ ഉയർന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന, മികച്ച വരുമാനമുള്ള തൊഴിൽ കണ്ടെത്തുന്നതിന് കടുത്ത മത്സരമുള്ള ഒരു രാജ്യത്ത് അതേ തൊഴിലവസരങ്ങൾ എന്തുകൊണ്ടായിരിക്കും ജീവനക്കാരുടെ ജീവൻ തന്നെ കവരുന്നത്?

7,45,000! ദീർഘസമയം ജോലി ചെയ്യുന്നതുമൂലമുണ്ടായ ഹൃദയരോഗങ്ങളെ തുടർന്നും പക്ഷാഘാതത്തെ തുടർന്നും 2016ൽ മരിച്ചവരുടെ എണ്ണം. രണ്ടായിരത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർധനവ്. 2021 മേയിൽ എൻവയേൺമെന്റ് ഇന്റർനാഷനലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയും രാജ്യാന്തര തൊഴിൽ സംഘടനയും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്തവർക്കാണ് ജീവൻ തന്നെ നഷ്ടപ്പെട്ടത്. ഏണസ്റ്റ് യങ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം കോർപറേറ്റ് ലോകത്തെ ഉയർന്ന തൊഴിൽ സമ്മർദത്തെ കുറിച്ചുള്ള തുറന്ന ചർച്ചകളിലേക്ക് വഴി തുറക്കുമ്പോൾ ഈ കണക്കുകളും പ്രസക്തമാണ്.
അന്നയുടെ മരണത്തിനു തൊട്ടുപിറകേ അടുത്ത വാർത്തയെത്തി. തൊഴിൽ സമ്മർദം താങ്ങാനാകാതെ ചെന്നൈ സ്വദേശി സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യ ചെയ്തു. തൊഴിൽ സമ്മർദം താങ്ങാനാകാതെ വിഷാദത്തിലേക്ക് കൂപ്പുകുത്തി ചികിത്സ തേടുന്നവരുടെ അനുഭവങ്ങൾ പലരും പങ്കുവച്ചു. ബാങ്ക്, പൊലീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വൻതോതിൽ ഉയർന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന, മികച്ച വരുമാനമുള്ള തൊഴിൽ കണ്ടെത്തുന്നതിന് കടുത്ത മത്സരമുള്ള ഒരു രാജ്യത്ത് അതേ തൊഴിലവസരങ്ങൾ എന്തുകൊണ്ടായിരിക്കും ജീവനക്കാരുടെ ജീവൻ തന്നെ കവരുന്നത്?
∙ ഏറ്റവും കൂടുതൽ നേരം ജോലി ചെയ്യുന്നതാണ് മികവ്?
പ്രമുഖ യുഎസ് കൺസൾട്ടിങ് കമ്പനിയിൽ ജീവനക്കാരിയായ അമൃതയുടെ ഒരുദിവസം ആരംഭിക്കുന്നത് ഇമെയിലുകൾക്ക് മറുപടി നൽകിക്കൊണ്ടാണ്. രാവിലെ ഒൻപതുമണിയോടെ ഓഫിസിലെത്തും. 10–11 മണിവരെ ജോലി നീളും. കൃത്യമായ ഉറക്കവും വിശ്രമവും ലഭിക്കാതെ ശാരീരികാരോഗ്യം മോശപ്പെട്ടു എന്നതിനൊപ്പം ഉത്കണ്ഠാരോഗവും ബാധിച്ചു. ‘‘ആളുകൾ എങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്ന് എനിക്ക് അദ്ഭുതമാണ്. കുടുംബവും കുട്ടികളുമായി സമയം ചെലവിടാൻ എപ്പോഴാണവർക്ക് സമയം കിട്ടുന്നത്?’’ അമൃത ചോദിക്കുന്നു.
ദീർഘസമയം ജോലി ചെയ്യുന്നതാണ് മികച്ച പ്രവർത്തനത്തിന് അടിസ്ഥാനമെന്ന് കരുതുന്നവരാണ് ഇന്ത്യക്കാർ. ഇൻഫോസിസ് സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തിപോലും ഇന്ത്യയിലെ ജോലി സമയം ആഴ്ചയിൽ എഴുപത് മണിക്കൂറായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടയാളാണ്. കോവിഡിനുശേഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താനായി ആഴ്ചയിൽ അറുപത് മണിക്കൂർ ജോലി ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ പിന്തുണച്ച് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്ന തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി ഭവിഷ് അഗർവാളും രംഗത്തെത്തിയിരുന്നു. രാജ്യാന്തര തൊഴിൽ സംഘടനയുടെ 2023ലെ ഡേറ്റ പ്രകാരം ആഴ്ചയിൽ 47.7 മണിക്കൂർ ജോലി ചെയ്യുന്നവരാണ് ഇന്ത്യക്കാർ. ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന രാജ്യങ്ങളിൽ ഏഴാംസ്ഥാനമാണ് ഇന്ത്യക്ക്.
‘‘വർക്ക് ലൈഫ് ബാലൻസ് ഇന്ത്യയെ അപേക്ഷിച്ച് യൂറോപ്പിൽ ഒരുപാട് നല്ലതാണ്. ഇവിടെ എട്ടുമണിക്കൂർ ഷിഫ്റ്റാണെങ്കിൽ അത് കഴിഞ്ഞാൽ പോകാം. എത്ര സമയം ജോലി ചെയ്യുന്നു എന്നല്ല ജീവനക്കാരന്റെ ഔട്ട്പുട്ടാണ് ഇവിടെ വിലയിരുത്തുന്നത്. ഇവിടങ്ങളിൽ അതുകൊണ്ടുതന്നെ ബോസിന് മുന്നിൽ കൂടുതൽ നേരമിരുന്ന് ജോലി ചെയ്യുന്നതായി കാണിക്കുന്നവർ കുറവാണ്. ശനിയും ഞായറും അവധിയാണ്. ഈമെയിലുകൾ പോലും അവധി ദിവസങ്ങളിൽ വരില്ല. മുഴുവൻ സമയ ജോലിക്കാരനാണെങ്കിൽ വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഉണ്ട്. എപ്പോൾ വേണമെങ്കിലും അതെടുക്കാം. രണ്ടാഴ്ച മുൻപ് അറിയിക്കണമെന്നുമാത്രം.’’ ജർമനിയിൽ ജോലി ചെയ്യുന്ന സ്വാതി ശശികുമാർ(Senior Research Fellow, CERN) പറയുന്നു.
പല മൾട്ടിനാഷനൽ കോർപറേഷനുകളിലും രാജ്യത്തിനനുസരിച്ചാണ് തൊഴിൽ സംസ്കാരം. കൊച്ചി ഇൻഫോപാർക്കിലുള്ള ജീവനക്കാരി സ്വന്തം അനുഭവം പങ്കുവച്ചത് ഇങ്ങനെയാണ്. ‘‘നാട്ടിൽ ജോലി ചെയ്യുമ്പോൾ പുലർച്ചെ അഞ്ചുമണിക്ക് വരെ കോളുകൾ വന്നിരുന്നു. എന്നാൽ ഒരിക്കൽ ഡിപ്ലോയ്മെന്റുമായി ബന്ധപ്പെട്ട് കമ്പനിയുടെ യൂറോപ്പിലെ ഓഫിസിൽ ജോലി ചെയ്യേണ്ടി വന്നിരുന്നു. അധിക സമയം ജോലിക്ക് ചെലവഴിക്കേണ്ടി വന്നിരുന്നില്ലെന്ന് മാത്രമല്ല, ജോലിസമയം കഴിഞ്ഞാൽ എന്നെ തേടി കോളുകൾ വരാറുമുണ്ടായിരുന്നില്ല.’’ ഒരേ കമ്പനിയാണ് ജീവനക്കാരോട് രണ്ടുരാജ്യങ്ങളിൽ രണ്ടുരീതിയിൽ പെരുമാറുന്നത്.
∙ സമ്മർദ്ദത്തിൽ അടിപതറുന്നത് പെൺകുട്ടികൾക്ക്
‘‘പുരുഷന്മാരിൽ പറ്റില്ലെന്ന് പറയുന്നവരുണ്ട്. പെൺകുട്ടികൾക്ക് പെട്ടെന്ന് ആശങ്ക വരും. അവർക്ക് ജോലി പോകുമോ എന്ന പേടി കൂടുതലായതുകൊണ്ട് സഹിക്കും. പല മാനേജർമാരും പ്രവർത്തനപരിചയത്തിന്റെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പറഞ്ഞുപേടിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. 45–55 പ്രായത്തിലുള്ള ബോസുമാർക്ക് പലപ്പോഴും ടെക്നോളജിയുമായി പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. പ്രാരാബ്ധമുള്ള കുടുംബമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ പെൺകുട്ടികൾ നിർബന്ധിതരാകുകയാണ്.’’ ബെംഗളൂരുവിലെ എംഎൻസിയിൽ ജോലി ചെയ്യുന്ന അജയ് പറയുന്നു.
ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻ, സാങ്കേതികത എന്നീ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന തൊഴിൽ സമ്മർദം കൃത്യമായി വരച്ചിടുന്നതായിരുന്നു രാജ്യാന്തര തൊഴിൽ സംഘടന പുറത്തുവിട്ട ഡേറ്റ. ഐടി, മാധ്യമപ്രവർത്തന മേഖലകളിൽ സ്ത്രീകൾ ആഴ്ചയിൽ ശരാശരി 56.5 മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. അതായത് അഞ്ചുദിവസം പ്രവർത്തിദിനമായ ആഴ്ചയിൽ ഒരു ദിവസം 11 മണിക്കൂറിലധികമോ, ആറുദിവസം പ്രവർത്തിദിനമുള്ള ആഴ്ചയിൽ 9 മണിക്കൂറിലധികമോ ജോലിചെയ്യേണ്ടതായി വരുന്നു. അന്നയെപ്പോലെ സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആഴ്ചയിൽ 53.2 മണിക്കൂർ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ട്.
∙ കണ്ടുപഠിക്കാം പാശ്ചാത്യരെ
ആഴ്ചയിൽ നൂറുമണിക്കൂർ ജോലി ചെയ്യണമെന്ന് ഇലോൺ മസ്ക് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കണ്ടുപഠിക്കാനുണ്ടേറെ. ‘‘ഇന്ത്യയിൽ അധികാരക്രമം വളരെ പ്രധാനമാണ്. യൂറോപ്പിൽ അതില്ലെന്നുതന്നെ പറയാം. ബോസ് പറയുന്നതെല്ലാം ശരിയാണെന്ന് പറഞ്ഞു തലകുലുക്കുന്ന രീതി ഇവിടെയില്ല. അവർ പറയുന്നതിനെ വെല്ലുവിളിച്ച് ആരോഗ്യകരമായ രീതിയിൽ സംവാദം നടത്തുന്നതാണ് അവിടെയുള്ള രീതി. എത്ര ജൂനിയറായ ജീവനക്കാരനും തന്റെ ആശയം ഭാവിയിൽ പ്രശ്നമാകുമോ എന്ന് പേടിക്കാതെ പറയാം. ഇന്ത്യയിൽ നേരെ മറിച്ചാണ്. ഇവിടെ ബോസു പറയുന്നതാണ് ശരി. അതിനെ ഖണ്ഡിക്കാൻ പാടില്ല യൂറോപ്പിൽ നേരെ തിരിച്ചും.’’ സ്വാതി പറയുന്നു.
ഇന്ത്യൻ തൊഴിലിടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഏറെ വന്നിട്ടുണ്ടെങ്കിലും അധികാരക്രമം കൃത്യമായി പാലിക്കപ്പെടുന്നവയാണ് മിക്ക കമ്പനികളും. ഉന്നതതലത്തിൽ നിന്ന് താഴേക്ക് തീരുമാനങ്ങൾ എടുക്കുകയും ജീവനക്കാർ ഒരു ചോദ്യവും ചോദിക്കാതെ അത് അനുസരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. കീഴുദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകൾ കുറവായിരിക്കും. മുതിർന്നവരോടും പ്രായമായവരോടുമുള്ള ബഹുമാനം സാധാരണമായതിനാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഭയപ്പെട്ടേക്കാം.
തുറന്നു സംസാരിക്കാനോ, നിലവിലുള്ള സാഹചര്യത്തെ ചോദ്യം ചെയ്യാനോ ഭയമുള്ളതിനാൽ പുതിയ ആശയങ്ങൾ, സർഗ്ഗാത്മകത എന്നിവയുടെ അഭാവം നിഴലിക്കുകയും ചെയ്യും. പാശ്ചാത്യ തൊഴിൽ സംസ്കാരം പങ്കാളിത്തത്തിനും തുറന്ന ആശയവിനിമയത്തിനും പ്രാധാന്യം നൽകുന്നതാണ്. അധികാരക്രമം നിലവിലുണ്ടെങ്കിലും അതു പ്രകടമല്ല. ഉത്തരവുകൾ അനുസരിക്കുന്നതിനേക്കാൾ കൂടുതൽ സംസാരിക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും മുൻകൈയെടുക്കുകയുമാണ് ജീവനക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
∙ എല്ലാം അൺഒഫീഷ്യൽ
വളർത്തുമൃഗങ്ങളുമായി ഓഫിസിൽ വരുന്നത് ഇന്ത്യയിൽ സങ്കൽപിക്കാൻ സാധിക്കുമോ? തൊഴിലിടത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും വളർത്തുമൃഗങ്ങളെയടക്കം കൊണ്ടുവരുന്നതിനും സീറ്റിലിരുന്ന് ശീതള പാനീയങ്ങളുൾപ്പെടെ കഴിക്കുന്നതിനും മിക്ക പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലിടങ്ങളിലും പ്രശ്നങ്ങളില്ല. സമയം ലാഭിക്കുന്നതിനായി യുഎസിൽ പലരും സീറ്റിലിരുന്നുതന്നെയാണ് ഭക്ഷണം കഴിക്കുക. ഔപചാരികത കുറവുള്ള ഓഫിസ് അന്തരീക്ഷമാണ് അവിടെയുള്ളത്. പാശ്ചാത്യർ സമയത്തിന് അതീവ വില കൽപിക്കുന്നവരാണ്. പ്രത്യേകിച്ച് യുഎസിലുള്ളവർ. ഓഫിസിൽ നേരത്തെയെത്തി കൃത്യസമയത്ത് അവർ മടങ്ങും. ആഴ്ചാവസാനങ്ങൾ തീർത്തും സ്വകാര്യ ജീവിതത്തിനുവേണ്ടി മാത്രമുള്ളതായിരിക്കും. നിശ്ചയിച്ചുറപ്പിച്ച മീറ്റിങ്ങുകൾക്ക് മാറ്റമുണ്ടാകില്ലെന്നുമാത്രമല്ല കൃത്യസമയത്തുതന്നെ ആരംഭിക്കും.
∙ ഇടവേളകൾ ആനന്ദകരമാക്കാം
പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഇടവേള കൂടുതലുള്ളത്. ഒരു മണിക്കൂറോളം കടലാസിൽ ഇടവേള രേഖപ്പെടുത്തുമെങ്കിലും അതെടുക്കാറില്ലെന്നതാണ് വാസ്തവം. പാശ്ചാത്യ രാജ്യങ്ങളിൽ ഇടവേളകൾ ചെറുതാണ്. അരമണിക്കൂർ മാത്രമാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേള. ചായയ്ക്കും, പുകവലിക്കുന്നതിനുമെല്ലാമായി 15 മിനിട്ട് വേറെയും. ഇത്തരം ഇടവേളകൾ ചെറുതമാശകളും കൂടിച്ചേരലുകളുമായി ചെലവഴിക്കുന്ന ഈ നേരം തൊഴിൽ അന്തരീക്ഷത്തിലും ജോലിയിലും പ്രതിഫലിക്കും. മടുപ്പില്ലാതെ ജോലിയെടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
∙ സമ്മർദമുണ്ടെങ്കിലെന്താ ശമ്പളമുണ്ടല്ലോ?
ദീർഘസമയമുള്ള ജോലിയും രാത്രിയും പകലുമുള്ള ഫോൺ കോളുകളും മടുത്ത് ജോലി രാജിവച്ച് അധ്യാപനത്തിന് പോയ കൊച്ചി സ്വദേശിനി തിരികെ ഐടി മേഖലയിലേക്ക് എത്തിയത്, ഏത് മേഖലയായാലും സമ്മർദമുണ്ട്, എങ്കിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി ചെയ്യുന്നതല്ലേ ലാഭം എന്ന ചിന്തയിലാണ്. പല ഐടി കമ്പനികളിലും ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുളള വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെന്ന് തോന്നിയാൽ പേരുപോലും വെളിപ്പെടുത്താതെ സഹായം തേടാം.
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കുന്ന ജോലി പാഷനാണെങ്കിൽ പോലും ജീവനെടുക്കുന്ന മട്ടിലെത്തി നിൽക്കുന്ന കാലത്താണ് നാം. നേരത്തെ തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്നവരോട് മത്സരിച്ചാൽ മതിയായിരുന്നെങ്കിൽ ഇന്ന് എഐയോട് കൂടി മത്സരിക്കേണ്ട അവസ്ഥയിലാണ്. മികച്ച ഫലം ലഭിക്കണമെങ്കിൽ തൊഴിലിടങ്ങൾ കൂടുതൽ മത്സരാധിഷ്ഠിതവും നൂതനാശയങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുമായിരിക്കണം. ഒപ്പം സ്വന്തം ജീവനക്കാരനെ ഏറ്റവും മികച്ചയാളാക്കി ഉൽപാദനക്ഷമത കൂട്ടുന്നതിനുള്ള തൊഴിൽ അന്തരീക്ഷം ഒരുക്കുകയും വേണം. അന്നയുടെ മരണം അതിനൊരു നിമിത്തമാകട്ടെ!